ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ പിക്‌നിക്ക് ജൂലൈ 30-ന്

09:33am 26/7/2016 ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് സ്‌കോക്കിയിലുള്ള ലാര്‍മി പാര്‍ക്കില്‍ (5251 Sherwin Ave, Skokie, IL 60077) വച്ച് ജൂലൈ 30-നു ശനിയാഴ്ച നടത്തുന്നു. ഷലയളി്വ 9.30­-നു ആരംഭിക്കുന്ന പിക്‌നിക്ക് ഫാ. ഡാനിയേല്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ബാര്‍ബിക്യു തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ രാവിലെ മുതല്‍ ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിയോടെ പരിപാടികള്‍ സമാപിക്കും. ഫിലിപ്പ് കുന്നേല്‍ (708 289 Read more about ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ പിക്‌നിക്ക് ജൂലൈ 30-ന്[…]

തിയോളജി ഓഫ് ബോഡി’ സെമിനാര്‍ ഓഗസ്റ്റ്­ 6ന് സാക്രമന്റോ ക്‌നാനായ കാത്തലിക് മിഷനില്‍

09:29am 26/7/2016 കാലിഫോര്‍ണിയ: യുവതിയുവാക്കള്‍ക്കുവേണ്ടി “തിയോളജി ഓഫ് ദി ബോഡി’യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ ഓഗസ്റ്റ്­ 6ന് ശനിയാഴ്ച്ച കാലിഫോര്‍ണിയായിലെ സാക്രമന്റോയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ക്‌നാനായ കാത്തലിക് മിഷനില്‍ വച്ചു നടത്തുന്നതാണ്. രാവിലെ പത്തു മണി മുതല്‍ വൈകിട്ടു നാലര വരെ സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ്­ പ്രസ്ബറ്റേറിയന്‍ ചര്‍ച്ചില്‍ വച്ചാണ് സെമിനാര്‍ നടത്തുന്നതാണ്­. സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ പ്രസിഡന്റ്­ ബാബു ജോണ്‍ Read more about തിയോളജി ഓഫ് ബോഡി’ സെമിനാര്‍ ഓഗസ്റ്റ്­ 6ന് സാക്രമന്റോ ക്‌നാനായ കാത്തലിക് മിഷനില്‍[…]

ട്രംമ്പിന് വോട്ടുചെയ്യുമെന്ന് പ്രസിഡന്റ് ഒബാമയുടെ സഹോദരന്‍

09:29am 26/7/2016 പി.പി.ചെറിയാന്‍ മേരിലാന്റ്: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സഹോദരനും, ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗവുമായ മാലിക്ക് ഒബാമ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പിന് വോട്ടു ചെയ്യുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ബരാക്ക് ഒബാമയുടെ എട്ടുവര്‍ഷത്തെ ഭരണം നിരാശജനകമാണെന്നും, സ്വകാര്യ ഇ മെയ്ല്‍ സെര്‍വര്‍ ഉപയോഗിച്ചതില്‍ ഹില്ലരി ക്ലിന്റനെതിരെ കേസ്സെടുക്കുകയില്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ പ്രസ്താവനയും അംഗീകരിക്കാനാവില്ലെന്നും മാലിക് ഒബാമ പറഞ്ഞു. സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഡമോക്രാറ്റിക്ക് പാര്‍ട്ടിയേക്കാള്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന Read more about ട്രംമ്പിന് വോട്ടുചെയ്യുമെന്ന് പ്രസിഡന്റ് ഒബാമയുടെ സഹോദരന്‍[…]

പ്രവീണ്‍ കേസ് യു.എസ് അറ്റോര്‍ണിയുടെ അന്വേഷണത്തിന് വിടും: ലിസാ മാഡിസണ്‍

09:28am 26/7/2016 ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് കേസ് ു.എസ് അറ്റോര്‍ണിയുടെ അന്വേഷണത്തിന് വിടുമെന്ന് ഇല്ലിനോയിസ് അറ്റോര്‍ണി ജനറല്‍ ലിസാ മാഡിസണ്‍ വ്യക്തമാക്കി. ഇല്ലിനോയിസ് അറ്റോര്‍ണി ജനറല്‍ ലിസ മാഡിസന്റെ അമ്പതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ക്യൂബ് സ്റ്റേഡിയത്തിന്റെ ഹാള്‍ ഓഫ് ഫെയിം സ്യൂട്ടില്‍ നടന്ന ആഘോഷപരിപാടികളില്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസുമായുള്ള അഭിമുഖത്തിലാണ് പ്രവീണ്‍ കേസ് യു.എസ് അറ്റോര്‍ണിയെക്കൊണ്ട് ഫെഡറല്‍ അന്വേഷണം നടത്തുമെന്ന് വ്യക്തിമാക്കിയത്. കാര്‍ബണ്‍ഡേയ്‌ലിലുള്ള സ്റ്റേറ്റ് അറ്റോര്‍ണിയുടെ കേസ് അന്വേഷണത്തിലൂടെ നീതി ലഭിക്കില്ല എന്നും, പോലീസ് Read more about പ്രവീണ്‍ കേസ് യു.എസ് അറ്റോര്‍ണിയുടെ അന്വേഷണത്തിന് വിടും: ലിസാ മാഡിസണ്‍[…]

ഫ്ലോറിഡയിലെ നിശാ ക്ലബ്ബിൽ വെടിവെപ്പ് ; രണ്ട്​ മരണം

03:30 PM 25/07/2016 ന്യൂയോർക്ക്​: യു.എസ്​ സംസ്​ഥാനമായ ഫ്ലോറിഡയിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ രണ്ട്​ പേർ മരിക്കുകയും 14 പേർക്ക്​ പരിക്കേൽകുകയും ചെയ്​തു. ഇന്ന്​ പുലർ​ച്ചെയാണ്​ അപകടമുണ്ടായത്​. ഇതിൽ പലരുടേയും നില അതീവ ഗുരുതരമാണ്​. ആയുധ ധാരികളായ ചില സംഘത്തെ സംഭവ സ്​ഥലത്ത്​ കണ്ടതായി ദൃക്​സാക്ഷികൾ പൊലീസിനോട്​ വെളിപ്പെടുത്തിയിട്ടുണ്ട്​. വെടിവെപ്പിനെ തുടർന്ന്​ സംഭവ സ്​ഥലത്ത്​ സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​. ക്ലബ്ബ് ബ്ലുവിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ആഴ്ചകള്‍ക്കിടയില്‍ Read more about ഫ്ലോറിഡയിലെ നിശാ ക്ലബ്ബിൽ വെടിവെപ്പ് ; രണ്ട്​ മരണം[…]

പ്ലയിനോ സെന്റ് പോള്‍സ് പള്ളിയില്‍ ഒ.വി.ബി.എസ് ഓഗസ്റ്റ് 4,5,6 തീയതികളില്‍

10:27am 25/7/2016 പ്ലയിനോ: സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഒ.വി.ബി.എസ് ഈവര്‍ഷം ഓഗസ്റ്റ് 4,5,6 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ നടത്തുന്നു. “ഞാന്‍ ദൈവത്തിന്റെ പീഠത്തിങ്കലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിലേക്ക് ചെല്ലും’ (സങ്കീര്‍ത്തനങ്ങള്‍ 43:4) എന്നതാണ് ഈവര്‍ഷത്തെ മുഖ്യ ചിന്താവിഷയം. വ്‌ളാഡിമിര്‍ ഓര്‍ത്തഡോക്‌സ് സെമിനാരി വിദ്യാര്‍ത്ഥിയും, അദ്ധ്യാപികയുമായിരുന്ന സീനാ വര്‍ഗീസ് ഈവര്‍ഷത്തെ ഒ.വി.ബി.എസിനു മുഴുവന്‍ സമയവും നേതൃത്വം നല്‍കും. ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച രാവിലെ പ്രശസ്ത ഗ്രന്ഥകാരനും, പ്രാസംഗീകനും, ധ്യാനഗുരുവുമായ റവ.ഫാ. Read more about പ്ലയിനോ സെന്റ് പോള്‍സ് പള്ളിയില്‍ ഒ.വി.ബി.എസ് ഓഗസ്റ്റ് 4,5,6 തീയതികളില്‍[…]

കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു.

10;26am 25/7/2016 എ.­സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: വടക്കെ അമേ­രി­ക്ക­യിലെ ക്‌നാനായ കത്തോ­ലിക്കാ അല്‍മാ­യ­രുടെ സംഘ­ട­നകളുടെ സംഘ­ട­ന­യായ ക്‌നാനായ കാത്ത­ലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ (കെ.­സി.­സി.­എന്‍.­എ)­യുടെ 12­-ാമത് മഹാ സംഗ­മ­ത്തിന് കൊടി ഉയ­രാന്‍ ഇനി ഏതാനും ദിന­ങ്ങള്‍ മാത്രം. അമേ­രി­ക്ക­യിലെ നാലാ­മത്തെ പ്രമുഖ നഗ­രവും എനര്‍ജി ക്യാപി­റ്റല്‍ എന്ന­റി­യ­പ്പെ­ടുന്ന ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ വേദി­യായ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്റ­റിലും ഹില്‍ട്ടണ്‍ അമേ­രിക്ക ഹോട്ട­ലി­ലു­മായി ഓഗസ്റ്റ് 4 മുതല്‍ 7 വരെ­യാണ് മഹാ­സം­ഗമം Read more about കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു.[…]

സാഹിത്യവേദിയില്‍ ലിജി പുല്ലാപ്പള്ളിയുടെ പുസ്തക പരിചയം

10:27am 25/7/2016 -മൊയ്തീന്‍ പുത്തന്‍­ചിറ ചിക്കാഗോ: സാഹിത്യവേദിയുടെ 197­ യോഗം 2016 ആഗസ്റ്റ് 5­ തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം മൗണ്ട് പ്രോസ്­പക്റ്റിലുള്ള കണ്‍­ട്രി ഇന്‍ ആന്‍ സ്വീറ്റ്‌സില്‍ ചേരുന്നതാണ്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ ലിജി പുല്ലാപ്പള്ളിയുടെ കിംഗ്­ഡം വാര്‍ (ഗശിഴറീാ ണമൃ) എന്ന പുസ്തകത്തെപ്പറ്റിയുള്ള ചര്‍ച്ചയായിരിക്കും ഇത്തവണത്തെ സാഹിത്യവേദിയുടെ പ്രത്യേകത. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത്, അനവധി ഗുരുക്കന്മാരുടേയും മഹര്‍ഷിമാരുടേയും കീഴില്‍ ധ്യാനവിചിന്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ നേടിയ പരിശീലനങ്ങളുടെ പരിണിതഫലമായി രചിച്ച തന്റെ പുസ്തകത്തെപ്പറ്റി Read more about സാഹിത്യവേദിയില്‍ ലിജി പുല്ലാപ്പള്ളിയുടെ പുസ്തക പരിചയം[…]

മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി

10:23am 25/7/2016 ജിമ്മി കണിയാലി കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരില്‍ മറിയാമ്മ ഉതുപ്പാന്‍ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി . പരേത ഒളശ്ശ വെള്ളിയാന്‍ കുടുംബാംഗം ആണ്. ഏക മകള്‍ അന്നമ്മ ജോസഫ് . മരുമകന്‍ ജോസഫ് ചോരത്ത്. ചെറു മക്കള്‍ ­ ജയ്‌റോസ് & ജോനാ പതിയില്‍ ചിക്കാഗോ സൈമണ്‍ & ജോസ്‌­ലി കോയിത്തറ ഡാളസ് ജോണി & ദീപ്­തി ചോരത്ത് ഡിട്രോയിറ്റ്­ ശവ സംസ്!കാരം ജൂലൈ 26 ചൊവ്വാഴ്ച 3 ുാ Read more about മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി[…]

അമേരിക്കന്‍ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുസ്‌ലീം ഇന്ത്യന്‍ പോലീസ് ഓഫീസര്‍ക്ക്

10:22a 25/7/2016 ഇന്ത്യാനപ്പോലീസ്: ഹിന്ദു- മുസ്‌ലീം മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം അമേരിക്കയില്‍. ഇന്‍ഡ്യാനൊപ്പൊലീസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുംബൈയില്‍ ജനിച്ച മുസ്‌­ലിം പൊലീസ് ഓഫിസര്‍ ലഫ്. ജാവേദ് ഖാന് ആണ്. പ്രാദേശിക പൊലീസില്‍ നിന്നുള്ള ജാവേദ് ഖാന്‍ ക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം ഡയറക്ടറാണ്. പുണെയില്‍ ജനിച്ചുവളര്‍ന്ന ഖാന് കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റുണ്ട്. കിക് ബോക്‌സിങ് ചാംപ്യനുമാണ്. ‘ഞാന്‍ എന്റെ ചുമതല നിര്‍വഹിക്കുന്നു. പ്രത്യേകമായോ അസാധാരണമായോ ഒന്നും ചെയ്യുന്നില്ല’ – ഇന്‍ഡ്യാനൊപ്പൊലീസില്‍നിന്നു ഖാന്‍ ഫോണില്‍ Read more about അമേരിക്കന്‍ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുസ്‌ലീം ഇന്ത്യന്‍ പോലീസ് ഓഫീസര്‍ക്ക്[…]