ഹൂസ്റ്റണില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് ഫെബ്രുവരി 4,5,6,7 തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയില്‍ വച്ചു ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന വലിയനോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെക്കുറിച്ചും, ദൈവത്തിന്റെ കരുണയെക്കുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും പങ്കുവെയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് Read more about ഹൂസ്റ്റണില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം[…]

കൈപ്പുഴ സെന്റ തോമസ് അസൈലത്തിനു ടെക്സ്സസ റോട്ടറിക്ലബിന്റെ ഉപഹാരം

പി പി ചെറിയാന്‍ സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന നിരാലംബരും മാനസിക-ശാരീരിക വൈകല്യമുളളവരുമായ സ്ത്രീകളെ ജാതിമതഭേദമന്യെ സംരക്ഷിക്കാനും സ്വയം പര്യാപ്തമാക്കന്നതിനും വേണ്ടി കൈപ്പുഴയില്‍ നടത്തപ്പെടുന്ന സ്ഥാപനമായ സെന്റ തോമസ് അസൈലത്തിനു അമേരിക്കയിലെ ടെക്സ്സസ റോട്ടറിക്ലബിന്റെ നേത്രത്വത്തില്‍ സഹായ സമച്ചത്തം നടത്തപ്പെട്ടു. ഏറ്റുമാനൂര്‍ റോട്ടറിക്ലബിന്റെ സഹകരണത്തോടെ ജനുവരി 24ന് കോട്ടയം അതിരൂപതാ മെത്രാപോലിത്താ മാത്യു മൂലക്കാട്ടിന്റെ മഹത്തായ സാന്നിത്യത്തില്‍ നടന്ന ചടങ്ങിലാണ് ഉപഹാരം സമര്‍പ്പിച്ചത്. റോട്ടറി ഡിസ്രിക്റ്റ് മുന്‍ ഗവര്‍ണര്‍ ജോസ്. കാട്ടൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷവഹിച്ചു. റോട്ടറിക്ലബ് മുന്‍ പ്രസിഡന്‍്‌റും ഡാളസ്സില്‍ Read more about കൈപ്പുഴ സെന്റ തോമസ് അസൈലത്തിനു ടെക്സ്സസ റോട്ടറിക്ലബിന്റെ ഉപഹാരം[…]

ഡിബേറ്റില്‍ പങ്കെടുക്കുന്നതിന് ട്രംബ് ആവശ്യപ്പെട്ടത് 5 മില്യണ്‍ ഡോളര്‍

പി.പി.ചെറിയാന്‍ ഫോക്‌സ് ന്യൂസ് ഇന്നലെ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഫോക്‌സ് നെറ്റ് വര്‍ക്ക് 5 മില്യണ്‍ ഡോളര്‍ ചാരിറ്റി വര്‍ക്കിന് സംഭാവന നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് ആവശ്യപ്പെട്ടു. ഫോക്‌സ് സംഘടിപ്പിക്കുന്ന ഡിബേറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാണ് ആദ്യം ട്രംബ് തീരുമാനിച്ചിരുന്നത്. വിവേചനപരമായി പെരുമാറുന്നു എന്നാണ് ട്രംബ് ഇതിന് കാരണമായി ചൂണ്ടികാട്ടിയത്. ട്രംബിന്റെ ആവശ്യം ഒരു നിലക്കും അംഗീകരിക്കാനാവില്ല എന്ന് ഫോക്‌സ് ന്യൂസ് സ്‌പോക്ക്‌പേഴ്‌സണ്‍ വ്യക്തമാക്കി. ഡിബേറ്റിന് നേതൃത്വം നല്‍കുന്ന Read more about ഡിബേറ്റില്‍ പങ്കെടുക്കുന്നതിന് ട്രംബ് ആവശ്യപ്പെട്ടത് 5 മില്യണ്‍ ഡോളര്‍[…]

എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍

ന്യൂജേഴ്‌സിയിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമേള ‘സ്‌നേഹസംഗീതം’ മെയ് മാസം 21-ാം തീയതി ആറുമണിയ്ക്ക് ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. കഴിഞ്ഞ വര്‍ഷം കാനഡയിലെ വിവിധ സ്ഥലങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പ്രോഗ്രാം സുപ്രസിദ്ധ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറും, രഞ്ജിനി ജോസുമാണ് നയിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ അമേരിക്ക-കാനഡ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി Read more about എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ ഭക്തിഗാനമേള മെയ് 21ന് ന്യൂജേഴ്‌സിയില്‍ – സജി കീക്കാടന്‍[…]

ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍

മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുംഫൊക്കാനായുടെ സുഹൃത്തുീ വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു .ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പരിപാടി ഉപരോധിക്കാന്‍ എത്തിയത്. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ശ്രീ . ടി .പി .ശ്രീനിവാസന്‍റെ രാഷ്ട്രീയം എന്താണെന്ന് നമുക്കറിയില്ല .ഇന്ന് എസ്.എഫ് .ഐ .പ്രവര്‍ത്തകര്‍ ആ മനുഷ്യനെ വളഞ്ഞിട്ട് Read more about ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍[…]

ജോയി തുമ്പ­മണ്‍ ഹാര്‍വെസ്റ്റ് യു.­എ­സ്.എ – എസ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റര്‍

ഫിന്നി രാജു ഹൂസ്റ്റണ്‍: ഹാര്‍വെസ്റ്റ് യു.­എ­സ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റ­റായി ജോയ് തുമ്പ­മണ്‍ ചാര്‍ജെ­ടു­ത്തു. ക്രൈസ്തവ എഴു­ത്തു­കാ­ര­നും, പത്ര­പ്ര­വര്‍ത്ത­ക­നുമായ ജോയി തുമ്പ­മണ്‍ വിവിധ സാംസ്കാ­രിക മാധ്യ­മ­ങ്ങ­ളില്‍ പ്രവര്‍ത്തിച്ചുവ­രു­ന്നു. അമേ­രി­ക്ക­യിലെ പല പട്ട­ണ­ങ്ങ­ളിലും താമ­സി­ച്ചി­ട്ടുള്ള ജോയ് തുമ്പ­മണ്‍ വിവിധ കോണ്‍ഫ­റന്‍സു­ക­ളുടെ ചുക്കാന്‍പി­ടി­ച്ചി­ട്ടു­ണ്ട്. ആനു­കാ­ലി­ക­ങ്ങ­ളില്‍ എഴു­താ­റുള്ള അദ്ദേഹം ദൃശ്യ­മാ­ധ്യമ രംഗത്ത് ഒരു മുതല്‍ക്കൂ­ട്ടാ­യി­രി­ക്കും. കേവലം ആറു കൊല്ലം­കൊണ്ട് ഏഴു ഭൂഖ­ണ്ഡ­ങ്ങ­ളിലും സാറ്റ­ലൈറ്റ് മുഖാ­ന്തിരം സുവി­ശേഷം എത്തിച്ച ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപക ഡയ­റ­ക്ടര്‍ ബിബി ജോര്‍ജ് Read more about ജോയി തുമ്പ­മണ്‍ ഹാര്‍വെസ്റ്റ് യു.­എ­സ്.എ – എസ്.എ ടിവി­യുടെ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ന്യൂസ് എഡി­റ്റര്‍[…]

സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ഫിലഡല്‍ഫിയ: ജൂലൈ മാസത്തില്‍ മയാമിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ മിഡ്­ അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) സാബു സ്കറിയയെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ് ഏലിയാസ് പോളിന്റെ അധ്യക്ഷതയില്‍ കൂടിയ മാപ്പിന്റെ മാനേജിങ്ങ് കമ്മിറ്റി യോഗം സാബു സ്കറിയയുടെ സ്ഥാനാര്‍ഥിത്വത്തെ ഒന്നടങ്കം അനുകൂലിച്ചു. ഒരു മികച്ച സംഘാടകന്‍ എന്ന നിലയില്‍ നിരവധി തവണ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള സാബു സ്കറിയയുടെ Read more about സാബു സ്കറിയ ഫോമയുടെ മിഡ്­അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]

എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി

കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-ന് ബുധനാഴ്ച വൈകിട്ട് 10.30-ന് നിര്യാതനായി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ജോസ് നെടുങ്കല്ലേലിന്റെ സഹോദരി പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 30-നു ശനിയാഴ്ച 10.30-നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍. മൂവാറ്റുപുഴ നിര്‍മ്മലാ കോളജിന്റെ സ്ഥാപകനും, പ്രസ്തുത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പാളുമായിരുന്ന ദിവംഗതനായ മോണ്‍സിഞ്ഞോര്‍ തോമസ് നെടുങ്കല്ലേലിന്റെ മരുമകനുമായിരുന്നു പരേതന്‍. കല്ലൂര്‍ക്കാട് മുന്‍ പഞ്ചായത്ത് Read more about എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി[…]

അമേരിക്കയില്‍ സിക വൈറസ് പടരുന്നുയെന്നു ലോകാരോഗ്യസംഘടന

ജനീവ: ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്ന കൊതുകുവഴി പകരുന്ന സിക വൈറസ് അമേരിക്കന്‍ വന്‍കരയിലെ കാനഡയും ചിലിയും ഒഴിച്ചുള്ള രാജ്യങ്ങളില്‍ പടരുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. സിക വൈറസ് ‘മൈക്രോസിഫാലി’ എന്ന രോഗാവസ്ഥക്ക് കാരണമാകുന്നു എന്നുകരുതുന്ന എന്നാല്‍, തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു വൈറസാണ്. ഗര്‍ഭിണിയെ ഈ വൈറസ് ബാധിക്കുമ്പോള്‍ ജനിക്കുന്ന കുഞ്ഞിന്റെ തല സാധാരണയില്‍ കവിഞ്ഞ് ചെറുതായിപോകുന്ന അവസ്ഥയാണ് മൈക്രോഫാലി. അമേരിക്കന്‍ വന്‍കരയിലെ 55 രാജ്യങ്ങളിലായി 21 പേരില്‍ ഈ വൈറസിന്റെ സാന്നിധ്യം കണ്ടത്തെിയിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന ഞായറാഴ്ച പുറപ്പെടുവിച്ച ഒരു Read more about അമേരിക്കയില്‍ സിക വൈറസ് പടരുന്നുയെന്നു ലോകാരോഗ്യസംഘടന[…]

ഹിമപാതത്തിന് നേരിയ ശമനം; ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിലക്ക് നീക്കി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിമപാതം നല്ല ശതമാനം കുറഞ്ഞതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്ര വിലക്കും അടിയന്തരാവസ്ഥയും നീക്കി. ഹിമപാതത്തെ തുടര്‍ന്ന് ഇതുവരെ 19 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. ന്യൂ യോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും മൂന്നടി പൊക്കത്തില്‍ മഞ്ഞ് മൂടികിടക്കുകയാണ്. ന്യൂ ജേഴ്‌സിയില്‍ കാറില്‍ കുടുങ്ങിപ്പോയ ഒരമ്മയും കുഞ്ഞും വിഷ വാതകം ശ്വസിച്ചു മരിച്ചത്. ലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. വാഷിംഗ്ടണ്‍ നഗരത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു. വെസ്റ്റ് വിര്‍ജീനയയിലാണ് ഏറ്റവും അധികം ഹിമപാതം റിപ്പോര്‍ട്ട് Read more about ഹിമപാതത്തിന് നേരിയ ശമനം; ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിലക്ക് നീക്കി[…]