കുര്യാക്കോസ് കുര്യന്‍ മുളകുന്നത്ത് നിര്യാതനായി

12:30pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ഉള്ളനാട്, പാലാ: കുര്യാക്കോസ് കുര്യന്‍ (70) മുളകുന്നത്ത് മാര്‍ച്ച് 16-നു ബുധനാഴ്ച രാവിലെ (ഇന്ത്യന്‍ സമയം) നിര്യാതനായി. ഭാര്യ: എല്‍സമ്മ കുര്യാക്കോസ് മേരിലാന്റ് കുഴിഞ്ഞാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷയിഫ് (ഉള്ളനാട്), ഷയിജി സിബി (കൊഴുവനാല്‍), ഷയിബിന്‍ (ഉള്ളനാട്), ഷയിമി റെനി (അരുവിത്തുറ). മരുമക്കള്‍: സിമി ഷെയിഫ് പോത്തന്‍പറമ്പില്‍, സിബി (കൊഴുവനാല്‍), റെനി പ്രസാദ് (അരുവിത്തുറ). സഹോദരങ്ങള്‍: മേരി ജോസഫ് തയ്യില്‍ (കാസര്‍ഗോഡ്), വത്സമ്മ ടോമി തുടിയംപ്ലാക്കല്‍ (ന്യൂയോര്‍ക്ക്), ലീലാമ്മ മൈക്കിള്‍ ചിറയ്ക്കല്‍ Read more about കുര്യാക്കോസ് കുര്യന്‍ മുളകുന്നത്ത് നിര്യാതനായി[…]

ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്‌സ് അലക്‌സാണ്ടര്‍ മത്സരിക്കുന്നു

12:29pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയനിലെ സംഘടനയും അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളില്‍ ഒന്നുമാണ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്). ഫോമയുടെ 2016- 18 ലേക്കുള്ള ഭരണസമിതിയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്‌സ് അലക്‌സാണ്ടറെ എന്‍ഡോഴ്‌സ് ചെയ്തു. മാപ്പിന്റെ മുന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും, കോഴഞ്ചേരി അസോസിയേഷന്‍, ഐ.എന്‍.ഒ.സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ എന്നീ സംഘടനകളുടേയും സജീവ Read more about ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് അലക്‌സ് അലക്‌സാണ്ടര്‍ മത്സരിക്കുന്നു[…]

ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന് ഡാളസില്‍ സ്വീകരണം

12:19pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ കഷ്ടാനുഭവ ആഴ്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുന്ന ഓര്‍ത്തഡോക്‌സ് വൈദീക ട്രസ്റ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനു വ്യാഴാഴ്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കുന്നു. സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കുന്നത്. മാര്‍ച്ച് 27 ഈസ്റ്റവര്‍ കോനാട്ട് അച്ചന്‍ ഡാളസില്‍ Read more about ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന് ഡാളസില്‍ സ്വീകരണം[…]

ഡൊണാള്‍ഡ് ട്രമ്പിന്റെ കുതിപ്പ് തുടരുന്നു. മാര്‍ക്കൊ റൂബിയൊ പിന്മാറി

12:17pm 17/3/2016 പി.പി.ചെറിയാന്‍ ഫ്‌ളോറിഡ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഫ്‌ളോറിഡാ സംസ്ഥാനത്ത് ഡൊണാള്‍ഡ് ട്രംബിന്റെ തകര്‍പ്പന്‍ വിജയം സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധി മാര്‍ക്കൊ റൂബിയാക്ക് മത്സരരംഗത്തു നിന്നും പിന്മാറുന്നതിന് പ്രേരകമായി. ഇന്ന് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒഹായോവിലൊഴികെ നാലു സംസ്ഥാനങ്ങളിലും ട്രംബ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ഫ്‌ളോറിഡായില്‍ നിന്നും 99 പ്രതിനിധകളേയും, ഇല്ലിനോയ്‌സിലെ 24 ഉം, ഉറപ്പാക്കിയ ട്രംബ് മിസ്സോറിയിലും, വയോമിങ്ങിലും വൈകികിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് വിജയിക്കുമെന്നുറപ്പായി. ഒഹായോ സംസ്ഥാന ഗവര്‍ണ്ണറായ ജോണിന്റെ മുമ്പില്‍ Read more about ഡൊണാള്‍ഡ് ട്രമ്പിന്റെ കുതിപ്പ് തുടരുന്നു. മാര്‍ക്കൊ റൂബിയൊ പിന്മാറി[…]

ഭവനരഹിതന് 100,000 ഡോളര്‍ പ്രതിഫലം

12:16pm 17/3/2016 പി.പി.ചെറിയാന്‍ സാന്റാഅന്ന(കാലിഫോര്‍ണിയ): അപ്രതീക്ഷിതമായി ലഭിച്ച 100,000 ഡോളര്‍ ഭവനരഹിത ജീവിതത്തില്‍ വഴിതിരിവായി. ജനുവരിയില്‍ ഓറഞ്ചു കൗണ്ടിയില്‍ ജയിലില്‍ നിന്നും ചാടിപ്പോയി പ്രതികളെ പിടികൂടാന്‍ സഹായിച്ചതിനാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്ന 150,000 ഡോളറിന്റെ മൂന്നില്‍ രണ്ടുഭാഗം ഇദ്ദേഹത്തിന് ലഭിച്ചത്. മാര്‍ച്ച് 15ന് ഓറഞ്ച് കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍ വൈസേഴ്‌സ് യോഗം ചേര്‍ന്ന് പ്രതികളെ പിടികൂടാന്‍ സഹായിച്ച ഭവനരഹിതന്‍ മാത്യു ഹെ ചാപ്പമാന്‍ 100,000 ഡോളര്‍ നല്‍കുന്നതിനുള്ള പ്രമേയം ഒന്നിനെതിരെ നാലു വോട്ടുകള്‍ക്ക് പാസ്സാക്കി. മൂന്ന് പ്രതികളാണ് Read more about ഭവനരഹിതന് 100,000 ഡോളര്‍ പ്രതിഫലം[…]

സോഷ്യല്‍ മീഡിയായുടെ അതിപ്രസരം കുടുംബബന്ധങ്ങള്‍ ശിഥിലീകരിക്കുന്നു

പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി തഴച്ചുവളരുന്ന സോഷ്യല്‍ മീഡിയാകളുടെ അതിപ്രസരം കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്ക് വഴി തെളിയിക്കുന്ന നിര്‍ണ്ണായക ഘടകമായി മാറിയതായി ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച മാധ്യമസെമിനാറില്‍ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. ‘സോഷ്യല്‍ മീഡിയായുടെ സ്വാധീനം’ എന്ന വിഷയത്തെ അധികരിച്ചു ഐ.പി.സി.എന്‍.എ മാര്‍ച്ച് 12 ശനിയാഴ്ച ന്യൂയോര്‍ക്ക് ടൈബന്‍ സെന്ററില്‍ നടത്തിയ ഡിബേറ്റില്‍ ഇന്ത്യ എബ്രോഡ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. വിവാഹമോചനത്തിന്റെ 81 ശതമാനവും സോഷ്യല്‍ Read more about സോഷ്യല്‍ മീഡിയായുടെ അതിപ്രസരം കുടുംബബന്ധങ്ങള്‍ ശിഥിലീകരിക്കുന്നു[…]

ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാ. ജോണസ് ചെറുനിലത്ത് വി.സി നയിക്കുന്ന ആരാധനയും വചനപ്രഘോഷണവും

12:13pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ബാള്‍ട്ടിമോര്‍: ഏപ്രില്‍ മൂന്നിനു നടത്തപ്പെടുന്ന ദൈവകരുണയുടെ തിരുനാളിനൊരുക്കമായി ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഏപ്രില്‍ ഒന്നാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് വചന പ്രഘോഷകനായ ഫാ. ജോണസ് ചെറുനിലത്ത് വി.സി നേതൃത്വം നല്‍കും. ശുശ്രൂഷകള്‍ വൈകിട്ട് 5.30-ന് വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്ന് രാത്രി 12 മണി വരെ ദൈവകരുണയുടെ ആരാധാനയും, വചനപ്രഘോഷണവും സൗഖ്യശുശ്രൂഷയും നടത്തപ്പെടും. ദൈവാനുഗ്രഹത്തിന്റെ രാത്രിയില്‍ ദിവ്യകാരുണ്യ ആത്മീയാനുഭവനത്തില്‍ നിറയപ്പെടാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി Read more about ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാ. ജോണസ് ചെറുനിലത്ത് വി.സി നയിക്കുന്ന ആരാധനയും വചനപ്രഘോഷണവും[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

12:11pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് എട്ടാം തീയതി വൈകിട്ട് 7 മണിക്ക് നോര്‍ത്ത് ലെയ്ക്കിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് കൗണ്‍സില്‍ രക്ഷാധികാരി ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുമേനി ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. ഈശ്വരപ്രാര്‍ത്ഥന, വേദപുസ്തകവായന, പ്രാര്‍ത്ഥന എന്നിവയെ തുടര്‍ന്ന് വന്ദ്യ കോര്‍എപ്പിസ്‌കോപ്പ സ്‌കറിയ തെലാപ്പള്ളില്‍ ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2016-ലെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു[…]

മലയാളി ഹിന്ദു മണ്ഡലത്തിന് നവ സാരഥ്യം

12:05pm 17/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക് : ട്രൈസ്‌റ്റേറ്റ് വാസികളുടെ ഹൈന്ദവ കൂട്ടായ്മ ആയ മലയാളി ഹിന്ദു മണ്ഡലത്തിന് (മഹിമ) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ശ്രി കൊച്ചുണ്ണി ഇളവന്‍ മഠം (പ്രസിഡന്റ്) ,ശ്രി ശബരിനാഥ് നായര്‍ (ജനറല്‍ സെക്രടറി), ശ്രിമതി സ്മിതാ മേനോന്‍ (ട്രഷറര്‍) ശ്രി രവീന്ദ്രന്‍ വേലിക്കെട്ടില്‍ (വൈസ് പ്രസിഡന്റ് ) ശ്രിമതി ശാലിനി രാജേന്ദ്രന്‍ (ജോയിന്റ് സെക്രടറി ) എന്നിവരാണ് പുതിയ ഭാരവാഹികള്‍ . എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി താമര രാജീവ് , ഡോ. Read more about മലയാളി ഹിന്ദു മണ്ഡലത്തിന് നവ സാരഥ്യം[…]

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം 2016 ഏപ്രില്‍ 9-ന് ശനിയാഴ്ച

11:58am 17/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2015- 16 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ സമ്മേളനം 2016 ഏപ്രില്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും. രൂപതാധ്യക്ഷനായ മെത്രാന്റെ അംഗീകാരത്തിന് വിധേയപ്പെട്ടുകൊണ്ട് രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം. Read more about ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം 2016 ഏപ്രില്‍ 9-ന് ശനിയാഴ്ച[…]