കമ്പംമേട്ടിലെ എക്‌സൈസ് ചെക്കുപോസ്റ്റടച്ചു

10.17 Am 05-09-2016 കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ ഇടുക്കിയിലെ കമ്പംമേട്ടിലുണ്ടായിരുന്ന എക്‌സൈസ് ചെക്കുപോസ്റ്റുകളിലൊന്ന് അടച്ചുപൂട്ടി. ഓണക്കാലത്തുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു സ്പിരിറ്റുള്‍പ്പെടെയുള്ള സാധനങ്ങള്‍ കടന്നു വരാന്‍ സാധ്യതയുള്ള വഴിയില ചെക്കുപോസ്റ്റാണ് അടച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞത് പൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്നു സ്പിരിറ്റും കഞ്ചാവും മറ്റ് ലഹരിസാധനങ്ങളും എത്തുന്ന പ്രധാന വഴികളിലൊന്നാണ് കമ്പംമെട്ട്. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന റോഡ് കമ്പംമെട്ടില്‍ അതിര്‍ത്തിയില്‍ വച്ച് നെടുങ്കണ്ടത്തേയ്!ക്കും കട്ടപ്പനയിലേക്കും തിരിയും. ഇതില്‍ നെടുങ്കണ്ടം റൂട്ടില്‍ മാത്രമാണ് എക്‌സൈസ് വകുപ്പിന് Read more about കമ്പംമേട്ടിലെ എക്‌സൈസ് ചെക്കുപോസ്റ്റടച്ചു[…]

മൊബൈല്‍ ഫോണിനുള്ളില്‍ കഞ്ചാവ് നിറച്ച് എത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

10.14 AM 05-09-2016 ഇടുക്കി: മൊബൈല്‍ ഫോണിനുളളിലെ ബാറ്ററി നീക്കം ചെയ്ത് ശേഷം കഞ്ചാവ് നിറച്ച് കടത്തികൊണ്ട് വന്ന വിദ്യാര്‍ത്ഥികളെ എക്‌സൈസ് സംഘം പിടികൂടി. കുമളിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഇവരില്‍ നിന്നും പതിനൊന്ന് മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. മുണ്ടക്കയം സ്വദേശികളാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നുമാണ് കഞ്ചാവും, മയക്ക്മരുന്ന് ഗുളികകളും ലഭിച്ചതെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഒരു ഫോണില്‍ പത്ത് ഗ്രാം കഞ്ചാവ് വീതമാണ് ഒളിപ്പിച്ചിരുന്നത്. പിടിക്കപ്പെട്ട കുട്ടികള്‍ രണ്ട് Read more about മൊബൈല്‍ ഫോണിനുള്ളില്‍ കഞ്ചാവ് നിറച്ച് എത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍[…]

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍

09.36 AM 05-09-2016 കോട്ടയം: മുണ്ടക്കയത്ത് ഒന്നരമാസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി. വണ്ടന്‍പതാല്‍ സ്വദേശി അരവിന്ദന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി പോലീസ് പറഞ്ഞു.

അവധി ദിനത്തില്‍ ഓണമാഘോഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

07.16 PM 04-09-2016 തിരുവനന്തപുരം: മുഖ്യമന്ത്രി എന്തൊക്കെ പറഞ്ഞാലും ഓണാഘോഷത്തിന് അവധി നല്‍കേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഓണം തുടക്കത്തിലെ ഓഫീസില്‍ ആഘോഷം തുടങ്ങി. പബ്ലിക് ഓഫീസിന്റെ മുറ്റത്ത് സാമാന്യം വലിയൊരു പൂക്കളമൊരുങ്ങി. ഞായറാഴ്ച അവധിയുടെ ആലസ്യം വെടിഞ്ഞ് ആഘോഷക്കമ്മിറ്റിയും തയ്യാര്‍. ഒന്നിനും ഒരു കുറവുമുണ്ടാകരുതെന്ന് നിര്‍ബന്ധം. ഓഫീസ് സമയത്ത് ഓണാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിലാണ് ആഘോഷം അവധി ദിവസത്തിലേക്ക് മാറ്റിയത്. അതിനിടെ ചെലവു ചുരുക്കലിന്റെ ഭാഗമായി ഓണം വാരാഘോഷം വെട്ടിച്ചുരുക്കാനുള്ള തീരുമാനം വിവാദങ്ങളെ തുടര്‍ന്ന് Read more about അവധി ദിനത്തില്‍ ഓണമാഘോഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍[…]

കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത് കോടിയേരിയും കുമ്മനവും: ചെന്നിത്തല

06.57 PM 04-09-2016 സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’യെന്ന കോടിയേരിയുടെയും ‘പലിശ സഹിതം കടം വീട്ടു’മെന്ന കുമ്മനത്തിന്റേയും വാക്കുകളാണ് അണികള്‍ക്ക് അക്രമങ്ങളും കൊലപാതങ്ങളും നടത്തുന്നതിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ക്രമസമാധന നില ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ക്രമസമാധാനനില ഭദ്രമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ Read more about കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത് കോടിയേരിയും കുമ്മനവും: ചെന്നിത്തല[…]

ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി

06.54 PM 04-09-2016 കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ ഹൃദ്‌രോഗമടക്കമുള്ള രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുശേഷം ഇതിന്റെ പുരോഗതി വിലയിരുത്തും. കേരളത്തില്‍ പൊതു ആരോഗ്യ ചികിത്സാ സംവിധാനത്തിലൂടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് ശ്രമം. ഹൃദ്‌രോഗ-ഹൃദയശസ്ത്രക്രിയാ വിദഗ്ധരുടെ സംയുക്ത സംഘടനയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദ്‌രോഗം രാജ്യത്തിന്റെ ഉല്‍പാദനക്ഷമതയെ ബാധിക്കുന്നുവെന്ന് മാത്രമല്ല, രോഗികള്‍ക്കും കുടുംബത്തിനും വന്‍ Read more about ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി[…]

മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ്

06.52 PM 04-09-2016 സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ്. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും എഐസ്എഫ് സംസ്ഥാന സെക്രട്ടറി സുഭാഷ് സുധാകരന്‍ അറിയിച്ചു. സാമൂഹിക നീതിയും മെറിറ്റും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐഎസ്എഫ് കേരള സര്‍വകലാശാല കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെക്കാള്‍ 30 ശതമാനം ഫീസ് വര്‍ധിപ്പിച്ച നടപടി സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണ്. മെറിറ്റ് സീറ്റില്‍ പോലും ഫീസ് വര്‍ധിപ്പിക്കാനുളള നീക്കം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയങ്ങളുടെ വ്യതിചലനമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

കെ സുരേന്ദ്രനെതിരെ കുമ്മനം രാജശേഖരനും

06.30 PM 04-09-2016 ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന കുമ്മനം രാജശേഖരന് രംഗത്തെത്തി!. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആര്‍.എസ്.എസ് ശാഖ തടയുമെന്ന കോടിയേരിയുടെ പ്രസ്താവന നാട്ടില്‍ കലാപമുണ്ടാക്കാനാണെന്നും, ഇത് ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കുമ്മനം ആരോപിച്ചു. കെ. സുരന്ദ്രന്റെ നിലപാട് ബി.ജെ.പിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ തള്ളിയിരുന്നു. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത കെ Read more about കെ സുരേന്ദ്രനെതിരെ കുമ്മനം രാജശേഖരനും[…]

കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും

02.23 AM 04-09-2016 മുന്‍മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും. വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ബാബുവിന്റെ മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളും പോലീസ് പരിശോധിക്കും. ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിന്റെ പക്കല്‍നിന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 90ല്‍ അധികം വസ്തുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്

വിവാദപ്രസംഗം; കുറ്റ്യാടി എംഎല്‍എക്കെതിരെ കേസെടുത്തു

05.42 PM 03-09-2016 വിവാദപ്രസംഗത്തില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കെതിരെ കേസെടുത്തു. എംഎല്‍എയുടെ പ്രസംഗം അക്രമസംഭവങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണെന്ന് കണ്ട് നാദാപുരം പോലീസാണ് കേസെടുത്തത്. കെഎംസിസി ദുബായ് വേദിയില്‍ പാറക്കല്‍ അബ്ദുള്ളഎംഎല്‍എ നടത്തിയ പ്രസംഗമാണ് വിവാദമായത്. നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. അസ്ലമിന്റെ കാപാലികരെ മാത്രം കൊന്നാല്‍ പോരാ ലീഗ് പ്രവര്‍ത്തകരെ കൊന്ന എസ്ഡിപിഐക്കാരേയും വകവരുത്താന്‍ ലീഗിന് കഴിയാഞ്ഞിട്ടല്ല, നാട്ടില്‍ സമാധാനം പുലരേണ്ടതിനാല്‍ ഇതിന് മുതിരുന്നില്ലെന്നാണ് പ്രസംഗത്തില്‍ Read more about വിവാദപ്രസംഗം; കുറ്റ്യാടി എംഎല്‍എക്കെതിരെ കേസെടുത്തു[…]