ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം

6:41 am 30/4/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കും, മുസ്ലീം ബാന്‍, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള അഭ്യര്‍ത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ട്രംമ്പിന്റെ ഡിപോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക Read more about ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം[…]

ടെന്നസിയില്‍ ഇന്ത്യന്‍ വംശജന്‍ ഖണ്ഡു പട്ടേല്‍ വെടിയേറ്റ് മരിച്ചു

6:40 am 30/4/2017 – പി.പി. ചെറിയാന്‍ വൈറ്റ്ഹെവന്‍ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നില്‍ ഏപ്രില്‍ 24 നുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വെശജനായ ഖണ്ടു പട്ടേല്‍ (56) കൊല്ലപ്പെട്ടു.ഇവിടെ ശുചീകരണ ജോലിക്കാരനായിരുന്നു പട്ടേല്‍.24 ന് വൈകിട്ട് ജോലി കഴിഞ്ഞ ശേഷം മോട്ടലിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നതിനിടയിലാണ് എവിടെ നിന്നോ ചീറി വന്ന വെടിയുണ്ട പട്ടേലിന്റെ ജീവന്‍ അപഹരിച്ചത്. മാറില്‍ വെടിയേറ്റ പട്ടേല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറയുന്നു.സംഭവത്തിന് നിരവധി ദൃക്സാക്ഷികള്‍ Read more about ടെന്നസിയില്‍ ഇന്ത്യന്‍ വംശജന്‍ ഖണ്ഡു പട്ടേല്‍ വെടിയേറ്റ് മരിച്ചു[…]

കോട്ടയം സിഎംഎസ് കോളജ് അലുമിനി അസോസിയേഷന്‍ ചിക്കാഗോ സമ്മേളനം

08:08 am 29/4/2017 ചിക്കാഗോ: ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം സിഎംഎസ് കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനവും ദ്വിശതാബ്ദി ഒത്തുചേരലും ഏപ്രില്‍ ഇരുപത്തി ഒന്‍പതിന് രാവിലെ 9 മണിക്ക് സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഓഡിറ്റോറയത്തില്‍ (7800 ലയണ്‍സ് മോര്‍റ്റന്‍ഗ്രൂവ്, ഇലിനോയ്‌സ് 60016.) വച്ച് നടത്തപ്പെടുന്നതാണ്. ഗ്ലോബല്‍ അലുമിനി അസോസിയേഷന്‍ പ്രസിഡന്റും, സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ സി. എ. ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ ദ്വിശതാബ്ദി സന്ദേശം Read more about കോട്ടയം സിഎംഎസ് കോളജ് അലുമിനി അസോസിയേഷന്‍ ചിക്കാഗോ സമ്മേളനം[…]

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം – സെപ്റ്റംബര്‍ 4 ന്, വിപുലമായ കമ്മിറ്റി രൂപീകരിച്ചു

08:08 am 29/4/2017 ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അഞ്ചാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിനും ഓണാഘോഷത്തിനും വേണ്ടി സിറിയക്ക് കൂവക്കാട്ടില്‍ ചെയര്‍മാനും, തമ്പി ചെമ്മാച്ചേല്‍ ജനറല്‍ കവീനറുമായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്‌പോര്‍ട്‌സിനെ നെഞ്ചോടു ചേര്‍ക്കുന്ന ചിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ നാലു വര്‍ഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വടംവലി മത്സരത്തിന്റെ വിജയം എന്നു പറയുന്നത് ചിക്കാഗോ മലയാളി സമൂഹത്തിന്റെ വിജയമാണെ് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് Read more about ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം – സെപ്റ്റംബര്‍ 4 ന്, വിപുലമായ കമ്മിറ്റി രൂപീകരിച്ചു[…]

ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഷിക്കാഗോയില്‍ നിര്യാതനായി

08:04 am 29/4/2017 ചിക്കാഗോ: ചിക്കാഗോയിലെ സ്ഥിരതാമസക്കാരനും, കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയുമായ ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഏപ്രില്‍ 27-നു സ്വവസതയില്‍ നിര്യാതനായി. ഭാര്യ: എല്‍സി പുതിയവീട്ടില്‍ പാലാ നാഗമറ്റം കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് ചാക്കോ, വിജയ് ചാക്കോ. മരുമകള്‍: ക്രിസ് ചാക്കോ. പരേതന്‍ ചിക്കാഗോ മലങ്കര കത്തോലിക്കാ സഭാംഗവും, തിരുവല്ല അതിരൂപതയിലെ വൈദീകന്‍ ഫാ. തോമസ് പുതിയവീട്ടിലിന്റെ ഇളയ സഹോദരനുമാണ്. പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പൊതുദര്‍ശനം ഏപ്രില്‍ 30-നു ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ Read more about ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഷിക്കാഗോയില്‍ നിര്യാതനായി[…]

മറിയാമ്മ തര്യന്‍ (94) നിര്യാതയായി

08:00 am 29/4/2017 അങ്കമാലി: മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്കാരം 29നു ശനിയാഴ്ച മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. മക്കള്‍: കുഞ്ഞമ്മ, ഏലിയാസ്, കുര്യാക്കോസ്. മരുമക്കള്‍: വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ചിന്നമ്മ, സുജ കൊച്ചുമക്കള്‍: മഞ്ജു ജേക്കബ്, ശ്രുതി, ഷാരന്‍, ജെയ്‌സന്‍, മേരി ആന്‍, സാക്ക്, എലിസബത്ത്, ആന്‍. (എല്ലാവരും യു.എസ്.എ).

സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി

08:36 pm 28/4/2017 ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ റെസ്പിരേറ്ററി കെയര്‍ ലൈസന്‍സിംഗ് ബോര്‍ഡിലേക്ക് ഡെസ്‌പ്ലെയിന്‍സില്‍ നിന്നുള്ള റെസ്പിരേറ്ററി കെയര്‍ തെറാപ്പിസ്റ്റായ സനീഷ് ജോര്‍ജ് നിയമിതനായി. ഇല്ലിനോയി സംസ്ഥാനത്തെ പ്രൊഫഷണല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റെഗുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയെ തെറാപ്പിസ്റ്റുകളുടെ ലൈന്‍സന്‍സിംഗ്, അച്ചടക്ക നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ നയപരമായ ഉപദേശങ്ങള്‍ നല്‍കുന്നതിനായാണ് 1996 മുതല്‍ ഈ ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. നാലു റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും രണ്ട് ഹോസ്പിറ്റല്‍ മേധാവികളും ഒരു മെഡിക്കല്‍ ഡയറക്ടറും അടങ്ങിയ ഈ ബോര്‍ഡില്‍ സനീഷിന്റെ നിയമനം ഏപ്രില്‍ Read more about സനീഷ് ജോര്‍ജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയര്‍ ബോര്‍ഡിലേക്ക് നിയമിതനായി[…]

മലയാളികളുടെ ഒരുമയ്ക്ക് മാതൃകയായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ റെക്കഗ്‌നേഷന്‍ ആന്‍ഡ് ഡിന്നര്‍ നൈറ്റ്

08:34 pm 28/4/2017 മിസിസ്സാഗാ: ഏപ്രില്‍ 22-നു ശനിയാഴ്ച വൈകിട്ട് കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്നേഷന്‍ നൈറ്റ് മിസിസ്സാഗയിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ ഡിന്നര്‍ നൈറ്റില്‍ സംബന്ധിച്ചു. ബഹുമാന്യ എം.പി റൂബി സഹോട്ട മുഖ്യാതിഥിയായിരുന്നു. ദീര്‍ഘകാലം കനേഡിയയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ സേവനം അനുഷ്ഠിച്ച സൂസമ്മ തോമസ്, അന്നമ്മ ഡാനിയേല്‍, പൊന്നമ്മ തോമസ്, അന്നമ്മ സാമുവേല്‍ എന്നിവരെ ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി Read more about മലയാളികളുടെ ഒരുമയ്ക്ക് മാതൃകയായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ റെക്കഗ്‌നേഷന്‍ ആന്‍ഡ് ഡിന്നര്‍ നൈറ്റ്[…]

സോയാ നായര്‍ക്ക് അക്ഷരമുദ്രസാഹിത്യ പുരസ്കാരം

08:34 pm 28/4/2017 കോഴിക്കോട്: അക്ഷരമുദ്രസാഹിത്യ പുരസ്കാരത്തിന് സോയാ നായരെയും കെ.ടി.മനോജിനെയും തെരഞ്ഞെടുത്തു. 5001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈ ആദ്യവാരത്തില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി അംഗം കെ.പി.സുധീര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സോയാനായരുടെ ‘ഒരു ബട്ടണ്‍ ക്ലിക്ക് ദൂരം’ എന്ന കവിതയും കെ.ടി.മനോജിന്റെ പേര് നഷ്ടപ്പെട്ടവള്‍ എന്ന കഥയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജ്യോതിമാനുഷികം, അഡ്വ.ജൂലിയാപ്രസാദ്, പത്മനാഭന്‍ തിക്കോടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മറ്റൊരു ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി

07:45 pm 28/4/2017 – പി.പി. ചെറിയാന്‍ സാന്‍കാര്‍ലോസ്(കാലിഫോര്‍ണിയ): സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് ഫെല്ലോ സയക ബാനര്‍ജി(33)യെ ഏപ്രില്‍ 24 മുതല്‍ കാണാതായതായി സാന്‍ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഓര്‍ലാന്റോ എയര്‍പോര്‍ട്ടില്‍ ഏപ്രില്‍ 24 ന് ഭാര്യ ഖേയ ചക്രബര്‍ത്തിയെ സ്വീകരിക്കാന്‍ എത്തേണ്ടതായിരുന്നു സായക്. സാന്‍ഫ്രാന്‍സിസ്കോ, സാന്‍ കാര്‍ലോസ് നിവാസിയാണ് 33 കാരനായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി.വീട്ടില്‍ നിന്നും ഹുണ്ടെയ് കാറില്‍ യാത്ര പുറപ്പെട്ടതായി പോലീസ് പറയുന്നു. ശാന്ത പ്രകൃതക്കാരനായ സായകിന്റെ Read more about മറ്റൊരു ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ത്ഥിയെക്കൂടി കാണാതായി[…]