മഹാരാജാസ് കോളേജ് ക്യാമ്പസില്‍ കെട്ടിടം തകര്‍ന്നു വീണു

12.37 AM 13-04-2016 കൊച്ചി മഹാരാജാസ് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എംജിയുടെ സര്‍വകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെട്ടിടം തകര്‍ന്നുവീണു. വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റും മാര്‍ക്‌ലിസ്റ്റും അടക്കമുള്ള വിലപ്പെട്ട രേഖകള്‍ നശിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പതിറ്റാണ്ടുള്‍ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. പലതവണ സര്‍വകലാശാലാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും കെട്ടിടം പുതുക്കിപ്പണിയാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഓഫീസിലെ അവശേഷിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയത്.രാത്രിയായിരുന്നു സംഭവമെന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

വെടിക്കെട്ട് അപകടം മരണം 113 ആയി

12.26 AM 13-04-2016 പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കൊല്ലം വാളത്തുംഗല്‍ കല്ലുംകുളത്തില്‍ മണികണ്ഠന്‍ (40) ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന മണികണ്ഠന്‍ രാത്രി 9.15 നാണ് മരിച്ചത്. വെടിക്കെട്ടപകടത്തില്‍പ്പെട്ട് മണികണ്ഠന് 70 ശതമാനം പൊള്ളലേറ്റിരുന്നു. മണികണ്ഠനെ കൂടാതെ ചികിത്സയിലായിരുന്ന മൂന്നു പേര്‍കൂടി ഇന്ന് മരണത്തിനു കീഴടങ്ങിയിരുന്നു. കരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67), Read more about വെടിക്കെട്ട് അപകടം മരണം 113 ആയി[…]

വെടിക്കെട്ട് ദുരന്തം; ക്ഷേത്രഭാരവാഹികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി

പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ക്ഷേത്രഭാരവാഹികളെ കൊല്ലത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. ക്ഷേത്രഭാരവാഹികളായ പി.എസ് ജയലാല്‍, കൃഷ്ണന്‍കുട്ടിപിള്ള, പ്രസാദ്, രവീന്ദ്രന്‍പിള്ള, സോമന്‍പിള്ള എന്നിവരാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. തിങ്കളാഴ്ച രാത്രി 11 ഓടെ അഞ്ചുപേര്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്ഷേത്രഭരണസമിതി രക്ഷാധികാരി സുരേന്ദ്രനാഥന്‍പിള്ള ചാത്തന്നൂര്‍ പോലീസില്‍ കീഴടങ്ങിയത്. കമ്പത്തിന് അനുമതിയില്ലാതിരിക്കെ കമ്പം നടത്തിയതുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ മൊഴിരേഖപ്പെടുത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. Read more about വെടിക്കെട്ട് ദുരന്തം; ക്ഷേത്രഭാരവാഹികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി[…]

അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു അന്തരിച്ചു

12-04-2016 മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പാറ്റൂരിലെ സെമിത്തേരിയില്‍ നടക്കും. 1957 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഖറിയ മാത്യു സംസ്ഥാന സിവില്‍ സര്‍വീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്നു. തൃശൂര്‍ സബ്കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കോഴിക്കോട് കളക്ടര്‍, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഭരണം, ടൂറിസം വകുപ്പുകളുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Read more about അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു അന്തരിച്ചു[…]

ആന എഴുന്നുള്ളത്തും വെടിക്കെട്ടും നിയന്ത്രിക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹം: കെ.സി.ബി.സി

5.49 PM 04-11-2016 കൊച്ചി: ആന എഴുന്നുള്ളത്തും വെടിക്കെട്ടും നിയന്ത്രിക്കണമെന്ന സ്വാമി പ്രകാശാനന്ദയുടെയും ഹിന്ദു ഐക്യവേദിയുടെയും നിര്‍ദേശം സ്വാഗതാര്‍ഹവും മാതൃകാപരവുമാണെന്ന് കെ.സി.ബി.സി. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ കഴിയണം. മനുഷ്യജീവനും മാനവീകമൂല്യങ്ങള്‍ക്കും ഭീഷണിയാകാവുന്ന ആഘോഷങ്ങളും ആചാരങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുന്നത് മനുഷ്യപുരോഗതിക്കും സാംസ്‌കാരിക വളര്‍ച്ചയ്ക്കും സഹായകമാകും. മനുഷ്യജീവന്റെ മൂല്യവും മനുഷ്യജീവിതത്തിന്റെ മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാകണം ആരാധനാലയങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഓരോതിരുന്നാള്‍ഉത്സവകാലത്തും അശ്രദ്ധമൂലം ധാരാളം മനുഷ്യജീവന്‍ പൊലിയുന്നു. ആനയിടഞ്ഞതിന്റെ ഫലമായി പാപ്പാന്മാരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുമുള്‍പ്പെടെ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കൊല്ലം Read more about ആന എഴുന്നുള്ളത്തും വെടിക്കെട്ടും നിയന്ത്രിക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹം: കെ.സി.ബി.സി[…]

സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

01:59pm 10/4/2016 കുറവിലങ്ങാട് : ലിബിയയിലെ ഭീകരപ്പോരാട്ടങ്ങള്‍ക്കിടയില്‍പ്പെട്ടു മരിച്ച സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ 25നു ലിബിയയിലെ സബ്രത്തില്‍ ഷെല്ലാക്രമണത്തിലാണു വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂളിനു സമീപം തുളസി ഭവനില്‍ വിപിന്‍ കുമാറിന്റെ ഭാര്യ സുനു (29), മകന്‍ പ്രണവ്(രണ്ട്) എന്നിവര്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും ഭൗതികശരീരം ഇന്നലെ ഒരേ ചിതയില്‍ എരിഞ്ഞടങ്ങി. ട്രിപ്പോളി മെഡിക്കല്‍ സെന്ററില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത് രണ്ട് പെട്ടികളിലായാണു മൃതദേഹങ്ങള്‍ ലിബിയയില്‍നിന്നയച്ചത്. റോഡ് മാര്‍ഗം ട്യൂണീഷ്യയിലേക്കും തുടര്‍ന്ന് കുവൈത്ത് വഴി നെടുമ്പാശേരിയിലും Read more about സുനുവിനും പ്രണവിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി[…]

ദേശീയ ദുരന്തമായി വെടിക്കെട്ടപകടം പ്രഖ്യാപിക്കണം :കോടിയേരി ബാലകൃഷ്ണന്‍.

01:43pm 10/04/2016 കൊല്ലം: കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ടപകടം ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാത്ത ധനസഹായം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അനുശോചിക്കുന്നതായും ഇതിന്റെ ഭാഗമായി ഇന്നത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.

ആഘാതം ഒരു കിലോമിറ്റര്‍ വരെ; തലയും ഉടലും വേര്‍പെട്ട് മൃതദേഹങ്ങള്‍

09:44am 10/4/2016 കൊല്ലം: ഒരു ദിവസം മുമ്പ് വരെ ഉത്സാഹത്തിന്റെയും ആത്മനിര്‍വൃതിയുടേയും സന്തോഷം നിറഞ്ഞിരുന്നു പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം വേദനയുടേയും രോദനത്തിന്റെയും വിലാപത്തിന്റെയും ഭൂമികയായി മാറിയത് വെറും മണിക്കൂറുകള്‍ കൊണ്ട്. വെടിക്കെട്ട് കാണാന്‍ തിങ്ങി നിറഞ്ഞ 86 ലോളം പേര്‍ക്ക് മരണം സമ്മാനിച്ച് പുലര്‍ച്ചെ 3.35 നായിരുന്നു അപകടം നടന്നത്. വെടിക്കെട്ട് നന്നായി കാണാനായി ഇവിടെ തിക്കിത്തിരക്കി ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. രണ്ടു കിലോമീറ്റര്‍ അകലത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ തീ പടര്‍ന്നു. ഇത്രയും ദൂരത്തിലുള്ള Read more about ആഘാതം ഒരു കിലോമിറ്റര്‍ വരെ; തലയും ഉടലും വേര്‍പെട്ട് മൃതദേഹങ്ങള്‍[…]

വെടിക്കെട്ട് അപകടം: സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ചെന്നിത്തല

09:33am 10/04/2016 തിരുവനന്തപുരം: വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടും. ദുരന്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ദുരന്ത സ്ഥലത്ത് എത്തും. താനും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ച് ജഗദീഷിനെതിരെ ഷാഹിദ കമാല്‍

09:38am 09/04/2016 പത്തനാപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര സംസ്‌കാരവും വേണമെന്ന് എ.ഐ.സി.സി അംഗം ശാഹിദ കമാല്‍. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷിനെതിരെ ഷാഹിദാ കമാലിന്റെ പരസ്യവിമര്‍ശം. ഗണേഷിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ജഗദീഷിന്റെ പ്രതികരണത്തോട് തനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സൗഹൃദവും സൂക്ഷിക്കാനാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലമാണിത്. ആരേയും എന്തും പറയാമെന്ന ധാരണ ശരിയല്ല. വിദ്യാഭ്യാസത്തിനപ്പുറം സംസ്‌കാരം കൂടിയുണ്ട്. നിര്‍ഭാഗ്യകരമായ Read more about യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ച് ജഗദീഷിനെതിരെ ഷാഹിദ കമാല്‍[…]