റവ.ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന വൈദീക-സന്യസ്തധ്യാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

06.55 PM 19-06-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സീറോ മലബാര്‍ രൂപതയില്‍ 2016 ജൂണ്‍ 20 മുതല്‍ 23 വരെ തീയതികളില്‍ നടക്കുന്ന വൈദീക സന്യസ്ത ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. അഗസ്റ്റിന്‍ വേത്താനത്ത് അറിയിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവും, അണക്കര (കാഞ്ഞിരപ്പള്ളി) മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ റവ.ഫാ ഡൊമിനിക് വാളമ്മനാല്‍ ആണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ഡേറിന്‍ കാര്‍മ്മലേറ്റ് സ്പിരിച്വല്‍ സെന്ററില്‍ (8419 Bailey Rd, Darien, IL 60561) വെച്ചാണ് ധ്യാനം Read more about റവ.ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന വൈദീക-സന്യസ്തധ്യാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജണ്‍ സ്വീകരണം നല്‍കുന്നു

09.19 PM 15-06-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 17-നു വൈകിട്ട് 6 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫിനു സ്വീകരണം നല്കുന്നു. ഷിക്കാഗോയിലെ വിവിധ സംഘടനകളില്‍പ്പെട്ട നേതാക്കളും, ഫോമ റീജണല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. ജഡ്ജി കുര്യന്‍ ജോസഫ് കേരളത്തിലെ എറണാകുളം ജില്ലയില്‍ 1953-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം Read more about ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജണ്‍ സ്വീകരണം നല്‍കുന്നു[…]

ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റുക, ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകും : ലാലി കളപ്പുരയ്ക്കല്‍

09.16 PM 15-06-2016 ജോയിച്ചന്‍ പുതുക്കുളം അമേരിക്കന്‍ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ സാന്നിധ്യം പലപ്പോഴും നാമമാത്രമായി ചുരുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. പക്ഷെ സാംസ്‌കാരിക സംഘടനകളുടെ വരവോടെ ഇതിനൊരു മാറ്റം ഉണ്ടായി. വനിതകള്‍ സജീവമായി ഇത്തരം സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. എന്നാല്‍ നേതൃത്വത്തിന്റെ മുഖ്യ ധാരകളില്‍ പലപ്പോഴും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ കാലം അതിനെല്ലാം വഴിയൊരുക്കി. അമേരിക്കന്‍ മലയാളികളുടെ ചിന്താമണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സംഘടനയാണ് ഫോമാ. അഭൂതപൂര്‍വമായ വളര്‍ച്ച Read more about ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റുക, ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകും : ലാലി കളപ്പുരയ്ക്കല്‍[…]

സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

09.13 PM 15-06-2016 പി.പി.ചെറിയാന്‍ മസ്‌കിറ്റ്(ഡാളസ്): 1991 ല്‍ സ്ഥാപിതമായ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 12 ഞായറാഴ്ച മലങ്കര കാതോലിക്കാ സഭാ തലവന്‍ അഭിവന്ദ്യ ബസേലിയസ് ക്ലിമീസ് കതോലിക്കാ ബാവായുടെ വിശുദ്ധ ബലിയര്‍പ്പണത്തോടും പൊതു സമ്മേളനത്തോടും കൂടി സമാപിച്ചു. ഞായര്‍ രാവിലെ 9 മണിക്ക് ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിയ കാതോലിക്കാ ഭാവയ്ക്ക് ഇടവക ജനങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ദേവാലയ കവാടത്തിലെത്തി ചേര്‍ന്ന Read more about സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു[…]

ഓര്‍ലാന്റോ സംഭവംതോക്കു വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

08-.59 PM 15-06-2016 പി.പി.ചെറിയാന്‍ ഡാളസ്: ഒര്‍ലാന്റോയില്‍ നടന്ന വെടിവെപ്പില്‍ 50 പേര്‍ മരിക്കുകയും, അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനുശേഷം തോക്കു വാങ്ങുന്നവരുടെ എണ്മത്തില്‍ വര്‍ദ്ധനവും, താല്പര്യവും വര്‍ദ്ധിച്ചതായി ഡാളസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡാളസ്‌ഫോര്‍ട്ട് വര്‍ത്തിലുള്ള തോക്കു വില്പന സ്റ്റോറുകളില്‍ സ്‌റ്റോക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കടയുടമകള്‍. ഒര്‍ലാന്റോ വെടിവെപ്പിനു ശേഷം തിങ്കളാഴ്ച സ്റ്റോറുകള്‍ തുറന്നപ്പോള്‍ തോക്കു വില്പന കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വ്വ വാഹന തിരക്ക് അനുഭവപ്പെടുന്നതായി ഉടമകള്‍ പറയുന്നു. വാള്‍ സ്ട്രീറ്റില്‍ തോക്കു ഉല്‍പാദന കമ്പനിയായ Read more about ഓര്‍ലാന്റോ സംഭവംതോക്കു വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്[…]

ഒര്‍ലാന്റോയില്‍ കൂട്ടക്കൊല ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഈഫല്‍ ഗോപുരം മഴവില്‍ വര്‍ണ്ണം വിരിയിച്ചു

08-56 PM 15-06-2016 പി.പി.ചെറിയാന്‍ പാരിസ്: ഒര്‍ലാന്റോ നൈറ്റ് ക്ലബ് വെടിവെപ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഈഫല്‍ ഗോപുരം മഴവില്‍ നിറത്തില്‍ പ്രകാശപൂരിതമായി. തിങ്കളാഴ്ച(ജൂണ്‍ 14) ഈഫല്‍ ഗോപുരം വര്‍ണ്ണാഭമായത് ദര്‍ശിക്കുവാന്‍ വിനോദ സഞ്ചാരികള്‍ക്ക് അസുലഭ സന്ദര്‍ഭമാണ് ലഭിച്ചത്. പാരീസിലെ ജനങ്ങള്‍ ഒര്‍ലാന്റോയോടൊപ്പമാണ്. മേയര്‍ ആനി ഹിഡലാഗൊ പറഞ്ഞു. പാരിസ് നഗരത്തിലെ ലൈറ്റുകളെല്ലാം മഴവില്‍ വര്‍ണ്ണവും, ചുവപ്പും, വെള്ളയും, നീലയും വര്‍ണ്ണങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. പാരിസ് കൗണ്‍സില്‍ അംഗങ്ങള്‍ മേയറുടെ അദ്ധ്യക്ഷതയില്‍ സിറ്റി ഹാളില്‍ ഒത്തുചേര്‍ന്ന് Read more about ഒര്‍ലാന്റോയില്‍ കൂട്ടക്കൊല ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഈഫല്‍ ഗോപുരം മഴവില്‍ വര്‍ണ്ണം വിരിയിച്ചു[…]

ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ അവധിക്കാല മലയാളം ക്ലാസ്

08-53 PM 15-06-2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അവധിക്കാല മലയാളം ക്ലാസിന്റെ എട്ടാമത് ബാച്ചിന്റെ ക്ലാസുകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി സ്‌കാര്‍സ് ഡേയില്‍, ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയുടെ ഹാളില്‍ വച്ചു നടത്തുന്നതാണ്. ജൂലൈ 6നു ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മുതല്‍ 12 വരെയാണ് നടത്തുന്നത്. അതുകൂടാതെ വിദ്യാര്‍ത്ഥികളുടേയും, രക്ഷിതാക്കളുടേയും സൗകര്യാര്‍ത്ഥം തുടക്കക്കാര്‍ക്കുവേണ്ടി ശനിയാഴ്ച തോറും 10 മുതല്‍ 1 വരെ ഒരു സെഷന്‍കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. Read more about ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ അവധിക്കാല മലയാളം ക്ലാസ്[…]

2016 -ലെ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

08.49 PM 15-06-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ ഗ്രാജ്വേറ്റ്‌സില്‍ നിന്നു സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 500, 300, 150 ഡോളര്‍ വീതമാണ്. 2016 ജൂണ്‍ 30 വരെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതാണ്. ജി.പി.എ സ്‌കോര്‍, കമ്യൂണിറ്റി ആക്ടിവിറ്റീസ്, വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആസ്പദമാക്കിയായിരിക്കും സ്‌കോളര്‍ഷിപ്പിനുള്ള അര്‍ഹത പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0546), ഷാജി കൈലാത്ത് (224 Read more about 2016 -ലെ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു[…]

കരുണയുടെ കരങ്ങളുമായി കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ

12.26 AM 15-06-2016 ജോയിച്ചന്‍ പുതുക്കുളം സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ നാല് ധര്‍മ്മസ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ വൈഫൈ സ്റ്റേജ്‌ഷോ വന്‍ വിജയമായി. ജനപങ്കാളിത്തംകൊണ്ട് സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹം ഹൃദയംകൊണ്ട് അംഗീകരിച്ച വൈഫൈ ഷോ, ധര്‍മ്മം ഒരു കര്‍മ്മമേഖലയാക്കിയ കൈരളി ആര്‍ട്‌സ് ക്ലബിന്റെ അംഗീകാരം ഉന്നതിയിലേക്ക് ഉയര്‍ത്തി എന്ന് നിസംശയം പറയാം. ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ കൈരളിയുടെ ഈ കര്‍മ്മപരിപാടിയില്‍ സഹകരിച്ച Read more about കരുണയുടെ കരങ്ങളുമായി കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ[…]

ഓര്‍ലാന്റോ വെടിവെയ്പ്: മലയാളി മുസ്ലിം അസോസിയേഷന്‍ നെറ്റ്‌വര്‍ക്ക് അപലപിച്ചു

12.19 AM 15-06-2016 ജോയിച്ചന്‍ പുതുക്കുളം ഓര്‍ലാന്റോ: അന്‍പതു പേരുടെ ദാരുണ മരണത്തിനും, അതിലേറെ നിരപരാധികള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുവാനും കാരണമായ ഓര്‍ലാന്റോയിലെ നിഷ്ഠൂരമായ വെടിവെയ്പ്പിനെ അതിശക്തമായി അപലപിക്കുന്നതായി അമേരിക്കന്‍ മലയാളി മുസ്ലിം അസോസിയേഷന്‍ നെറ്റ്‌വര്‍ക്ക് (AMMAN) ഭാരവാഹികള്‍ വ്യക്തമാക്കി. ഇത്തരം പൈശാചിക പ്രവൃത്തികള്‍ മനുഷ്യ സമൂഹത്തിന് തന്നെ അപമാനകരവും ലജ്ജിപ്പിക്കുന്നതുമാണെന്നും അമ്മാന്‍ വ്യക്തമാക്കി. പരിശുദ്ധ റംസാന്‍ മാസത്തില്‍ പോലും മാനവികതക്ക് നിരക്കാത്ത ഉത്തരം നിഷ്ഠൂര കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഇസ്ലാമികവും, ലോക മനസ്സാക്ഷിയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല, ഇതിന Read more about ഓര്‍ലാന്റോ വെടിവെയ്പ്: മലയാളി മുസ്ലിം അസോസിയേഷന്‍ നെറ്റ്‌വര്‍ക്ക് അപലപിച്ചു[…]