സാഹിത്യവേദി ജൂണ്‍ മൂന്നിന്

ഷിക്കാഗോ: 2016 ജൂണ്‍മാസ സാഹിത്യവേദി മൂന്നാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT, Prospect) കൂടുന്നതാണ്. കഥകളും കവിതകളും കേട്ടുവളര്‍ന്ന ബാല്യം എന്നതില്‍ കവിഞ്ഞ് സാഹിത്യലോകവുമായി കൂടുതല്‍ ബന്ധമൊന്നും ഇല്ലാത്ത (ജന്മസിദ്ധമെന്നൊന്നും ഇല്ലാത്ത) എന്നെ, കാവ്യത്തിലൂടെ,കഥകളിലൂടെ, കവിതകളിലൂടെ, വായനയുടെ ജാലകത്തിലൂടെ പരിചയപ്പെടുത്തി, അതിവിശാലമായ സാഹിത്യലോകത്തേക്ക് കൈപിടിച്ച് പിച്ചവെയ്പിച്ച “അച്ഛന്‍ നടത്തിയ വഴി’യുടെ സ്മരണകളിലൂടെ സാഹിത്യവേദിയില്‍, സാഹിത്യകാരിയും, കവയിത്രിയുമായ രമാ രാജ സദസ്യരെ ആനയിക്കുന്നതാണ്. മെയ്മാസ സാഹിത്യവേദി ആറാം തീയതി Read more about സാഹിത്യവേദി ജൂണ്‍ മൂന്നിന്[…]

ഫോമ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം ജൂണ്‍ അഞ്ചിന്

01:11pm 2/6/2016 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫോമയ്ക്ക് (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക) കെട്ടുറപ്പും സുസ്ഥിരവുമായ നേതൃത്വം നല്കുവാന്‍ 2017- 18 ഭരണ സമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സാമൂഹ്യ-സാംസ്കാരിക-സംഘടനാ തലങ്ങളില്‍ സുപരിചിതരായ ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ജോസി കുരിശിങ്കല്‍ എന്നിവര്‍ക്ക് പിന്തുണയും ആശംസയും നേരുവാന്‍ ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റ് സ്വീകരണ സമ്മേളനം ഒരുക്കുന്നു. ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് Read more about ഫോമ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം ജൂണ്‍ അഞ്ചിന്[…]

അഡ്വ. സക്കറിയാ കരുവേലി ഫോമ അഡൈ്വസറി ബോര്‍ഡിലേക്ക് മത്സരിക്കുന്നു

01:10pm 2/6/2016 2016 ജൂലൈ മാസത്തില്‍ ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചു നടക്കുന്ന ഫോമയുടെ ഇലക്ഷനില്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി അഡ്വ. സക്കറിയാ കരുവേലി മത്സരിക്കുന്നു. ഫോമയുടെ തുടക്കംമുതല്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും, ആദ്യകാല അമേരിക്കന്‍ സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സെക്രട്ടറിയായും, ട്രഷററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റാണ്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.സിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ആക്ടിംഗ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് Read more about അഡ്വ. സക്കറിയാ കരുവേലി ഫോമ അഡൈ്വസറി ബോര്‍ഡിലേക്ക് മത്സരിക്കുന്നു[…]

റേച്ചല്‍ തോമസ് (അനിത-50) ടൊറന്റോയില്‍ നിര്യാതയായി

01:08pm 2/6/2016 ടൊറന്റോ, കാനഡ: തുമ്പമണ്‍താഴം താനുവേലില്‍ നെച്ചാട്ടുപറമ്പില്‍ ഫിലിപ്പോസ് തോമസിന്റെ (ജയ്) ഭാര്യ റേച്ചല്‍ തോമസ് (അനിത- 50) ബ്രാംപ്ടണില്‍ നിര്യാതയായി. പരേത വെണ്‍മണി പടിഞ്ഞാറ്റേതില്‍ കുടുംബാംഗമാണ്. മകള്‍: ജെന്നി തോമസ്. വ്യൂവിംഗ് ജൂണ്‍ 3-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണി വരെ നടക്കും. സംസ്കാരം ജൂണ്‍ നാലിനു ശനിയാഴ്ച 12.30-നു ബ്രാംപ്ടണ്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍ ഫ്യൂണറല്‍ ഹോമില്‍ (10061 Chinguacousy Road, Brampton, L7AOH6).

പതിനാറാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-ന്

01:04pm 2/6/2016 ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലാ- മീനച്ചില്‍ താലൂക്ക് നിവാസികള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ഈവര്‍ഷവും ഒത്തുചേരുന്നു. കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ന്നുവരുന്ന പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-നു മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് നടത്തപ്പെടുന്നത്. തമ്മില്‍ വീണ്ടും കാണുവാനും, സൗഹൃദം പുതുക്കാനും കഴിയുന്ന പാലാക്കാരുടെ ഈ സംഗമത്തിന് എല്ലാവര്‍ഷവും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക- വിനോദ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വടംവലി, വോളിബോള്‍ മത്സരങ്ങള്‍ പിക്‌നിക്കിനു ആവേശം കൂട്ടും. രാവിലെ 11 മണിക്ക് Read more about പതിനാറാമത് പാലാ- മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂണ്‍ 25-ന്[…]

മാര്‍ത്തോമ്മസഭയുടെ എപ്പിസ്‌കോപ്പായെ മാര്‍ യൗസേബിയോസ് സന്ദര്‍ശിച്ചു

01:03pm 2/6/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കയുടെ യൂറോപ്പ് ഭദ്രാസനാധിപനായി ചാര്‍ജ് എടുത്ത റൈറ്റ്.റവ.ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പായെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ചിക്കാഗോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. രണ്ട് സഭകളുടെ അമേരിക്കയിലെ ഭദ്രാസനങ്ങളും, പള്ളികളും തമ്മിലുള്ള എക്യൂമെനിക്കല്‍ ബന്ധം ശക്തിപ്പെടുന്നതിനെപ്പറ്റിയും മറ്റു ആനുകാലിക വിഷയങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തി. മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പായെ സൗത്ത് വെസ്റ്റ് ഭദ്രാസന Read more about മാര്‍ത്തോമ്മസഭയുടെ എപ്പിസ്‌കോപ്പായെ മാര്‍ യൗസേബിയോസ് സന്ദര്‍ശിച്ചു[…]

അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ 15-മത് വാര്‍ഷീക കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി

07:00pm 01/6/2016 – പി.പി.ചെറിയാന്‍ ഫിനിക്‌സ്: അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ 15-മത് വാര്‍ഷീക സമ്മേളനം ഫിനിക്‌സ് സൗത്ത് മൗണ്ടന്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ചു മെയ് 13 മുതല്‍ 15വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിചേര്‍ന്ന അലിഗര്‍ യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അപൂര്‍വ്വ സംഗമ വേദിയായിരുന്നു ഷെറാട്ടണ്‍ ഹോട്ടല്‍. മെയ് 13 വൈകീട്ട് പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് ഉല്‍ഘാടന സമ്മേളനം നടന്നു. മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ അലിഗര്‍ മുസ്ലീം Read more about അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ 15-മത് വാര്‍ഷീക കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി[…]

മൂന്ന് ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

06:58pm 01/6/2016 – പി.പി.ചെറിയാന്‍ നക്കൊഡോച്ചസ്(ടെക്‌സ്): ഇന്ന്(മെയ് 30 തിങ്കള്‍) രാവിലെ ഗ്ലെന്‍ ഹോളൊ സ്ട്രീറ്റ് ഇന്റര്‍ സെക്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ സ്റ്റീഫന്‍. എഫ് ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ച ഒന്നരയ്ക്കായിരുന്നു അപകടം. നാലു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന 2007 ഡോഡ്ജ് ചാര്‍ജര്‍ നിയന്ത്രണം വിട്ടു റോഡില്‍ നിന്നും തെന്നിമാറി നിരവധി മരങ്ങളില്‍ ഇടിച്ചതിനുശേഷം തീപിടിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുതിച്ചെത്തിയ പോലീസ് കത്തിയമര്‍ന്ന വാഹനത്തില്‍ നിന്നും നാലുപേരെ പുറത്തെടുത്തുവെങ്കിലും മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്ന Read more about മൂന്ന് ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.[…]

എപ്പിസ്‌ക്കോപ്പല്‍ നാമനിര്‍ദ്ദേശം-സമയ പരിധി ജൂണ്‍ 15ന് അവസാനിക്കും.

06:55pm 01/6/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ മേല്‍പട്ട സ്ഥാനത്തേക്ക്(എപ്പിസ്‌ക്കോപ്പ) തിരഞ്ഞെടുക്കുവാന്‍ അര്‍ഹതയുള്ള പട്ടക്കാരുടെ പേര്‍ നിര്‍ദ്ദേശിക്കുന്നതിന് സഭാ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കാലാവധി ജൂണ്‍ 15ന് അവസാനിക്കുന്നു. തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാപ്രതിനിധി മണ്ഡല തീരുമാനപ്രകാരം എപ്പിസ്‌ക്കോപ്പാ സ്ഥാനത്തേക്ക് യോഗ്യതയുള്ള പട്ടക്കാരുടെ പേരുകള്‍ നിര്‍ദേശിക്കുന്നതിന് നിയമിച്ചിരിക്കുന്ന ബോര്‍ഡിനു മുമ്പാകെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടത്. ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷന്‍ ഗീവര്‍ഗീസു മാര്‍ അത്താനോസ്യോസ് സഫ്രഗന്‍ മെത്രാപോലീത്തായും, അദ്ധ്യക്ഷന്‍ മെത്രാപോലീത്തായും ആയിരിക്കും. ലോകത്തിന്റെ Read more about എപ്പിസ്‌ക്കോപ്പല്‍ നാമനിര്‍ദ്ദേശം-സമയ പരിധി ജൂണ്‍ 15ന് അവസാനിക്കും.[…]

ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ ജൂണ്‍ 17,18,19 തീയതികളില്‍ ലോംഗ്‌ഐലന്റില്‍

09:52am 01/6/2016 ഡാളസ്: നോര്‍ത്ത് അമേരിക്കയിലുള്ള സ്വതന്ത്ര പെന്തക്കോസ്ത് ദൈവസഭകളുടെ ഐക്യവേദിയായ ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (ഐ.പി.എഫ്.എ) ഇരുപതാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 ജൂണ്‍ 17,18,19 തീയതികളില്‍ ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ കുടുംബ സംഗമം കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിപുലമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ വിവിധ കമ്മിറ്റികള്‍ ചെയ്തുവരുന്നു. അമേരിക്കയിലുള്ള പെന്തക്കോസ്ത് ദൈവസഭകളുടെ കൂടിവരവ് ഈവര്‍ഷം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്ക് ഗോസ്പല്‍ അസംബ്ലിയാണ്. യുവജനങ്ങള്‍ നശീകരണത്തിന്റെ വക്കിലേക്ക് നീങ്ങിയിരിക്കുന്ന ഈ തലമുറയില്‍ അമേരിക്കയിലുള്ള യുവജനങ്ങള്‍ക്ക് ശക്തമായ Read more about ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ ജൂണ്‍ 17,18,19 തീയതികളില്‍ ലോംഗ്‌ഐലന്റില്‍[…]