കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെ പോസ്റ്ററുകള്‍

11:27am 23/3/2016 പത്തനംതിട്ട: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് കോന്നിയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വി.എം സുധീരന്‍ പറഞ്ഞ മന്ത്രിസഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക, കെ.പി.സി.സി പ്രസിഡന്റിന് വേണ്ടാത്ത തട്ടിപ്പ് വീരനെ കോന്നിക്കും വേണ്ട എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

എസ്.എസ്.എല്‍.സി പരീക്ഷ നാളെ അവസാനിക്കും

12:14PM 22/3/2016 തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച അവസാനിക്കും. ജീവശാസ്ത്രം പരീക്ഷയാണ് അവസാന ദിവസം. ചൊവ്വാഴ്ച രസതന്ത്രവും. പഴയ സ്‌കീമിലുള്ള വിദ്യാര്‍ഥികളുടെ ഐ.ടി തിയറി പരീക്ഷകള്‍ മാര്‍ച്ച് 28ന് നടക്കും. സംസ്ഥാനത്താകെ ആറുപേര്‍ മാത്രമാണ് ഈ പരീക്ഷ എഴുതാനുള്ളത്. 476877 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുണ്ടായിരുന്നത്. ഇതില്‍ 474286 പേര്‍ റെഗുലര്‍ വിഭാഗത്തിലും 2591 പേര്‍ പ്രൈവറ്റായും. കഴിഞ്ഞവര്‍ഷം ഫലപ്രഖ്യാപനത്തിലുണ്ടായ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ അതീവ ശ്രദ്ധയോടെയായിരുന്നു പരീക്ഷാനടത്തിപ്പ്. മാര്‍ച്ച് 28, 29 Read more about എസ്.എസ്.എല്‍.സി പരീക്ഷ നാളെ അവസാനിക്കും[…]

പി. ജയരാജന്റെ ജാമ്യാപേക്ഷ വിധി ഇന്ന്

09:32am 22/3/2016 കണ്ണൂര്‍/തലശ്ശേരി: പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ വിധി പറയുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ശനിയാഴ്ച ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച കോടതി, സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഹാജരാണോ എന്ന് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 15നാണ് ജയരാജന്‍ ജാമ്യഹരജി സമര്‍പ്പിച്ചത്.

സോളാര്‍ കമ്മിഷന്‍ നടപടികള്‍ ഏകപക്ഷീയമാകുന്നുവെന്ന്് അഡ്വ.ബി രാജേന്ദ്രന്‍

21-3-2016 കാലാവധി നീട്ടിയതിനു ശേഷമുള്ള കമ്മിഷന്‍ നടപടികള്‍ ഏകപക്ഷീയമാണെന്ന് ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി അഡ്വ.ബി രാജേന്ദ്രന്‍. കമ്മിഷന്‍ നടപടികള്‍ മന്തഗതിയിലായിരിക്കുകയാണ്. സരിതയുടെ വിസ്താരത്തിന്റെ പേരില്‍ കഴിഞ്ഞ ഒന്നരമാസക്കാലം കാര്യമായ ഒരു നടപടിയും നടന്നിട്ടില്ല. കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി ലക്ഷക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്. സരിതയുടെ വിസ്താരം ഉച്ചതിരിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും കമ്മിഷന്‍ അത് ഏകപക്ഷീയമായി 28ലേക്ക് മാറ്റിവച്ചു. വളരെ പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന അന്ന് അഭ്യന്തരവകുപ്പ് മന്തിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ Read more about സോളാര്‍ കമ്മിഷന്‍ നടപടികള്‍ ഏകപക്ഷീയമാകുന്നുവെന്ന്് അഡ്വ.ബി രാജേന്ദ്രന്‍[…]

കൊച്ചി മെട്രോയുടെരണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തി

21-03-2016 കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തി. മുട്ടം മുതല്‍ ഇടപ്പള്ളി ടോള്‍ വരെ ആറ് കിലോമീറ്ററാണ് മെട്രോ ഓടിയെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി പത്ത് പ്രാവശ്യമായിരുന്നു പരീക്ഷണം. ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേഗം വര്‍ധിപ്പിച്ചാണ് ഓടിയത്. ആദ്യം മണിക്കൂറില്‍ പത്ത്കിലോമീറ്റര്‍ വേഗതയിലും പിന്നീട് ഇരുപതും മുപ്പതും കിലോമീറ്റര്‍ വേഗതയിലുമാണ് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. മുട്ടം മുതല്‍ ഇടപ്പള്ളിയിലേക്കും തിരിച്ചുമായി പത്ത് തവണ മെട്രോ ഓടിച്ചു. ഡിഎംആര്‍സി Read more about കൊച്ചി മെട്രോയുടെരണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തി[…]

പി.ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

12:54pm 21/3/2016 കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈക്കും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിവുന്നു. അതേ സമയം കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജ്യാമ്യഹര്‍ജിയില്‍ തലശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

കോഴിക്കോട് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

11:27am 20/3/2016 കോഴിക്കോട്: വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് കല്ലായില്‍ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചാണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. പുലര്‍ച്ചേ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിമില്ലിന് പിന്നില്‍ കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കളില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രഥമിക നിഗമനം. കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏഴ് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.പുലര്‍ച്ചേ ആയതിനാല്‍ ആളപായം ഇല്ലെന്നാണ് വിവരങ്ങള്‍. വളരെ വേഗം തീപിടിക്കുന്ന ഈര്‍ച്ചപ്പൊടിക്കും വര്‍ണിഷിനും തീപിടിച്ചതോടെ തീ കൂടുതല്‍ പടരുകയായിരുന്നു. മൂന്ന് ഷെഡ്ഡുകളിലായി സുക്ഷിച്ചിരുന്ന Read more about കോഴിക്കോട് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം[…]

വയനാട്ടില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം

മേപ്പാടി: അമേരിക്കന്‍ വിപ്‌ളവത്തിലേക്ക് നയിച്ച ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം വയനാട്ടില്‍ അരങ്ങേറി . വെള്ളിയാഴ്ച വൈകീട്ട് സമരക്കാരുടെ നേതൃത്വത്തില്‍ തേയിലച്ചപ്പ് കയറ്റിക്കൊണ്ടുവന്ന വാഹനം തടഞ്ഞുനിര്‍ത്തി ചാക്കുകള്‍ പിടിച്ചെടുത്ത് റോഡില്‍ വിതറുകയായിരുന്നു. എച്ച്.എം.എല്‍ നെടുങ്കരണ ഡിവിഷനില്‍നിന്ന് അരപ്പറ്റ ഫാക്ടറിയിലേക്ക് തേയിലച്ചപ്പ് കയറ്റിവന്ന വാഹനമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞത്. ചപ്പ് നിറച്ച ചാക്കുകള്‍ കെട്ടഴിച്ച് റോഡില്‍ വിതറിയശേഷം വാഹനം തിരികെ പറഞ്ഞുവിട്ടു. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു സംഭവം. 12 ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. Read more about വയനാട്ടില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി മോഡല്‍ സമരം[…]

14 എം.എൽ.എമാർക്ക് 100 ശതമാനം ഹാജർ

08:40am 19/3/2016 തിരുവനന്തപുരം: 13ാം കേരള നിയമസഭയിൽ 14 എം.എൽ.എമാർക്ക് 100 ശതമാനം ഹാജർ. 16 സമ്മേളനങ്ങളിലായി മൊത്തം 237 ദിവസമാണ് സഭ സമ്മേളിച്ചത്. ദിവസങ്ങളിലെല്ലാം 14 എം.എൽ.എമാർ സഭയിലത്തെി. അബ്ദുറഹിമാൻ രണ്ടത്താണി, ടി.എ. അഹമ്മദ് കബീർ, മുഹമ്മദുണ്ണിഹാജി, കെ. മുരളീധരൻ, എൻ.എ. നെല്ലിക്കുന്ന്, കെ.എസ്. സലീഖ, വി.ഡി. സതീശൻ, ബി. സത്യൻ, കെ.എം. ഷാജി, സണ്ണി ജോസഫ്, പി. ഉബൈദുല്ല, എം. ഉമ്മർ, വി.എം. ഉമ്മർ മാസ്റ്റർ, എം.എ. വാഹീദ് എന്നിവരാണ് 100 ശതമാനം ഹാജർ Read more about 14 എം.എൽ.എമാർക്ക് 100 ശതമാനം ഹാജർ[…]

സി.ബി.ഐയുടെ ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്ന്

10:28AM 10/3/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ബുധനാഴ്ച 12 മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ജയരാജനെ സൂപ്രണ്ടിന്റെ ഓഫിസിനോട് ചേര്‍ന്ന മുറിയിലാണ് സി.ബി.ഐ ഡിവൈ.എസ്.പി ഹരിഓം പ്രകാശിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം വൈകീട്ട് മൂന്നുമണി മുതല്‍ ചോദ്യം ചെയ്തത്. മനോജിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. ചോദ്യം ചെയ്യലിനോട് അദ്ദേഹം പൂര്‍ണമായും സഹകരിക്കുന്നില്‌ളെന്നാണ് സി.ബി.ഐ Read more about സി.ബി.ഐയുടെ ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്ന്[…]