ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെതിരെ അന്വേഷണം

08:35am 6/4/2016 കോഴിക്കോട്: രാജ്യദ്രോഹവും മതസ്പര്‍ധ വളര്‍ത്തുന്നതുമെന്ന എ.ബി.വി.പി പരാതിയില്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’ക്കെതിരെ പൊലീസ് അന്വേഷണം. മാഗസിന്‍ ചുട്ടെരിച്ചു രംഗത്തുവന്ന പ്രവര്‍ത്തകരുടെ പരാതിയില്‍ കസബ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് പൊലീസ് നിയമോപദേശം തേടി. മാഗസിന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളജ് പ്രിന്‍സിപ്പലില്‍നിന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി ചുമതലയേറ്റതിനാല്‍ ഉള്ളടക്കം സംബന്ധിച്ച് ഒന്നുമറിയില്‌ളെന്നാണ് പ്രിന്‍സിപ്പല്‍ മറുപടി Read more about ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെതിരെ അന്വേഷണം[…]

നിയമസഭാ തിരഞ്ഞെടുപ്പ് 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

09.25 AM 05-04-2016 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കല്യാശേരി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ബെന്നി ബഹനാന്‍ പിന്മാറിയ തൃക്കാക്കരയില്‍ പി.ടി. തോമസ് ആണ് സ്ഥാനാര്‍ഥി. 33 സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തിരുവനന്തപുരം വര്‍ക്കല കഹാര്‍ (വര്‍ക്കല), കെ.എസ്. അജിത്കുമാര്‍ (ചിറയിന്‍കീഴ്), പാലോട് രവി (നെടുമങ്ങാട്), ശരത്ചന്ദ്ര പ്രസാദ് (വാമനപുരം), Read more about നിയമസഭാ തിരഞ്ഞെടുപ്പ് 83 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു[…]

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു

09:18am 5/4/2016 എരുമപ്പെട്ടി/വളാഞ്ചേരി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ഥികളായ മലപ്പുറം എടയൂര്‍ മാവണ്ടിയൂര്‍ അലവി ഹാജിപ്പടി പുലാക്കാവി വീട്ടില്‍ യാഹുട്ടിയുടെ മകന്‍ ഹനീസ് (22), വൈക്കത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം കാരപറമ്പില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഷഫീഖ് (22), എന്നിവരാണ് മരിച്ചത്. കേച്ചേരിഅക്കിക്കാവ് ബൈപാസില്‍ പന്നിത്തടം കോകോട് സ്‌കൂളിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.45നാണ് Read more about കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു[…]

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യന്‍; ജനങ്ങള്‍ തീരുമാനിക്കട്ടെ കെ. ബാബു

09:55am 4/4/2016 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പൂര്‍ണ യോഗ്യതയുണ്ടെന്ന് കെ. ബാബു. താന്‍ മത്സരിക്കണോയെന്ന് മണ്ഡലത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പറഞ്ഞാല്‍ മാറിനില്‍ക്കേണ്ടയാളല്ല ഞാന്‍. എനിക്കെതിരായ ഒരു ആരോപണവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മല്‍സരിക്കാതിരിക്കാന്‍ എന്ത് അയോഗ്യതയാണു എനിക്കുള്ളത് ബാബു ചേദിച്ചു.

പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ സ്ഥാനം രാജിവെച്ചു

06:04pm 3/4/2016 കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചു. യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവെച്ചിട്ടുണ്ട്. ഇനി യു.ഡി.എഫിനെതിരായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് നെല്ലൂര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മൂന്ന് സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്നാണ് രാജി. ജേക്കബ് ഗ്രൂപ്പിന് പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.

ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഹെല്‍മറ്റും മറ്റ് അധിക ഉപകരണങ്ങളും സൗജന്യമായി നല്‍കണമെന്ന നിയമം പ്രാബല്യത്തില്‍.

09:24am 3/4/2016 കോഴിക്കോട്: കേന്ദ്രനിയമവും ഹൈകോടതി നിര്‍ദേശവും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ കമ്മിറ്റി ശിപാര്‍ശയും പരിഗണിച്ച് ഇക്കാര്യം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പുറപ്പെടുവിച്ച സര്‍ക്കുലറാണ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഹെല്‍മറ്റ് കൂടാതെ വാഹനത്തിനൊപ്പം നമ്പര്‍പ്‌ളേറ്റ്, റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയും സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് രജിസ്‌ട്രേഷന്‍ അധികൃതര്‍ക്കുള്ള നിര്‍ദേശം. അധിക ഉപകരണങ്ങള്‍ സൗജന്യമായി നല്‍കാത്ത നിര്‍മാതാക്കളുടെ വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും അത്തരം Read more about ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഹെല്‍മറ്റും മറ്റ് അധിക ഉപകരണങ്ങളും സൗജന്യമായി നല്‍കണമെന്ന നിയമം പ്രാബല്യത്തില്‍.[…]

കോഴിക്കോട് വാഹനാപകടം: രണ്ട് മരണം

09:01am 3/4/2016 കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ ബൈക്കപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി അതുല്‍ രാജാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

പ്രതാപന്‍ മത്സരിക്കും; ആര്യാടന് പകരം മകന്‍, പത്മജ തൃശൂരില്‍

09:04am 2/4/2016 ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മത്സരിക്കുന്ന 82 സീറ്റുകളില്‍ തര്‍ക്കം നില നില്‍ക്കുന്ന 12 എണ്ണം ഒഴിച്ച് 70 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലാണ് തീരുമാനം ഉണ്ടായത്. എന്നാല്‍ നാളെ മാത്രമേ ഔദ്യോഗികമായി പുറത്തു വിടൂ. കൊച്ചി, തൃക്കാക്കര, കോന്നി, തൃപ്പൂണിത്തറ ,വടക്കാഞ്ചേരി, കൊല്ലം, ഇരിക്കൂര്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ സോണിയാ ഗാന്ധി തീരുമാനം എടുക്കും. മറ്റു 5 മണ്ഡലങ്ങളില്‍ ശനിയാഴ്ച സമവായം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തവണ മത്സരിക്കാന്‍ Read more about പ്രതാപന്‍ മത്സരിക്കും; ആര്യാടന് പകരം മകന്‍, പത്മജ തൃശൂരില്‍[…]

എം.പി വീരേന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

09:21am 1/4/2016 ന്യൂഡല്‍ഹി: ജനതാദള്‍ നേതാവ് എം.പി വീരേന്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഗുഡ്ഗാവിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീരേന്ദ്ര കുമാറിനെ ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ ആശുപത്രിയിലെത്തി

മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് നികേഷ് കുമാര്‍

11:23am 31/3/2016 വടകര: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നേരിട്ട് നടത്തണമെന്ന് മനസാക്ഷി പറഞ്ഞതുകൊണ്ടാണ് താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് വിരാമമിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും അഴീക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായ നികേഷ്‌കുമാര്‍ വ്യക്തമാക്കി. വടകരയില്‍ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.