ഡാളസ് സെന്റ് പോള്‍സില്‍ പാട്രിക്ക് ചെറിയാന്‍ അനുസ്മരണവും സംഗീത ശുശ്രൂഷയും- ജൂണ്‍ 5ന്

06:30pm 31/5/2016 – പി.പി.ചെറിയാന്‍ ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പാട്രിക്ക് ചെറിയാന്‍ അനുസ്മരണവും സംഗീത ശുശ്രൂഷയും സംഘടിപ്പിക്കുന്നു. ജൂണ്‍ 5ന് ഞായാറാഴ്ച വൈകീട്ട് 6.30ന് മസ്‌കിറ്റ് ബാര്‍ണീസ് ബ്രിഡ്ജ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അനുസ്മരണ സമ്മേളനത്തില്‍ റവ.ഷൈജു പി.ജോണ്‍ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ചി)ല്‍ നിന്നുള്ള പ്രഗല്‍ഭ പ്രാസംഗികയും, സൈക്കോളജിസ്റ്റുമായ പ്രീനാ മാത്യു മുഖ്യ പ്രസംഗം നടത്തും. തുടര്‍ന്ന് നടക്കുന്ന സംഗീത Read more about ഡാളസ് സെന്റ് പോള്‍സില്‍ പാട്രിക്ക് ചെറിയാന്‍ അനുസ്മരണവും സംഗീത ശുശ്രൂഷയും- ജൂണ്‍ 5ന്[…]

ബെനഡിക്ട് മാര്‍പാപ്പയെപ്പോലെ നേരത്തെ വിരമിക്കില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

08:36am 31/5/2016 Picture വത്തിക്കാന്‍ സിറ്റി: തന്റെ മുന്‍ഗാമിയെപ്പോലെ മാര്‍പാപ്പ സ്ഥാനത്തുനിന്നു നേരത്തെ വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ഇപ്പോഴത്തെ മാര്‍പാപ്പയുടെ മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ സ്വയം വിരമിക്കുകയായിരുന്നു. 600 വര്‍ഷത്തിനിടെ ആദ്യമായാണ് അന്നു മാര്‍പാപ്പ വിരമിച്ചത്. അതിനിടെ കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരാക്കാന്‍ കഴിയുമോ എന്നു പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാന്‍ താന്‍ ഒരുക്കമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു നിലവില്‍ പുരുഷന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഈ പദവിയില്‍ സ്ത്രീകളെയും നിയോഗിക്കാനാകുമോ എന്നാണു പരിശോധിക്കുന്നത്. 900 പേര്‍ Read more about ബെനഡിക്ട് മാര്‍പാപ്പയെപ്പോലെ നേരത്തെ വിരമിക്കില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ[…]

ഡോ. കെ.ജി. തിമോത്തിയോസ് (ഡോ. ടിം-­ 79) നിര്യാതനായി

08:31am 31/5/2016 ഡിട്രോയിറ്റ് (യുഎസ്):മാവേലിക്കര കരിപ്പുഴ കടകംപള്ളില്‍ ഡോ. കെ.ജി. തിമോത്തിയോസ് (ഡോ. ടിം – 79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍. വൈദ്യുതി ബോര്‍ഡ് മുന്‍ എന്‍ജിനീയര്‍ കടകംപള്ളില്‍ പരേതനായ ഗീവര്‍ഗീസിന്റെ മകനാണ്. ഭാര്യ: മാറനാട് പുത്തന്‍പുരയില്‍ പണിക്കര്‍ കുടുംബാംഗം മറിയാമ്മ. മക്കള്‍: ജിബി തിമോത്തിയോസ്, ഡോ. സോണിയ ആന്‍ഡ്രൂസ്. മരുമക്കള്‍: ലീന തിമോത്തിയോസ്, ബിജു ആന്‍ഡ്രൂസ് പാട്ടാശേരില്‍ (കോട്ടയം).

ഏബ്രഹാം ഈപ്പന്‍ (രാജു -59) നിര്യാതനായി.

08:30am 31/5/2016 മൂലവട്ടം:പാറപ്പുറം സൂസന്‍വില്ലയില്‍ പരേതനായ പി.ജെ. ഈപ്പന്റെ മകന്‍ ഏബ്രഹാം ഈപ്പന്‍ (രാജു – 59) ബെംഗളൂരുവില്‍ നിര്യാതനായി. സംസ്കാരം നാളെ ഒന്നിന് അവിടെ ഹൊസൂര്‍ റോ!ഡ് സെമിത്തേരിയില്‍. ഭാര്യ: താമരശേരി പാണ്ട്യാലയ്ക്കല്‍ മേഴ്‌സി. മക്കള്‍: രഞ്ജിത്ത്, സുജിത്ത് (യുഎസ്). മരുമക്കള്‍: പേളി, മഞ്ജു (യുഎസ്).

ഹൂസ്റ്റണില്‍ വെടിവയ്പ്: രണ്ടു മരണം

04:18pm 30/5/2016 ന്യുയോര്‍ക്ക്: യു.എസില്‍ വീണ്ടും വെടിവയ്പ്. ഹൂസ്റ്റണിലെ ഒരു ഗ്യാസ് സ്‌റ്റേഷനു സമീപം ഞായറാഴ്ചയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ അക്രമിയാണ്. പോലീസിന്റെ വെടിയേറ്റാണ് അക്രമി മരിച്ചത്. വെടിവയ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഒരു വാഹന വില്‍പ്പന കടയില്‍ എത്തിയ അക്രമി പ്രകോപനം കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് ജോണ്‍ കാനന്‍ പറഞ്ഞു. ആക്രമണത്തില്‍ കടയിലുണ്ടായിരുന്ന അമ്പതുകാരന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് Read more about ഹൂസ്റ്റണില്‍ വെടിവയ്പ്: രണ്ടു മരണം[…]

റവ.ജോണ്‍ മാത്യു നിര്യാതനായി

09:51am 30/5/2016 – പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഇടവകകളിലെ മുന്‍ വികാരിയുമായിരുന്ന റവ.ജോണ്‍ മാത്യു മെയ് 26 ന് നിര്യാതനായി. കുറിയന്നൂര്‍ കിഴക്കെ പ്ലാന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭാര്യ സാറാമ്മ മാത്യു(ലിസി കൊച്ചമ്മ). 1977 ല്‍ മാര്‍ത്തോമാ സഭയിലെ പൂര്‍ണ്ണ സമയ പട്ടക്കാരനായി ശുശ്രൂഷയില്‍ പ്രവേശിച്ച ജോണ്‍ മാത്യു അച്ചന്‍ മുംബൈ-ഡല്‍ഹി ഭദ്രാസന സെക്രട്ടറി, ബിഷപ്‌സ് സെക്രട്ടറി, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, നവ ജീവന്‍ കേന്ദ്രം ഡയറക്ടര്‍ മാര്‍ത്തോമാ സഭ ഓഫീസ് Read more about റവ.ജോണ്‍ മാത്യു നിര്യാതനായി[…]

സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.

– പി.പി.ചെറിയാന്‍ ഡാളസ് : സുജ ചന്ദ്രശേഖരനെ ടെക്‌സസ് ആസ്ഥാനമായി ഇര്‍വിംഗ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ കമ്പനി കിംമ്പര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചതായി സീനിയര്‍ വൈസ് പ്രസിഡന്റ് മറിയ ഹെന്‍ട്രി അറിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ഇന്‍ കോര്‍പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്ലോബല്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് ഡാറ്റാ ഓഫീസര്‍ തുടങ്ങിയ തസ്തികളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇന്ത്യന്‍ വംശജയായ സുജ ചന്ദ്രശേഖരന്‍. സുജയുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ ടെക്‌നോളജിയിലുള്ള Read more about സുജ ചന്ദ്രശേഖരന്‍ കിംബര്‍ളി-ക്ലാര്‍ക്ക് കോര്‍പറേഷന്‍ സി.എഫ്.ഒ.[…]

പുതിയ ലോകം പുതിയ അമേരിക്ക, ട്രംബിന്റെ സ്വപ്നം (

09:33am 30/5/2016 ജോസഫ് പടന്നമാക്കല്‍ Picture 2016 നവംബര്‍ മാസത്തില്‍ നടക്കാന്‍ പോവുന്ന അമേരിക്കയുടെ അമ്പത്തിയെട്ടാം പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംബായിരിക്കുമെന്ന് ഏറെക്കുറെ നിശ്ചിതമായിരിക്കുന്നു. ഔദ്യോഗികമായി തിരഞ്ഞെടുക്കാന്‍ ആവശ്യത്തിനുള്ള ഡെലിഗേറ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു. അമേരിക്കന്‍ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ ഇത്രമാത്രം വിമര്‍ശനങ്ങളെ തരണം ചെയ്ത മറ്റൊരു നേതാവുണ്ടോയെന്നും സംശയമാണ്. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും വീക്ഷിക്കുന്നവര്‍ക്ക് അദ്ദേഹം പാകത വരാത്ത ഒരാളോ ഭാഷാഭ്യാസം ലഭിക്കാത്ത ഒരു നാലാംക്ലാസുകാരനെന്നോ തോന്നിപ്പോവും. ജനം അദ്ദേഹത്തെ അമേരിക്കന്‍ Read more about പുതിയ ലോകം പുതിയ അമേരിക്ക, ട്രംബിന്റെ സ്വപ്നം ([…]

സ്‌­നേഹത്തിന്റേയും സൗഹൃദത്തിന്റേയും പാതയാണ് ഫോമയുടെ ശൈലി: അനിയന്‍ ജോര്‍ജ്

09:30am 30/5/2016 ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പ്രവര്‍ത്തകരുടെസംഘടനയാണ്. ഫോമ വടക്കേ അമേരിക്കയിലെ മലയാളി സമാജങ്ങളുടെ കൂട്ടായ്മയും.രണ്ടു സംഘടനകളും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഫോമയുടെ ജനനം മുതല്‍ പ്രസ് ക്ലബ് എക്കാലവും കൈപിടിച്ച് കൂടെയുണ്ടായിട്ടുണ്ട്­ വഴികാട്ടിയായി. പ്രസ് ക്ലബിന്റെ കേരളാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഒരുവേദിയില്‍ എത്തിച്ച് പരസ്പരം ഹസ്തദാനം നടത്തിയത് ചരിത്ര മുഹൂര്‍ത്തമായിരുന്നു. എവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. മറ്റുജോലിത്തിരക്കിനിടയിലും പത്രപ്രവര്‍ത്തനത്തില്‍ മുഴുകി സമൂഹത്തിന് Read more about സ്‌­നേഹത്തിന്റേയും സൗഹൃദത്തിന്റേയും പാതയാണ് ഫോമയുടെ ശൈലി: അനിയന്‍ ജോര്‍ജ്[…]

അയ്യരുകുളങ്ങര ദേവസ്യ വര്‍ഗീസ് (കുഞ്ഞച്ചന്‍- 65) നിര്യാതനായി

09:28am 30/5/2016 Picture നാലുകോടി: അയ്യരുകുളങ്ങര ദേവസ്യ വര്‍ഗീസ് (കുഞ്ഞച്ചന്‍- 65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: ചെത്തിപ്പുഴ ആറാട്ടുകുളം കുഞ്ഞമ്മ. മക്കള്‍: മിനി, ബിനു. മരുമക്കള്‍: മാത്യു ചൂണ്ടമണ്ണില്‍ (പുനലൂര്‍), മ­രിയ.