ഹാമില്‍’ സെന്റ് ജോസ് ഓര്‍ത്തഡോക്‌സ് ഇടവക പിക്‌നിക്ക് നടത്തി

06:41pm 23/7/2016 ജോയിച്ചന്‍ പുതുക്കുളം ഹാമില്‍’: സെന്റ് ജോസ് പള്ളിയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് കേംബ്രിഡ്ജിലെ ഷേഡ്‌സ് മില്‍സ് പാര്‍ക്കില്‍ ജൂലൈ പതിനൊാം തീയതി രാവിലെ പതിനൊു മണി മുതല്‍ വൈകിട്ട് ഒമ്പതു വരെ നടത്തി. വിവിധ പ്രായത്തിലുള്ളവര്‍ക്കായി വിനോദ പരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി. ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്ത പിക്‌നിക്കില്‍ റവ.ഫാ. തോമസ് ജോര്‍ജിന്റെ മഹനീയ സാന്നിധ്യവുമുണ്ടായിരുു. കാനോയിംഗ്, ഫിഷിംഗ്, ട്രെയിന്‍ വോക്കിംഗ് എന്നിവ ഉണ്ടായിരുതുകൊണ്ട് പിക്‌നിക്ക് വളരെ ആഹ്ലാദപ്രദമായിരുു.

മ്യൂണിക്കില്‍ വെടിവെയ്പ്; പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

06:38pm 23/7/2016 ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്‌റ്റേഡിയത്തിനു സമീപമുള്ള ഒളിംപ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പരുക്കേറ്റു. ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മൂന്നു പേരാണ് പ്രധാനമായും ആക്രമണത്തിനുണ്ടായിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. തോക്കുകളുമായിട്ടാണ് ഇവര്‍ ഒളിച്ചു കടന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ പൊതുഗതാഗതം ഉള്‍പ്പെടെ നിര്‍ത്തിവച്ചുകൊണ്ട് പൊലീസ് കനത്ത പരിശോധന ആരംഭിച്ചിരിക്കുകയാണ്.രക്ഷപ്പെട്ട അക്രമികള്‍ സമീപത്തെ മെട്രോ സ്‌റ്റേഷനുകളിലൊന്നിലും വെടിവയ്പു നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് Read more about മ്യൂണിക്കില്‍ വെടിവെയ്പ്; പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്[…]

ദിലീപ് വര്‍ഗ്ഗീസ്, സാബൂ സ്ക്കറിയ, ജോണ്‍സണ്‍ മാത്യൂ ഫോമാ 56 കാര്‍ഡ് ഗെയിംസ് വിജയികള്‍

– വിനോദ് കൊണ്ടൂര്‍ ഡേവിഡ് 06:36pm 23/7/2016 ഫ്‌ളോറിഡ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ്­ ഓഫ് അമേരിക്കാസ്) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനോടു അനുബന്ധിച്ചു നടന്ന 56 ചീട്ട് കളി മത്സരത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ദിലീപ് വര്‍ഗ്ഗീസ്, ഫിലാഡല്‍ഫിയയില്‍ നിന്നും സാബൂ സ്ക്കറിയ, ഫിലാഡല്‍ഫിയയില്‍ നിന്നു തന്നെയുള്ള ജോണ്‍സണ്‍ മാത്യൂ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം, ഡിട്രോയിറ്റില്‍ നിന്നുള്ള മാത്യൂസ് ചെരുവില്‍, ജോര്‍ജ് വന്‍നിലം, ജോസഫ് മാത്യൂ (അപ്പച്ചന്‍) എന്നിവരുടെ ടീമിനാണ്. മൂന്നാം Read more about ദിലീപ് വര്‍ഗ്ഗീസ്, സാബൂ സ്ക്കറിയ, ജോണ്‍സണ്‍ മാത്യൂ ഫോമാ 56 കാര്‍ഡ് ഗെയിംസ് വിജയികള്‍[…]

വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കി

06:34pm 23/7/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: കേരളാ സ്‌­റ്റേറ്റ് സെറിഫെഡ് ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, പേരങ്ങാട്ട് കുടുംബയോഗം പ്രസിഡന്റ്, നീരേറ്റുപുറം വള്ളംകള്ളി പ്രസിഡന്റ് എന്നീ പദവികള്‍ വഹിയ്ക്കുന്ന, ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ വിവിധ സ്ഥലങ്ങളില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കപ്പെട്ടു. ജൂലൈ 17ന് ഞായറാഴ്ച വൈകുന്നേരം മലയാളി അസോസിയേഷന്‍ ആസ്ഥാനമായ കേരളാ ഹൗസില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്­കാരിക നേതാക്കള്‍ സംബന്ധിച്ച് Read more about വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കി[…]

യുവധാര കോണ്‍ഫറന്‍സ് പതിപ്പിന് മികച്ച പ്രതികരണം

06:32pm 23/7/2016 ബെന്നി പരിമണം ഷിക്കാഗോ: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ മുഖപത്രമായ “യുവധാര’യുടെ ഈവര്‍ഷത്തെ ഭദ്രാസന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനംചെയ്ത പ്രത്യേക പതിപ്പ് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.സമ്മേളന ചിന്താവിഷയമായ “കലുഷിതമായ ലോകത്തില്‍ ക്രിസ്തുവിനെ പുനരവതരിപ്പിക്കുക’ എന്നതിന്റെ ആഴമായ പഠനങ്ങളും, ലേഖനങ്ങളും, കവതികളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ യുവധാര മികച്ച നിലവാരം പുലര്‍ത്തിയതായി സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന ഏവരും അഭിപ്രായപ്പെട്ടു. ഭദ്രാസന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ യുവധാരയുടെ ആദ്യപതിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭി.ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, റവ.സി. Read more about യുവധാര കോണ്‍ഫറന്‍സ് പതിപ്പിന് മികച്ച പ്രതികരണം[…]

ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് എംപ്ലോ­യി­സിന്റെ ആഭി­മു­ഖ്യത്തില്‍ ഫാമിലി പിക്‌നിക്ക് നടത്തി

– രാജു ചിറ­മ­ണ്ണില്‍, 06:30pm 23/7.2016 ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് (207STO/H Shop) ജീവ­ന­ക്കാ­രുടെ വാര്‍ഷിക കുടും­ബ­ പി­ക്‌­നിക്ക് ജൂലൈ 16­-ന് ശനി­യാഴ്ച്ച ക്യൂന്‍സിലെ ലിറ്റില്‍ നെക്ക് ബേയി­ലുള്ള അലേ­പോണ്‍ഡ് പാര്‍ക്കില്‍ വച്ചു നട­ത്തി. ട്രാന്‍സിറ്റ് അതോ­റി­ട്ടി­യിലെ വിവിധ ഡിപ്പാര്‍ട്ടു­മെന്റില്‍ നിന്നും ജീവ­ന­ക്കാര്‍ ഈ വാര്‍ഷിക പിക്‌നിക്കില്‍ പങ്കെ­ടു­ത്ത­തോ­ടൊ­പ്പം, പ്രായ­മു­ള്ള­വര്‍ക്കും, കുട്ടി­കള്‍ക്കും പ്രത്യേകം വിവിധ കായിക മത്സ­ര­ങ്ങള്‍ സംഘ­ടി­പ്പി­ക്കു­കയും ചെയ്തു. 2016­-ലെ (207/H Shop) വാര്‍ഷിക പിക്‌നി­ക്കിന് സെല്‍വിന്‍ ഹെന്റി, ബിജു പീറ്റര്‍, ജോഷ്വാ Read more about ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് എംപ്ലോ­യി­സിന്റെ ആഭി­മു­ഖ്യത്തില്‍ ഫാമിലി പിക്‌നിക്ക് നടത്തി[…]

ശിവദാസന്‍ നായര്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലേക്ക്

06:28pm 23/7/2016 ന്യൂയോര്‍ക്ക്: നാഷണല്‍ കണ്‍വന്‍ഷനു ശേഷം ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എയുടെ പ്രസിഡന്റ് കൃഷ്ണ റെഡ്ഢി, ശിവദാസന്‍ നായരെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എ യുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കണ്‍വീനറായി ചുമതല ഏല്‍പ്പിച്ചു . കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഓഎഫ് ബി ജെ പിയുടെ ന്യൂയോര്‍ക്ക് യൂത്ത് കണ്‍വീനറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീ ശിവദാസന്‍ നായര്‍. രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ബാലസ്വയംസേവകനായി വളര്‍ന്ന അദ്ദേഹം കഴിഞ്ഞ ഇരുപതില്‍പരം വര്‍ഷങ്ങളായി ഹിന്ദു സ്വയംസേവക് Read more about ശിവദാസന്‍ നായര്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലേക്ക്[…]

ശബ്ദമില്ലാത്തവരുടെ ശബ്ദമാകുമെന്ന് ട്രംപ്

01:12pm 22/07/2016 വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു. അമേരിക്കയിൽ ക്രമസമാധാനം പുന:സ്ഥാപിക്കുമെന്നും പാർട്ടിയെ വൈറ്റ്ഹൗസിലേക്ക് തിരിച്ചെത്തിക്കുമെന്നും ട്രംപ് നാമനിർദേശം സ്വീകരിച്ച് പ്രതിഞ്ജയെടുത്തു. രാജ്യത്തെ കുറ്റകൃത്യങ്ങളും അക്രമങ്ങളും അവസാനിക്കാൻ പോവുകയാണ്. അമേരിക്കയിലെ സാധാരണക്കാർക്കും അമേരിക്കക്ക് തന്നെ പുതിയ ഒരു യുഗമാണ് വരാൻ പോകുന്നതെന്നും ട്രംപ് പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന ‘അമേരിക്ക മറന്ന’ ശബ്ദമില്ലാത്തവരുടെ ശബ്ദമാകും. പ്രസംഗത്തിൽ എതിർ സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ വിമർശിക്കാനും ട്രംപ് മറന്നില്ല. കുടിയേറ്റവും നിയമരഹിതവുമായ കാര്യങ്ങളുമാണ് Read more about ശബ്ദമില്ലാത്തവരുടെ ശബ്ദമാകുമെന്ന് ട്രംപ്[…]

അമേരിക്കയില്‍ മുസ്‌ലിമിനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

01:10pm 22/7/2016 വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുസ്‌ലിം യാത്രക്കാരനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനായ മുഹമമ്മദ് അഹമ്മദ് റാദ്‌വാനാണ് വിവേചനം നേരിട്ടത്. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു സംഭവം. എന്നാല്‍ ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) പരാതിയുമായി രംഗത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്തായത്. കെമിക്കല്‍ എഞ്ചിനിയറായ റാദ് വാന്‍ ഷാര്‍ലെറ്റില്‍നിന്നും ഡിട്രോയിറ്റിലേക്കുപോകുകയായിരുന്നു. വിമാനത്തിന്റെ സീറ്റില്‍ ഇരുന്നപ്പോള്‍ വനിത ജീവനക്കാരി മുഹമ്മദ് അഹമ്മദ്, സീറ്റ് 25-എ, നിങ്ങളെ നിരീക്ഷിക്കുന്നതായിരിക്കുമെന്ന് ഇറക്കെ അനൗണ്‍സ് Read more about അമേരിക്കയില്‍ മുസ്‌ലിമിനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു[…]

ഒന്നാം ചരമവാര്‍ഷികം (20-7-2016) – അല്ലി ടീച്ചര്‍ ചെമ്മാച്ചേല്‍

09:30am 22/7/2016 ഞങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായിരുന്ന അമ്മയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനകളോടെ സന്തപ്ത കുടുംബാംഗങ്ങള്‍. ഓര്‍മ്മകുര്‍ബാന സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, മെയ് വുഡ് 2016 ജൂലൈ 23-നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.