അനധികൃത വിദേശ മദ്യം പിടികൂടി

27-03-2016 കോഴിക്കോട് ചാത്തമംഗത്തിനടുത്ത് അനധികൃത വിദേശ മദ്യനിര്‍മ്മാണ യൂണിറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലിറ്ററുകണക്കിന് വിദേശമദ്യം പിടികൂടി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കത്തിനടുത്താണ് അനധികൃത വിദേശ മദ്യനിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചുവന്നത്. വൈകീട്ട് വാഹന പരിശോധനക്കിടെ പിടിയിലായ ആള്‍ നല്‍കിയ വിവരമനുസരിച്ചായിരുന്നു റെയ്ഡ്. കണക്കില്‍ കൂടുതല്‍ മദ്യം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതാണ് മദ്യനിര്‍മാണ ശാലയിലേക്കുളള വഴിതുറന്നത്. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് സ്പിരിറ്റ് ഉള്‍പ്പെടെയുളള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെടുത്തു. ഇതോടൊപ്പം നിരവധി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകളും Read more about അനധികൃത വിദേശ മദ്യം പിടികൂടി[…]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയേക്കില്ല

27-03-2016 കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപണി പൂര്‍ത്തിയായാലും ഇനി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയേക്കില്ല. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ റണ്‍വേ നീളം കൂട്ടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. നിലവില്‍ 9377 അടിയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം. ഇത് 13000 അടിയാക്കിയാലേ വലിയ വിമാനങ്ങള്‍ ഇനിമുതല്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കൂ എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. റണ്‍വേ നീളം കൂട്ടണണമെന്ന് നിര്‍ദ്ദേശിച്ച് വ്യോമയാന മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് ഒരു Read more about കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയേക്കില്ല[…]

കെട്ടിടം പൊളിക്കുന്നതിനിടെ തീ പടര്‍ന്നു

27-03-2016 കൊച്ചി: എറണാകുളം സൗത്ത് റെയില്‍വ്വേ മേല്‍പാലത്തിനടുത്ത് കെട്ടിടം പൊളിക്കുന്നതിനിടെ തീ പടര്‍ന്നത് ആശങ്ക ഉയര്‍ത്തി. മേല്‍പ്പാലത്തിന്റെ സര്‍വ്വീസ് റോഡിന് ചേര്‍ന്നുള്ള പോത്തന്‍സ് ബില്‍ഡിങ്ങ് പൊളിക്കുന്നതിനിടെയാണ് അപകടം. അപകടമുണ്ടായ കെട്ടിടത്തിനോട് ചേര്‍ന്നുണ്ടായ ഹോട്ടലിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഹോട്ടല്‍ ഇന്നലെ അവധിആയിരുന്നുവെങ്കിലും ഇവിടത്തെ ഗ്യാസ്‌കുറ്റികള്‍ തീ പിടിച്ച കെട്ടിടത്തിനോട് ചേര്‍ന്നാണ് സൂക്ഷിച്ചിരുന്നത്. കൊച്ചി മെട്രോക്കായിട്ടാണ് പോത്തന്‍സ് ബില്‍ഡിങ്ങിന്റെ റോഡിനോട് ചേര്‍ന്നുള്ള ഭാഗം പൊളിച്ചു നീക്കുന്നത്. കെട്ടിടത്തിന്റെ കമ്പികള്‍ വെല്‍ഡ് ചെയ്യുന്നതിനിടെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. പൊളിച്ചു മാറ്റുന്ന Read more about കെട്ടിടം പൊളിക്കുന്നതിനിടെ തീ പടര്‍ന്നു[…]

സീറ്റ് ആരുടെയെങ്കിലും മൗലികാവകാശമാണോ എന്ന് ജി സുധാകരന്‍

26-03-2016 സീറ്റ് ആരുടെയെങ്കിലും മൗലികാവകാശമാണോ എന്ന് സി.പി.എം സംസ്ഥാനസമിതിയംഗം ജി സുധാകരന്‍. കായംകുളത്ത് സികെ സദാശിവന്‍ എം.എല്‍.എയ്ക്ക് സീറ്റ് നല്‍കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. കായംകുളത്ത് പോസ്റ്ററൊട്ടിച്ചത് രാഷ്ട്രീയ പിതൃശൂന്യതയുള്ള ക്രിമിനലുകളാണെന്നും ആലപ്പുഴയില്‍ വിഭാഗീയതയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. എറിഞ്ഞ് വീഴ്ത്താന്‍ പറ്റാത്തവരെ വീഴ്ത്താന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിയില്‍ വിഭാഗാീയതയുണ്ടോ എന്ന ചോദ്യത്തിന് വി എസ് അച്യുതാനന്ദന്‍ തന്നെ മത്സരിക്കുകയല്ലെ, പിന്നെന്ത് വിഭാഗീയത എന്നായിരുന്നു സുധാകരന്റെ മറുപടി. പ്രതിഭാ ഹരിയെയും രാമചന്ദ്രന്‍ നായരെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും Read more about സീറ്റ് ആരുടെയെങ്കിലും മൗലികാവകാശമാണോ എന്ന് ജി സുധാകരന്‍[…]

ആര്‍.എസ്.എസ് യു.ഡി.എഫ് ഗൂഡാലോചനയുടെ ഇരയെന്ന് പി. ജയരാജന്‍

09:30am 25/3/2016 വടകര: ‘ഒരോ നിമിഷവും ആയുസ്സ് നീട്ടിക്കിട്ടുന്ന ജീവിതമാണെന്‍േറത്. ’99ല്‍ മരണത്തെ മുഖാമുഖം കണ്ടു. ഇപ്പോഴിതാ ആര്‍.എസ്.എസ്‌യു.ഡി.എഫ് ഗൂഡാലോചന അതിജീവിച്ചുകഴിയുന്നു. കമ്യൂണിസ്റ്റ് കാരന്റെ ജീവിതം ഇങ്ങനെയൊക്കത്തെന്നെയാണ്’ കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സഹോദരി അഡ്വ. പി. സതീദേവിയുടെ വടകരചോറോട്ടെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാക്കുകള്‍. എന്തൊക്കെ ചര്‍ച്ചകളായിരുന്നു. രോഗനാടകമാണെന്നതുള്‍പ്പെടെ. കോടതിക്ക് കാര്യം ബോധ്യപ്പെട്ടു. അതാണ് ജാമ്യം ലഭിക്കാനിടയാക്കിയത്. നാലുതവണ ആന്‍ജിയോപ്‌ളാസി ചെയ്തയാളാണ് താന്‍. നിരവധി Read more about ആര്‍.എസ്.എസ് യു.ഡി.എഫ് ഗൂഡാലോചനയുടെ ഇരയെന്ന് പി. ജയരാജന്‍[…]

വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

1:57pm 24/3/2016 തൃശൂര്‍: തൃശൂര്‍ അന്തിക്കാട്ടിലെ വീട്ടില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 2100 ഡിറ്റണേറ്ററുകള്‍, 656 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 75 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 കിലോ ഗണ്‍പൗഡര്‍ എന്നിവയാണ് പിടികൂടിയത്. പുത്തൂക്കാരന്‍ വിനുവിന്റെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരമ്പര്യമായി കിണര്‍പണി നടത്തുന്ന ആളാണെന്നും കിണര്‍ പണിക്കായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് സംഘത്തെ കയ്യേറ്റം ചെയ്ത സംഭവം: ടി.പി.ദാസന്‍ അന്വേഷിക്കും

1:44pm 24/3/2016 കോഴിക്കോട്: കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മാര്‍ച്ച് 21ന് സംഘടിപ്പിച്ച റാലിക്കിടയില്‍ ഏഷ്യാനെറ്റിന്റെ ക്യാമറാമാനും റിപ്പോര്‍ട്ടറും കൈയ്യേറ്റം ചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി ദാസന്‍ അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ യുക്തമായ നടപടി കൈക്കൊള്ളുവാനാണ് പാര്‍ട്ടി തീരുമാനം. പ്രസ്തുത സംഭവത്തെ പാര്‍ട്ടി അപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Read more about ഏഷ്യാനെറ്റ് സംഘത്തെ കയ്യേറ്റം ചെയ്ത സംഭവം: ടി.പി.ദാസന്‍ അന്വേഷിക്കും[…]

വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

23-03-2016 വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്. 76 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപയോഗം. എന്നാല്‍ ഉപയോഗം കൂടിയിട്ടുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് വൈദ്യുതി ബോര്‍ഡ് പറഞ്ഞു. വേനല്‍ച്ചൂട് കൂടാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ഒരാഴ്ചയായി വൈദ്യുതിയുടെ ഉപയോഗം 70 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. കഴിഞ്ഞ ദിവസം ഇത് 76 ദശലക്ഷം യൂണിറ്റായി. 2014ലെ ശരാശരി ഉപയോഗം 70.13 ആയിരുന്നു. 2015ല്‍ ഇത് 70.95 യൂണിറ്റായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 6 ദശലക്ഷം യൂണിറ്റ് അധികമാണ് ഈവര്‍ഷത്തെ Read more about വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്[…]

ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടി കോടിയേരി

23-03-2016 കണ്ണൂര്‍: പി.ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനു ജാമ്യം ലഭിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വി.എം.സുധീരന്‍ കരുതിവച്ചിരുന്ന ബോംബ് നനഞ്ഞ പടക്കമായി. മോഹന്‍ ഭാഗവത് ഇടപെട്ട് സി.ബി.ഐയെ സ്വാധീനിച്ചാണ് ജയരാജനെ കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജയരാജനെതിരേ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ കെട്ടിച്ചമച്ച കേസാണിത്. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും Read more about ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടി കോടിയേരി[…]

ഹജ്ജ്നറുക്കെടുപ്പ് ഇന്ന്

12:43am 23/3/2016 കരിപ്പൂര്‍:ഹജ്ജ് നറുക്കെടുപ്പ് ബുധനാഴ്ച രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. സംവരണ വിഭാഗക്കാരായ 70 വയസ്സിന് മുകളിലുള്ളവര്‍ക്കും മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അവസരം കിട്ടിയവര്‍ യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ അഞ്ഞൂറോളം സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. നാലാം വര്‍ഷ അപേക്ഷകര്‍, പൊതു അപേക്ഷകര്‍ എന്ന രീതിയില്‍ എല്ലാവര്‍ക്കും നറുക്കെടുപ്പിലൂടെ നമ്പറുകള്‍ നല്‍കും.