സ്വപ്‌നങ്ങളുടെ അപഗ്രഥനം മലയാള പരിഭാഷ പകുതി വിലയ്ക്ക്

8:45 am 18/4/2017 ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. സ്വപ്‌നങ്ങളുടെ അപഗ്രഥനം ഇപ്പോള്‍ പകുതി വിലയ്ക്ക് വാങ്ങാം. ഈ വിലക്കുറവ് മൂന്നു ദിവസത്തേക്കു മാത്രം.മുഖവില രൂപ 500. ഇപ്പോള്‍ 250 രൂപ (പോസ്‌റ്റേജ് സൗജന്യം) https://www.instamojo.com/IAP/500-8d14f/?ref=store&utm_source=Rationalist+Bulletin&utm_campaign=fea7398975-EMAIL_CAMPAIGN_2017_04_11&utm_medium=email&utm_term=0_cd632c2b73-fea7398975-71928121&mc_cid=fea7398975&mc_eid=87dbd41ce5

മാഗ് സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-ന്

08:44 am 18/4/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-നു വൈകുന്നേരം നാലുമണിക്ക് മാഗ് ബില്‍ഡിംഗ്‌സില്‍ വച്ചു ചേരുന്നതാണ്. ഹൂസ്റ്റണിലുള്ള കേരള റൈറ്റേഴ്‌സ് ഫോറത്തിന്റേയും, മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലേയും അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. “മലയാള ഭാഷയുടെ ഭാവി’ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച ഉണ്ടാകും. ന്യൂയോര്‍ക്കിലുള്ള സാഹിത്യ സംഘടനയായ വിചാരവേദിയുടെ അവാര്‍ഡ് ഈ യോഗത്തില്‍ വച്ചു മൂന്നു പേര്‍ക്ക് നല്കുന്നതാണ്. Read more about മാഗ് സാഹിത്യ സെമിനാര്‍ ഏപ്രില്‍ 23-ന്[…]

ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവ്യാനുഭവമായി

08:43 am 18/4/2017 – രാജു തരകന്‍ ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി സഭകളില്‍ നിന്നുള്ള സഭാശുശ്രൂഷകരുടേയും ലീഡേഴ്‌സിന്റെയും സംയുക്ത സമ്മേളനത്തിന് ഐ.പി.സി ഹെബ്രോന്‍ (ഗാര്‍ലന്റ്) സഭാമന്ദിരത്തില്‍ ഏപ്രില്‍ 14 ന് തുടക്കംകുറിച്ചു. ഒക്കലഹോമ, ഹുസ്റ്റണ്‍, ഡാളസ് തുടങ്ങിയ പട്ടണങ്ങളില്‍ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രഥമ ദിനത്തില്‍ റവ.കെ.വി.തോമസ് (വൈസ്പ്രസിഡന്റ്) ആണ് അദ്ധ്യക്ഷത വഹിച്ചത്. അദ്ധ്യക്ഷന്‍ തന്റെ ആമുഖപ്രസംഗത്തില്‍ ഇന്ത്യയില്‍ നിന്നും കടന്നുവന്നിരുന്ന മുഖ്യ പ്രസംഗകനായ റവ.ഡോ.സൈമണ്‍ ശാമുവേലിനെ ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്തി. സൈമണ്‍ Read more about ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവ്യാനുഭവമായി[…]

അന്താരാഷ്ട്ര ജെസ്സപ്പ് നിയമമൂട്ടില്‍ ജഡ്ജിയായി ഡോ.തുഷാര ജെയിംസ്

08:44 am 18/4/2017 – ജോസ് കണിയാലി വാഷിംഗ്ടണ്‍: ഏപ്രില്‍ 9 മുതല്‍ 15 വരെ വാഷിംഗ്ടണില്‍ നടന്ന 2017 ലെ “ജെസ്സപ്പ്’ കപ്പിനുവേണ്ടിയുള്ള ഫിലിപ്പ് സി. ജെസ്സപ്പ് അന്താരാഷ്ട്ര നിയമമൂട്ട് കോര്‍ട്ട് മത്സരത്തില്‍ ജഡ്ജിയായി ഡോ. തുഷാര ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. 93 രാജ്യങ്ങളില്‍നിന്നുള്ള 143 ടീമുകള്‍ പങ്കെടുത്ത 58-ാമത്തെ ജെസ്സപ്പ് അന്താരാഷ്ട്ര നിയമപോരാട്ടത്തില്‍ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയും ഏക ഇന്ത്യന്‍ അഭിഭാഷകയുമാണ് ഡോ. തുഷാര ജെയിംസ്. സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന ജെസ്സപ്പ് Read more about അന്താരാഷ്ട്ര ജെസ്സപ്പ് നിയമമൂട്ടില്‍ ജഡ്ജിയായി ഡോ.തുഷാര ജെയിംസ്[…]

മക്കളെ തട്ടികൊണ്ടുപോയി വെടിവച്ച് വീഴ്ത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു

08:34 am 18/4/2017 – പി .പി . ചെറിയാന്‍ ഒറിഗണ്‍: ജെയ്മി കോര്‍ട്ടിനാസ് (42) എന്ന പിതാവ് ജാനറ്റ് (8), ജാസ്മിന്‍ (11) എന്നീ രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തിയ ദാരുണ സംഭവം ഒറിഗണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗ്ലെന്‍ ഫെയര്‍ എലിമെന്ററി സ്കൂളില്‍ നിന്നും പിതാവാണ് ഇവരുവരേയും കൂട്ടിക്കൊണ്ടുപോയത്. ലാന്റ് റോവര്‍ വാഹനത്തില്‍ വച്ച് ഇരു കുട്ടികള്‍ക്കുംം നേരെ നിറയൊഴിച്ച് വാഹനത്തിന് തീയിടുകയായിരുന്നു. ഇതിനിടെ കുട്ടികളെ കാണാതായ വിവരം Read more about മക്കളെ തട്ടികൊണ്ടുപോയി വെടിവച്ച് വീഴ്ത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു[…]

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 13-ന്; ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യാതിഥി

06:46 pm 17/4/2017 ഫിലാഡല്‍ഫിയ: പമ്പയുടെ വാര്‍ഷിക കുടുംബ സംഗമം, 2017-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, പമ്പ വനിതാഫോറംഉത്ഘാടനം, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്കും ഫൊക്കാന നേതാക്കള്‍ക്ക് സ്വീകരണം എന്നിവ സംയുക്തമായി മെയ് 13-ന് ശനിയാഴ്ച വൈകുന്നേരം 6-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ കണ്‍സ്റ്റാര്‍ട്ടര്‍ ബാങ്ക്വറ്റ് ഹാളില്‍ (9130 Academy Road, Philadelphia, PA 19114) നടത്തുന്നു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യഅതിഥിയായിരിക്കും, യു.എസ് കോണ്‍ഗ്രസ്മാന്‍ ഡുവൈറ്റ് ഇവാന്‍സ്, പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന, ഫൊക്കാന Read more about പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 13-ന്; ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യാതിഥി[…]

പീറ്റര്‍ അറയ്ക്കല്‍ ഹൂസ്റ്റണില്‍ നിര്യാതനായി

06:45 pm 17/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ഹൂസ്റ്റണ്‍: പീറ്റര്‍ അറയ്ക്കല്‍ (71) ഹൂസ്റ്റണില്‍ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതന്‍. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ കിടങ്ങൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റണ്‍), സോജി (ചിക്കാഗോ). പരേതന്റെ വിയോഗത്തില്‍ ചിക്കാഗോ കെസി എസിന്റെയും, ഹൂസ്റ്റണ്‍ കെസിഎസിന്റെയും ഭാരവാഹികള്‍ അനുശോചിച്ചു.

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

08:54 am 17/4/2017 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു. ഏപ്രില്‍ 16ന് വൈകിട്ട് 7:30 ന് ഉയിര്‍പ്പ് തിരുനാളിന്‍റെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. ലിഗോരി ജോണ്‍സന്‍ ഫിലിപ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന Read more about സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം[…]

ഫോമാ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്

08:52 am 17/4/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംയുക്ത സംഘടനാ വ്യവസ്തയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം ഏപ്രില്‍ 22 ശനിയാഴ്ച്ച ഹ്യൂസ്റ്റണ്‍, ടെക്‌സാസില്‍ വച്ചു നടത്തപ്പെടുന്നു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍, ഫോമായുടെ വിവിധ സംഘടനകളുടെ പ്രതിനിധികളും ദേശീയ നേതാക്കളും പങ്കെടുക്കും. സ്റ്റാഫോര്‍ഡ് സിറ്റിയിലെ മര്‍ഫി റോഡിലെ ദേശി റസ്‌റ്റോന്റില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. Read more about ഫോമാ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്[…]

ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി

10:19 pm 16/4/2017 ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ പേള്‍ റിവറില്‍ താമസിക്കുന്ന ചിറക്കാലപുരയിടത്തില്‍ അലക്‌സാണ്ടറിന്റെയും ഡെയ്‌സിയുടെയും പുത്രന്‍ ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ വച്ച് എപ്രില്‍ 14നു നിര്യാതനായി. കാലിഫോര്‍ണിയയില്‍ താമസമാക്കിയ ജോയും ഭാര്യ ഹെതര്‍, പുത്രി മായ (7) എന്നിവരും സുഹ്രുത്തുക്കളും കൂടി ടോക്കിയോയില്‍ വിനോദയാത്ര പോയതാണ്. കടുത്ത ഹ്രുദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഏക സഹോദരന്‍ ജിമ്മി. എം.ടി.എ.യില്‍ നിന്നു റിട്ടയര്‍ ചെയ്ത അലക്‌സാണ്ടര്‍ പുനലൂര്‍ സ്വദേശിയാണ്. റോക്ക് ലാന്‍ഡ് സൈക്യാട്രിക് സെന്ററില്‍ Read more about ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി[…]