ഫീനിക്‌സിനെ ഗൃഹാതുരത്വമണിയിച്ച് ഫെയ്ത്ത് ഫെസ്റ്റ് 2016

09.25 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: കേരളപ്പെരുമ പ്രകടമാക്കുന്ന തനതുകലകളുടെ വിരുന്നൊരുക്കുന്നതില്‍ ഫീനിക്‌സിലെ മലയാളികള്‍ എന്നും മുമ്പന്തിയിലാണ്. ഇത്തവണ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയം സംഘടിപ്പിച്ച ഫെയ്ത്ത് ഫെസ്റ്റ് കലോത്സവമാണ് പരമ്പരാഗത ക്രൈസ്തവ കലകളുടെ അവതരണത്തിന് വേദിയായത്. മാര്‍ഗ്ഗംകളിയും, പരിചമുട്ടുകളിയും പഴയ തലമുറയില്‍ ഗൃഹാതുരത്വമുണര്‍ത്തിയപ്പോള്‍, ന്യൂജനറേഷനിലത് ആവേശമായി മാറി. ക്രൈസ്തവ പ്രമേയങ്ങള്‍ ഇതിവൃത്തമായി സ്വീകരിച്ച് ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തങ്ങളും വേദി കീഴടക്കി. വിവിധ ഭാഷകളിലെ ക്ലാസിക്, സെമി ക്ലാസിക്, പാശ്ചാത്യ നൃത്തകലകളെ ഒരുമിപ്പിച്ച് Read more about ഫീനിക്‌സിനെ ഗൃഹാതുരത്വമണിയിച്ച് ഫെയ്ത്ത് ഫെസ്റ്റ് 2016[…]

ഒരുമ പിക്‌നിക്ക് വന്‍ വിജയമായി

09.23 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: റിവര്‍‌സ്റ്റോണില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഒരുമയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഏപ്രില്‍ 30-നു പിക്‌നിക്ക് നടത്തി. മിസൂറി സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് സെന്റര്‍ വച്ചായിരുന്നു പിക്‌നിക്ക്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വന്‍ ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ കായിക വിനോദങ്ങള്‍ കൊണ്ടും റിവര്‍‌സ്റ്റോണ്‍ നിവാസികള്‍ക്ക് ഈവര്‍ഷത്തെ പിക്‌നിക്ക് അവിസ്മരണീയമായ ഒരു അനുഭവമായി. രാവിലെ 9 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ഒരുമ പ്രസിഡന്റ് ജോയ് പൗലോസ് പിക്‌നിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരുമ എക്‌സിക്യൂട്ടീവ് Read more about ഒരുമ പിക്‌നിക്ക് വന്‍ വിജയമായി[…]

അമേരിക്കയിലെ ആദ്യപുരുഷലിംഗ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി

പി.പി.ചെറിയാന്‍ മാസ്സച്യൂസെറ്റ്‌സ്: മാസ്സച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. അറുപത്തിനാലുവയസ്സുള്ള തോമസ് മാനിങ്ങ്‌സ്, ശസ്ത്രക്രിയക്കുശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതായി ഇന്ന്(മെയ് 16) പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 50 സര്‍ജന്മാര്‍ 15 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കുശേഷമാണ് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മുറിച്ചു നീക്കപ്പെട്ട പുരുഷലിംഗം മാറ്റിവെച്ചത്. മെഡിക്കല്‍ ശസ്ത്രക്രിയാ രംഗത്തെ ഒരു നാഴികകല്ലാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെയ് 89 തിയ്യതികളിലാണ് മരിച്ച ഒരു Read more about അമേരിക്കയിലെ ആദ്യപുരുഷലിംഗ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി[…]

കാറിലിരുന്ന കുട്ടിയെ ഭദ്രമായി ഇറക്കിവെച്ചു തസ്‌ക്കരന്മാര്‍ കാര്‍ കവര്‍ന്നു

09.15 PM 18-05-2016 പി.പി.ചെറിയാന്‍ ഡിട്രോയിറ്റ്: തസ്‌ക്കരന്മാര്‍ തട്ടിയെടുത്ത കാറിലുണ്ടായിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡിട്രോയ്റ്റ് ഈസ്റ്റ് സൈഡിലുള്ള ഒരു വീടിന്റെ പോര്‍ച്ചില്‍ കാര്‍ സീറ്റോടെ ഇറക്കിവെച്ചു കാറുമായി തസ്‌ക്കരന്മാര്‍ കടന്നു കളഞ്ഞതായി ഡിട്രോയ്റ്റ് പോലീസ് ഓഫീസര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ച ഒന്നരയ്ക്കായിരുന്നു സംഭവം. വീട്ടില്‍ നിന്നും കുഞ്ഞിനേയും കൂട്ടി കാറില്‍ മിനി മാര്‍ട്ടില്‍ എത്തി. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് കാറില്‍ കുട്ടിയെ ഇരുത്തി പിതാവ് എന്തോ വാങ്ങുന്നതിന് കടയിലേക്ക് കയറി. ഈ സമയത്താണ് തസ്‌ക്കരന്മാര്‍ Read more about കാറിലിരുന്ന കുട്ടിയെ ഭദ്രമായി ഇറക്കിവെച്ചു തസ്‌ക്കരന്മാര്‍ കാര്‍ കവര്‍ന്നു[…]

യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി; യൂണിറ്റുകള്‍ ആവേശത്തില്‍; റാലിയില്‍ കടുത്ത മത്സരം

03.32 PM 18-05-2016 കവന്‍ട്രി: ജൂണ്‍ 25 ന് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടുന്ന യു കെ കെ സി എ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷനെ വരവേല്‍ക്കുവാന്‍ യു കെ കെ സി എ യുടെ അന്‍പത് യൂണിറ്റുകളും സജ്ജമായി. ഒരിടവേളക്ക് ശേഷം റാലി മത്സരം വീണ്ടും സജീവമായതുവഴി ഓരോ യൂണിറ്റും തങ്ങളുടെ പ്രൗഡിയും പ്രതാപവും കാട്ടാനുള്ള പ്രധാന വേദി കൂടിയായി യു കെ കെ സി എ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്‍. യൂണിറ്റിന്റെ വലുപ്പമനുസരിച്ച് Read more about യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി; യൂണിറ്റുകള്‍ ആവേശത്തില്‍; റാലിയില്‍ കടുത്ത മത്സരം[…]

ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി

03.31 PM 18-05-2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും ഷിക്കാഗോ കെ സി എസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍- 68) നിര്യാതയായി. സംസ്‌കാരം മേയ് 21-നു ശനിയാഴ്ച്ച ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദൈവാലയത്തില്‍ (രാവിലെ 8 മുതല്‍ 10 വരെ വെയ്ക്ക് സര്‍വ്വീസും തുടര്‍ന്ന് ദിവ്യബലിയും ശവസംസ്‌ക്കാര ശുശ്രൂഷകളും) നടത്തപ്പെടും. നൈല്‍സിലെ മേരി ഹില്‍ സെമിത്തേരിയില്‍ സെന്റ് മേരീസ് ഇടവകക്കായി അനുവദിച്ചു തന്നിട്ടുള്ള സെമിത്തേരിയിലായിരിക്കും മൃതസംസ്‌കാരം. കടുത്തുരുത്തി Read more about ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ചിക്കാഗോയില്‍ നിര്യാതയായി[…]

കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

03.29 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം അമേരിക്കന്‍ ചാപ്റ്റര്‍ 2017 ഓഗസ്റ്റ് 11 മുതല്‍ 13 വരെ അമേരിക്കയിലെ ടെക്‌സസ് ക്യാമ്പ് ലോണ്‍സ്റ്റാര്‍ സെന്ററില്‍ വച്ചു നടത്തുന്ന ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡാളസിലെ റിട്ട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തി. സെക്രട്ടറി അലക്‌സാണ്ടര്‍ തോമസ് ക്യാമ്പിനെപ്പറ്റി വിശദീകരിക്കുകയുണ്ടായി. പ്രസ്തുത സമ്മേളനത്തില്‍ പ്രസാദ് മാത്യു കുറ്റിക്കാടിനു (ഇന്ത്യ) കുടുംബയോഗം പ്രസിഡന്റ് ജയിംസ് മാത്യു ചെമ്പനാല്‍ ആദ്യ രജിസ്‌ട്രേഷന്‍ നല്‍കി നിര്‍വഹിച്ചു. സമ്മേളനത്തില്‍ Read more about കോയിപ്പുറം മട്ടയ്ക്കല്‍ കുടുംബയോഗം ആഗോള സംഗമ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി[…]

ഏകദിന സെമിനാര്‍ മെയ് 28ശനിയാഴ്ച്ച ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍

03-22 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ‘നമ്മുടെ കുട്ടികളെ എങ്ങനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്താം’ എന്ന വിഷയത്തില്‍ ‘തിയോളജി ഓഫ് ബോഡി’യെ ആസ്പദമാക്കി ഏകദിന സെമിനാര്‍ മെയ് 28ന് ശനിയാഴ്ച്ച ഫ്‌ലോറിഡയിലെ സ്പ്രിങ്ങ്‌സിലുള്ള സിറോ മലബാര്‍ പള്ളിയില്‍ വച്ച് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നടത്തുന്നതാണ്. ഫ്‌ളോറിഡായിലെ കോറല്‍ സ്പ്രിങ്ങ്‌സിലുള്ള ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ ദേവാലയത്തില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ടു 5:30 വരെ ആയിരിക്കും സെമിനാര്‍ നടത്തപ്പെടുക. സെമിനാര്‍ Read more about ഏകദിന സെമിനാര്‍ മെയ് 28ശനിയാഴ്ച്ച ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍[…]

ഫ്‌ളോറിഡയില്‍ നിന്നുമൊരു മലയാളി വിജയ ഗീതം: റോഷ്‌നി സാബുജി സ്‌കോളാര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍

03.17 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം താമ്പാ: വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് മാതൃകയായികൊണ്ട് ഫ്‌ളോറിഡയില്‍ നിന്നും ഒരു ക്‌നാനായക്കാരി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സിലെ ഇന്ത്യന്‍ റിവര്‍ സ്റ്റേറ്റ് കോളേജില്‍ പഠിക്കുന്ന റോഷ്‌നി സാബുജി ഫ്‌ളോറിഡയിലെ എല്ലാ കോളേജുകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെട്ട ഏറ്റവും പ്രതിഭാശാലികലായ പത്ത് വിദ്യാര്‍ഥികളില്‍ ഒരാളായി മാറിയിരിക്കുന്നു. ഫ്‌ലോറിഡ സംസ്ഥാനത്തില്‍ പഠിക്കുന്ന എട്ടു ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് തെരെഞ്ഞെടുക്കപെട്ട 128 മികച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നാണ് റോഷ്‌നി ആദ്യത്തെ പത്ത് പേരുടെ ഗണത്തിലേക്ക് Read more about ഫ്‌ളോറിഡയില്‍ നിന്നുമൊരു മലയാളി വിജയ ഗീതം: റോഷ്‌നി സാബുജി സ്‌കോളാര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍[…]

നൈന അംഗങ്ങള്‍ക്ക് ചേമ്പര്‍ലെയ്ന്‍ കോളജില്‍ ട്യൂഷന്‍ ഡിസ്‌കൗണ്ട്

03.14 PM 18-05-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ട്യൂഷന്‍ ഫീസില്‍ പത്തു ശതമാനം ഇളവ് ലഭ്യമാകുന്ന കരാറില്‍ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്കയും ചേമ്പര്‍ലെയ്ന്‍ കോളജും ചേര്‍ന്ന് ഒപ്പുവെച്ചതായി നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു. നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നൈനയുടെ ഈ നൂതന സംരംഭം അനേകം നഴ്‌സുമാര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ്. RN and BSN, MSN, DNP, Certificate Programs എന്നിവയിലാണ് ഇളവ് ലഭ്യമാകുന്നത്. Read more about നൈന അംഗങ്ങള്‍ക്ക് ചേമ്പര്‍ലെയ്ന്‍ കോളജില്‍ ട്യൂഷന്‍ ഡിസ്‌കൗണ്ട്[…]