നീണ്ടൂര്‍: മുകളേല്‍ ത്രേസ്യാമ്മ നിര്യാതയായി

10:18 pm 16/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ നീണ്ടൂര്‍: മുകളേല്‍ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ – 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലില്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്‌നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മക്കള്‍: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്ക്കറ്റ്), ജിമ്മി Read more about നീണ്ടൂര്‍: മുകളേല്‍ ത്രേസ്യാമ്മ നിര്യാതയായി[…]

മിഷേലിന്റെ മരണം: പോലീസിന്റെ അനാസ്ഥയില്‍ മാഗ് പ്രതിക്ഷേധിച്ചു

09:36 am 16/4/2017 – മാത്യു വൈരമണ്‍: ഹൂസ്റ്റണ്‍: ദുരൂഹ സാഹചര്യത്തില്‍ എറണാകുളത്ത് മരിച്ച മിഷേല്‍ ഷാജിയുടെ കാര്യത്തില്‍ പോലീസ് കാണിച്ച അനാസ്ഥയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍(മാഗ്) പ്രതിക്ഷേധിച്ചു. സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ മിഷേലിന്റെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കാളികളായി അനുശോചനം രേഖപ്പെടുത്തി. മാഗ് കേരളാ മുഖ്യമന്ത്രിക്ക് കൊടുക്കുവാനായി തയറാക്കിയ നിവേദനംവൈസ് മാഗ് വൈസ് പ്രസിഡന്റ് അഡ്വ. മാത്യു വൈരമണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ കൊട്ടാരക്കര ഭദ്രാസനത്തിന്റെ തിരുമേനി Read more about മിഷേലിന്റെ മരണം: പോലീസിന്റെ അനാസ്ഥയില്‍ മാഗ് പ്രതിക്ഷേധിച്ചു[…]

മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി

09:24 am 16/4/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ന്യൂയോര്‍ക്ക്) പ്രിയ മാതാവും, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ സുവിശേഷ പ്രാസംഗീകനുമായ റവ.ഫാ പീറ്റര്‍ കൈപ്പിള്ളികുഴിയിലിന്റെ സഹധര്‍മ്മിണിയുമായ മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 20-നു വ്യാഴാഴ്ച മാതൃഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് Read more about മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി[…]

കൊച്ചിന്‍ ഗിന്നസ് സ്റ്റേജ്‌ഷോ മിനിയാപ്പോളിസില്‍

09:19 am 16/4/2017 മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എം.എ) കൊച്ചിന്‍ ഗിന്നസ് സ്റ്റേജ് ഷോ നടത്തുന്നു. മെയ് 6-നു ശനിയാഴ്ച ബ്ലൂമിംഗ്ടണ്‍ ഓള്‍സന്‍ മിഡില്‍ സ്കൂള്‍ ആണു വേദി. താരങ്ങള്‍ ഇല്ലാത്ത ഈ താരനിശയില്‍ ധാരാളം കോമഡി കലാകാരന്മാര്‍ പങ്കെടുക്കുന്നു. “വാസാ റിയല്‍എസ്റ്റേറ്റ്’ ഗ്രൂപ്പാണ് പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍. കൊച്ചിന്‍ ഗിന്നസ് ഷോയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് ലിസാ വാസയില്‍ നിന്നു എം.എം.എ പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ സ്വീകരിച്ചുകൊണ്ട് കിക്കോഫ് നിര്‍വഹിച്ചു. കൊച്ചിന്‍ ഗിന്നസ് ഷോയുടെ Read more about കൊച്ചിന്‍ ഗിന്നസ് സ്റ്റേജ്‌ഷോ മിനിയാപ്പോളിസില്‍[…]

ഈസ്റ്റര്‍ ആശംസകള്‍- അമേരിക്കന് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

09:11 am 16/4/2017 – (എബി മക്കപ്പുഴ) ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട സന്ദര്ഭങ്ങളിലെല്ലാം പറഞ്ഞതിതാണ് (മത്താ28:5, യോഹ20:21,26) ”ഭയപ്പെടേണ്ട”; അഥവാ ”നിങ്ങള്ക്ക് സമാധാനം”. പല കാരണങ്ങളാല് ഭയപ്പെട്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില് ഉയിര്പ്പിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഇതാണ്. ശാരീരികരോഗങ്ങളെക്കുറിച്ചുള്ള ഭയം, മക്കളെക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ഭയം ഇങ്ങനെ പലകാര്യങ്ങളിലും മനുഷ്യന് ഭയപ്പെട്ടിരിക്കുന്നു. ഇവിടെ വേദപുസ്തകം നല്കുന്ന ”ഭയപ്പെടേണ്ട” എന്ന ദൈവികചിന്ത നമ്മെ എപ്പോഴും ആശ്വസിപ്പിച്ചു നടത്തേണ്ടതാണ്. മൂന്നൂറിലധികം പ്രാവശ്യം വിശുദ്ധ വേദപുസ്തകത്തില് ഭയപ്പെടേണ്ട എന്ന ദൈവസന്ദേശം Read more about ഈസ്റ്റര്‍ ആശംസകള്‍- അമേരിക്കന് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍[…]

മക്കളെ സന്ദര്‍ശിക്കാന്‍ പെര്‍ത്തിലെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

09:09 am 16/4/2017 പെര്‍ത്ത് : മക്കളെ സന്ദര്‍ശിക്കാനെത്തിയ പിതാവ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു. കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ പുതുക്കാട്ടില്‍ ലൂക്കോസ് (80) മരിച്ചത്. പെര്‍ത്തിനു സമീപം ഹാരീസ്‌ഡെയിലില്‍ താമസിക്കുന്ന മകന്‍ അജിത് ലൂക്കോസിനോടൊപ്പമായിരുന്നു താമസം. മക്കളോടും കൊച്ചുമക്കളോടുമൊപ്പം പെസഹ ആചരിക്കുന്നതിന് അജിത്തിന്റെ വീട്ടില്‍ നടന്ന അപ്പം മുറിക്കല്‍ ചടങ്ങിന് എല്ലാവരുമൊത്ത് പങ്കെടുത്ത പിതാവിന്റെ അപ്രതീക്ഷിത അന്ത്യം ബന്ധുക്കളെ തീരാദുഃഖത്തിലാക്കി. രണ്ടാഴ്ച മുന്‍പാണ് ലൂക്കോസും ഭാര്യ ഡെയ്‌സിയും നാട്ടില്‍നിന്നും വിസിറ്റിംഗ് വീസയില്‍ പെര്‍ത്തില്‍ എത്തിയത്. സംസ്‌കാരം Read more about മക്കളെ സന്ദര്‍ശിക്കാന്‍ പെര്‍ത്തിലെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു[…]

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

09:08 am 16/4/2017 ജോണിയുടെ വേദന അറിയുന്നില്ലേ.. കുടുംബത്തെ തങ്ങേണ്ട കരങ്ങള്‍ തളരുമ്പോള്‍ കരുണയുള്ള കരങ്ങള്‍ താങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണി. ഇത് ചേര്‍ത്തല വാരനാടിനു സമീപം കോക്കമംഗലം സ്വദേശി ജോണിയുടെയും കുടുംബത്തിന്റെയും അവസ്ഥയാണ്. ഹൃദ്രോഗിയും ശരീരം ഭാഗീകമായി തളര്‍ന്നു പോയ ഭര്‍ത്താവ്, ജോണിയേക്കാള്‍ ഗുരുതരമായ ഹൃദ്മരാഗത്തിന്റെ പിടിയില്‍ കഴിയുന്ന ഭാര്യ, തുടയെല്ല് പൊട്ടി ഇരുപ്പിലായ ഇവരുടെ അമ്മ. ഇതാണ് ജോണിയുടെ കുടുംബം. എട്ടു മാസം മുന്‍പ് ഒരിക്കല്‍ ഈ കുടുംബം കനിവുള്ളവരുടെ സഹായം തേടിയിരുന്നു. അന്ന് അകമഴിഞ്ഞ് Read more about ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ യൂത്ത് കൗണ്‍സില്‍

10:18 pm 15/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: മാര്‍ തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ യൂത്ത് പാരിഷ് കൗണ്‍സില്‍ രൂപീകരിച്ചു. യൂത്ത് ട്രസ്റ്റി ജോ കാണിക്കുന്നേലിന്റെ നേതൃത്വത്തില്‍ 28 യുവജനങ്ങള്‍ ഉള്‍പ്പെടുന്ന യൂത്ത് കൗണ്‍സില്‍ ഈസ്റ്റര്‍ വിജിലിനോടനുബന്ധിച്ച് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് ചുമതല ഏറ്റെടുക്കും. ഇടവകസമൂഹത്തിലെ യുവജനങ്ങള്‍, സി,സി.ഡി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയെന്നുള്ളതാണ് ഈ കൗണ്‌സിലിന്റെ നിയോഗം. ഇടവക പാരിഷ് കൗണ്‌സിലിന്റെ തുടര്‍ച്ചയായിട്ടാവും യൂത്ത് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യസേവനം, Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ യൂത്ത് കൗണ്‍സില്‍[…]

ദുഃഖവെള്ളിയുടെ ഓര്‍മ്മ പുതുക്കി മെല്‍ ബണില്‍ കുരുശുമലകയറ്റം

10:15 pm 15/4/2017 മെല്‍ബണ്‍ : സീ റോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ മിശിഹായുടെ ക്രൂശുമരണം കുരിശുമലകയറ്റത്തോടെ ആഘോഷിച്ചുമെല്‍ബണിലെ മൂന്ന് റീജിയണില്‍ നിന്നും ഏകദേശം ഒന്‍പതിനായിരത്തില്‍പരം ആളുകള്‍ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയന്‍ സെന്റര്‍ എന്നറിയപ്പെടുന്ന മലയാറ്റൂര്‍ മലകയറുവാന്‍ എത്തിയിരുന്നു.രാവിലെ 10 ന് സീറോമലബാര്‍ ചാന്‍സലര്‍ റവ ഫാ.ജോര്‍ജ് കൊച്ചുപുരയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു.തുടര്‍ന്ന് മലയുടെ വശങ്ങളില്‍ ഒരുക്കിയിരിക്കുന്ന 14 സ്ഥലങ്ങളിലും ചുറ്റി കുരിശിന്റെ വഴി സമാപിച്ചു.വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ ക്രിസ്ത്യനികള്‍ ജീവിക്കേണ്ട സാഹചര്യം നാം മനസ്സിലാക്കണമെന്നും സ്‌നേഹമാണ് യേശു Read more about ദുഃഖവെള്ളിയുടെ ഓര്‍മ്മ പുതുക്കി മെല്‍ ബണില്‍ കുരുശുമലകയറ്റം[…]