ചാറ്റിംഗില്‍ തുടക്കമിട്ട് ബ്ലാക്‌മെയ്‌ലിംഗ്; കൗമാരക്കാരെ കുടുക്കാന്‍ റാക്കറ്റ് സജീവം

10:20am 25/7/2016 ബാബു ചെറിയാന്‍ കോഴിക്കോട്: വിദേശ വനിതകളെ ഉപയോഗിച്ച് അശ്ലീലചാറ്റില്‍ കുടുക്കി ബ്ലാക്‌മെയ്‌ലിംഗിലൂടെ വിദ്യാര്‍ഥികളില്‍നിന്നു പണം തട്ടുന്ന സെക്‌സ് റാക്കറ്റ് കേരളത്തില്‍ സജീവമാകുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 80 കേസുകളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പത്തോളം പേര്‍ക്കും, കൊച്ചിയിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്കും പണം നഷ്ടപ്പെട്ടു. ഏതാണെ്ടല്ലാ ജില്ലകളിലുമുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ബ്ലാക്‌മെയ്‌ലിംഗിനു വഴങ്ങി രക്ഷിതാക്കളുടെ പണവും ആഭരണ വും മോഷ്ടിച്ചു മാനസിക വിഭ്രാന്തിയില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കൗണ്‍സലിംഗിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാ നഹാനി ഭയന്ന് ആരും Read more about ചാറ്റിംഗില്‍ തുടക്കമിട്ട് ബ്ലാക്‌മെയ്‌ലിംഗ്; കൗമാരക്കാരെ കുടുക്കാന്‍ റാക്കറ്റ് സജീവം[…]

വീടിന്റെ കടബാദ്ധ്യത­സഹായഹസ്തവുമായി ഇല്ലിനോയ് എച്ച്.ഡി.എ

09:26am 24/7/2016 പി.പി.ചെറിയാന്‍ ചിക്കാഗൊ: വീടിന്റെ മോര്‍ട്ട്‌­ഗേജ് അടക്കുവാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി വീണ്ടും ഇല്ലിനോയ് ഹൗസിങ്ങ് ഡവലപ്‌­മെന്റ് അതോറട്ടി. ആഗസ്റ്റ് ഒന്നു മുതലാണ് ‘ഇല്ലിനോയ് ഹാര്‍ഡസ്റ്റ് ഹിറ്റ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുക. ഇല്ലിനോയ് റിപ്പബ്ലിക്കന്‍­ഡമോക്രാറ്റിക്ക് യു.എസ്. സെനറ്റേഴ്‌­സ് കൈകോര്‍ത്താണ് മോര്‍ട്ട്‌­ഗേജ് അടക്കുവാന്‍ പ്രയാസപ്പെടുന്നവരുടെ സഹായത്തിനായി രംഗത്തെത്തിയിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെടുകയോ, വരുമാനത്തില്‍ പതിനഞ്ചു ശതമാനം വരെ കുറവുണ്ടാകുകയോ ചെയ്തവര്‍ക്ക് 35,000 ഡോളര്‍ വരെ സഹായധനം നല്‍കുക എന്നതാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷം ലോണ്‍ Read more about വീടിന്റെ കടബാദ്ധ്യത­സഹായഹസ്തവുമായി ഇല്ലിനോയ് എച്ച്.ഡി.എ[…]

ടിം കെയ്ന്‍ ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

09:23am 24/7/2016 പി.പി.ചെറിയാന്‍ വെര്‍ജിനിയ: ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഊഹാപോഹങ്ങള്‍ക്കും, അനിശ്ചിതത്വത്തിനുമൊടുവില്‍ വെള്ളിയാഴ്ച (ജൂലായ് 22) വൈകീട്ടാണ് പ്രഖ്യാപനം പുറത്തുവന്നത്. അമ്പത്തിയെട്ടുക്കാരനായ വെര്‍ജിനിയ മുന്‍ ഗവര്‍ണ്ണറും, സെനറ്ററുമായ ടിം കെയനാണ് ഹില്ലരി ക്ലിന്റനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. നിയമ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു വര്‍ഷത്തെ അവധിയെടുത്ത് മിഷന്‍ ട്രിപ്പിനു സമയം കണ്ടെത്തിയ കെയ്ന്‍ ഭവനരഹിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിയമയുദ്ധം നടത്തുകയും, വെര്‍ജിനിയ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ ഗണ്‍ വയലന്‍സ് തടയുന്നതിന് ശക്തമായ Read more about ടിം കെയ്ന്‍ ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി[…]

കുടുംബ കലഹം : ഭാര്യയെ കൊലപ്പെടുത്തിയ നിതിന്‍ സിങ്ങ് അറസ്റ്റില്‍

09:22am 24/7/2016 പി.പി.ചെറിയാന്‍ ന്യുജഴ്‌സി : കുടുംബ കലഹത്തെ തുടര്‍ന്ന് നാല്പത്തി രണ്ടുകാരിയായ ഭാര്യ സീമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ഭര്‍ത്താവ് നിതിന്‍ സിങ്ങിനെ ന്യുജഴ്‌സി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 19 രാവിലെയായിരുന്നു സംഭവം. മുറിയില്‍ കിടന്നുറങ്ങിയിരുന്ന സീമയെ വയറ്റിലും മുഖത്തും മാറിലും നിരവധി തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്. തുടര്‍ന്ന് സിങ്ങ് തന്നെ പൊലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സേലം കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയില്‍ Read more about കുടുംബ കലഹം : ഭാര്യയെ കൊലപ്പെടുത്തിയ നിതിന്‍ സിങ്ങ് അറസ്റ്റില്‍[…]

ഹിലരിക്കും കെയിനുമെതിരെ ഡൊണാൾഡ് ട്രംപ്

09:18 AM 24/07/2016 വാഷിങ്ടൺ‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ടിം കെയിനുമെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. തട്ടിപ്പുകാരിയായ ഹിലരിയും അഴിമതിക്കാരനായ കെയിനും ചേർന്നാൽ അമേരിക്കക്ക് പുരോഗതി ഉണ്ടാകില്ലെന്ന് ട്രംപിന്‍റെ വക്താവ് ജയിസൻ മില്ലർ പറഞ്ഞു. ടിം കെയിനിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കിയ ഹിലരിയുടെ തീരുമാനത്തിൽ പ്രൈമറികളിലെ മുഖ്യ എതിരാളി ബേർണി സാൻഡേഴ്സിനെ പിന്തുണക്കുന്നവർ രോഷാകുലരാണ്. ഫിലാഡെൽഫിയ പോരാട്ടത്തിൽ സാൻഡേഴ്സിനെതിരായ നിലപാട് സ്വീകരിച്ച ആളാണ് കെയിനിനെന്നും ട്രംപ് ട്വീറ്ററിലൂടെ Read more about ഹിലരിക്കും കെയിനുമെതിരെ ഡൊണാൾഡ് ട്രംപ്[…]

ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം

09:00am 24/7/2016 – മോഹന്‍ വര്‍ഗീസ് എല്‍മണ്ട്: ജൂലൈ മൂന്നിനു ഞായറാഴ്ച സെന്റ് വിന്‍സെന്റ് ഡി. പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് അഭി. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ വി. കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ കത്തീഡ്രലിന്റെ പുതിയ വികാരിയായും, അഭിവന്ദ്യ യൗസേബിയോസ് പിതാവിന്റെ സെക്രട്ടറിയായും നിയമിതനായ ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം നല്‍കി. ശുശ്രൂഷകളില്‍ എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു അഭിവന്ദ്യ പിതാവ് ആശംസിച്ചു. നോബി അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലദായകമായിത്തീരട്ടെ എന്നു ഇടവക Read more about ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം[…]

തോമസ് കുട്ടി തോമസ് (രാജന്‍ ­-68) ഡാലസില്‍ നിര്യാതനായി

08:56am 24/7/2106 – എബി മക്കപ്പുഴ ഡാലസ്: റാന്നി മന്ദിരം ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ് കുട്ടി തോമസ് (രാജന്‍­68) ജൂലൈ 23 ശനിയാഴ്ച രാവിലെ നിര്യാതനായി. ശവസംസ്­കാരം പിന്നീട്. പരേതന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോള്) റാന്നി വൈക്കം കാര്യാട്ട് കുടുംബാഗമാണ്. മകന്‍: ടോം തോമസ്, മരുമകള്‍: ജിന്‍സി തോമസ് മകള്‍: പരേതയായ ടെസ്സി തോമസ്. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗമായ പരേതന്‍ ജര്‍മ്മനിയിലും പിന്നീട് ചിക്കാഗോയിലും ഡാലസിലുമായി 40 Read more about തോമസ് കുട്ടി തോമസ് (രാജന്‍ ­-68) ഡാലസില്‍ നിര്യാതനായി[…]

ജയ പരാജയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണം: ആദികേശവന്‍

08:55am 24/7/2016 തിരുവനന്തപുരം: വിജയവും പരാജയവും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണമെന്ന്് എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവന്‍. ഏത് തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടിയാലും ലോക വീക്ഷണവും സാംസ്‌കാരിക അവബോധവും ഉണ്ടാകണം.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.. മറ്റ് സംസ്‌കാരങ്ങളെല്ലാം ലോകത്ത് നിന്ന് അപ്രത്യക്ഷമായിട്ടും ഭാരതീയ സംസ്‌കാരം മാത്രം നിലനിന്നു.വിദ്യാഭ്യാസവും അറിവുമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാന ശില. പൂര്‍വ്വിക പാരമ്പര്യത്തില്‍ അഭിമാനം ഉള്‍ക്കൊണ്ട് Read more about ജയ പരാജയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണം: ആദികേശവന്‍[…]

ട്രംമ്പിന് പിന്തുണയുമായി ഏഷ്യന്‍ അമേരിക്കന്‍സ് രംഗത്ത്

07:00pm 23/7/2016 പി.പി.ചെറിയാന്‍ ക്ലീവ്‌­ലാന്റ്(ഒഹായൊ): ഒബാമ­ബൈഡന്‍ കൂട്ടുകെട്ടിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ പരാജയപ്പെട്ട ഭരണ പരിഷ്­ക്കാരങ്ങള്‍ പിന്തുടരുമെന്ന് പ്രഖ്യാപിച്ച ഹില്ലരി ക്ലിന്റന് യാതൊരുവിധത്തിലും വോട്ട് നല്‍കാനാവില്ലെന്ന് ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റര്‍ ഡലിഗേറ്റുകള്‍ റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കണ്‍വന്‍ഷനില്‍ വ്യക്തമാക്കി. ക്ലിവ്‌­ലാന്റ് കണ്‍വന്‍ഷന്‍ ട്രംമ്പിനെ റിപ്പബ്ലിക്കന്‍ ഔദ്യോഗീക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇവര്‍ അറിയിച്ചു. എ.എ.പി.ഐ(ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റര്‍)യെ പ്രതിനിധീകരിച്ച് മേരിലാന്റില്‍ നിന്നുള്ള ഡലിഗേറ്റ് റെഡ്വയ്റ്റ് പട്ടേലാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. െ്രെപമറി തിരഞ്ഞെടുപ്പില്‍ വിസ്‌­കോണ്‍സണില്‍ Read more about ട്രംമ്പിന് പിന്തുണയുമായി ഏഷ്യന്‍ അമേരിക്കന്‍സ് രംഗത്ത്[…]

അരിസോണയില്‍ ബൈബിള്‍ നാടകം അരങ്ങേറി

ജോയിച്ചന്‍ പുതുക്കുളം അരിസോണ: ബൈബിളിലെ പഴയ നിയമ പുസ്തകത്തിലെ ജോസഫിന്റെ ജീവിത ചരിത്രം ആസ്പദമാക്കി സംഗീത നാടക ശില്പം ആരിസോണയിലെ ഡ്രീം സിറ്റി ചര്‍ച്ചില്‍ അരങ്ങേറി . രണ്ടു മണിക്കൂര്‍ വിശ്വാസികളെ ആനന്ദ സാഗരത്തിലാറാടിക്കുന്ന ഇതിന്റെ ഡയറക്ടര്‍ പാസ്റ്റര്‍ മാര്‍ക് സ്‌റ്റോഡാല്‍ഡ് ആണ്. ജോസഫിനെയും ജീവിതത്തെയും സംഗീതത്തിലൂടെ റേച്ചല്‍ വരച്ചു കാണിക്കുമ്പോള്‍ , അതി മനോഹരമായ കോറിയോഗ്രാഫിയിലൂടെ കാതലീന്‍ ബ്രേസ് കാണികളെ ഈജിപ്തിലെത്തിക്കുന്നു . ഒന്നര മണിക്കൂര്‍ നീണ്ട ഈ സംഗീത ശില്പം എല്ലാവരുടെയും പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ Read more about അരിസോണയില്‍ ബൈബിള്‍ നാടകം അരങ്ങേറി[…]