കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തില്‍ പ്രബ­ന്ധാ­വ­ത­രണം, നര്‍മ്മ ചിത്രീ­ക­ര­ണം, കവിത

– എ.­സി. ജോര്‍ജ് 09:42am 24/6/2016 ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും വായ­ന­ക്കാ­രു­ടേയും നിരൂ­പ­ക­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യായ കേരളാ റൈറ്റേഴ്‌സ് ഫോറം ജൂണ്‍ 19­-ാംതീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോ­റണ്ട് ഓഡി­റ്റോ­റി­യ­ത്തില്‍ വെച്ച് ഹ്യൂസ്റ്റ­നിലെ പ്രമുഖ എഴു­ത്തു­കാര്‍ രചിച്ച പ്രബ­ന്ധ­ങ്ങളും നര്‍മ്മ ചിത്രീ­ക­ര­ണ­ങ്ങളും കവി­ത­കളും അവ­ത­രി­പ്പി­ക്കു­ക­യു­ണ്ടാ­യി. പ്രസി­ഡന്റ് മാത്യു നെല്ലി­ക്കു­ന്നിന്റെ അധ്യ­ക്ഷ­ത­യി­ലാ­രം­ഭിച്ച യോഗ­ത്തില്‍ ഡോക്ടര്‍ മാത്യു വൈര­മണ്‍ മോഡ­റേ­റ്റ­റാ­യി­രു­ന്നു. മനു­ഷ്യ­നൊപ്പം യാത്ര ചെയ്യുന്ന ഭാഷ എന്ന ശീര്‍ഷ­ക­ത്തില്‍ ജോണ്‍ മാത്യു എഴു­തിയ Read more about കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തില്‍ പ്രബ­ന്ധാ­വ­ത­രണം, നര്‍മ്മ ചിത്രീ­ക­ര­ണം, കവിത[…]

ന്യൂയോര്‍ക്ക് ഫൊറോന പിക്‌നിക്ക് ജൂലൈ നാലിന്

11:40am 23/6/2016 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനയുടെ കീഴിലുള്ള റോക്ക്‌ലാന്റ്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ, വെസ്റ്റ്‌ചെസ്റ്റര്‍ എന്നീ ക്‌നാനായ മിഷനുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഫോറോനാ പിക്‌നിക്ക് ലോംഗ്‌ഐലന്റിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയില്‍ നടത്തുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി പലതരത്തില്‍പ്പെട്ട രസകരമായ മത്സരങ്ങളാണ് സംഘാടര്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. ജോസ് തറയ്ക്കലുമായോ, കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

ഒരുമയുടെ ആഭിമുഖ്യത്തില്‍ സെമിനാറും ചര്‍ച്ചയും ജൂണ്‍ 25-ന്

11:38am 23/6/2016 ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഒരുമയുടെ നേതൃത്വത്തില്‍ ജൂണ്‍ 25-നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഓമന റസ്സല്‍ ആണ് പ്രഭാഷണം നടത്തുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച. അമേരിക്കയിലെ ഇന്ത്യക്കാരുടെ പുതുതലമുറ പാശ്ചാത്യസംസ്കാരമാണോ, ഭാരതീയ സംസ്കാരമാണോ നല്ലത് എന്നറിയാതെ ഇരുട്ടില്‍ തപ്പുന്നു. “ആരോഗ്യകരമായ കുടുംബ ബന്ധത്തിന് സംസ്കാരത്തിനും മതത്തിനുമുള്ള പങ്ക്’ എന്ന Read more about ഒരുമയുടെ ആഭിമുഖ്യത്തില്‍ സെമിനാറും ചര്‍ച്ചയും ജൂണ്‍ 25-ന്[…]

ചിക്കാഗോ വടംവലി: സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു

11:37am 23/6/2016 – മാത്യു തട്ടാമറ്റം ഷിക്കാഗോ: സമത്വസുന്ദരമായ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി. ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആവേശം തിരതല്ലുന്ന സെപ്റ്റംബര്‍ അഞ്ചാം തീയതി തിങ്കളാഴ്ച നടക്കുന്ന നാലാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെ സ്വാഗതസംഘം ഉദ്ഘാടനം ക്ലബ് ആസ്ഥാനത്ത് കൂടിയ പൊതുയോഗത്തില്‍ ബഹു മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അധ്യക്ഷനായിരുന്നു. Read more about ചിക്കാഗോ വടംവലി: സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു[…]

അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു

11:34am 23/6/2016 – രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം കരീം ദ്വീതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് നേരെ ജന്മ നാട്ടില്‍ നടന്ന ചാവേറാക്രമണത്തെ, ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ ശക്തമായി അപലപിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടയും മതപരമായ അവകാശങ്ങള്‍ നടപ്പിലാക്കുവാന്‍ അധികാരികള്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും, ഭീകരതയ്‌ക്കെതിരെ Read more about അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു[…]

ഉല്ലാസയാത്രക്കിടെ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിച്ചു

11:33am 23/6/2016 പി.പി.ചെറിയാന്‍ അരിസോണ: ജൂണ്‍ 19 ഞായറാഴ്ച ഉണ്ടായ രണ്ടു വ്യത്യസ്ഥ സംഭവങ്ങളില്‍ പി.നരേഷ്(24), നംബൂരി സിദ്ധാര്‍ത്ഥ(25) എന്നീ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു. അരിസോണയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ജീവനക്കാരനായ സിദ്ധാര്‍ത്ഥ കൂട്ടുക്കാരുമൊത്ത് വെള്ളച്ചാട്ടത്തിന് സമീപം പിക്‌നിക്ക് നടത്തിക്കൊണ്ടിരിക്കെ അബന്ധത്തില്‍ കാല്‍വഴുതി താഴേക്ക് പതിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ ഓടിയെത്തി സിദ്ധാര്‍ത്ഥയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സിദ്ധാര്‍ത്ഥ അഞ്ചുവര്‍ഷം മുമ്പാണ് യൂണിവേഴ്‌സിറ്റി അരിസോണയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും എത്തിചേര്‍ന്നത്. പഠനം പൂര്‍ത്തിയാക്കി റ്റാറ്റ Read more about ഉല്ലാസയാത്രക്കിടെ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിച്ചു[…]

ഡാലസില്‍ ഇരട്ട സഹോദരിമാര്‍ വെടിയേറ്റു മരിച്ചു

11:31am 23/6/2016 – പി. പി. ചെറി­യാന്‍ മക്കിനി(ഡാലസ്) : വിവാഹ മോചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെല്ലി ബിഗം (50) ഭാര്യ കേരനേയും ഇരട്ട സഹോദരി കാത്തി ബൂബറിനേയും വെടിവച്ചു കൊലപ്പെടുത്തി. ഇരുവരുടേയും 49–ാം ജന്മദിനം ഏപ്രിലിലായിരുന്നു ആഘോഷിച്ചത്. തിങ്കളാഴ്ച ജൂണ്‍ 20 നായിരുന്നു സംഭവം. കഴിഞ്ഞ ആറു മാസമായി ദമ്പതികള്‍ തമ്മില്‍ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഭാര്യയും മകളും താമസിച്ചിരുന്ന വീട്ടില്‍ നിന്നും ചില സാധനങ്ങള്‍ എടുക്കുന്നതിനാണ് കെല്ലി എത്തിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അരയില്‍ Read more about ഡാലസില്‍ ഇരട്ട സഹോദരിമാര്‍ വെടിയേറ്റു മരിച്ചു[…]

ടര്‍ബന്‍ ധരിച്ച് ആദ്യപോലീസ് ഉദ്യോഗസ്ഥന്‍ സത്യപ്രതിജ്ഞ ചെയ്തു

11:30am 23/6/2016 പി.പി.ചെറിയാന്‍ മൊഡസ്റ്റൊ(കാലിഫോര്‍ണിയാ): സിക്ക് മതാചാരപ്രകാരം ടര്‍ബന്‍ ധരിച്ചും, താടി വളര്‍ത്തിയും പോലീസ് ഉദ്യോസ്ഥനായി സത്യപ്രതിജ്ഞ ചെയ്യുക എന്ന ചരിത്രസംഭവത്തിന് മൊഡസ്റ്റൊ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യമായി സാക്ഷ്യം വഹിച്ചു. ക്ലീന്‍ ഷേവ് ചെയ്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുക എന്ന പതിവ് സിക്ക് വംശജനായ വരിന്ദര്‍ കുന്‍കുനിന്റെ(Varinder Khun Khun) സത്യപ്രതിജ്ഞാ ചടങ്ങോടെ ആദ്യമായാണ് തിരുത്തികുറിക്കപ്പെട്ടത്. ഇന്ത്യയില്‍ ജനിച്ച് നാപ പോലീസ് അക്കാദമിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത മുപ്പത്തിമൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഇരുപത്തിയെട്ടുക്കാരനായ വരിന്ദര്‍. ‘ടര്‍ബന്‍ Read more about ടര്‍ബന്‍ ധരിച്ച് ആദ്യപോലീസ് ഉദ്യോഗസ്ഥന്‍ സത്യപ്രതിജ്ഞ ചെയ്തു[…]

സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജിയന്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി

12.48 AM 23-06-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ജൂണ്‍ 17-നു സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. സണ്ണി വള്ളിക്കളം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ജഡ്ജ് കുര്യന്‍ ജോസഫിന്റെ ഉത്തരവാദിത്വപ്പെട്ട ഔദ്യോഗിക പദവിയെ അഭിനന്ദിക്കുകയും, ഫോമയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഫോമ എന്ന അംബ്രല്ലാ സംഘടന Read more about സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജിയന്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി[…]

മാത്ത് ചാലഞ്ച് മത്സരങ്ങള്‍ ഡാളസ്സില്‍ ജൂണ്‍ 25ന് ശനിയാഴ്ച

01:12am 22/6/2016 പി.പി.ചെറിയാന്‍ ഇര്‍വിംഗ്(ഡാളസ്): കെ.ജി. മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാത്ത് ചാലഞ്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഗ്ലോബല്‍ ഇഗ്നൈറ്റഡ് സംഘടിപ്പിക്കുന്ന മത്സരം ജൂണ്‍ 25 ശനിയാഴ്ച ഇര്‍വിംഗ് നോര്‍ത്ത് മെക്കാര്‍തറില്‍ ഉച്ചക്ക് 2 മണിക്കാണ് ആരംഭിക്കുക. മാത്ത് ഒളിമ്പ്യാഡ്, സ്റ്റേ നാഷ്ണല്‍ നിലവാരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മത്സര വിജയികള്‍ക്ക് പ്രത്യേകസമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ നേരത്തെ റജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്ലോബലി ഇഗ്നൈറ്റഡ്. ഓര്‍ഗിലോ Read more about മാത്ത് ചാലഞ്ച് മത്സരങ്ങള്‍ ഡാളസ്സില്‍ ജൂണ്‍ 25ന് ശനിയാഴ്ച[…]