ദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ

12:15PM 21/6/2016 കലാമൂല്യവും വിപണന സാധ്യതയുമുള്ള ഹോളിവുഡ് സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളായ മൂന്നു മലയാളി വ്യവസായികള്‍ രൂപീകരിച്ച “ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡിന്റെ’ പ്രഥമ ചിത്രത്തിന്റെ നിര്‍മ്മാണം ധൃതഗതിയില്‍ പുരോഗമിക്കുന്നു. “ദ കാമസൂത്രാ ഗാര്‍ഡന്‍’ എന്നു പേരിട്ടിരിക്കുന്ന 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ കഥ, വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട നോവലിസ്റ്റ് റിജു ആര്‍. സാമിന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ്. വൈകാരികയും, ശാരീരികവുമായ ആനന്ദം പ്രദാനം ചെയ്യുന്ന സംഭോഗവിദ്യ പരിശീലിപ്പിക്കുന്ന നെവാഡയിലെ ഒരു വേശ്യാലയത്തിലെ Read more about ദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ[…]

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്

12:05AM 21/6/2106 മാത്യു തട്ടാമറ്റം ഷിക്കാഗോ: വിദ്യാഭ്യാസമാണ് ഒരു നാടിന്റെ വളര്‍ച്ചയുടെ അത്താണിക്കല്ല് എന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിനു ആവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ധനസഹായം സോഷ്യല്‍ ക്ലബ് നല്‍കുകയുണ്ടായി. സോഷ്യല്‍ ക്ലബിന്റെ ബോര്‍ഡ് മെമ്പറും, ഷിക്കാഗോയിലെ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ പീറ്റര്‍ കുളങ്ങര ഷിക്കാഗോ സോഷ്യല്‍ ക്ലബിനെ പ്രതിനിധീകരിച്ച്, ഏറ്റുമാനൂര്‍ എം.എല്‍.എ കെ. സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ഫണ്ടിലേക്ക് സോഷ്യല്‍ ക്ലബിന്റെ Read more about നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്[…]

സമീപത്തിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് യുവാവിനെ അറസ്റ്റു ചെയ്തു

11:45AM 21/6/2016 – പി.പി.ചെറിയാന്‍ ഡാളസ്: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ്സില്‍ നിന്നും ഒറിഗണിലേക്ക് യാത്രചെയ്യുകയായിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്ന കുറ്റം ആരോപിച്ചു ചാഡ് കാമറോണ്‍ ക്യാമ്പ് എന്ന 26ക്കാരെ പോലീസ് അറസ്റ്റുചെയ്തു. ജൂണ്‍ 16നായിരുന്നു സംഭവം. മാതാപിതാക്കള്‍ ഇല്ലാതെ എയര്‍ഹോസ്റ്റസ്സിന്റെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി അമേരിക്കന്‍ എയര്‍ലൈയ്‌സില്‍ ഡാളസ്സില്‍ നിന്നും പുറപ്പെട്ടത്. വിമാനത്തില്‍ ധാരാളം സീറ്റുകള്‍ ഒഴിവുണ്ടായിട്ടും പെണ്‍കുട്ടി ഇരുന്നിരുന്ന സീറ്റിനടുത്ത സീറ്റാണ് ചാഡ് തിരഞ്ഞെടുത്തത്. വിമാനം പറന്നുയര്‍ന്നതു മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശല്യം Read more about സമീപത്തിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് യുവാവിനെ അറസ്റ്റു ചെയ്തു[…]

മാറാനാഥ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയായില്‍ ജൂണ്‍ 25, 26 തീയതി­കളില്‍

11:41AM 21/6/2016 – പി. പി. ചെറി­യാന്‍ ഫിലഡല്‍ഫിയ ന്മ മാറാനാഥ വോയ്‌സ് ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25, 26 (വെളളി, ശനി) ദിവസങ്ങളില്‍ സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയ പെന്‍വെ സ്ട്രീറ്റിലുളള പിസിപി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് യോഗങ്ങള്‍ ആരംഭിക്കുക. യോഗത്തില്‍ പാസ്റ്റര്‍ രാജു മെത്ര, പാസ്റ്റര്‍ വിയപുരം ജോര്‍ജുകുട്ടി(ഡാലസ്) എന്നിവര്‍ വചന പ്രഘോഷണം നടത്തും. ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുളള പഠനങ്ങളാണ് രണ്ട് ദിവസങ്ങളിലും ഉണ്ടായിരിക്കുകയെന്നും കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. Read more about മാറാനാഥ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയായില്‍ ജൂണ്‍ 25, 26 തീയതി­കളില്‍[…]

66-മത് വിവാഹവാര്‍ഷീകം ആഘോഷിക്കാനിറങ്ങിയ ദമ്പതികളെ തിരമാലകള്‍ കൊണ്ടുപോയി

11:40AM 21/6/2016 പി.പി.ചെറിയാന്‍ സാന്‍ലൂക്കാസ്: ടെക്‌സസ്സില്‍ നിന്നും 66-ാം വിവാഹം ആഘോഷക്കാനായിരുന്നു റിച്ചാര്‍ഡും(86) ഭാര്യ നാന്‍സിയും(83) മെക്‌സിക്കോയിലെ കമ്പൊ സാന്‍ ലുക്കാസ് കടല്‍ക്കരയിലെത്തിയത്. കടല്‍തീരത്തു ഉല്ലാസ സവാരി നടത്തുന്നതിനിടെ കടലില്‍ നിന്നും എത്തിയ വമ്പന്‍ തിരമാല മാതാപിതാക്കളെ കടലിലേക്ക് വലിച്ചുകൊണ്ടുപോയതായി മകന്‍ ബെന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഇരുവരേയും കരയിലേക്ക് എത്തിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. ഹൈസ്‌ക്കൂളില്‍ വെച്ചു തുടങ്ങിയ പ്രണയം ഇരുവരുടേയും വിവാഹത്തിലാണ് പൂവണിഞ്ഞത്. ടെക്‌സസ്സിലെ സാന്‍ ആന്റോണിയായില്‍ 1911 ല്‍ റിച്ചാര്‍ഡിന്റെ പിതാവ് തുടങ്ങിയ കള്‍പെപ്പേഴ്‌സ് Read more about 66-മത് വിവാഹവാര്‍ഷീകം ആഘോഷിക്കാനിറങ്ങിയ ദമ്പതികളെ തിരമാലകള്‍ കൊണ്ടുപോയി[…]

ഫാ. ഡേവീസ് ചിറമേലിനു ഷിക്കാഗോയില്‍ സ്വീകരണം

11:34AM 21/6/2016 ഷിക്കാഗോ: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആള്‍പൂരമായി മാറിയ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപക ചെയര്‍മാന്‍ ഡോ. ഡേവീസ് ചിറമേലിനു ജൂണ്‍ 24-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു. ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ മലയാളി സമൂഹം ആരംഭിച്ച “വണ്‍ ഡോളര്‍ റെവല്യൂഷന്‍ യു.എസ്.എ’ എന്ന പദ്ധതിക്കും ചടങ്ങില്‍ Read more about ഫാ. ഡേവീസ് ചിറമേലിനു ഷിക്കാഗോയില്‍ സ്വീകരണം[…]

ന്യൂയോര്‍ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഇന്റര്‍നാഷനല്‍ യോഗാ ദിനം ആഘോഷിച്ചു

10.37 PM 20-06-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും ഹിന്ദു ടെമ്പിള്‍ ഓഫ് ട്രൈസ്റ്റേറ്റും ചേര്‍ന്ന് ഈ വര്‍ഷം രണ്ടാമത് ഇന്റര്‍നാഷണല്‍ യോഗ ഡേ ക്രോട്ടന്‍ പോയിന്റ് പാര്‍ക്കില്‍ വിപുലമായി ആഘോഷിച്ചു. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയെ (സി ജി) പ്രതിനിധീകരിച്ചു ശ്രീ സന്ദീപ് ഗ്രോവര്‍ ആദ്യാവസാനം പങ്കെടുത്തു. ഒ.സി.ഐ കാര്‍ഡിനെപ്പറ്റിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ശ്രീ റോബ് അസ്റ്റൊരിനൊ Read more about ന്യൂയോര്‍ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഇന്റര്‍നാഷനല്‍ യോഗാ ദിനം ആഘോഷിച്ചു[…]

നായ്ക്കളുടെ അക്രമണം യുവതി ഹൂസ്റ്റണില്‍ കൊല്ലപ്പെട്ടു

07.06 PM 19-06-2016 പി.പി.ചെറിയാന്‍ മേനര്‍(ഹൂസ്റ്റണ്‍): ബിസിനസ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വീട്ടിലെത്തിയ എറിന്‍ മക്‌സിസ്‌ക്കി(36) നായ്ക്കളുടെ കൂട്ടായ അക്രമണത്തെ തുടര്‍ന്ന് മരിച്ചതായി ട്രാവിസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ജൂണ്‍ 16 ബുധനാഴ്ച രാത്രി ഫെയ്‌സ്ട്രീറ്റില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് എത്തിചേര്‍ന്ന പോലീസിന് കാണാന്‍ കഴിഞ്ഞത് ശരീരമാസകലം പരിക്കുകളോടെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എറിനെയാണ്. എറിന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പോലീസ് സ്ഥീരീകരിച്ചു. വീടിന്റെ മുന്‍വശത്തെ ഗേറ്റ് Read more about നായ്ക്കളുടെ അക്രമണം യുവതി ഹൂസ്റ്റണില്‍ കൊല്ലപ്പെട്ടു[…]

പതിമൂന്നാമത് ഫീബ കോണ്‍ഫ്രന്‍സ് കാനഡയില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു

07.04 PM 19-06-2016 പി.പി.ചെറിയാന്‍ ഒന്റാറിയൊ(കാനഡ): ജൂലായ് 10 മുതല്‍ 14 വരെ ഒന്റാറിയൊ ഹാമില്‍റ്റണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുന്ന പതിമൂന്നാമത് ഫീബാ കോണ്‍ഫ്രന്‍സിലേക്കുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഫീബാ കണ്‍വന്‍ഷന്‍ സംഘാടകര്‍ അറിയിച്ചു. ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമലിസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സ് വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ടെറി ജോര്‍ജ്ജ്, സാമുവേല്‍ തോമസ്, ജിജി വില്ല്യംസ്, റോജി വര്‍ഗീസ്(റജിസ്‌ട്രേഷന്‍ ഓര്‍ഡിനേറ്റേഴ്‌സ്), ജിന്‍സി അബ്രഹാം, പീറ്റര്‍ അബ്രഹാം, Read more about പതിമൂന്നാമത് ഫീബ കോണ്‍ഫ്രന്‍സ് കാനഡയില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]

ഒഹായോ സിന്‍സിനാറ്റിയിലെ കൈരളി ഫാമിലി പിക്‌നിക് 2016

06.58 PM 09-06-2016 ജോയിച്ചന്‍ പുതുക്കുളം ഒഹായോ, കെന്റക്കി, ഇന്‍ഡ്യാന ട്രൈസ്റ്റേറ്റ് സംഗമമായ സിന്‍സിനാറ്റിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയായ കൈരളി (KAIRALI-KERALA ASSOCIATION OF THE TRI STATE) യുടെ ഇക്കൊല്ലത്തെ ഫാമിലി പിക്‌നിക് പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു. ജൂണ്‍ 11 ശനിയാഴ്ച ഷാരോന്‍ വില്‍ പാര്‍ക്കില്‍ ഇരുനൂറോളം മലയാളികള്‍ ഒത്തുകൂടി വിപുലമായ കലാപരിപാടികളോടെ തങ്ങളുടെ ഗൃഹാതുരത്വ സ്മരണകളെ തൊട്ടുണര്‍ത്തി.. കപ്പയും മീങ്കറിയും, പൊറോട്ടയും ബീഫും,, ഇന്‍സ്റ്റന്റ് തട്ടുകട ദോശയും ഓംലറ്റും, പരിപ്പുവടയും കട്‌ലെറ്റും തുടങ്ങിയ വായില്‍ Read more about ഒഹായോ സിന്‍സിനാറ്റിയിലെ കൈരളി ഫാമിലി പിക്‌നിക് 2016[…]