ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും ഏപ്രില്‍ 23 ന് ഫിലാഡല്‍ഫിയായില്‍

08:25 am 13/4/2017 – സന്തോഷ് എബ്രഹാം ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും, സംയുക്തമായി ഏപ്രില്‍ 23 ന് (ഞായര്‍) വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (7733 Castor Ave. PA 19152) വച്ച് നടത്തപ്പെടുന്ന ഈ ആഘോഷപരിപാടികളില്‍ ഫോമായുടെ കീഴില്‍ അണിനിരക്കുന്ന ട്രൈസ്‌റ്റേറ് ഏരിയയിലെ എല്ലാ മലയാളി സഘടനാപ്രവര്‍ത്തകരുടെയും സജീവസാനിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്. സംഘടനാസംവിധാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുവാന്‍ പോകുന്ന സുവനീറിന്റെ പ്രകാശനവും, റീജിണല്‍ Read more about ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും ഏപ്രില്‍ 23 ന് ഫിലാഡല്‍ഫിയായില്‍[…]

ഡോ. ഗോപാലകൃഷ്ണന്‍ കെ.എച്ച്.എന്‍.എ സംഗമത്തില്‍ പങ്കെടുക്കും

08:16 am 13/4/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. ഒരു ആത്മീയ പ്രഭാഷകന്‍ എന്നതിലുപരി സി.എസ്സ്.ഐ.ആര്‍ എന്ന ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്റ്റ്, വിദേശത്തേയും ഇന്ത്യയിലേയും വിവിധ സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍, ഐ.ഐ.എസ്.എച്ച് എന്ന ജീവകാരുണ്യ ട്രസ്റ്റിന്റെ ഡയറക്ടര്‍, 125-ല്‍പ്പരം സയന്റിഫിക് Read more about ഡോ. ഗോപാലകൃഷ്ണന്‍ കെ.എച്ച്.എന്‍.എ സംഗമത്തില്‍ പങ്കെടുക്കും[…]

ട്രംപിന്റെ ട്രാവല്‍ ബാന്‍ പുനസ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങള്‍

08:14 am 13/4/2017 – പി.പി. ചെറിയാന്‍ സാന്‍ഫ്രാന്‍സിസ്ക്കൊ: ആറ് പ്രധാന മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയ പുതുക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് ഉള്‍പ്പെടെ പതിനാല് സംസ്ഥാനങ്ങള്‍ അപ്പീല്‍ നല്‍കി. ഹവായ് 9 മത് കോര്‍ട്ട് ഫെഡറല്‍ ജഡ്ജിയാണ് ട്രംപിന്റെ ട്രാവല്‍ ബാന്‍ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്. വിദേശികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള വിവേചനാധികാരം പ്രസിഡന്റിനുണ്ടെന്നും മുസ്ലിമുകള്‍ക്ക് മാത്രമാണ് യാത്രാ നിരോധനം എന്ന വാദം ശരിയല്ലെന്നും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച Read more about ട്രംപിന്റെ ട്രാവല്‍ ബാന്‍ പുനസ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങള്‍[…]

സാന്‍ ബര്‍നാര്‍ഡിനൊ സ്കൂളില്‍ വെടിവെയ്പ്; കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്

08:12 am 13/4/2017 പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: സാന്‍ ബര്‍നാര്‍ഡിനൊ എലിമെന്ററി സ്കൂളില്‍ നടന്ന വെടിവെപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളുമായി പൊലീസ്. ഭാര്യ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതാണ് പ്രതിയെ പ്രകോപിതാനാക്കിയതെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം. നാലുവര്‍ഷത്തെ ഒരുമിച്ചുള്ള താമസത്തിനുശേഷം ജനുവരിയിലാണ് 53 വയസുള്ള സെഡ്രിക് ആന്റേഴ്‌സനും നോര്‍ത്ത് പാക്ക് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ഇലയ്ന്‍ സ്മിത്തും വിവാഹിതരായത്. എന്നാല്‍ കുറച്ച് നാളായി ഇരുവരും വെവ്വേറെ താമസിക്കുവാനാരംഭിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആന്റേഴ്‌സനുമായി ജീവിക്കുവാന്‍ സാധ്യമല്ല എന്നതാണ് ഇലയ്‌നെ വിവാഹ മോചനത്തിനു Read more about സാന്‍ ബര്‍നാര്‍ഡിനൊ സ്കൂളില്‍ വെടിവെയ്പ്; കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്[…]

ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പദവിയിലേക്ക്

07:44 pm 12/4/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പട്ടം സ്വീകരിക്കുന്നു. ഏപ്രില്‍ 22ന് (ശനി) രാവിലെ ഒന്പതിന് മാതൃഇടവകയായ ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അടങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിക്കും. ബ്രോങ്ക്‌സ് ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷിയായിരുന്ന കെവിന്‍ 2010 ഓഗസ്റ്റില്‍ ദൈവവിളി തിരഞ്ഞെടുത്ത് യോങ്കേഴ്‌സിലുള്ള സെന്‍റ് ജോസഫ് Read more about ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പദവിയിലേക്ക്[…]

ഹ്യൂസ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പീഢാനുഭവ വാര ശുശ്രൂഷയും ഉയിര്‍പ്പ് ശുശ്രൂഷയും

7:40 pm 12/4/2017 – ജീമോന്‍ റാന്നി ഈ വര്‍ഷത്തെ പീഡാനുഭവ വാര ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ കൊട്ടാരക്കര, പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.വന്ദ്യ. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി നേതൃത്വം നല്‍കുന്നു. ദുഃ ഖ വെള്ളിയാഴ്ച ശുശ്രുഷരാവിലെ 8 മണിക്കും, ഉയിര്‍പ്പു ശുശ്രൂഷ ഞായര്‍ രാവിലെ 5 മണിക്കും ആരംഭിക്കുന്നതാണ്. ഏപ്രില്‍ 13 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ചു അഭി.വന്ദ്യ തിരുമേനി നടത്തപ്പെടുന്ന കാല്‍ Read more about ഹ്യൂസ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പീഢാനുഭവ വാര ശുശ്രൂഷയും ഉയിര്‍പ്പ് ശുശ്രൂഷയും[…]

അന്നമ്മ (അമ്മിണി-72) നിര്യാതയായി

07:38 pm 12/4/2017 സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗവും കഴിഞ്ഞ നാല്‍പ്പതോളം വര്‍ഷങ്ങളായി സ്റ്റാറ്റന്‍ ഐലന്റ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായ ശ്രീ. സി.വി.വര്‍ഗീസ് (രാജു വളഞ്ഞവട്ടം)ന്റെ ഭാര്യ അന്നമ്മ(അമ്മിണി)(72) നിര്യാതയായി. പരേത ചാത്തകരി വലിയ പറമ്പില്‍ കുടുംബാഗമാണ്.ശവസംസ്ക്കാര ശുശ്രൂഷകള്‍ നാളെ 11 മണിയ്ക്ക് വളഞ്ഞവട്ടത്തുള്ള സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വളഞ്ഞവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതുമാണ്.ഏകമകള്‍ റാണി. മരുമകള്‍ സനു സ്കറിയ.

നിധിനും എമിലിക്കും ഔട്ട് സ്റ്റാന്‍ഡിംഗ് മലയാളം ലാംഗ്വേജ് അവാര്‍ഡ്

07:35 pm 12/4/2017 – എബി ആനന്ദ് ടെക്‌സസ്: ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയുടെ (ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിന്‍) ഈ വര്‍ഷത്തെ ഔട്ട് സ്റ്റാന്‍ഡിംഗ് മലയാളം ലാംഗ്വേജ് സ്റ്റുഡന്‍റ്‌സ് അവാര്‍ഡിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിധിന്‍ വര്‍ഗീസും രണ്ടാം വര്‍ഷ വിദ്യാര്‍ഥി എമിലി ബൈസ്റ്ററും അര്‍ഹരായി. ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഇന്‍ററിം ചെയര്‍ ഫ്രഫ. ജോള്‍ ബ്രെറടണ്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്. മലയാള ഭാഷയില്‍ എഴുത്ത്, വായന, സംസാരം എന്നീ മേഖലകളിലുള്ള പരിജ്ഞാനമാണ് അടിസ്ഥാന മാനദണ്ഡം. Read more about നിധിനും എമിലിക്കും ഔട്ട് സ്റ്റാന്‍ഡിംഗ് മലയാളം ലാംഗ്വേജ് അവാര്‍ഡ്[…]

കാനഡയിലെ കുട്ടിപ്പടയുമായി എ സ്‌പെഷല്‍ ഡേ ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച

07:33 pm 12/4/2017 ടൊറന്റോ: സാം കാത്തിരിക്കുന്ന മറുപടി എല നല്‍കുമോ? കാടും മലയും പുഴയുമെല്ലാം കടന്ന് അവള്‍ പറഞ്ഞ നിഗൂഢത നിറഞ്ഞ കൂടാരത്തില്‍ എത്തുന്‌പോള്‍ അവനെ കാത്തിരിക്കുന്ന കൌതുകം എന്താണ്? ഉദ്വേഗഭരിതമായ ആ യാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പൂച്ചയെ അവന്‍ ഭയപ്പെടുന്നതെന്തിന്… ഒരു പറ്റം കനേഡിയന്‍ മലയാളി കുട്ടികള്‍ അഭിനയിക്കുന്ന ‘എ സ്‌പെഷല്‍ ഡേ’ എന്ന ഹൃസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇത്തരം ആകാംക്ഷയുടെ നിമിഷങ്ങളും കനേഡിയന്‍ ഗ്രാമീണ ദൃശ്യഭംഗിയുമാണ്. ചിത്രം ഏഷ്യാനെറ്റ് പ്‌ളസില്‍ ഏപ്രില്‍ പതിനഞ്ച് ശനിയാഴ്ച Read more about കാനഡയിലെ കുട്ടിപ്പടയുമായി എ സ്‌പെഷല്‍ ഡേ ഏഷ്യാനെറ്റ് പ്‌ളസില്‍ ശനിയാഴ്ച[…]

മാക്‌സ് അവാര്‍ഡ് 2017 സിജോ വടക്കന് ലഭിച്ചു

06:30 pm 12/4/2017 ടെക്‌സാസ് ( ഓസ്റ്റിന്‍) : ,ഏപ്രില്‍ എട്ടിന് മാരിയറ്റ് ഹോട്ടലിന്റെ മൂന്നാംനിലയിലെ പ്രൗഢഗംഭിരമായ ചടങ്ങില്‍ വച്ച് ഈ വര്‍ഷത്തെ മാക്‌സ് അവാര്‍ഡ് വിജയിയായി റിയല്‍ എസ്‌റ്റേറ് രംഗത്തെ പ്രമുഖനും വ്യവസായിയും ആയ സിജോ വടക്കനെ പ്രഖ്യാപിച്ചു. ഹോം ബുക്കില്‍ഡേഴ്‌സ് ന്റെ അസ്സോസ്സിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന ഈ അവാര്‍ഡിന് രണ്ടാം പ്രാവശ്യമാണ് ഇദ്ദേഹം അര്‍ഹനാകുന്നത്. അമേരിക്കയിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡുകളില്‍ ഒന്നായ മാക്‌സ് അവാര്‍ഡിന് ഗെയ്‌സ് ബെര്‍ക് ബിജിലേറ്റര്‍,ക്ലെയ്‌വുഡ് ഹാര്‍ഡ് എന്നിവരുടെ പേരുകളുീ നിര്‍ദേശിക്കപ്പെട്ടിരുന്നു. Read more about മാക്‌സ് അവാര്‍ഡ് 2017 സിജോ വടക്കന് ലഭിച്ചു[…]