കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി വി.ടി.ബല്‍റാം

09.50 AM 02-09-2016 കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി കോണ്‍ഗ്രസ് യുവ എംഎല്‍എ വി.ടി.ബല്‍റാം. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്‌പ്പോഴും സഹിച്ചുകൊള്ളണമെന്നില്ലെന്നാണ് ബല്‍റാം മറുപടി നല്‍കുന്നത്. മുട്ടയില്‍നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ അതുപയോഗിച്ച് വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കില്‍ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ഗ്രൂപ്പ് ഇന്‍ക്യുബേറ്ററികളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം കോണ്‍ഗ്രസില്‍ പോര എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതുകൊണ്്ടാണോ പാര്‍ട്ടിയെ Read more about കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി വി.ടി.ബല്‍റാം[…]

മാവേലിക്കര കോടതി വളപ്പില്‍ ബോംബ് ഭീഷണി

10.13 PM 01-09-2016 മാവേലിക്കര കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇതേതുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മാവേലിക്കര എസ്‌ഐയ്ക്കാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് വഴിയാണ് ഫോണ്‍ ചെയ്തിരിക്കുന്നതെന്നും കോള്‍ വന്നത് സൗദി അറേബ്യയില്‍ നിന്നാണെന്നും വ്യക്തമായി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത് രവി കസ്റ്റഡിയില്‍

10.10 PM 01-09-2016 സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടികളുടെ അടുത്തേക്കു കാര്‍ ചേര്‍ത്തുനിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ ശ്രീജിത്ത് രവി കസ്റ്റഡിയില്‍ പെണ്‍കുട്ടികളിലൊരാള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആത്മഹത്യക്കു ശ്രമിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ആഗസ്റ്റ് 27നായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍നിന്നും വൈകിട്ട് ഏഴോടെ സ്റ്റേഷനിലേക്കു ചെല്ലണമെന്നും ചെന്നില്ലെങ്കില്‍ വനിതാ പോലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍ വന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷമാണ് കുട്ടി ആത്മഹത്യക്കു Read more about പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത് രവി കസ്റ്റഡിയില്‍[…]

ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് പിണറായി

10.00 PM 01-09-2016 ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേ്രന്ദസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയ്‌ക്കെല്ലാം വില വര്‍ധിപ്പിച്ചിരിക്കുകയാണ്. വിമാന ഇന്ധനവിലയില്‍ വന്‍ കുറവ് വരുത്തുമ്പോഴാണ് സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇന്ധനങ്ങളായ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെ വ്യക്തമാക്കുന്നതായും പിണറായി ആരോപിച്ചു. ജനദ്രോഹപരമായ ഇത്തരം നടപടികളില്‍നിന്നു എണ്ണ കമ്പനികളും കേന്ദ്ര സര്‍ക്കാരും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് പി.സി.ചാക്കോ

09.58 PM 01-09-2016 കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് എഐസിസി വക്താവ് പി.സി.ചാക്കോ രംഗത്ത്. ഗ്രൂപ്പുകള്‍ നല്ലതാണെന്നു അദ്ദേഹം പറഞ്ഞു. സമാന മനസുള്ളവര്‍ ഒന്നിച്ചു ചേരുമ്പോഴാണ് ഗ്രൂപ്പുകള്‍ ഉണ്ടടാകുന്നത്. ഇതില്‍ തെറ്റില്ല. കോണ്‍ഗ്രസിലായത് കൊണ്ടാണ് ബല്‍റാമിനു കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്നതെന്നും. ബല്‍റാമിന്റെ പ്രസ്താവനയോട് യോജിക്കാനോ വിയോജിക്കാനോ താനില്ലെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉടച്ചുവാര്‍ക്കലുകള്‍ക്ക് സമയമായെന്നു വ്യക്തമായ സന്ദേശം നല്‍കി, കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന കെഎസ്‌യുവിന്റെ സമാന്തര രീതിയിലുള്ള അംഗത്വ വിതരണ പരിപാടിയില്‍ സംസാരിക്കവെയാണ് Read more about കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പിന്തുണച്ച് പി.സി.ചാക്കോ[…]

ഭരണപരിഷ്‌കരണ കമ്മീഷന് ഓഫീസും സ്റ്റാഫുമായി

09.56 PM 01*-09-2016 തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന് ഓഫീസും സ്റ്റാഫുമായി. സെക്രേട്ടറിയേറ്റിലെ പുതിയ അനക്‌സ് രണ്ടിലാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. 17 പേരാണ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ സ്റ്റാഫില്‍ അംഗങ്ങളായുള്ളത്. ഇതില്‍ അഞ്ചു പേര്‍ ദിവസ വേതനക്കാരായിരിക്കും. നേരത്തെ, പിണറായി സര്‍ക്കാര്‍ വിഎസിനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു.

സര്‍ക്കാരിന് പാസ്മാര്‍ക്ക് നല്‍കി വെള്ളാപ്പള്ളി

09.54 PM 01-09-2016 100 ദിവസം തികച്ച പിണറായി സര്‍ക്കാരിന് പാസ്മാര്‍ക്ക് നല്‍കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് പാസ്മാര്‍ക്ക് നല്‍കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ഓണാഘോഷം നിരോധിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. ഇത് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതാണ്. ഇക്കാര്യം തുറന്നുപറയാന്‍ തയാറായ ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്നും വെള്ളാപ്പള്ളി പുകഴ്ത്തി.

24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി ആരംഭിക്കും

09.45 PM 01-09-2016 കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതി ബില്ലിനെതിരേ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകള്‍ പങ്കെടുക്കുന്ന പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണ്. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ട്രഷറി ആസ്ഥാനത്തിനു മുന്നില്‍ പ്രത്യേകമായി തയാറാക്കുന്ന പന്തലില്‍ ധര്‍ണ സംഘടിപ്പിക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ Read more about 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി ആരംഭിക്കും[…]

നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം

09.55 AM 01-09-2016 ഇടതു സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള പ്രവര്‍ത്തനത്തെപ്പറ്റിയും അദ്ദേഹം വിവരിച്ചു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത സാധ്യമാക്കുമെന്നും പിണറായി പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ മാതാപിതാക്കളും അധ്യാപകരും അണിചേരണം. Read more about നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം[…]

സാമൂഹ്യമേഖലയിലെ പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകം ഹമീദ് അന്‌സാരി

07.00 AM 01-09-2016 href=”http://www.truemaxmedia.com/wp-content/uploads/2016/09/Hamid.jpg”> വിദ്യാഭ്യാസമുള്‌പ്പെടെ സാമൂഹ്യമേഖലയിലെ സുപ്രധാന പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‌സാരി. പ്രൊഫ.കെ.വി.തോമസ് എം.പി.നേതൃത്വം നല്കുന്ന വിദ്യാധനം സ്‌കോളര്ഷിപ്പ് പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനം കൊച്ചിയില് നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കുട്ടിക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തികം തടസ്സമാകരുത്. വിദ്യാഭ്യാസത്തിനുള്ള വിഹിതം ഇന്ത്യയില് അപര്യാപതമാണ്. മാതാപിതാക്കളുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന് സര്ക്കാര് വിഹിതം ഉയര്‌ത്തേണ്ടതുണ്ട്. രാജ്യത്തെ പ്രൈമറി സ്‌കൂള് വിദ്യാര്ത്ഥികളില് 66 ശതമാനവും വിദ്യാഭ്യാസത്തിന് സര്ക്കാര് സ്‌കൂളുകളേയോ Read more about സാമൂഹ്യമേഖലയിലെ പദ്ധതികളിലുള്ള സര്ക്കാര് വിഹിതം കുറയുന്നത് ആശങ്കാജനകം ഹമീദ് അന്‌സാരി[…]