വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പയ്ക്ക് ‘കുടുംബ ആചാര്യരത്‌നം’ പദവി നല്കി ആദരിച്ചു

12.59 AM 12-06-2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗം പ്രസിഡന്റും, പൊതു കുടുംബയോഗ രക്ഷാധികാരിയുമായ വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ 80-ാം ജന്മദിനവും 36-ാം കോറെപ്പിസ്‌ക്കോപ്പ സ്ഥാനാരോഹണ വാര്‍ഷികവും വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെട്ടു. ജൂണ്‍ നാലിന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച് ഓഡിറ്റൊറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്സിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത Read more about വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പയ്ക്ക് ‘കുടുംബ ആചാര്യരത്‌നം’ പദവി നല്കി ആദരിച്ചു[…]

ഒരു ഫോണ്‍ കോള്‍; ചെന്നൈയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി ‘നൈന’ സമാഹരിച്ചത് മൂന്നര ലക്ഷം രൂപ

12.54 AM 12-06-2016 ജോയിച്ചന്‍ പുതുക്കുളം ചാപ്പല്‍ഹില്‍ (നോര്‍ത്ത് കാരോളിന): ചെന്നൈയിലെ ജലപ്രളയത്തെത്തുടര്‍ന്ന് വീടും വീട്ടുകാരെയും വരെ നഷ്ടപ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥികളെ സഹായിക്കാനുള്ള നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ യജ്ഞത്തിന്റെ ആദ്യഘട്ടത്തില്‍ സമാഹരിച്ചത് മൂന്നു ലക്ഷത്തിലേറെ രൂപ. ഏഴ് വിദ്യാര്‍ഥികള്‍ക്ക് എഴുന്നൂറ് ഡോളര്‍ വീതം (നാല്‍പതിനായിരത്തിലേറെ രൂപ) വിതരണവും ചെയ്തു. വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ ചെന്നൈ മഹാനഗരം മുങ്ങിത്താഴുന്നതിനിടെ, ദുരിതമനുഭവിക്കുന്നവരില്‍പ്പെട്ട തന്റെ വിദ്യാര്‍ഥികള്‍ക്കായി പ്രാര്‍ഥിക്കണമെന്ന മദ്രാസ് മെഡിക്കല്‍ മിഷന്‍ കോളജ് ഓഫ് Read more about ഒരു ഫോണ്‍ കോള്‍; ചെന്നൈയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി ‘നൈന’ സമാഹരിച്ചത് മൂന്നര ലക്ഷം രൂപ[…]

സീറോ മലബാര്‍ സീനിയര്‍ ഫോറം യോഗം ചേര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറത്തിന്റെ യോഗം ജൂണ്‍ അഞ്ചാം തീയതി രാവിലെ 9.30-നു ചാവറ ഹാളില്‍ ചേരുകയുണ്ടായി. ഇടവക വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ റോയി തോമസ് വരകില്‍പറമ്പില്‍ ആമുഖ പ്രസംഗം നടത്തി. മേരിക്കുട്ടി ജോസഫിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഈ യോഗത്തില്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും ജോര്‍ജ് ചാഴൂര്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിനു യോഗാംഗങ്ങള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഈ Read more about സീറോ മലബാര്‍ സീനിയര്‍ ഫോറം യോഗം ചേര്‍ന്നു[…]

ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് നരേന്ദ്രമോഡിയുടെ പ്രശംസ

12.45 AM 12-06-2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയുടെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നല്‍കിയ വിലേയറിയ സംഭാവനകളെ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രശംസിച്ചു. മെയ് 8 ബുധനാഴ്ച യു.എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മോഡിയുടെ ഈ പ്രശംസ. അമേരിക്കയെ ഇന്ത്യയുമായി ബന്ധിക്കുന്ന ഒരു പാലമായാണ് അമേരിക്കയില്‍ അധിവസിക്കുന്ന 3 മില്യണ്‍ ഇന്ത്യക്കാരെ വിശേഷിപ്പിച്ചത്. അമേരിക്കയിലെ വന്‍കിട കമ്പനികളിലെ സി.ഇ.ഓ.മാര്‍, ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ദര്‍, ഡോക്ടര്‍മാര്‍, സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍മാര്‍ എന്നിവര്‍ ഇന്ത്യാക്കാരുടെ അഭിമാനമാണെന്ന് പറഞ്ഞെപ്പോള്‍ Read more about ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് നരേന്ദ്രമോഡിയുടെ പ്രശംസ[…]

പോലീസ് ഓഫീസറുടെ മകന്‍ കാറില്‍ മരിച്ച നിലയില്‍

12.41 AM 12-06-2016 പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഓഫീസറുടെ 4 മാസം പ്രായമുള്ള മകനെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗീക വാഹനത്തില്‍ മരിച്ചനിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയതായി അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക് പോലീസ് അധികൃതര്‍ അറിയിച്ചു. വെസ്‌റ്റേണ്‍ ഹോം ഫാമിലിക്കു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ നാലുമാസമുള്ള കുട്ടി അബോധാവസ്ഥയിലാണെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തു കുതിച്ചെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷമായി റോം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിച്ചു വരുന്ന മാര്‍ക്ക് Read more about പോലീസ് ഓഫീസറുടെ മകന്‍ കാറില്‍ മരിച്ച നിലയില്‍[…]

ഫാ. ടോമി പുളിയനാംപട്ടയില്‍ യുഎസ്സിലെ എം.എസ്.എഫ്.എസ്. നേതൃത്വത്തിലേക്ക്

12.38 AM 12-06-2016 ജോയിച്ചന്‍ പുതുക്കുളം ടെക്‌സസ്: അമേരിക്കയിലെ മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് (എം. എസ്. എഫ്. എസ്) സന്യാസസമൂഹത്തിന്റെ തലവനായി ഫാ. ടോമി ജോസഫ് പുളിയനാംപട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വര്‍ഷം മുന്പ് രൂപീകൃതമായ എം.എസ്.എഫ്.എസ് വൈസ് പ്രോവിന്‍സിന്റെ സെക്കന്‍ഡ് വൈസ് പ്രൊവിന്‍ഷ്യലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ പുളിയനാംപട്ടയില്‍ ജോസഫിന്റെയും റോസമ്മയുടെയും മകനാണ്. സെന്റ് തോമസ് ദിനാചരണത്തോടനുബന്ധിച്ച് ജൂലൈ മൂന്നിന് ടെക്‌സസിലെ ടയ് ലറില്‍ നടക്കുന്ന ചടങ്ങില്‍ ചുമതലയേല്‍ക്കും. അമേരിക്കയിലെ ഇരുപത്തിരണ്ട് രൂപതകളിലും Read more about ഫാ. ടോമി പുളിയനാംപട്ടയില്‍ യുഎസ്സിലെ എം.എസ്.എഫ്.എസ്. നേതൃത്വത്തിലേക്ക്[…]

ഹില്ലരിക്ക് ചരിത്ര നേട്ടം : ട്രംപിന് റിപ്പബ്ലിക്കന്‍ നോമിനേഷന്‍

12.07 AM 10-06-2016 പി.പി.ചെറിയാന്‍ ന്യുജഴ്‌സി :ജൂണ്‍ 7 ചൊവ്വാഴ്ച നടന്ന ്രൈപമറി തിരഞ്ഞെടുപ്പില്‍ ഹില്ലരിക്ക് ചരിത്ര നേട്ടം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്ഥാനാര്‍ത്ഥിക്ക് ഔദ്യോഗികമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചത്. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 2383 ഡലിഗേറ്റുകളുടെ പിന്തുണ ആവശ്യമായിരിക്കെ ഇന്ന് നടന്ന തിരഞ്ഞെടുപ്പോടെ 2469 ഡലിഗേറ്റുകളുടെ പിന്തുണ ഹില്ലരിക്ക് ലഭിച്ചു. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ആവശ്യമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന് ജൂണ്‍ Read more about ഹില്ലരിക്ക് ചരിത്ര നേട്ടം : ട്രംപിന് റിപ്പബ്ലിക്കന്‍ നോമിനേഷന്‍[…]

കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം

12.05 AM 10-06-2016 പി.പി.ചെറിയാന്‍ കലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയും അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് യുഎസ്‌ െസനറ്റിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജൂണ്‍ 7ന് നടന്നപ്രൈമറിയില്‍ പ്രധാന എതിരാളിയായ ലൊറിറ്റ സാഞ്ചസിനേക്കാള്‍ വളരെ മുമ്പിലാണ് കമല ഹാരിസ്. യുഎസ് സെനറ്റര്‍ ബാര്‍ബറാ ബോക്‌സറുടെ സീറ്റിലാണ് മത്സരം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഡഫ് സണ്‍ഡിഹിമിനാണ്. 34 േപരാണ് മത്സര രംഗത്തുണ്ടായിരുന്നത്. കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണിന്റെ പിന്തുണ കമല ഹാരിസിനായിരുന്നു. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായി കഴിവ് തെളിയിച്ച കമല Read more about കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം[…]

കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണം

12.03 AM 10-06-2016 പി. പി. ചെറിയാന്‍ കെന്റുക്കി : വെസ്‌റ്റേണ്‍ കെന്റുക്കി യൂണിവേഴ്‌സിറ്റിയിലെ ഇരുപത്തിയഞ്ച് കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഉത്തരവിട്ടു. ഇന്ത്യയില്‍ നിന്നും ഉപരിപഠനാര്‍ത്ഥം എത്തിയ അറുപത് വിദ്യാര്‍ത്ഥികളില്‍ 25 പേര്‍ക്ക് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതകള്‍ ഇല്ല എന്നാണ് അധികൃതര്‍ കാരണം കണ്ടെത്തിയിരിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ജനുവരിയിലാണ് 60 പേര്‍ക്ക് പ്രവേശനം ലഭിച്ചത്. ഇതില്‍ 40 പേര്‍ക്കും യോഗ്യത ഇല്ലായെന്ന് കണ്ടെത്തിയെങ്കിലും പതിനഞ്ച് പേരെ Read more about കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണം[…]

ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന്്

12.01 AM 10-06-2016 പി.പി.ചെറിയാന്‍ മെക്കിനി(ഡാളസ്): ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളും, ഭൂമി ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുമ്പോള്‍ എങ്ങനെ നല്‍കണം എന്ന് വിശദീകരിക്കുന്നതാണ് സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന് രാവിലെ 11 മുതല്‍ 1 മണിവരെ മെക്കിനിയില്‍ സംഘടിപ്പിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച എഫ്.എ.ടി. സി.എ. ഉടമ്പടിയെ കുറിച്ചുള്ള വിദഗദാഭിപ്രായങ്ങളും ടാക്‌സ് സെമിനാറില്‍ നിന്നും ലഭിക്കും. വിജ്ഞാനപ്രദമായ ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 469 825 0829 എന്ന Read more about ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന്്[…]