മതസംഘടനകള്‍ കൂടുതല്‍ സമൂഹ സൗഹൃദമാകണം: കെ.എച്ച്.എന്‍.എ

09.58 PM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പ്രാചീന സമൂഹത്തില്‍ രൂപംകൊണ്ട മതവിശ്വാസങ്ങള്‍ ശാസ്ത്രലോകം കൈവരിച്ച അറിവുകള്‍ സ്വാംശീകരിച്ച് കൂടുതല്‍ സമൂഹസൗഹൃദമാകണമെന്നു കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. മിസോറി, സെന്റ് ലൂയീസ് ഹൈന്ദവ കൂട്ടായ്മയായ ‘ഓങ്കാരം’ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാണിക വിശ്വാസങ്ങളിലെ പതിരുകള്‍ ആധുനിക ശാസ്ത്രം അനാവരണം ചെയ്യുമ്പോള്‍ സഹിഷ്ണുതയോടെ സംവദിക്കാനുള്ള ആശയദൗര്‍ലഭ്യം നേരിടുന്ന സംഘടിത മതവിഭാഗങ്ങള്‍ മനുഷ്യത്വരഹിതമായ ആക്രമണങ്ങളിലൂടെയും, വ്യാജ പ്രലോഭനങ്ങളിലൂടെയും തങ്ങളുടെ ചേരിയിലേക്ക് ആളെ കൂട്ടാന്‍ Read more about മതസംഘടനകള്‍ കൂടുതല്‍ സമൂഹ സൗഹൃദമാകണം: കെ.എച്ച്.എന്‍.എ[…]

സി.എം.എ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച

09.56 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 2016 ജൂലൈ 31-നു ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Rec Plex Mount Prospect Park District (420 W Dempster St, Mount Prospect IL 60056-ല്‍ വച്ചാണ് മത്സരങ്ങള്‍ നടത്തുക. തികച്ചും പ്രൊഫഷണലായ രീതിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകമായി നടത്തുന്ന മത്സരങ്ങളെ പ്രൊഫഷണല്‍ റഫറിമാരായിരിക്കും നിയന്ത്രിക്കുക. മത്സരങ്ങളുടെ Read more about സി.എം.എ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച[…]

അമേരിക്കയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ ബിജു തയ്യില്‍ച്ചിറയുടെ ലൈക്ക് ആന്‍ ഏഞ്ചല്‍ മികച്ച ചിത്രം, മന്യയില്‍ നിന്നു പുരസ്‌കരം ഏറ്റുവാങ്ങി

09.52 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവര്‍ത്തകരേയും, കേരളത്തില്‍ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (കോണ്‍ഫിഡന്റ് ഗ്രൂപ്പ്/നാഫാ അവാര്‍ഡ്) നൈറ്റ്, മനംകവരുന്ന പ്രോഗ്രാമുകള്‍ കൊണ്ടും ഹൃദ്യമായി. മികച്ച നടനായി ദുര്‍ഖര്‍ സല്‍മാനും (ചാര്‍ലി), നടിയായി പാര്‍വ്വതിയും (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍), സംവിധായനകനായി മാര്‍ട്ടിന്‍ പ്രക്കാട്ടും (ചാര്‍ലി) അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വേദിയിലും പുറത്തും താരമായത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. സംഗീതത്തിന് അവാര്‍ഡ് നേടിയ വിജയ് Read more about അമേരിക്കയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ ബിജു തയ്യില്‍ച്ചിറയുടെ ലൈക്ക് ആന്‍ ഏഞ്ചല്‍ മികച്ച ചിത്രം, മന്യയില്‍ നിന്നു പുരസ്‌കരം ഏറ്റുവാങ്ങി[…]

മാപ്പ് പിക്‌നിക്ക് ജൂലൈ 30-ന്

09.49 PM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ പിക്‌നിക്ക് വിപുലമായ പരിപാടികളോടുകൂടി 2016 ജൂലൈ 30-നു ശനിയാഴ്ച സൗത്താംപ്ടണിലെ ടമന്റ് പാര്‍ക്കില്‍ (1255, 2nt tSreet Pike, Southampton, PA 18966) വച്ചു രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നു. പിക്‌നിക്കിന്റെ വിജയത്തിനായി എല്ലാ കമ്മിറ്റി മെമ്പേഴ്‌സും വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഫുഡ് കോര്‍ഡിനേറ്ററായി ജോണ്‍സണ്‍ മാത്യു, Read more about മാപ്പ് പിക്‌നിക്ക് ജൂലൈ 30-ന്[…]

ഷിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തില്‍ ഫോമാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍­കുന്നു

12:50pm 28/7/2016 ഷിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തില്‍ ഫോമാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍­കുന്നു

യു.എസ് പ്രസിഡന്‍റാവാൻ ഹിലരിയേക്കാൾ യോഗ്യരായവരില്ല -ഒബാമ

12:48pm 28/07/2016 ഫിലാഡൽഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ അനുകൂലിച്ചും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ചും പ്രസിഡന്‍റ് ബറാക് ഒബാമ. യു.എസ് പ്രസിഡന്‍റാവാൻ ഹിലരി ക്ലിന്‍റനേക്കാൾ യോഗ്യരായവരില്ലെന്ന് ഒബാമ പറഞ്ഞു. തന്നേക്കാളും ബിൽ ക്ലിന്‍റനെക്കാളും യോഗ്യത ഹിലരിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിലരിയെ പിന്തുണച്ചുകൊണ്ട് ഫിലാഡല്‍ഫിയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ഭാവിയെ കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. ലോകം ബഹുമാനിക്കുന്ന നേതാവാണ് ഹിലരി. ഇസ്ലാമിക് Read more about യു.എസ് പ്രസിഡന്‍റാവാൻ ഹിലരിയേക്കാൾ യോഗ്യരായവരില്ല -ഒബാമ[…]

രക്തദൗര്‍ലഭ്യം­: രക്തദാനത്തിന് റെഡ്‌­ക്രോസ്സിന്റെ ആഹ്വാനം

12:38pm 28/7/2016 പി.പി ചെറിയാന്‍ ടെക്‌­സസ്: അടിയന്തിര ഘട്ടങ്ങളില്‍ രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുപകരിക്കുന്ന രക്തത്തിന്റെ ദൗര്‍ലഭ്യം അതിരൂക്ഷമായിരിക്കുന്നതായി റെഡ് ക്രോസ് അറിയിച്ചു. രക്ത ബാങ്കുകളില്‍ രക്തം ദാനം ചെയ്യുന്നതിന് വ്യക്തികളും സാമൂഹ്യ­സേവന സംഘടനകളും മുന്നോട്ടു വരണമെന്ന് അമേരിക്കന്‍ റെഡ് ക്രോസ് ഇന്ന്(ജൂലൈ 26 തിങ്കള്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഞ്ചു ദിവസത്തേക്ക് ആവശ്യമായ രക്തം മാത്രമാണ് ഇപ്പോല്‍ രക്ത ബാങ്കുകളില്‍ ശേഷിക്കുന്നതെന്നും, ആശുപത്രികളിലേക്ക് നല്‍കുന്ന രക്തത്തിന്റെ അളവിനനപാതമായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കാത്തതാണ് രക്തത്തിന്റെ ദൗര്‍ലഭ്യത്തിന് Read more about രക്തദൗര്‍ലഭ്യം­: രക്തദാനത്തിന് റെഡ്‌­ക്രോസ്സിന്റെ ആഹ്വാനം[…]

ഡോ. പൊന്നി അരുണ്‍ കുമാര്‍ കുക്ക് കൗണ്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍

12:30pm 28/7/2016 പി.പി ചെറിയാന്‍ ഷിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടികളിലൊന്നായ കുക്ക് കൗണ്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനറായി ഇന്ത്യന്‍ വംശജ ഡോ. പൊന്നി അരുണ്‍ കുമാറിനെ നിയമിച്ചതായി പ്രസിഡന്റ് ടോണി പ്രെക്ക് വിങ്കിള്‍ അറിയിച്ചു. 2012 സെപ്റ്റംബര്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനറായി പ്രവര്‍ത്തിച്ചിരുന്ന ഡോ. പൊന്നി 1999 ല്‍ അനാറ്റമിക്ക് ആന്റ് ക്ലിനിക്കല്‍ പത്തോളി (പതോളജി) വിഭാഗം റസിഡന്‍സി പ്രോഗ്രാമില്‍ അംഗമായിരുന്നു. കുക്ക് കൗണ്ടി ബോര്‍ഡ് ഓഫ് കമ്മീഷനേഴ്‌സ് സി. എം. ആയി Read more about ഡോ. പൊന്നി അരുണ്‍ കുമാര്‍ കുക്ക് കൗണ്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍[…]

പട്ടി കാറിലിരുന്നു ചൂടേറ്റ് കൊല്ലപ്പെട്ടു­ പത്തൊമ്പതുകാരി അറസ്റ്റില്‍

– പി.പി ചെറിയാന്‍ വെര്‍ജിനിയ: ആര്‍ലിംഗ്ടണ്‍ ബിലവഡിലുള്ള പെറ്റ്‌­സ് മാര്‍ട്ടിനു മുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുമ്പോള്‍ കാറിലുണ്ടായിരുന്ന 5 വയസ് പ്രായമുള്ള പട്ടിയുടെ കാര്യം മെഗന്‍ മറന്നിരുന്നു. ജൂലായ് 26 തിങ്കളാഴ്ച ഉച്ചയോടെ കാറിനു സമീപത്തിലൂടെ കടന്നു പോയ ആരോ കാറിലിരിക്കുന്ന പട്ടിയെ കുറിച്ചു പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കാര്‍ തുറന്നു അബോധാവസ്ഥയിലായിരുന്ന പട്ടിയെ പെറ്റ്‌­സ് മാര്‍ട്ടിനുള്ളിലെ വെറ്ററിനേറിയന്‍ ഓഫീസില്‍ എത്തിച്ചുവെങ്കിലും ഇതിനകം കൊല്ലപ്പെട്ടിരുന്നു. പട്ടിയുടെ മരണം ചൂടേറ്റാണ് എന്ന് സ്ഥിരീകരിച്ചതോടെ കാറിന്റെ ഉടമയെ Read more about പട്ടി കാറിലിരുന്നു ചൂടേറ്റ് കൊല്ലപ്പെട്ടു­ പത്തൊമ്പതുകാരി അറസ്റ്റില്‍[…]

ലോസ്ആഞ്ചലസ് വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി

12:29pm 28/72016 ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ച് ആദ്യവിശുദ്ധ പദവി അലങ്കരിച്ച വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വാടാന ജൂലൈ 22 നു വൈകീട്ട് 7:30 നു നിര്‍വഹിച്ചു. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിവിധസ്ഥലങ്ങളില്‍ നിന്നുകടന്നു വന്ന വിശ്വാസികളും പ്രസുദേന്തിമാരായ വാഴ്ത്തപ്പെട്ട മറിയം ത്രേസിയാ ഫാമിലി യൂണിറ്റ് അംഗങ്ങളും ഇടവക ജനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം സന്നിഹിതരായിരുന്നു. Read more about ലോസ്ആഞ്ചലസ് വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി[…]