കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കില്‍ എന്തും നേടാം; ആരുമാകാം: കാനഡയില്‍ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമന്‍

ജയിസണ്‍ മാത്യു 09:31am 20/7/2016 ടൊറോന്റോ : ലണ്ടന്‍ ഒന്റാരിയോവിലെ സെന്റ്. മേരിസിലുള്ള “കനേഡിയന്‍ ടയര്‍” എന്ന ബൃഹത് പ്രസ്ഥാനം സ്വന്തമാക്കിയതിലൂടെ ഈ ബിസിനസ് സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെച്ച ആദ്യ മലയാളിയാവുകയാണ് രഞ്ജിത് സോമന്‍. വാഹനം ,വീട് , വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ഒരു വലിയ വിപണന ശ്രുംഖലയാണ് കനേഡിയന്‍ ടയര്‍. ഈ വമ്പന്‍ വിപണന ശ്രേണിയില്‍ ഒരു കണ്ണിയാകാന്‍ സാധിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റെയും കാത്തിരുപ്പിന്റെയും ഫലമായാണ് Read more about കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കില്‍ എന്തും നേടാം; ആരുമാകാം: കാനഡയില്‍ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമന്‍[…]

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന്

09:30am 20/7/2016 തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് പ്രസ്് കല്‍ബ്ബില്‍ നടക്കുന്ന ചടങ്ങ് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യും.സ്‌റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചീഫ് ജനറല്‍ മാനേജര്‍ എസ് ആതികേശവന്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സര്‍വകലാശാല സാമ്പത്തിക വിഭാഗം തലവന്‍ ഡോ. കെ ജയപ്രസാദ്, സെന്റര്‍ ഫോര്‍ ഇനവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ്് സോഷ്യല്‍ ആക്ഷന്‍ ജനറല്‍ സെക്രട്ടറി ഡോ Read more about കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌­കോളര്‍ഷിപ്പ് വിതരണം ജൂലൈ 23 ന്[…]

സി.എം.എ ചീട്ടുകളി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

12.21 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ജൂലൈ 23-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ വച്ചു നടക്കുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി. സി. മാണിയും അറിയിച്ചു. ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോര്‍ജ് പുതുശേരില്‍ എന്നിവരാണ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാര്‍. ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിനു കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും Read more about സി.എം.എ ചീട്ടുകളി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ബ്ലെസിംഗ് ഫെസ്റ്റിവല്‍ ന്യൂയോര്‍ക്കില്‍

12.18 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ ‘കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ’ സ്ഥാപക പാസ്റ്ററും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ‘ബ്ലെസിംഗ് ടുഡേ’ ടിവി പ്രോഗ്രാമിലൂടെയും ‘ബ്ലെസിംഗ് ഫെസ്റ്റിവല്‍’ പ്രാര്‍ത്ഥനാ യോഗങ്ങളിലൂടെയും സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന ‘ബ്ലെസിംഗ് ഫെസ്റ്റിവലില്‍’ ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്. ജൂലൈ 23-നു വൈകിട്ട് 6 മണിക്ക് ടൈസന്‍ സെന്ററില്‍ (Tyson Read more about ബ്ലെസിംഗ് ഫെസ്റ്റിവല്‍ ന്യൂയോര്‍ക്കില്‍[…]

മാപ്പ് 56 കാര്‍ഡ് ഗെയിംസ് : ഫിലാഡല്‍ഫിയ ജേതാക്കള്‍

12.16 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ‘പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫി’ക്ക് വേണ്ടിയുള്ള 56 ചീട്ടുകളി മത്സരം വന്‍ വിജയമായി. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ഏലിയാസ് പോള്‍ വന്നു ചേര്‍ന്ന ഏവരേയും സ്വാഗതം ചെയ്തു .തുടര്‍ന്ന് ബിനു പോള്‍ (ഗ്രാന്‍ഡ് സ്‌പോണ്‌സര്‍) പ്രസിഡന്റ് ഏലിയാസ് പോളിന് കാര്‍ഡ് നല്‍കി Read more about മാപ്പ് 56 കാര്‍ഡ് ഗെയിംസ് : ഫിലാഡല്‍ഫിയ ജേതാക്കള്‍[…]

പ്രവാസി എഴുത്തുകാരനും, നോവലിസ്റ്റുമായ ജോണ്‍ വേറ്റത്തിന്റെ പുസ്തകം ‘അനുഭവതീരങ്ങളില്‍’പ്രകാശനം ചെയ്തു

12.13 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അനുഗ്രഹീത എഴുത്തുകാരനായ അമേരിക്കന്‍ മലയാളിയുമായ ജോണ്‍ വേറ്റത്തിന്റെ ‘അനുഭവതീരങ്ങളില്‍’ എന്ന പുസ്തകം ജൂലൈ 17-നു ന്യൂയോര്‍ക്കിലെ സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയില്‍ വച്ച് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പി സര്‍ഗ്ഗവേദി പ്രസിഡണ്ട് മനോഹര്‍ തോമസ് ജോര്‍ജ് കോടുകുളഞ്ഞിക്ക് നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ചാവുകടലിലെ ഗ്രന്ഥചുരുളുകള്‍, ഓളങ്ങള്‍, ഡാര്‍ജിലിംഗും ക്രൈസ്തവ സഭകളും, മൃഗശാല, ഞാനല്‍പ്പം താമസിച്ചു പോയി, ഭക്തിസാഗരം തുടങ്ങിയവ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച് മറ്റ് പുസ്തകങ്ങളാണ്. പുസ്തകം ഏറ്റുവാങ്ങിയ അഭ്യുദയകാംക്ഷികള്‍ അവര്‍ Read more about പ്രവാസി എഴുത്തുകാരനും, നോവലിസ്റ്റുമായ ജോണ്‍ വേറ്റത്തിന്റെ പുസ്തകം ‘അനുഭവതീരങ്ങളില്‍’പ്രകാശനം ചെയ്തു[…]

ഉദ്വേഗഭരിതമായ യാത്രയുടെ കഥയുമായി ‘എ സ്‌പെഷല്‍ ഡേ’ ചിത്രീകരണം തുടങ്ങി

12.11 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ (കാനഡ): ഹൃസ്വചിത്രങ്ങളുടെ ശ്രേണിയിലേക്ക് വടക്കന്‍ അമേരിക്കയില്‍നിന്നു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ‘ഐ മലയാളി’യുടെ ഒന്‍പതാമത് സംരംഭത്തിനു തുടക്കമായി. ബാലതാരങ്ങളാല്‍ സന്പന്നവും കുട്ടികളുമായി ബന്ധപ്പെട്ട പ്രമേയവുമാണെന്നതാണു ഇത്തവണത്തെ പ്രത്യേകത. ഒരു പെണ്‍കുട്ടിയുടെ ക്ഷണം സ്വീകരിച്ച്, അവള്‍ നല്‍കിയ ഭൂപടത്തിലെ അടയാളങ്ങള്‍ പിന്തുടര്‍ന്ന്, കാടും മലയും പുഴകളും മാത്രമല്ല, ഒട്ടേറെ മാനസിക സംഘര്‍ഷങ്ങളും കടന്ന്, ഒരു ആണ്‍കുട്ടി നടത്തുന്ന യാത്രയുടെ കഥയാണ് ‘എ സ്‌പെഷല്‍ ഡേ’. അവന്റെ ചോദ്യത്തിന്, യാത്രയ്‌ക്കൊടുവില്‍ അവള്‍ Read more about ഉദ്വേഗഭരിതമായ യാത്രയുടെ കഥയുമായി ‘എ സ്‌പെഷല്‍ ഡേ’ ചിത്രീകരണം തുടങ്ങി[…]

ജോണ്‍ ഇളമതയുടെ പുതിയ മലയാളം നോവല്‍ ‘മാര്‍ക്കോപോളോ’ ബാലചന്ദ്രന്‍ ചുള്ളിക്കാട്പ്രകാശനം ചെയ്തു

12.05 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: പ്രശസ്ത പ്രവാസി എഴുത്തുകാരനും നോവലിസ്റ്റുമായ കനേഡിയന്‍ മലയാളി ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘മാര്‍ക്കോപോളോ’ ജൂലൈ രണ്ടിനു ടോറോന്റൊയില്‍ വച്ചു നടന്ന ഫൊക്കാനയുടെ സാഹിത്യവേദിയില്‍ വച്ച്, പുസ്തകത്തിന്റെ കോപ്പി ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കിക്കൊണ്ട് ഡോക്ടര്‍ ടി.എം. മാത്യു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഡി.സി. ബൂക്‌സ് പ്രസിദ്ധീകരിക്കയും, പ്രസാധന കര്‍മ്മം നിര്‍വ്വഹിക്കയും ചെയ്ത ഈ പുസ്തകം നാട്ടിലെ സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും അഭ്യര്‍ത്ഥനമാനിച്ചുകൊണ്ട് ഔപചാരികമായി നാട്ടില്‍ വച്ചും പ്രകാശനം ചെയ്തിരുന്നു. തദവസരത്തില്‍ Read more about ജോണ്‍ ഇളമതയുടെ പുതിയ മലയാളം നോവല്‍ ‘മാര്‍ക്കോപോളോ’ ബാലചന്ദ്രന്‍ ചുള്ളിക്കാട്പ്രകാശനം ചെയ്തു[…]

നായര്‍ സംഗമത്തിന് ശ്രീ വിദ്യാധിരാജ നഗര്‍ വേദിയൊരുങ്ങുന്നു

12.03 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മൂന്നാമത് നായര്‍ സംഗമത്തിനു ശ്രീ വിദ്യാധിരാജ നഗര്‍ (ക്രൗണ്‍ പ്ലാസ, ഹൂസ്റ്റണ്‍) വേദിയൊരുങ്ങുന്നു. ഓഗസ്റ്റ് 12,13,14 തീയതികളില്‍ അരങ്ങേറുന്ന ഈ നായര്‍ മഹാസംഗമത്തിലേക്ക് എല്ലാ സാമുദായിക അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. നോര്‍ത്ത് അമേരിക്ക, കാനഡ, ഇന്ത്യ എന്നിവടങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ നായര്‍ മഹാസംഗമം എന്തുകൊണ്ടും ഫലപ്രദമായ ഒരു കുടുംബസംഗമായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. സാമൂദായിക Read more about നായര്‍ സംഗമത്തിന് ശ്രീ വിദ്യാധിരാജ നഗര്‍ വേദിയൊരുങ്ങുന്നു[…]

കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

12.01 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ആദ്യകാല കുടിയേറ്റ മലയാളിയും യോങ്കേഴ്‌സില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയുമായിരുന്ന കുര്യന്‍ പി. തോമസ് (ബേബി) പട്ടേരില്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 18-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായിരുന്നു പരേതന്‍. 77 വയസായിരുന്നു. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഇന്ത്യന്‍ നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ റോസമ്മ തോമസ് മാഞ്ഞൂര്‍ സൗത്തില്‍ പുളിക്കല്‍ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. എലിസബത്ത് ബോബ്‌ദേ, നാന്‍സി തോമസ്. മരുമക്കള്‍: ഡോ. രാജ് ബോബ്‌ദേ. Read more about കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]