ഗാമയുടെ 2017 പ്രവര്‍ത്തനോത്ഘാടനം വര്‍ണശബളമായി
08:24 am 12/4/2017 ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളീ അസോസിയേഷന്‍ (ഗാമ) യുടെ 2017ന്റെ പ്രവര്‍ത്തനോത്ഘാടനം ഏപ്രില്‍ 1നു ലോറെന്‍സ്‌വില്ലിലുള്ള ഡിസ്കവറി ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. രുചികരമായ ഉച്ചഭക്ഷണത്തിനു ശേഷം ചെണ്ട മേളത്തോടു കൂടിയ ഘോഷയാത്രയോടെ മുഖ്യാതിഥിയായെത്തിയ സെനറ്റര്‍ മൈക്കല്‍ വില്യംസിനെ വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്റ് ബിജു തുരുത്തുമാലിലിന്റെ അധ്യക്ഷതയില് ചേര്‍ന്ന യോഗത്തില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യാതിഥി ജോര്‍ജിയ സെനറ്റര്‍ മൈക്കല്‍ വില്യംസും ഗാമ 2017 കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് മംഗളദീപം കൊളുത്തി Read more about ഗാമയുടെ 2017 പ്രവര്‍ത്തനോത്ഘാടനം വര്‍ണശബളമായി[…]










