കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

09:19am 09/04/2016 കണ്ണൂര്‍: കണ്ണൂര്‍ കീച്ചേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ നടക്കാവ് സ്വദേശികളായ ബാബു, ബാബുവിന്റെ ഭാര്യയുടെ അമ്മ ലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു സംഘം.

ബാര്‍ കോഴ: സുകേശനെതിരേ എന്തു തെളിവുണ്ടെന്ന് ഹൈക്കോടതി

08:54am 8/4/2016 കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി: ആര്‍. സുകേശന്‍, പരാതിക്കാരനായ ഡോ.ബിജു രമേശുമായി ഗൂഢാലോചന നടത്തിയതിന് എന്തു തെളിവാണുള്ളതെന്ന് ഹൈക്കോടതി. സുകേശനെതിരായി ശേഖരിച്ച തെളിവുകള്‍ വെള്ളിയാഴ്ച ഹാജരാക്കാനും ജസ്റ്റിസ് പി.ഡി. രാജന്‍ നിര്‍ദേശിച്ചു. ബാര്‍ കോഴക്കേസില്‍ ആര്‍. സുകേശന്‍ നല്‍കിയ അന്തിമറിപ്പോര്‍ട്ട് പരിഗണിച്ച് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രാഥമിക വാദം കേള്‍ക്കവേയാണ് കോടതി നിര്‍ദേശം. സുകേശനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പിന്നെ ഈ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരുന്നതെങ്ങനെയെന്നും കോടതി Read more about ബാര്‍ കോഴ: സുകേശനെതിരേ എന്തു തെളിവുണ്ടെന്ന് ഹൈക്കോടതി[…]

ആന ഇടഞ്ഞു രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു

08:35am 8/4/2016 കറുകച്ചാല്‍(കോട്ടയം): തടിപിടിക്കുന്നതിനിടെ ഇടഞ്ഞ ആന ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നു. നെടുങ്ങാടപ്പള്ളി ശാന്തിപുരം സന്തോഷ്ഭവനില്‍ ഗോപിനാഥന്‍ (58), ചങ്ങനാശേരി ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ അഖില്‍ മനു (കണ്ണന്‍ 26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കറുകച്ചാല്‍ തൊമ്മച്ചേരി സുബാഷ് സ്‌കൂളിന് സമീപത്താണ് നാടിനെ നടുക്കിയ ദുരന്തം. സ്‌കൂളിന് സമീപത്തെ പുരയിടത്തില്‍ തടിപിടിക്കാനത്തെിയ ചാന്നാനിക്കാട് രാജനാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. തടിപിടിച്ചുകൊണ്ട് നില്‍ക്കവെ ഇടഞ്ഞ ആനയെ തളക്കാന്‍ ചങ്ങലയുമായി ഒന്നാം പാപ്പാനായ ഗോപിനാഥന്‍ Read more about ആന ഇടഞ്ഞു രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു[…]

സരിതയുടെ പുതിയ കത്ത് വ്യാജമെന്ന് ഫെനി ബാലകൃഷ്ണന്‍

02:45pm 07/04/2016 കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുടെ ഇപ്പോള്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. പുതിയ കത്തിലെ ഉള്ളടക്കത്തില്‍ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും ഉ!ണ്ടാ!യിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഈ ആരോപണം പഴയ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഫെനി പറഞ്ഞു. സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയ ഫെനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണം മോശമാണ്. പുതിയ കത്തിന് പിന്നില്‍ ആരെന്ന് തനിക്കറിയാം. ഇക്കാര്യം സോളാര്‍ കമീഷനെ അറിയിച്ച ശേഷം പിന്നീട് വിശദീകരിക്കാമെന്നും Read more about സരിതയുടെ പുതിയ കത്ത് വ്യാജമെന്ന് ഫെനി ബാലകൃഷ്ണന്‍[…]

പ്രകടനപത്രികയിലും തെരഞ്ഞെടുപ്പ് കമീഷന്‍ പിടിമുറുക്കുന്നു

09:21am 07/04/2016 തൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും തെരഞ്ഞെടുപ്പ് കമീഷന്‍ പിടിമുറുക്കുന്നു. വാഗ്ദാനങ്ങളും പദ്ധതികളും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാരിക്കോരി എഴുതിയാല്‍ അത് പുറത്തിറക്കുന്നവര്‍ ഇനി സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്. രാഷ്ട്രീയ കക്ഷികളും മുന്നണികളും പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്ന ക്ഷേമപദ്ധതികളും മറ്റും നടപ്പാക്കാനാവശ്യമായ സാമ്പത്തിക സ്രോതസ്സ് ഏതാണെന്ന് വ്യക്തമാക്കിയിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക സ്രോതസ്സ് സുതാര്യമായിരിക്കണമെന്നും വാഗ്ദാനങ്ങള്‍ വിശ്വാസയോഗ്യവുമായിരിക്കണമെന്നും കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. സംശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് Read more about പ്രകടനപത്രികയിലും തെരഞ്ഞെടുപ്പ് കമീഷന്‍ പിടിമുറുക്കുന്നു[…]

കേരളത്തില്‍ ഇന്ന് തിയറ്റര്‍ പണിമുടക്ക്

09:13am 07/04/2016 തിരുവനന്തപുരം: കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതൃത്വത്തില്‍ ഇന്ന് തിയറ്റര്‍ പണിമുടക്ക്. തിയറ്റര്‍ സെസ് അഞ്ചില്‍ നിന്ന് വീണ്ടും മൂന്ന് രൂപയാക്കാനും ടിക്കറ്റ് വില്‍പന ‘ഐനെറ്റ് വിഷന്‍’ എന്ന സ്വകാര്യ കമ്പനിയെ ഏല്‍പിക്കാനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിവാദ ഉത്തരവ് പിന്‍വലിച്ചില്‌ളെങ്കില്‍ മേയ് രണ്ടുമുതല്‍ അനിശ്ചിതകാല സമരത്തിനാണ് ഫെഡറേഷന്‍ തീരുമാനം. 2015 ഡിസംബറില്‍ മന്ത്രിസഭ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് അഞ്ചു രൂപയില്‍ നിന്ന് സെസ് വീണ്ടും മൂന്നു രൂപയാക്കിയത്. ഓരോ ടിക്കറ്റിനും 50 വീതം Read more about കേരളത്തില്‍ ഇന്ന് തിയറ്റര്‍ പണിമുടക്ക്[…]

സൗജന്യ അരി വിതരണത്തിന് കേന്ദ്രത്തില്‍ നിന്നും അനുമതി

08:57am 7/4/2016 തിരുവനന്തപുരം: സൗജന്യ അരി വിതരണത്തിന് ഉപാധികളോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കി. പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനോ നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന അളവില്‍ വര്‍ധന വരുത്താനോ പാടില്‌ളെന്ന വ്യവസ്ഥ കമീഷന്‍ ഏര്‍പ്പെടുത്തി. തീരുമാനത്തിന് സര്‍ക്കാര്‍ തലത്തില്‍ പ്രചാരണം നല്‍കാനോ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനോ പാടില്‌ളെന്നും വ്യവസ്ഥയുണ്ട്. ഉപാധികളോടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് കമീഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഹൈകോടതിയെ സമീപിക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ Read more about സൗജന്യ അരി വിതരണത്തിന് കേന്ദ്രത്തില്‍ നിന്നും അനുമതി[…]

എല്‍.ഡി.എഫ് നയം മദ്യവര്‍ജനമാണ് കോടിയേരി

04:28pm 6/4/2016 തിരുവനന്തപുരം: മദ്യനിരോധം വിപരീതഫലം ഉണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യനിരോധം പ്രായോഗികമല്ലെന്ന് തന്നെയാണ് എല്‍.ഡി.എഫ് നിലപാട്. മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് നയം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബാറുകള്‍ തുറന്നു കൊടുക്കുമെന്ന് സി.പി.എം എവിടെയും പറഞ്ഞിട്ടില്ല. ഇവ പൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ സി.പി.എം അന്നുതന്നെ സ്വാഗതം ചെയ്തിരുന്നതാണ്. കൈക്കൂലി വാങ്ങിക്കുന്നതിനാണ് ബാറുകള്‍ പൂട്ടിയതെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ Read more about എല്‍.ഡി.എഫ് നയം മദ്യവര്‍ജനമാണ് കോടിയേരി[…]

ഹജ്ജ്: ആദ്യഗഡു 15ന് മുമ്പ് അടയ്ക്കണം

09:03am 6/4/2016 കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളവര്‍ ആദ്യഗഡുവായ 81,000 രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ/യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് അടയ്ക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. തുകയടച്ചതിന്റെ പേഇന്‍ സ്‌ളിപ്പിന്റെ (എച്ച്.സി.ഒ.ഐ കോപ്പി) ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ഏപ്രില്‍ 15ന് മുമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ എത്തിക്കണമെന്നും അസി. സെക്രട്ടറി Read more about ഹജ്ജ്: ആദ്യഗഡു 15ന് മുമ്പ് അടയ്ക്കണം[…]

ജോസ് തെറ്റയിലിനു പകരം അങ്കമാലിയില്‍ ബെന്നി മൂഞ്ഞേലി

08:44am 6/4/2016 ന്യൂഡല്‍ഹി: അങ്കമാലിയിലെ എല്‍.ഡി.എഫ് സിറ്റിങ് എം.എല്‍.എ ജോസ് തെറ്റയിലിന് ജനതാദള്‍എസ് കേന്ദ്രനേതൃത്വം സീറ്റ് നിഷേധിച്ചു. അങ്കമാലി നഗരസഭാ മുന്‍ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലിയെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി അഖിലേന്ത്യാ നേതാവുമായ ദേവഗൗഡ നയിക്കുന്ന പാര്‍ട്ടിയുടെ ഡല്‍ഹിയില്‍ നടന്ന നേതൃയോഗമാണ് തെറ്റയിലിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കേണ്ട എന്ന് തീരുമാനിച്ചത്. ജോസ് തെറ്റയില്‍ നേരത്തെ ലൈംഗികാരോപണം നേരിട്ട പശ്ചാത്തലത്തിലാണ് മത്സരരംഗത്തു നിന്ന് മാറ്റിനിര്‍ത്തിയത്. ജനതാദള്‍എസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്നു സിറ്റിങ് എം.എല്‍.എമാര്‍ ഇടംനേടിയിട്ടുണ്ട്. വടകരസി.കെ. നാണു, Read more about ജോസ് തെറ്റയിലിനു പകരം അങ്കമാലിയില്‍ ബെന്നി മൂഞ്ഞേലി[…]