സൂര്യാഘാതം-ഇരട്ടക്കുട്ടികള്‍ ട്രക്കിലിരുന്ന് മരിച്ചു

01:09am 22/6/2016 – പി.പി.ചെറിയാന്‍ ലൂസിയാന: ലൂസിയാനയില്‍ മൂന്നു വയസ്സുള്ള പെണ്‍കുട്ടിയും, ഇരട്ട സഹോദരനും മരിച്ചതു സൂര്യാഘാതമേറ്റാണെന്ന് ജൂണ്‍ 20 തിങ്കളാഴ്ച അധികൃതര്‍ വെളിപ്പെടുത്തി. ശനിയാഴ്ചയാണ് ഇരട്ടകുട്ടികള്‍ ട്രക്കില്‍ അബോധാവസ്ഥയില്‍ കിടക്കുന്നവിവരം പോലീസിലറിയിച്ചത്. ബോസ്സിയര്‍ സിറ്റിഹോമിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ തന്നെ ട്രക്കായിരുന്നു ഏകദേശം 3 മണിയോടെ കുട്ടികളെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ബോസ്സിയര്‍ ഡെപ്യൂട്ടി ഷെറിഫീന്റെ ഭാര്യയും കുട്ടികളുടെ മാതാവുമായ സ്ത്രീയാണ് കുട്ടികളെ കാണാനില്ല എന്ന വിവരം അയല്‍വാസികളെ Read more about സൂര്യാഘാതം-ഇരട്ടക്കുട്ടികള്‍ ട്രക്കിലിരുന്ന് മരിച്ചു[…]

കെ. എസ്. ലൂക്കോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

09:57am 22/6/2016 ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: കെ.എസ്. ലൂക്കോസ് (സീസന്‍) 64 നിര്യാതനായി. കൊല്ലം കരുനാഗപ്പളളി കൊല്ലക കടുവങ്കല്‍ സാമുവേല്‍- തങ്കമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായിരുന്നു. ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഹൗസിംഗില്‍ റെന്‍റ് എക്‌സാമിനറായി സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരന്നു. പന്‍മനമനയില്‍ ഹൈസ്കൂളിലും ഫാത്തിമാ മാതാ നാഷണല്‍ കോളജിലും വിദ്യഭ്യാസത്തിനുശേഷം ന്യൂഡല്‍ഹിയില്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്തു. തുടര്‍ന്നു കേരളത്തില്‍ തിരിച്ചെത്തി കേരള ഗവര്‍മെന്‍റ് സര്‍വ്വീസില്‍ ജോലി ചെയ്തു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ Read more about കെ. എസ്. ലൂക്കോസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ബെന്‍ഡിഗോ മലയാളീ അസോസിയേഷന്‍ പ്രസിഡന്റിന്റെ സഹോദരന്‍ കാറപകടത്തില്‍ മരി­ച്ചു

09:51am 22/6/2016 – ജോസ് .എം. ജോര്‍ജ് ബെന്‍ഡിഗോ: ­ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ശ്രീ.ടിനു മാത്യുവിന്റെ സഹോദരന്‍ ടിജു മാത്യു ( 30 ) ആണ് മരിച്ചത്.പിറവം കുഞ്ഞമ്മാട്ടില്‍ മാത്യൂവിന്റെയും ജോസഫൈന്റെയും മകനാണ് ടിജു.ചൊവ്വാഴ്ച രാത്രി സുഹൃത്തിനെ വീട്ടിലാക്കാന്‍ പിറവം­ എര്‍ണാകുളം റൂട്ടില്‍ കാറില്‍ പോകുമ്പോള്‍ ഇവര്‍ ഓടിച്ച വാഹനം ബസില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. അവിവാഹിതനായ ടിജു ഡയാലിസ് സംബന്ധമായ കോഴ്‌സിന്റെ ഉപരിപഠനം നടത്തുകയായിരുന്നു. മരിച്ച ടിജുവിന്റെ പിതൃസഹോദരന്‍ Read more about ബെന്‍ഡിഗോ മലയാളീ അസോസിയേഷന്‍ പ്രസിഡന്റിന്റെ സഹോദരന്‍ കാറപകടത്തില്‍ മരി­ച്ചു[…]

തീവ്രവാദം: ക്രിസ്ത്യന്‍- ഇസ്ലാമിക സംഘടനകളുടെ നേതൃയോഗം വിലയിരുത്തി

09:50am 22/6/2016 ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ക്രിസ്ത്യന്‍ സഭകളുടെ നേതൃസംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും, ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മയായ ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.സി.എന്‍.എ)യും തമ്മിലുള്ള ചര്‍ച്ചകള്‍ ബാള്‍ട്ടിമോര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മെയ് 26,27 തീയതികളില്‍ നടന്നു, അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ പശ്ചാത്തലത്തില്‍ അതീവ പ്രധാന്യമുള്ളതായിരുന്നു ഈ വര്‍ഷത്തെ ചര്‍ച്ചകള്‍. ഇസ്ലാം മതത്തെ മുഴുവനായി തീവ്രവാദവുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രവണതയെ എങ്ങനെ നേരിടാം എന്നുള്ളതായിരുന്നു മുഖ്യ ചിന്താവിഷയം. അമേരിക്കന്‍ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക മുഖ്യധാരയില്‍ ഇസ്ലാമിക Read more about തീവ്രവാദം: ക്രിസ്ത്യന്‍- ഇസ്ലാമിക സംഘടനകളുടെ നേതൃയോഗം വിലയിരുത്തി[…]

വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

– ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക് : ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിന്റെ വാര്‍ഷികം ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 മണി മുതല്‍ വെസ്റ്റ്‌ ന്യായക്കിലുള്ള ക്ലാര്‍ക്സ്‌ടൌണ്‍ റിഫോം‌ഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിച്ചു. നേഹ ജ്യോ ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തോടെയും സീനിയര്‍ വിദ്യാര്‍ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയും പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മലയാളം സ്കൂളിലെ അധ്യാപകരെ അസോസിയേഷന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ Read more about വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി[…]

ഫൊക്കാനയുടെ ഘോഷയാത്ര കാനഡയിലേക്ക്: രാജന്‍ പടവത്തില്‍

09:45am 22/6/2016 2016 ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് മാമാങ്കത്തിന് കാനഡയിലെ ഒന്റാരിയോ നഗരം ഒരുങ്ങിക്കഴിഞ്ഞു. 8500-ാം നമ്പര്‍ മാര്‍ക്കം അവന്യൂവിലുള്ള ഹില്‍ട്ടന്‍ ഹോട്ടലിന്റെ മാര്‍ക്കം സ്യൂട്ട്‌സും, കോണ്‍ഫറന്‍സ് സെന്ററും ഫൊക്കാനയെ വരവേല്‍ക്കുവാനായി, ചുവന്ന പരവതാനിയുമൊരുക്കി, കൊട്ടുംകുരവയുമിട്ടുകൊണ്ടുള്ള ഘോഷയാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഇതിനായി ഫൊക്കാന നാഷണല്‍ കമ്മിറ്റിയും കണ്‍വന്‍ഷന്‍ കമ്മിറ്റിയും രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇതിനുള്ള മിനുക്കുപണികള്‍ മാത്രം അവശേഷിക്കുന്നു. ജോണ്‍ പി, വിനോദ്, ഇട്ടന്‍, റ്റോമി ടീമിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ഫൊക്കനയെ Read more about ഫൊക്കാനയുടെ ഘോഷയാത്ര കാനഡയിലേക്ക്: രാജന്‍ പടവത്തില്‍[…]

എംപവ്വര്‍ 2016 ജൂലായ് 4,5,6 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍

09:44am 22/6/2016 ഫിലാഡല്‍ഫിയ: എംപവ്വര്‍ 2016 ജൂലായ് 4,5,6 (തിങ്കള്‍,ചൊവ്വ, ബുധന്‍) തീയതികളില്‍ വൈകിട്ട് 6:15 മുതല്‍ 9.00 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് (9707 Bustleton Avenue, Philadelphia PA 19115) വച്ച് നടത്തപ്പെടുന്നു. ഈ കാലഘട്ടത്തിന്റെ അഭിഷിക്തന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) വചനം ശുശ്രൂഷിക്കുന്നു. സിസ്റ്റര്‍ പെര്‍സിസ് ജോണും ടീമും സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് : 267235 3756, 2674013510, 2672656263, 2676294199.

നെടുംകല്ലേല്‍ അന്നക്കുട്ടിമാത്യു(95) നിര്യാതയായി

09:42am 22/6/2016 കല്ലൂര്‍ക്കാട്: നെടുംകല്ലേല്‍ അന്നക്കുട്ടിമാത്യു(95) പരേതനായ മാത്യു നെടുംകല്ലേലിന്റെ ഭാര്യ കല്ലൂര്‍ക്കാട് നിര്യാതയായി. മക്കള്‍: ശോശമ്മ ജോസഫ്, ഫ്‌­ളോറിഡ, സിസ്റ്റര്‍ റ്റെസി. സി.എം.സി., വിശ്വജോതി വാഴക്കുളം, പരേതയായ സിസ്റ്റര്‍ സുധ എഫ്.സി.സി., ചിന്നമ്മയാക്കോച്ചന്‍ കാളികാവ്, ഫിലോമിനാ ജോസ്(തഴുവംകുന്ന്), ജോണി മാത്യു(ഫ്‌­ളോറിഡ), നിഷാ ബാബു ഫ്‌­ളോറിഡ. മരുമക്കള്‍: ജോസഫ് കാരക്കുന്നേല്‍(ഫ്‌­ളോറിഡ), ചാക്കോച്ചന്‍ കളരിപറമ്പില്‍ കാളികാവ്, ജോസ് മീമ്പൂര് തഴുവംകുന്ന്, മേരിമുണ്ടയ്ക്കല്‍(കോതമംഗലം), ബാബു കല്ലിടുക്കില്‍(ഫ്‌­ളോറിഡ). സംസ്­കാര കര്‍മ്മങ്ങള്‍ 23­ാം തീയതി വ്യാഴാഴ്ച 10.30ന് കല്ലൂക്കാട് നെടുംകല്ലേല്‍ ഭവനത്തില്‍ ആരംഭിക്കും, Read more about നെടുംകല്ലേല്‍ അന്നക്കുട്ടിമാത്യു(95) നിര്യാതയായി[…]

അന്നമ്മ ജോജിന്റെ (86) നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി.

09:40am 22/6/2016 എബി മക്കപ്പുഴ ഡാലസ്:മാവേലിക്കര പോച്ചായി പുത്തെന്‍ വീട്ടില് പരേതനായ ജോര്ജ് ഉമ്മെന്റെ ഭാര്യ അന്നമ്മ ജോജിന്റെ (86 ) നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി. പരേതയുടെ മകന്‍ ശ്രീ. ജോസെന്‍ ജോര്‍ജ് ഡാലസ് സൗഹൃദ വേദിയുടെ സംഘാടകനും, എക്‌സിക്യൂട്ടീവ് അംഗവും ആണ്. പ്രസിഡണ്ട് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര യോഗത്തില്‍ സെക്രട്ടറി അജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം

01:24pm 21/06/2016 ലോസ് ഏഞ്ചൽസ്: തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19കാരൻ മൈക്കേൽ സാൻഫോർഡാണ് ട്രംപിനെ വധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയത്. യുവാവിന്‍റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ശനിയാഴ്ച ലാസ് വേഗാസിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. കാലിഫോർണിയയിൽ നിന്നും ട്രംപിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലാസ് വേഗാസിലെത്തിയതായിരുന്നു യുവാവ് എന്നാണ് പൊലീസ് നൽകുന്ന വിവരം. 18 മാസങ്ങൾക്ക് മുമ്പാണ് ഇയാൾ അമേരിക്കയിലെ Read more about ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം[…]