ജോര്‍ജ് എം. വര്‍ഗീസ് ഫ്‌ളോറിഡയില്‍ (80) നിര്യാതനായി

11.59 PM 19-07-2016 ജോയിച്ചന്‍ പുതുക്കുളം താമ്പാ, ഫ്‌ളോറിഡ: അടൂര്‍ പുത്തന്‍വീട്ടില്‍ വിളയില്‍ ജോര്‍ജ് എം. വര്‍ഗീസ് (80) താമ്പായില്‍ നിര്യാതനായി. 11531 യു.എസ് ഹൈവെ 301 ഡേസ് സിറ്റി, ഫ്‌ളോറല്‍ മെമ്മറി ഗാര്‍ഡന്‍സ് ആണ് വിലാസം. ഭാര്യ: കുഞ്ഞമ്മ ജോര്‍ജ് കടമ്പനാട് വടക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോര്‍ജ് വര്‍ഗീസ് (ബോബന്‍), ജോര്‍ജ് പി. കോശി (കുഞ്ഞ്), അനിലാ തോമസ് (മോളി). മരുമക്കള്‍: ലീല വര്‍ഗീസ്, സൂസന്‍ കോശി, ജോര്‍ജ് തോമസ്. കൊച്ചുമക്കള്‍: ഡാന്‍ വര്‍ഗീസ്, Read more about ജോര്‍ജ് എം. വര്‍ഗീസ് ഫ്‌ളോറിഡയില്‍ (80) നിര്യാതനായി[…]

ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന ചിത്രം വൈറലാകുന്നു

12:24pm 18/7/2016 ഫ്രാങ്ക്ഫര്‍ട്ട്: പ്രേത കഥകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. ഇത്തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. കെന്റക്കിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന കാഴ്ച എന്ന പേരിലാണ് ചിത്രം പ്രചരിയ്ക്കുന്നത്. ബൈക്ക് അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ആത്മാവിന്റെ സാന്നിധ്യം കാണിച്ച് സോള്‍ വാസ്‌ക്യൂസ് എന്നയാളാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. മരണമടഞ്ഞയാളുടെ ആത്മവാണ് ശരീരത്തിന് മുകളില്‍ മനുഷ്യ ശരീരത്തിന് സമാനമായ വെള്ള രൂപമെന്നാണ് Read more about ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന്റെ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്ന ചിത്രം വൈറലാകുന്നു[…]

പോക്കിമോന്‍ ഗോ കളിച്ച് രാത്രിയില്‍ കറക്കം; കൗമാരക്കാര്‍ക്ക് നേരെ വെടിവയ്പ്

12:20pm 18/7/2016 ന്യൂയോര്‍ക്ക്: തരംഗമായി മാറിയ പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളെ തേടി രാത്രിയില്‍ കാറില്‍ കറങ്ങി നടന്ന കൗമാരക്കാരെ കള്ളന്മാരെന്ന സംശയത്തില്‍ സമീപവാസി വെടിവെച്ചു. എന്നാല്‍ ഇവര്‍ ഭാഗ്യത്തിനു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ‘നിനക്ക് എന്തെങ്കിലും കിട്ടിയോ’ എന്നു കൗമാരക്കാര്‍ തമ്മില്‍ പറഞ്ഞതാണ് വീട്ടുടമയെ സംശയത്തിലാക്കിയത്. ഇതോടെ ഇവര്‍ കവര്‍ച്ചക്കാരാകാമെന്ന നിഗമനത്തിലെത്തിയ വീട്ടുടമ കാര്‍ തടയാന്‍ ശ്രമിക്കുകയും നിര്‍ത്താതെ പോയതോടെ വെടിയുതിര്‍ത്തു. എന്നാല്‍ ബുള്ളറ്റ് ലക്ഷ്യം തെറ്റി കാറിന്റെ ടയറില്‍ പതിച്ചതിനാല്‍ കൗമാരക്കാര്‍ രക്ഷപ്പെടുകയായിരുന്നു. Read more about പോക്കിമോന്‍ ഗോ കളിച്ച് രാത്രിയില്‍ കറക്കം; കൗമാരക്കാര്‍ക്ക് നേരെ വെടിവയ്പ്[…]

ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു

12:20pm 18/7/2016 ഷിക്കാഗോ: ഇക്കഴിഞ്ഞ ജൂലൈ എട്ടാംതീയതി മയാമിയില്‍ ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന 2016- 18 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പില്‍ വിജയംവരിച്ച പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും മറ്റു വിജയാര്‍ത്ഥികള്‍ക്കും ജൂലൈ 29-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നു ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ വച്ച് (St. Marys Knanaya Church, Morton Groove ) വന്‍ സ്വീകരണം നല്‍കുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഷിക്കാഗോ രൂപതാ Read more about ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു[…]

ഡാലസ് സെന്റ് പോള്‍സ് ഇടവക കണ്‍വന്‍ഷനും പാരിഷ് ഡേ ആഘോഷവും

12:16pm 18/7/2016 എബി മക്കപ്പുഴ ഡാലസ്: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ 2016 ലെ ഇടവക കണ്‍വന്‍ഷന്‍ ജൂലൈ 21 വ്യാഴാഴ്ച മുതല്‍ ജൂലൈ 23 ശനിയാഴ്ച വരെ വൈകിട്ടു 7 മണി മുതല്‍ നടത്തപ്പെടുന്നതായി ഇടവക വികാരി റവ. ഷൈജു പി.ജോണ്‍ സെക്രട്ടറി ശ്രീ.തോമസ് ഈശോ എന്നിവര്‍ അറിയിച്ചു. ജൂലൈ 23 ശനിയാഴ്ച രാവിലെ 11 മണിക്ക് സേവികാ സംഘം, ഇടവക മിഷന്‍ എന്നി സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ യോഗങ്ങളിലും Read more about ഡാലസ് സെന്റ് പോള്‍സ് ഇടവക കണ്‍വന്‍ഷനും പാരിഷ് ഡേ ആഘോഷവും[…]

100 കുട്ടികള്‍ക്ക് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

12:15pm 18/7/2016 ന്യുയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 100 കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍ , വൈസ് ചെയര്‍മാന്‍ രതീഷ് നായര്‍, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. ആശാലക്ഷ്മി മേനോന്‍ പി പാലക്കാട്),ആഷിക എം പിള്ള(കാര്‍ത്തികപ്പള്ളി),അഭിജിത് കെ.എം (അമ്പലപ്പുഴ),അഭിജിത് അജികുമാര്‍(തൊടുപുഴ),അച്ചു എസ് നായര്‍(കോതമംഗലം),ആഗ്നേയ് എ (കൊല്ലം),ഐശ്വര്യ എ.ആര്‍(അമ്പലപ്പുഴ),അഹില്‍ അശോക(ഹോസ്ദുര്‍ഗ്),അഹില്‍കുമാര്‍(ചങ്ങനാശേരി),അക്ഷയ് Read more about 100 കുട്ടികള്‍ക്ക് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു[…]

എം.എം മത്തായിയുടെ നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി

എബി മക്കപ്പുഴ 09:30am 18/7/2016 ഡാലസ്: അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും,ഡാളസിലെ കലാ സംകാരിക സംഘടനകളുടേയും ആദ്യകാല പ്രവര്‍ത്തകനുമായ പരേതനായ എം.എം മത്തായിയുടെ നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി. പരേതന്റെ മക്കളായ അനില്‍ മാത്യു, ഫില്‍ മാത്യു, ആനി സാം തോമസ്, ആലീസ് രാജു വര്ഗീസസ് എന്നിവര്‍ ഡാലസ് സുഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകരാണ്. സെക്രട്ടറി അജയകുമാറും, പ്രവര്ത്തകരും ശ്രീ.അനില്‍ മാത്യുവിന്റെ സണ്ണിവെലിയിലുള്ള ഭവനത്തില്‍ എത്തി അനുശോചനം അറിയിച്ചു.

കെവി ടിവി അവാര്‍ഡ് നൈറ്റ്: ഗ്യാസ് ഡിപ്പോയും റിലീവിയവും മുഖ്യ സ്‌പോണ്‍സര്‍മാര്‍

09:25am 17/7/2016 ഷിക്കാഗോ: ഷിക്കാഗോയിലെ ഈ വര്‍ഷത്തെ ആദ്യത്തെ മെഗാ ഷോ ആകുവാന്‍ തയ്യാറെടുക്കുന്ന കെ വി ടിവി അവാര്‍ഡ് നൈറ്റിന് ഇനി ഏഴു ദിവസങ്ങള്‍ മാത്രം. ജൂലായ്­ 23 ശനിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പര്‍ണ്ണിക്കസ്) തിയേറ്ററില്‍ മലായാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന അമേരിക്കയിലെ പ്രഥമ മലയാളം സിനിമാ അവാര്‍ഡ് നൈറ്റിന്റെ മുഖ്യ സ്‌പോണ്‍സേഴ്‌സ് ആയി ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയും റിലീവിയം ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സപ്പൊര്‍ട്ട് സിസറ്റംസും Read more about കെവി ടിവി അവാര്‍ഡ് നൈറ്റ്: ഗ്യാസ് ഡിപ്പോയും റിലീവിയവും മുഖ്യ സ്‌പോണ്‍സര്‍മാര്‍[…]

ഇന്‍ഡോ-കനേഡിയന്‍ ഗ്രന്ഥകാരന്‍-നോവലിസ്റ്റ്, ജോണ്‍ ഇളമതയുടെ -ദി ജേര്‍ണി പുസ്തകം പ്രകാശനം ചെയ്തു

09:15am 17/7/2016 പ്രശസ്ത എഴുത്തുകാരന്‍ ജോണ്‍ ഇളമതയുടെ “”ദി ജേര്‍ണി’ (The Journey) എന്ന ഇംഗ്ലീഷ് പുസ്തകം എക്‌സ്‌ലിബ്രിസ് (Xlibris) എന്ന ഓണ്‍ലൈന്‍ പ്രസാധകര്‍ ഈയിടെ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പികള്‍ ആമസോണ്‍, ഗൂഗ്ഗിള്‍ എന്നീ സൈറ്റുകളില്‍ നിന്നും, ബാണ്‍സ് ആന്‍ഡ് നോബിള്‍സ്,എക്‌സ്‌ലിബ്രിസിന്റെ പുസ്തകശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. ഭാഗ്യം തേടി മാതൃരാജ്യം വിടുന്ന പ്രവാസികളുടെ കഥ പറയുന്ന ഈ പുസ്തകം കുടിയേറ്റകാരുടേയും, പ്രവാസികളുടേയും പ്രശ്‌നങ്ങള്‍ വെവ്വേറെ വിവരിക്കുന്നു. ഓരോ യാത്രയുടേയും ലക്ഷ്യം വ്യത്യസ്തമാണു. പണവും, ജീവിതസൗകര്യങ്ങളും, Read more about ഇന്‍ഡോ-കനേഡിയന്‍ ഗ്രന്ഥകാരന്‍-നോവലിസ്റ്റ്, ജോണ്‍ ഇളമതയുടെ -ദി ജേര്‍ണി പുസ്തകം പ്രകാശനം ചെയ്തു[…]

ഫ്രാന്‍സ് ഭീകരാക്രമണം: കെ.എച്ച്.എന്‍.എ അപലപിച്ചു

09:00am 17/7/2016 സതീശന്‍ നായര്‍ ഷിക്കാഗോ: ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന ദേശീയദിനാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ദേശീയദിനത്തെ ചോരപ്പുഴയാക്കി മാറ്റിയ ക്രൂരതയെ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായി അപലപിച്ചു. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ലോകമെമ്പാടുമുള്ള ഭീകരവാദികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായിനിന്നുകൊണ്ട് എടുക്കണമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിലും ദുഖത്തിലും പങ്കു ചേരുന്നതായും, മരിച്ചവരുടെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിക്കടി വര്‍ദ്ധിച്ചുവരുന്ന ഭീകരവാദത്തെ നേരിടുവാന്‍ നാം ഓരോരുത്തരും Read more about ഫ്രാന്‍സ് ഭീകരാക്രമണം: കെ.എച്ച്.എന്‍.എ അപലപിച്ചു[…]