അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും -ഫെബ്രുവരി 6ന് ശനിയാഴ്ച.

ഗാര്‍ലന്റ്(ഡാളസ്): കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷ അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ ഫെബ്രുവരി 6ന് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഐഎന്‍ഓസി(കേരളാ)യുടെ നേതൃത്വത്തില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിയ്ക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ) ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം(ഹൂസ്റ്റണ്‍) ചടങ്ങില്‍ അദ്ധ്യക്ഷത വഹിയ്ക്കും. റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍, പ്രദീപ് നാഗ്നൂലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിയ്ക്കും. ഗാര്‍ലന്റ് കിയാ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരണയോഗത്തോടൊപ്പം ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും ഉണ്ടായിരിയ്ക്കുമെന്ന് ഡിഎഫ്എഡ്ബ്ല്യൂ Read more about അഡ്വ. ലാലി വിന്‍സന്റിന് ഡാളസില്‍ സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും -ഫെബ്രുവരി 6ന് ശനിയാഴ്ച.[…]

സാന്റാഅന്നയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

5/2/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. ജേണസ് ചെറുനിലത്ത് വി.സി ഷിക്കാഗോ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികത്വം വഹിച്ചു. ജേണസച്ചന്‍ തന്റെ വചനസന്ദേശത്തില്‍ വി. സെബസ്ത്യാനോസിന്റെ ജീവിതം ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുകയും തിരുനാള്‍ ആശംസിക്കുകയും ചെയ്തു. കൂരമ്പുകളെ പൂമലര്‍ പോലെ തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന വിശുദ്ധന്റെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരേയും വിശുദ്ധന്‍ വെല്ലുവിളിക്കുന്നതായി Read more about സാന്റാഅന്നയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു[…]

ഇസ്ലാമിന് നേരെയുള്ള അക്രമണം എല്ലാ മതവിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമെന്ന് ഒബാമ

പി.പി.ചെറിയാന്‍ 4/2/2016 9:44pm മേരിലാന്റ്: ഒരു പ്രത്യേക മതവിശ്വാസത്തിനു നേരെ നടത്തുന്ന ആക്രമണം പൊതുവെ എല്ലാ മതവിശ്വാസങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമമായിട്ടേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിഡന്റ് ഒബാമ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 3 ബുധന്‍, പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായി അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ 47 വര്‍ഷമായി പഴക്കമുള്ള മോസ്‌ക്ക് സന്ദര്‍ശിക്കുന്നതിനിടെ തടിച്ചു കൂടിയ ആയിരകണക്കിന് മുസ്ലീം സഹോദരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഒബാമ. മുസ്ലീം സഹോദരങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കപ്പേടേണ്ടവയാണെന്ന് ഒബാമ പറഞ്ഞു. Read more about ഇസ്ലാമിന് നേരെയുള്ള അക്രമണം എല്ലാ മതവിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമെന്ന് ഒബാമ[…]

കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം

4/2/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡെല്‍ഫിയ: കലാ മലയാളീ അസോസിയേഷന്‍ ഓഫ് ഡെലാവേര്‍ വാലി വാര്‍ഷിക ബാങ്ക്വറ്റും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനവും സംയുക്തമായി ആഘോഷിച്ചു. പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി ഡെലാവേര്‍ എന്നീ സംസ്ഥാനങ്ങളിലായ വ്യാപിച്ചിരിക്കുന്ന മലയാളീ സമൂഹത്തിന് കലാ,കായിക,സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ദിശാബോധവും നേതൃത്വവും നല്‍കുവാന്‍ കലയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ് തോമസ് എബ്രഹാം (ബിജു)ഓര്‍മ്മിപ്പിച്ചു. കലയുടെ സ്ഥാപകനേതാവും വൈസ്പ്രസിഡന്റുമായ ഡോ.ജെയിംസ് കുറിച്ചി റിപ്പബ്ലിക് ദിനസന്ദേശം നല്‍കി. അമേരിക്കന്‍ മലയാളികളുടെ ചിരകാലസുഹൃത്തും സമാധാനപ്രവര്‍ത്തകനും, നയതന്ത്രവിദഗ്ദ്ധനുമായ ശ്രീ.ടി.പി.ശ്രീനിവാസനെതിരായുള്ള ക്രൂരമായ ആക്രമണത്തെ യോഗം Read more about കാരുണ്യസ്പര്‍ശമായി കല ബാങ്ക്വറ്റ് സമ്മേളനം[…]

ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി

4/2/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: മണിമല കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട് അമ്പലത്തട്ടില്‍ കുടുംബാംഗമാണ് . മക്കള്‍: മീനാ ടോണി (ചെങ്ങനാശേരി), മിനേഷ് ജോസഫ് (ന്യൂ ജേഴ്‌സി ), മിഷു ജോസഫ് (ന്യൂയോര്‍ക്ക്). മരുമക്കള്‍ : ടോണി തോമസ് (അബുദാബി, ഷീനാ അഗസ്റ്റിന്‍ (ന്യൂ ജേഴ്‌സി), മിനു ജോസഫ് (ന്യൂയോര്‍ക്ക്). കൊച്ചു മക്കള്‍:രോഹന്‍, ജോഷ്,റയന്‍, ഡാനിയേല്‍, സാറാ, റജീനാ,എലിസബത്ത്, ഹാന. സംസ്‌കാരം ഫെബ്രുവരി 6 Read more about ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി[…]

ഒര്‍ലാന്‍ഡോയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

4/2/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രീയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ ഞലൗെൃൃലരശേീി രമ േരവൗൃരവ, 1211 ്ശിലഹമിറ ഞീമറ, ംശിലേൃ ഴമൃറലി, എഘ34787 പള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, Read more about ഒര്‍ലാന്‍ഡോയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം[…]

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പിന്തുണ മാധവന്‍ നായര്‍ക്ക് – ഡോ. ജോസ് കാനാട്ട്

                                                                                                                         ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിണല്‍ പ്രസിഡന്റ് ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടുകയും, 2016- 2018 ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാധവന്‍ നായര്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുവാനും റീജണല്‍ കമ്മറ്റി തീരുമാനിച്ചു. ഔദ്യോഗീക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചുള്ള, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ട്രസ്റ്റീ ബോര്‍ഡ് മെമ്പറും, നാമത്തിന്റെ ചെയര്‍മാനും ആയ മാധവന്‍ നായര്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു ബിസിനസ്സ്‌കാരന്‍ കൂടിയാണ്. ന്യൂയോര്‍ക്കിലുള്ള പന്ത്രണ്ട് സംഘടനകളില്‍ നിന്ന് അമ്പതോളം പ്രതിനിധികള്‍ Read more about ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പിന്തുണ മാധവന്‍ നായര്‍ക്ക് – ഡോ. ജോസ് കാനാട്ട്[…]

രണ്ടു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

3/2/2016 പി.പി.ചെറിയാന്‍ പ്ലാനൊ(ഡാളസ്): പ്ലാനോ ഈസ്റ്റ് സീനിയര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളും കൂട്ടുകാരികളുമായ റിത്തു സച്ച്‌ദേവ്(17), കേറ്റ് കുയ്‌സണ്‍(17) എന്നിവരുടെ മരണം ആത്മഹത്യയാണെന്ന് മര്‍ഫി പോലീസ് അറിയിച്ചു. റിത്തു സച്ച്‌ദേവ് അമതിമായി മരുന്നുകള്‍ ഉപയോഗിച്ചും, കേറ്റ് കുയ്‌സണ്‍ ഒഴിഞ്ഞ ഒരു കുറ്റിക്കാട്ടില്‍ കെട്ടി തൂങ്ങിയുമാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് റീത്തുവിന്റെ മൃതശരീരം സ്വന്തം വീട്ടിലും, രണ്ടു മണിക്കൂറുകള്‍ക്കുശേഷം കെയ്റ്റിന്റെ മൃതദ്ദേഹം സമീപത്തുള്ള കുറ്റികാട്ടിലുമാണ് കണ്ടെത്തിയത്്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ഇരുവരുടേയും Read more about രണ്ടു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു[…]

സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ്സ്.

ചാര്‍ലി വര്‍ഗീസ് 3/2/2016 ഹൂസ്റ്റണ്‍ :­ മലങ്കര ഓര്‍ത്തഡോക്ള്‍സ്­ സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്‍റെ ഇടവകതലത്തിലുള്ള റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ്­ ഹൂസ്റ്റണ്‍ സെന്‍റ് പീറ്റെര്‍സ് ആന്‍ഡ്­ സെന്‍റ് പോള്‍സ് ചര്‍ച്ചില്‍ ആദ്യ റെജിസ്‌ട്രേഷന്‍ ശ്രീ. അവിരാ കെ. അവിരായില്‍ നിന്നും വാങ്ങിക്കൊണ്ടു റവ. ഫാ. ഷിന്‌ടോ ഡേവിഡ്­ നിര്‍വഹിച്ചു, ചാര്‍ളി വര്‍ഗ്ഗീസ് പടനിലം(കൌണ്‍സില്‍ മെംബര്‍) കോണ്‍ഫ്രെന്‍സിന്‍റെ വിശദീകരണം നല്‍കുകയും ഇടവകയുടെ സഹകരണത്തിനുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഓസ്റ്റിന്‍ Read more about സതേണ്‍ റീജണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ്സ്.[…]

ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കലിന് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പിന്തുണ

3/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫോമയുടെ 2017 -18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ശ്രീ ജോസി കുരിശിങ്കല്‍ മത്സരിക്കുകയാണ്. അടുത്ത ഫോമാ സമ്മേളനം ഷിക്കാഗോയില്‍ നടക്കാനുള്ള എല്ലാ സാധ്യതകളും തെളിയുമ്പോള്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കല്‍ തന്നെയാണ് ഉത്തമനായ സ്ഥാനാര്‍ത്ഥിയെന്ന് ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം ജോര്‍ജ് അറിയിച്ചു. ദീര്‍ഘകാല പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിത്വമാണ് ശ്രീ ജോസി കുരിശിങ്കല്‍. ഫോമയുടെ ആരംഭകാലം മുതല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. റീജണല്‍ വൈസ് പ്രസിഡന്റ്, Read more about ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക് ജോസി കുരിശിങ്കലിന് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പിന്തുണ[…]