സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ ഡാളസ്സില്‍ജൂണ്‍ 5ന്04.02

04.02 PM 28-05-2016 പി.പി.ചെറിയാന്‍ ഡാളസ്: ഡാളസ്‌ഫോര്‍ട്ട് വത്തിലെ 5 മുതല്‍ 10വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 2 മുതല്‍ 4വരെ സ്‌റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇര്‍വിംഗ് വാല്‍നട്ട്ഹില്‍ ലയിനിലുള്ള 205ാം സ്യൂട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് ട്രോഫി വിതരണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ജെയ് Read more about സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ ഡാളസ്സില്‍ജൂണ്‍ 5ന്04.02[…]

ഡമോക്രാറ്റിക്ക് പാര്‍ട്ടി പോളസി പാനലില്‍ നീരാ ടാണ്ഡനെ നിയമിച്ചു

04.00PM 28-05-2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: ദീര്‍ഘകാലമായി ഹില്ലരി ക്ലിന്റന്റെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ നീര ടാണ്ഡനെ ഡമോക്രാറ്റിക്ക് പാര്‍ട്ടി പോളിസി പാനലില്‍ നിയമിച്ചതായി ഡമോക്രാറ്റിക്ക് നാഷ്ണല്‍ കമ്മറ്റി അദ്ധ്യക്ഷ സെബി വസ്സര്‍മാന്‍ പ്രഖ്യാപിച്ചു. പതിനഞ്ചാം കമ്മിറ്റിയിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയാണ് നാല്പത്തിയഞ്ച് വയസ്സുക്കാരിയായ നീരാ. കോണ്‍ഗ്രസ് മാന്‍ എലൈജ കുമ്മിംഗ്‌സ് ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍നിരയില്‍ നില്‍ക്കുന്ന ഹില്ലരിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി നവംബറില്‍ പാര്‍ട്ടിയുടെ വിജയം Read more about ഡമോക്രാറ്റിക്ക് പാര്‍ട്ടി പോളസി പാനലില്‍ നീരാ ടാണ്ഡനെ നിയമിച്ചു[…]

തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ 5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം

03.57 PM 28-05-2016 പി.പി.ചെറിയാന്‍ ഡാളസ്: കഴിഞ്ഞ മാസം തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗത്ത് ഡാളസ്സില്‍ നിന്നുള്ള ബ്രൗണിന്റെ മരണത്തിന് നഷ്ടപരിഹാരമായി 5 മില്യണ്‍ ഡോളര്‍ ഡാളസ്സ് സിറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു. തെരുവു നായ്ക്കളുടെ ആക്രമണത്തിന് സിറ്റിക്ക് ഉത്തരവാദിത്വം ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് സിറ്റി അറ്റോര്‍ണി അഭിപ്രായപ്പെട്ടു. മുമ്പു മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ബ്രൗണിന്റെ മരണം ഡാളസ്സ് സിറ്റി കൗണ്‍സില്‍ ചൂടേറിയ വാഗ് വാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. സിറ്റി പരിധിയില്‍ അലഞ്ഞു Read more about തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ 5 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം[…]

ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക പുതിയ ദേവാലയ നിര്‍മ്മാണ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ജൂണ്‍ അഞ്ചിന്

10.34 PM 27-05-2016 ജോയിച്ചന്‍ പുതുക്കുളം ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്: 1997 ജൂണ്‍ എട്ടാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭി. ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തയും, അഭി. സിറില്‍ അപ്രേം കരീം മെത്രാപ്പോലീത്ത (ഇന്നത്തെ അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസ് ബാവ) യുടേയും കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട കണക്ടിക്കട്ടിലെ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ വലിയ വളര്‍ച്ചയിലൂടെയുണ്ടായ സ്ഥലപരിമിതി മൂലം പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം ആവശ്യമായിത്തീര്‍ന്നു. 2016 ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച ദേവാലയത്തിലെ Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക പുതിയ ദേവാലയ നിര്‍മ്മാണ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ജൂണ്‍ അഞ്ചിന്[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ

10.32 PM 27-05-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പരിശുദ്ധാത്മാവിനാല്‍ വിശ്വാസികളെ ക്രിസ്തുവിന്റെ സാക്ഷികളും ഉത്തമ ക്രിസ്ത്യാനികളുമാക്കി മാറ്റുന്ന മഹനീയ കൂദാശയായ സ്ഥാര്യലേപനം മെയ് 22-നു രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നു 36 കുട്ടികള്‍ സ്വീകരിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പുരയിടം, ഫാ. ജോസഫ് അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മത ബോധന അധ്യാപകരായ സി. ജീനാ ഗ്രെയ്‌സ് സി.എം.സി, സി. ഷീന സി.എം.സി, രാജു പാറയില്‍, തെരേസ് കുന്നത്തറ, സൂസന്‍ സണ്ണി Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ[…]

മക്‌ഡോണള്‍ഡ്‌സ് ജീവനക്കാര്‍ സമരത്തില്‍ ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനം നിലച്ചു

7.38 PM 27-05-2016 പി.പി.ചെറിയാന്‍ ഇല്ലിനോയ്: മിനിമം വേതനം 15 ഡോളര്‍ ആക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡോണള്‍ഡ്‌സ് ജീവനക്കാര്‍ ഇല്ലിനോയ് ആസ്ഥാനത്തു നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വ്യാഴാഴ്ച നടക്കുന്ന ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ മീറ്റിങ്ങിനു മുമ്പു വളരെ ആസൂത്രിതമായാണ് ജീവനക്കാര്‍ ബുധനാഴ്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. 2012 മുതലാണ് മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധ പ്രകടനങ്ങളും, പണിമുടക്കും ആരംഭിച്ചത്. 1.67 മില്യണ്‍ ജീവനക്കാരാണ് മക്‌ഡോണള്‍ഡ്‌സ് വ്യവസായ ശൃംഖലയിലുള്ളത്. Read more about മക്‌ഡോണള്‍ഡ്‌സ് ജീവനക്കാര്‍ സമരത്തില്‍ ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തനം നിലച്ചു[…]

റിഷി നായര്‍ നാഷ്ണല്‍ ജിയോഗ്രാഫിക്ക് ബീ 2016 മത്സര വിജയി

7.34 PM 27-05-2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇന്ന് മെയ് 25ന് നടന്ന നാഷ്ണല്‍ ജിയോഗ്രാഫിക്ക് ബി മത്സരത്തില്‍ റിഷി നായര്‍ക്ക് വിജയ കിരീടം. റിഷി നായര്‍ (12) ഫ്‌ളോറിഡ വില്യംസ് മാഗനറ്റ് മിഡില്‍ സ്‌ക്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത അവസാന പത്തുപേരില്‍ 7 പേരും ഇന്ത്യന്‍അമേരിക്കന്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഒന്നാം സ്ഥാനത്തിനര്‍ഹയായ റിഷി നായരെ കൂടാതെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികലായ സകിത് ജോനല്‍ അഗഡ(14),(വെസ്റ്റ് Read more about റിഷി നായര്‍ നാഷ്ണല്‍ ജിയോഗ്രാഫിക്ക് ബീ 2016 മത്സര വിജയി[…]

ഭിന്നശേഷിയുള്ളവര്‍ക്കായി കെ.എച്ച്.എന്‍.എ കേരളത്തില്‍ ധനസഹായം നല്‍കി

7.30 PM 27-05-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കുന്നംകുളം കൈപ്പറമ്പ് ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന വിഭിന്ന വൈഭവ വികസന വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കുട നിര്‍മ്മാണ യൂണീറ്റിനുവേണ്ടി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സമാഹരിച്ച പ്രവര്‍ത്തന മൂലധനം പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സംഘടനയുടെ അധ്യക്ഷന്‍ ഷാജിക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ ആശംസാ പ്രസംഗത്തില്‍ വൈകല്യങ്ങളെ വൈഭമാക്കി മാറ്റിയെടുക്കാന്‍ സംഘടന നടത്തുന്ന വിവിധ കര്‍മ്മപരിപാടികളെ പ്രശംസിക്കുകയും, കൂടാതെ അമേരിക്കന്‍ ഹിന്ദു മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും Read more about ഭിന്നശേഷിയുള്ളവര്‍ക്കായി കെ.എച്ച്.എന്‍.എ കേരളത്തില്‍ ധനസഹായം നല്‍കി[…]

ഡാളസില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് T20 മത്സരങ്ങള്‍ മെയ് 27 മുതല്‍

07.49 PM 26-05-2016 പി.പി.ചെറിയാന്‍ ഡാളസ്: മെയ് 27 മുതല്‍ മെയ് 30 വരെ ഡാളസ്സിലെ വിവിധ ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് T20 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. A,B,C എന്നീ മൂന്നു ഗ്രൂപ്പുകളില്‍ ആകെ 9 ടീമുകളുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 5000 ഡോളര്‍ കാഷ് അവാര്‍ഡ് ലഭിക്കും. മെമ്മോറിയല്‍ ഡെ വാരാന്ത്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും ധാരാളം ക്രിക്കറ്റ് പ്രേമികള്‍ എത്തിചേരുമെന്നാണ് സംഘാടകര്‍ Read more about ഡാളസില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് T20 മത്സരങ്ങള്‍ മെയ് 27 മുതല്‍[…]

ട്രമ്പിന്റെ തിരഞ്ഞെടുപ്പു റാലി പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ സ്‌മോക്ക് ബോംബ്

07.47 PM 26-05-2016 പി.പി.ചെറിയാന്‍ ന്യൂമെക്ലിക്കൊ : ന്യൂമെക്‌സിക്കോയില്‍ ട്രമ്പിന്റെ തിരഞ്ഞെടുപ്പു റാലിക്കെതിരെ പ്രതിഷേധ അണപൊട്ടിയൊഴികയപ്പോള്‍, പ്രതിഷേധക്കാരെ വിരട്ടിയോടിക്കുന്നതിന് പോലീസിന് സ്‌മോക്ക് ബോംബ് പ്രയോഗിച്ചു റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കല്ലേറു നടത്തുകയും അക്രമാസക്തമാവുകയും ചെയ്തു. ഇന്ന് വൈകീട്ട് 7.30ന് ആയിരക്കണക്കിന് ട്രംബ് അനുകൂലികള്‍ ന്യൂമെക്‌സിന്‍ സിറ്റി കണ്‍വന്‍ഷന്‍ സെന്ററിനു മുമ്പില്‍ പ്രകടനമായി എത്തിചേരുകയും നൂറുകണക്കിന് പ്രതിഷേധക്കാര്‍ ട്രംമ്പിനെതിരെ മുദ്രാവാക്യം വിളിച്ചു. അണിനിരക്കുകയും ചെയ്തതാണ് പ്രകോപനം സൃഷ്ടിച്ചത്. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗിച്ചു അറസ്റ്റു Read more about ട്രമ്പിന്റെ തിരഞ്ഞെടുപ്പു റാലി പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ സ്‌മോക്ക് ബോംബ്[…]