കെ.ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

01.33 AM 0609-2016 കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന് പറയപ്പെടുന്ന ബാബുറാമിന്റെ സ്വത്ത് വിവരങ്ങളുടെ പട്ടിക വിജിലന്‍സ് കണ്ടെടുത്തു. പട്ടികപ്രകാരം ബാബുറാമിന് മരട്, പനങ്ങാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ആകെ 41 ഇടങ്ങളിലെ ഭൂമിയാണ് പട്ടികയിലുള്ളത്. ഇതില്‍ 27 ഇടപാടുകള്‍ നടന്നത് ബാബു മന്ത്രിയായിരിക്കെയാണ്. ഇതിന് പുറമെ ബാബു റാമിന് ഏഴിടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ബാബുറാം തന്നെ തയ്യാറാക്കി സൂക്ഷിച്ചതാണ് പട്ടിക. ഭൂമിയുടെ ആധാരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. Read more about കെ.ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്[…]

ബാബു വിഷയം; സുധീരനെതിരെ എം.എം ഹസന്‍

01.31 AM 06-09-2016 കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ വിമര്‍ശിച്ച് എം എം ഹസ്സന്‍. കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്ന ബാബുവിനെ രാഷ്ട്രീയമായി സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്ക് ഉണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ ഹസ്സന്‍ പറഞ്ഞു. അഴിമതിക്കാരനാണെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കണം, അല്ലാതെ മൗനം പാലിക്കുകയല്ല വേണ്ടത്. സംഭവത്തില്‍ സുധീരന്‍ പ്രതികരിക്കാക്കത്തത് തെറ്റാണെന്നും ഹസ്സന്‍ പറഞ്ഞു. കെ ബാബു വിഷയത്തില്‍ പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറുന്നതിനെ കുറിച്ച് നാളെത്തെ യുഡിഎഫ് ഉന്നതാധികാര സമിതിയല്‍ ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ കോഴിക്കോട് Read more about ബാബു വിഷയം; സുധീരനെതിരെ എം.എം ഹസന്‍[…]

സമയനിഷ്ഠ കൊണ്ട് പ്രശംസ പിടിച്ചുപറ്റി സെക്രട്ടേറിയറ്റിലെ ഓണാഘോഷം

01.26 AM 06-09-2016 മത്സരത്തിലെ വീറും വാശിയും കൊണ്ട് മാത്രമല്ല, സമയനിഷ്ഠ കൊണ്ടും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജോലി തടസ്സപ്പെടാതെ, ഉച്ചഭക്ഷണ സമയത്താണ് ഇടത് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വടംവലി മത്സരം സംഘടിപ്പിച്ചത്. നട്ടുച്ചയിലെ പൊരിവെയില്‍ ഗൗനിക്കാതെയായിരുന്നു വടംവലി മത്സരം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ കൃത്യം ഒന്നര മണിക്ക് മത്സരം തുടങ്ങി. പത്തോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരമാണ് സെക്രട്ടേറിയറ്റിന് പിറകിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പക്ഷേ സെമിഫൈനല്‍ കഴിഞ്ഞപ്പോള്‍ ഇടവേള അവസാനിച്ചു. Read more about സമയനിഷ്ഠ കൊണ്ട് പ്രശംസ പിടിച്ചുപറ്റി സെക്രട്ടേറിയറ്റിലെ ഓണാഘോഷം[…]

അധ്യാപകദിന സന്ദേശം നല്‍കുന്നതിനിടെ മുന്‍പ്രധാനാധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

01.24 AM 06-09-2016 അധ്യാപകദിന സന്ദേശം നല്‍കുന്നതിനിടെ മുന്‍ പ്രധാന അധ്യാപകന്‍ സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം കണിയാപുരം മുസ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ജെ പങ്കജാക്ഷന്‍ നായരാണ് മരിച്ചത്. 71 വയസ്സായിരുന്നു. അധ്യാപകരും പി.ടി.എയും ചേര്‍ന്ന് പങ്കജാക്ഷന്‍നായരെ ചടങ്ങില്‍ ആദരിച്ചിരുന്നു. കഴക്കൂട്ടം ചന്തവിള സ്വദേശിയാണ് പങ്കജാക്ഷന്‍നായര്‍.

മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

01.10 AM 06-09-2016 മലബാര്‍ സിമന്റ്‌സ് എം.ഡി. കെ പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതിക്കേസിലാണ് അറസ്റ്റ്. എം.ഡിയുടെ അധികാരം ദുരുപയോഗം ചെയ്ത് ചില ഡീലര്‍മാര്‍ക്ക് ഇളവുകള്‍ അനുവദിക്കുകയും സര്‍ക്കാറിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമാണ് പത്മകുമാറിനെതിരെയുള്ള ഒരു കേസ്. ഇതു കൂടാതെ വി.എം രാധാകൃഷ്ണന്റെ കമ്പനിക്ക് ഗ്യാരന്റി നിന്നതും പിന്‍വലിച്ചതുമടക്കം എട്ട് കേസുകളാണ് മലബാര്‍ സിമന്റ്‌സിനും എം.ഡിക്കും എതിരെയുള്ളത്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. Read more about മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു[…]

മൂവാറ്റുപുഴ കൊലപാതകം: ഗൃഹനാഥന്‍ പിടിയില്‍

02.19 PM 05-09-2016 മൂവാറ്റുപുഴ: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗൃഹനാഥനെ പോലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍. ഞായറാഴ്ച രാത്രി ഏഴോടെയാണ് ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വനാഥന്‍ ഭാര്യ ഷീലയെയും മകന്‍ വിപിനെയും വെട്ടിക്കൊലപ്പെടുത്തിയത്. മൂത്തമകന്‍ വിഷ്ണുവിനും വെട്ടേറ്റിരുന്നു. ആക്രമണത്തിനു ശേഷം വീട്ടില്‍ നിന്നും വിശ്വനാഥന്‍ ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സമീപവാസികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇത് പോലീസിന്റെ അന്വേഷണം എളുപ്പമാക്കി. തുടര്‍ന്ന് വിശ്വനാഥന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് ഇയാളെ പിന്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ Read more about മൂവാറ്റുപുഴ കൊലപാതകം: ഗൃഹനാഥന്‍ പിടിയില്‍[…]

സ്വാശ്രയ കോളജ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

02.17 PM 05-09-2016 സ്വാശ്രയ കോളജുകളിലെ സര്‍ക്കാരിന്റെ 30 ശതമാനം സീറ്റുകളില്‍ ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസിനെ കബളിപ്പിച്ച് സെക്രട്ടറിയേറ്റ് വളപ്പിനുള്ളില്‍ കടന്നു. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്ന പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കൊച്ചിയിലെ മാര്‍ച്ചിലും പോലീസ് ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ Read more about സ്വാശ്രയ കോളജ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം[…]

മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി

02.07 PM 05-09-2016 തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരേ നടക്കുന്ന അന്വേഷണം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകനെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. ജനനേതാക്കളെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനുമുള്ള നീക്കം ഒരു ഗവണ്‍മെന്റിനും ഭൂഷണമല്ലെന്നും വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെയുള്ള റെയ്ഡ് തെറ്റായ കീഴ്‌വഴക്കവും സന്ദേശവുമാണെന്നും ഓര്‍മ്മിപ്പിക്കുന്നു. ഗവണ്‍മെന്റിന്റെ തീരുമാനം മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച Read more about മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി[…]

മാണിക്ക് വീണ്ടും കുരുക്കായി കേരള കോണ്‍ഗ്രസിന്റെ സമൂഹവിവാഹം

02.04 PM 05-09-2016 തിരുവനന്തപുരം: ബാര്‍ കോഴ, കോഴി നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്ക് പിന്നാലെ കെ.എം.മാണിക്ക് വീണ്ടും കുരുക്ക്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം നടത്തിയതെന്ന പരാതിയിലാണ് കോടതി ഉത്തരവ്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തില്‍ 150 Read more about മാണിക്ക് വീണ്ടും കുരുക്കായി കേരള കോണ്‍ഗ്രസിന്റെ സമൂഹവിവാഹം[…]

ഭരണപരിഷ്‌കാര കമ്മീഷന്‍: അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് വിഎസ്

02.01 PM 05-09-2016 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഒളിയമ്പുമായി വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ, നിങ്ങള്‍ അവരെ തന്നെ സമീപിക്കുക എന്നാണ് വി.എസ് പ്രതികരിച്ചത്. ഓര്‍ഡിനന്‍സിലൂടെ വി.എസിന് പദവി ഏറ്റെടുക്കുന്നതിലെ നിയമ തടസം സര്‍ക്കാര്‍ മാറ്റിയെങ്കിലും വീടും ഓഫീസും ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല. സ്റ്റാഫിനെ നിയോഗിക്കുന്നതിലും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിലുള്ള വിയോജിപ്പാണ് വി.എസ് പരസ്യമായി രേഖപ്പെടുത്തിയത്. ഭരണപരിഷ്‌കാര Read more about ഭരണപരിഷ്‌കാര കമ്മീഷന്‍: അത് പ്രഖ്യാപിച്ചവര്‍ തന്നെയാണ് പറയേണ്ടതെന്ന് വിഎസ്[…]