ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാ കൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍ ഡാളസ്: ഇല്ലിനോയ്‌സ് 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് ഡാളസ് ഫോര്‍ട്ട വര്‍ത്ത് കമ്മ്യൂണിറ്റി ഊഷ്മള സ്വീകരണം നല്‍കി. ടെക്‌സസ് കോളിവില്ലയില്‍ ഡിസം.2ന് ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഡോ.പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷത വഹിച്ചു. യു.എസ്. കോണ്‍ഗ്രസിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജാകൃഷ്ണമൂര്‍ത്തിയെ വന്‍ഭൂരിപക്ഷത്തോടെ വിജയപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഡോ. പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയായി നിലവില്‍ കാലിഫോര്‍ണിയായില്‍ നിന്നും ഡോ.അമിബിറ( Dr.AMI Read more about ഡാളസ്സില്‍ യു.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജാ കൃഷ്ണമൂര്‍ത്തിക്ക് സ്വീകരണം നല്‍കി[…]

ചെന്നൈയ്ക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ചെന്നെയിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ വാഗ്ദാനമായി അമേരിക്ക രംഗത്ത്. ഇന്ത്യയെ പോലുള്ള ഒരു സുഹൃദ് രാജ്യത്ത് സംഭവിച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഇന്ത്യ ഗവണ്‍മെന്റുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും മാര്‍ക് അറിയിച്ചു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അമേരിക്കന്‍ പൗരന്മാര്‍ക്കു വെള്ളപ്പൊക്ക Read more about ചെന്നൈയ്ക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം[…]

ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍

കോംപട്ടണ്‍(കാലിഫോര്‍ണിയാ): കോംപട്ടണ്‍ റിവര്‍ബെഡിലുള്ള പാതയോരത്ത് ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവിനെ ഇന്ന്(ഡിസം.6) ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തതായി കോംപട്ടണ്‍ പോലീസ് അധികൃതര്‍ അറിയിച്ചു. നവം.27നായിരുന്നു സംഭവം. പാതയോരത്തിലൂടെ നടന്നുപോയിരുന്ന രണ്ടു സ്ത്രീകളാണ് കുട്ടിയുടെ നിലവിളി കേട്ടത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിചേര്‍ന്ന ഡെപ്യൂട്ടി കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുത്തു. ആശുപത്രിയില്‍ ജനിച്ച കുട്ടിക്ക് രണ്ടു ദിവസം പ്രായം ഉണ്ടായിരിക്കും എന്നാണ് പോലീസിന്റെ നിഗമനം. ശിശുവിന്റെ ഇപ്പോഴുള്ള ആരോഗ്യാവസ്ഥയെകുറിച്ചും, മാതാവിന്റെ വിശദവിവരങ്ങളും പിന്നീട് വെളിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ശിശുകളെ Read more about ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍[…]

രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി

Published: 07 December 2015 ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യസംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎല്‍എയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. നവംബര്‍ 15-ന് വൈകിട്ട് 6 മണിക്ക് അതിഥി ഓഡിറ്റോറിയത്തില്‍ വച്ചാണ് സ്വീകരണം നല്‍കിയത്. സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജു ഏബ്രഹാം എംഎല്‍.എ മുഖ്യാതിഥിയായിരുന്നു. സജി കരിങ്കുറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കി. ഫിലാഡല്‍ഫിയയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും, സാംസ്കാരിക നായകന്മാരും, സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എം.എല്‍എ Read more about രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി[…]

ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്

ഷിക്കാഗോ: ഫൊക്കാനയുടെ 17-ാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ മിഡ്‌വെസ്സ് റീജിയണിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 22 ന് വൈകീട്ട് 6 മണിക്ക് ഷിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്നു. 2016 ജൂലായ് 1 മുതല്‍ 4 വരെ കാനഡയിലെ ടൊറാന്റോയില്‍ വച്ചു നടത്തുന്ന ഫൊക്കാന കണ്‍വെന്‍ഷനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്. ഇത്തവണത്തെ കണ്‍വെന്‍ഷന്‍ വിജയപ്രദമാക്കുവാനും അതിന് മിഡ്‌വെസ്റ്റ് റീജിയനില്‍ നിന്നും വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ മിഡ്‌വെസ്റ്റ്് റീജിയന്‍ പ്രസിഡന്റ് സന്തോഷ് നായരുടെയും മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെയും, Read more about ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്[…]

സ്‌നേഹസംഗീത സംഗമം അരങ്ങേറി

എഡ്മണ്ടന്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗീത സംഗമം സംഘടിപ്പിച്ചു. മഹാരാജാസ് ഹാളില്‍ നടന്ന സംഗീതസന്ധ്യയില്‍ എഡ്മണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എഴുനൂറില്‍ അധികം മലയാളികള്‍ പങ്കെടുത്തു. പൂര്‍ണ്ണമായും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സംഗീത പരിപാടിയായിരുന്നു. എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ.ജോണ്‍ കുടിയിരുപ്പില്‍ ആമുഖസന്ദേശം നല്‍കി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംഗീത പരിപാടി തന്റെ ചിരകാല സ്വപ്നമായിരുന്നുവെന്ന് എം.ജി. Read more about സ്‌നേഹസംഗീത സംഗമം അരങ്ങേറി[…]

അമേരിക്ക വലയുന്നു, പൊണ്ണത്തടിക്കാരെക്കൊണ്ട്‌

അമേരിക്ക പൊണ്ണത്തടിയന്മാരുടെ നാടാവുകയാണോ. അങ്ങനെയാവുകയാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. 2011-നും 2014-നും ഇടയിൽ നടത്തിയ സർവേയിൽ അമേരിക്കയിലെ മൂന്നിൽ ഒരുഭാഗം മുതിർന്നവരും അമിതവണ്ണംകൊണ്ട് കഷ്ടപ്പെടുകയാണെന്ന് പഠനം പറയുന്നു. കൂടാതെ യുവാക്കളിൽ 17 ശതമാനം പേരെയും അമിതഭാരം വലയ്ക്കുകയാണ്. അമേരിക്കയിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷനാണ് ഇതുസംബന്ധിച്ച് സർവേനടത്തിയത്.  പുരുഷന്മാരേക്കാൾ വനിതകളാണ് ഇക്കാര്യത്തിൽ മുന്നിൽ. 2013-14 വർഷത്തിൽ അമിതവണ്ണമുള്ളവരുടെ എണ്ണം 38 ശതമാനമായാണ് ഉയർന്നത്. 5000 പേരെ പങ്കെടുപ്പിച്ചായിരുന്നു സർവേ. അമിതവണ്ണം അമേരിക്കയിൽ വലിയ  പ്രശ്നമായി Read more about അമേരിക്ക വലയുന്നു, പൊണ്ണത്തടിക്കാരെക്കൊണ്ട്‌[…]