പമ്പയുടെ മാതൃപൂജ വന്ദനം വര്‍ണ്ണാഭമായി

07:41am 16/5/2016 ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും വിവിധ സംഘടനാ പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പമ്പ തുടര്‍ന്നുപോരുന്ന മാതൃദിനാഘോഷം ഈവര്‍ഷം മെയ് ഏഴിനു ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ സേസ്വാന്‍ ഈസ്റ്റ് ചൈനീസ് റെസ്റ്റോറന്റിലാണ് നടന്നത്. പമ്പ പ്രസിഡന്റ് സുധാ കര്‍ത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ അമ്മമാരെ അനുമോദിച്ചുകൊണ്ട് പമ്പയുടെ യൂത്ത് പ്രതിനിധി പ്രിന്‍സി പ്രസാദ് മാതൃദിന സന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ Read more about പമ്പയുടെ മാതൃപൂജ വന്ദനം വര്‍ണ്ണാഭമായി[…]

ഏഷ്യനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ ഇയാഴ്ച്ച നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്

07:37am 16/5/2016 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ്­ ന്യൂസില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോര്‍ക്ക്) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച, പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌­സലന്‍സ് അവാര്‍ഡ്­ നൈറ്റ്­ ആണു പ്രക്ഷേപണം ചെയ്യുന്നത്. ന്യുജേഴ്‌­സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്‌സ്­ പാലസില്‍ മാര്‍ച്ച്­ 19 വൈകുന്നേരം സംഘടിപ്പിച്ച വിപുലവും വര്‍ണ്ണാഭവുമായ ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടനാ Read more about ഏഷ്യനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ ഇയാഴ്ച്ച നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്[…]

ടെക്‌സസില്‍ ബസ് അപകടം: 8 പേര്‍ മരിച്ചു, 44 പേര്‍ ആശുപത്രയില്‍

– പി.പി. ചെറിയാന്‍ 07:34am 16/5/2016 ടെക്‌സസ്: മെയ് 14-നു ശനിയാഴ്ച ഉച്ചയ്ക്ക് വെബ കൗണ്ടിയിലുണ്ടായ ബസ് അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും, 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 51 യാത്രക്കാരുമായി ലക്കി ഈഗിള്‍ കാസിനോ ഹോട്ടലിലേക്ക് യാത്ര പോയ ബസ് നിയന്ത്രണം വിട്ടു മൂന്നുതവണ വട്ടംകറങ്ങി മറിയുകയായിരുന്നു. ഏഴുപേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രയില്‍ വച്ചുമാണ് മരിച്ചത്. ജനലും ഗ്ലാസും വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചതെന്നു വെബ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരെക്കുറിച്ചും, Read more about ടെക്‌സസില്‍ ബസ് അപകടം: 8 പേര്‍ മരിച്ചു, 44 പേര്‍ ആശുപത്രയില്‍[…]

ഹൂസ്റ്റണില്‍ നിര്യാതയായ അന്നമ്മ സൈമണിന്റെ സംസ്കാരം ശനിയാഴ്ച

07;33am 16/5/2016 – ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: അന്നമ്മ സൈമണ്‍ (81) ഹൂസ്റ്റണില്‍ മെയ് 13-നു നിര്യാതയായി. അഞ്ചല്‍ ചന്നപ്പെട്ട പനയ്ക്കാമണ്ണില്‍ കുടുംബമാണ്. ഭര്‍ത്താവ് പരേതനായ വൈ. സൈമണ്‍. അന്നമ്മ സൈമണ്‍ ചന്നപ്പെട്ട അസംബ്ലീസ് ഓഫ് ഗോഡ് സഭാഗംമായിരുന്നു. മക്കള്‍: പാസ്റ്റര്‍ ഷാജി സൈമണ്‍, മോളമ്മ, ലിസി, ജോമോള്‍. ഹൂസ്റ്റണിലുള്ള ട്രൂലൈറ്റ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമായിരുന്നു പരേത. മെമ്മോറിയല്‍ സര്‍വീസ് മെയ് 20-നു വെള്ളിയാഴ്ച വൈകിട്ട് 6.30-നും, സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9 മണിക്കും ആരംഭിക്കും. Read more about ഹൂസ്റ്റണില്‍ നിര്യാതയായ അന്നമ്മ സൈമണിന്റെ സംസ്കാരം ശനിയാഴ്ച[…]

യു­വ­തീ യു­വാ­ക്കള്‍­ക്ക് ഫോ­മ സു­വ­നീ­റില്‍ സു­വ­ര്‍­ണ്ണ­വ­സരം

07:30am 16/5/2016 – പന്ത­ളം ബി­ജു തോ­മസ് 2016 ജൂലൈ മാ­സം മ­യാ­മി­യില്‍ വ­ച്ച് ന­ട­ക്കാ­നി­രി­ക്കു­ന്ന ഫോ­മ­യു­ടെ അ­ഞ്ചാമ­ത് അ­ന്തര്‍­ദേശീ­യ കണ്‍­വന്‍­ഷ­നോ­ട­നു­ബ­ന്ധിച്ച് പു­റ­ത്തി­റ­ക്കു­ന്ന സു­വ­നീ­റി­ലേ­ക്ക് 22 വ­യ­സില്‍ താ­ഴെ­യുള്ള യു­വ­തീ യു­വാ­ക്കന്‍­മാര്‍ക്ക് സു­വര്‍­ണ്ണാ­വസ­രം. യു­വ­ജ­ന­ങ്ങ­ളു­ടെ സാ­ഹി­ത്യ­വാ­സ­നയെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മായി മി­ക­ച്ച 10 രച­ന­കള്‍ക്ക് ക്യാ­ഷ് അ­വാര്‍­ഡു­കള്‍ കൊ­ടു­ക്കു­മെ­ന്ന് പ്ര­സിഡന്റ് അ­ന­ന്ദന്‍ നി­ര­വേല്‍ അ­റി­യിച്ചു. ക­ഥ, ക­വി­ത, ലേ­ഖനം, നര്‍­മ്മം എ­ന്നീ നാ­ല് വി­ഭാ­ഗ­ങ്ങ­ൡ­പെ­ട്ട കൃ­തി­കള്‍ സ്വീ­ക­രി­ക്കു­ന്ന­താണ്. അ­മേ­രി­ക്കന്‍ പ്രവാ­സജീ­വി­ത­വു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന കൃ­തി­ക­ളാ­യി­രു­ന്നാല്‍ ന­ന്ന്. ഇം­ഗ്ലീ­ഷിലോ മ­ല­യാ­ള­ത്തി­ലോ ഉ­ള്ള Read more about യു­വ­തീ യു­വാ­ക്കള്‍­ക്ക് ഫോ­മ സു­വ­നീ­റില്‍ സു­വ­ര്‍­ണ്ണ­വ­സരം[…]

വേണം ഭരണത്തുടര്‍ച്ച; എന്തുകൊണ്ട്? (സജി കരിമ്പന്നൂര്‍, ഐഎന്‍ഓസി കേരള ചാപ്റ്റര്‍ പി.ആര്‍.ഒ)

04:10pm 15/5/2016 ജോയിച്ചന്‍ പുതുക്കുളം വിവാദങ്ങള്‍ പോലെ ഇത്രയേറെ വികസനവും നടന്ന കാലഘട്ടം കേരളചരിത്രത്തില്‍ നടാടെയാണ്. ഇന്നു സംഘടിതവികസനത്തിലും നിയമവാഴ്ചയിലും കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. യു ഡി എഫ് സര്‍ക്കാരിന്റെ ‘വികസനവും കരുതലും’ വെറും പ്രചാരണായുധമല്ലെന്നു കേരളജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധവികാരമുണ്ടെന്നു പ്രതിപക്ഷത്തിനുപോലും പറയാനാവാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. 1980 മുതലാണ് ഇന്നത്തെ രീതിയിലുള്ള ഇടത്, വലതു മുന്നണി സംവിധാനം നിലവില്‍ വന്നത്. പ്രതിപക്ഷത്തിരിക്കുന്ന ഇടതുമുന്നണിയ്ക്ക് അനായാസം ജയിച്ചുകയറാമെന്ന ശുഭപ്രതീക്ഷ തീരെയില്ല. കാരണം അരുവിക്കര തെരഞ്ഞെടുപ്പു തന്നെ. ഭരണപക്ഷം അന്ന് Read more about വേണം ഭരണത്തുടര്‍ച്ച; എന്തുകൊണ്ട്? (സജി കരിമ്പന്നൂര്‍, ഐഎന്‍ഓസി കേരള ചാപ്റ്റര്‍ പി.ആര്‍.ഒ)[…]

ചെല്ലപ്പന്‍പിള്ള ചിക്കാഗോയില്‍ നിര്യാതനായി

04:07pm 15/5/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ഡസ്‌പ്ലെയിന്‍സില്‍ വളരെക്കാലമായി താമസമാക്കിയിരു മുന്‍ ഫാക്ട് ഉദ്യോഗസ്ഥന്‍ എം.കെ. ചെല്ലപ്പന്‍ പിള്ള (82) നിര്യാതനായി. ശങ്കരിയമ്മ സഹധര്‍മ്മിണിയാണ്. ഹരികുമാര്‍ പിള്ള, സുരേഷ് കുമാര്‍ പിള്ള എിവര്‍ മക്കളും, അനിതാ പിള്ള മരുമകളുമാണ്. പരേതന്റെ സംസ്‌കാരവും മറ്റു കര്‍മ്മങ്ങളും സ്വദേശമായ തൃപ്പൂണിത്തുറയില്‍ നടത്തുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരികുമാര്‍ പിള്ള (224 558 1151).

കൂട്ടുകാരിയെ രക്ഷിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ നായയെ ചികിത്സിക്കുന്നതിന് ഒഴുകിയെത്തിയത് 33,000 ഡോളര്‍!

04:06pm 15/5/2016 – പി.പി.ചെറിയാന്‍ ഫ്‌ളോറിഡ: ഏഴുവയസ്സുകാരിയായ മോളിയും, ജര്‍മ്മന്‍ ഷെപ്പെഡും പരസ്പരം ഇണപിരയാനാവാത്ത കൂട്ടുക്കാരാണ് മോളി എവിടെ പോയാലും, പിന്തുടര്‍ന്ന് ജര്‍മ്മന്‍ ഷെപ്പേഡും ഉണ്ടാകും. ടാംബയിലുള്ള മോളിയുടെ ബാക്ക്യാര്‍ഡില്‍ മെയ് 12 ബുധനാഴ്ച ഇരുവരും നടക്കുന്നതിനിടയില്‍ എവിടെ നിന്നോ എത്തിയ ഉഗ്രവിഷമുള്ള റാറ്റില്‍ സ്‌നേക്ക് മോളിയെ ആഞ്ഞുകൊത്തുന്നതിനായി അടുത്തുവരുന്നത് ജര്‍മ്മന്‍ ഷെപ്പേഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മോളിക്കും പാമ്പിനും ഇടയില്‍ പട്ടി ചാടി വീണു. പാമ്പിന്റെ പക തീര്‍ക്കുന്നതിന് മൂന്നു തവണയാണ് പട്ടിയെ Read more about കൂട്ടുകാരിയെ രക്ഷിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ നായയെ ചികിത്സിക്കുന്നതിന് ഒഴുകിയെത്തിയത് 33,000 ഡോളര്‍![…]

സുരേഷ്ഭായ് പട്ടേലിനെ പരിക്കേല്പിച്ച കേസ്-കോടതി അവസാനിപ്പിച്ചു

04:00pm 15/5/2016 – പി.പി.ചെറിയാന്‍ അലബാമ: നിരായുധനും, നിരപരാധിയുമായ ഇന്ത്യന്‍ വംശജന്‍ സുരേഷ്ഭായ് പട്ടേലിനെ(59) ബലമായി നിലത്തേക്ക് മലര്‍ത്തിയടിച്ചു നട്ടെല്ലിനും, കഴുത്തിനും ക്ഷതമേറ്റു അരയ്ക്കുതാഴെ തളര്‍ച്ച ബാധിച്ച കേസ്സ് ഡിസ്മിസ് ചെയ്തു. എറിക്ക് പാര്‍ക്കര്‍ എന്ന പോലീസുക്കാരനായിരുന്ന കേസ്സിലെ പ്രതി. 2015 ഫെബ്രുവരിയിലായിരുന്നു സംഭവം. അലബാമ ലൈം സ്റ്റോണ്‍ കൗണ്ടി ഡിസ്ട്രിക്ക്റ്റ് കോടതി മെയ് 12നാണ് ഡിസ്മിസ്സല്‍ ഉത്തരവിറക്കിയത്. മകനെ സന്ദര്‍ശിക്കുന്നതിനാണ് സുരേഷ്ബായ് ഇവിടെ എത്തിയത്. വൈകീട്ടു വീടിനു സമീപം നടക്കാനിറങ്ങിയതായിരുന്നു സുരേഷ്ഭായ്. അപരിചിതനായ ഒരാള്‍ റോഡിലൂടെ Read more about സുരേഷ്ഭായ് പട്ടേലിനെ പരിക്കേല്പിച്ച കേസ്-കോടതി അവസാനിപ്പിച്ചു[…]

കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ.അനുപം റെയ്ക്ക് സ്വീകരണം നല്‍കി

08:15am 15/5/2016 – പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഹൂസ്റ്റണില്‍ ചുമതയേറ്റ ഡോ.അനുപം റേയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍(IAFC) സ്വീകരണം നല്‍കി. ഐ.എ.എഫ്.സി. പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറയുടെ അദ്ധ്യക്ഷതയില്‍ മെയ് 13 വെള്ളിയാഴ്ച നടന്ന സ്വീകരണത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ട്രയ്ബ് കുണ്ടന്‍വാല സ്വാഗതം ആശംസിച്ചു. മാതൃരാജ്യമായ ഇന്ത്യയുടെ പുരോഗതിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വഹിയ്ക്കുന്ന പങ്കിനെ കുറിച്ചും, പ്രാദേശീകതലത്തില്‍ നടത്തുന്ന സേവനങ്ങളെ കുറിച്ചും പ്രസാദ് തോട്ടകൂറ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് Read more about കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ.അനുപം റെയ്ക്ക് സ്വീകരണം നല്‍കി[…]