മുഖം കളളന്‍ പിടിയില്‍; പ്രധാന തൊഴില്‍ മാല മോഷണം

10:08am 10/3/2016 മൂവാറ്റുപുഴ: മുഖം മൂടി ധരിച്ച് ബൈക്കില്‍ മാല മോഷ്ടിക്കാനിറങ്ങുന്ന യുവാവ് പിടിയില്‍. ബ്ലാക്ക്മാനെന്ന പേരില്‍ അറിയപ്പെടുന്ന മൂവാറ്റുപുഴ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വേഷപ്രച്ഛന്നനായി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മാലമോഷണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയത് പ്രതികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് വിഷ്ണുവിനെ പിടികൂടിയത്. ബ്ലാക്ക്മാന്‍ വേഷം കെട്ടി ഇയാള്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നതായും പരാതികള്‍ ഉണ്ട്. മുമ്പില്‍ നിന്നും പിന്നില്‍ നിന്നും നോക്കിയാല്‍ വാഹനം ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ മാറ്റങ്ങള്‍ Read more about മുഖം കളളന്‍ പിടിയില്‍; പ്രധാന തൊഴില്‍ മാല മോഷണം[…]

കേരളം നാളെ പരീക്ഷാഹാളിലേക്ക്

03:12pm 8/3/2016 തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷാ മാര്‍ച്ച് 9 ന് ആരംഭിക്കും. ഈ മാസം 23 വരെയാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ അറിയിച്ചു. സംസ്ഥാനത്ത് ഇത്തവണ 4,74,286 കുട്ടികളാണ് പരീക്ഷ എഴൂതുന്നത്. 2,591 കുട്ടികള്‍ പ്രൈവറ്റ് സ്‌കീമിലും പരീക്ഷ എഴൂതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴൂതുന്നത് മലപ്പുറം റവന്യൂ ജില്ലയിലാണ്. 83,315 പേര്‍. ഏറ്റവും കുറവ് പത്തനംതിട്ട റവന്യൂ ജില്ലയില്‍. 12,481 പേര്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ Read more about കേരളം നാളെ പരീക്ഷാഹാളിലേക്ക്[…]

മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി

6:24pm 4/3/2016 മലപ്പുറം: മലപ്പുറം വനിതാ കോളജിന്റെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ ഡി.വൈ.ഐയുടെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം ടൗണ്‍ഹാളില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്. മലപ്പുറം വനിതാ കോളജിന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു ഒരു സംഘം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മഞ്ചേരി റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. ശക്തമായ പൊലീസ് സന്നാഹം ഇവരെ തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തു തള്ളും നടന്നു. അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പിന്തുണയും അഭിവാദ്യവുമര്‍പിച്ച് എം.എസ്.എഫ്,യൂത്ത് ലീഗ് പ്രവര്‍ത്തകരും ഇവിടെ തമ്പടിച്ചതോടെ ചെറിയതോതില്‍ Read more about മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി[…]

പത്തനാപുരത്ത് ചലച്ചിത്ര നടന്‍ ജഗദീഷിനെതിരെ പോസ്റ്ററുകള്‍

11:50am 03/3/2016 കൊല്ലം: നടന്‍ ജഗദീഷിനെതിരെ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. മണ്ഡലത്തില്‍ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് വേണം.? ഞങ്ങള്‍ എവിടെ പോകണം? ഇതിന് ഉത്തരം തരേണ്ടത് എ.സി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കള്‍ ആണ്. വരുത്തന്‍മാരേ ഉള്ളോ പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. എന്നാണ് പോസ്റ്ററുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതപട്ടികയില്‍ പത്തനാപുരം മണ്ഡലത്തില്‍ ജഗദീഷും ഇടംപിടിച്ചിരുന്നു. ഇതു Read more about പത്തനാപുരത്ത് ചലച്ചിത്ര നടന്‍ ജഗദീഷിനെതിരെ പോസ്റ്ററുകള്‍[…]

മദ്യപിച്ച് എത്തിയ അച്ചനോട് ഇറങ്ങി പോകാന്‍ മകന്‍ പറഞ്ഞു മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

01:18pm 02/3/2016 ബാലരാമപുരം: മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചത് ചോദ്യം ചെയ്ത മകനെ അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. പള്ളിച്ചാല്‍ അയണിമൂട് സ്വദേശി രാജേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേഷിന്റെ അച്ഛന്‍ ഭുവനചന്ദ്രന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. മകന്‍ ഉറങ്ങിക്കിടക്കവെയാണ് ഭുവനചന്ദ്രന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മദ്യപിച്ച് വീട്ടില്‍ എത്തിയ ഭുവനചന്ദ്രനുമായി മകന്‍ രാജേഷ് വാക്കുതര്‍ക്കത്തിലായി. അച്ഛനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീടുവിട്ടുപോയ ഇയാള്‍ Read more about മദ്യപിച്ച് എത്തിയ അച്ചനോട് ഇറങ്ങി പോകാന്‍ മകന്‍ പറഞ്ഞു മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു[…]

പന്ത്രണ്ടുക്കാരിയെ പീഡിപ്പിച്ച് കേസ്സില്‍ : പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്

-07:42pm 01/3/2016 തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും വലിയ ശിക്ഷ വിധിച്ചു. തൃശൂര്‍ പീച്ചിയില്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇരക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്. പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി Read more about പന്ത്രണ്ടുക്കാരിയെ പീഡിപ്പിച്ച് കേസ്സില്‍ : പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്[…]

ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപ് അന്തരിച്ചു.

12:48PM 01/3/2016 തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപിനെ മരിച്ച നിലയില്‍ കണ്ടത്തെി. തൃശൂര്‍ കിഴക്കേക്കോട്ട മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ കരിമ്പനക്കല്‍ വീട്ടിലാണ് മരിച്ചതായി കണ്ടത്. മരണ കാരണം വ്യക്തമല്ല. 1984ല്‍ വേട്ട എന്ന സിനിമയിലൂടെ ചലചിത്ര സംവിധാന രംഗത്തേക്ക് എത്തിയത്. നുള്ളി നോവിക്കാതെ, ഇവരെ സൂക്ഷിക്കുക, വര്‍ഷങ്ങള്‍ പോയതറിയാതെ, ശില്‍പി, എക്‌സ്‌ക്യൂസ്മീ..ഏതു കോളജിലാ, സ്പര്‍ശം, തമിഴ് ചിത്രങ്ങളായ കണ്‍കള്‍ അറിയാമല്‍, തൂത്തുവന്‍ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവവും മുസ്രിസ് പൈതൃകവും ഇന്ത്യയിലെ പുരാതന തുറമുഖങ്ങളും Read more about ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപ് അന്തരിച്ചു.[…]

അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം ഇന്ന് അര്‍ധരാത്രിമുതല്‍

11:20am 29/2/2016 കൊച്ചി :പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചു കേരള സംസ്ഥാനത്ത് പെട്രോള്‍ പമ്പ് അടച്ചിട്ട് അനിശ്ചിതകാല സമരം ഇന്ന അര്‍ദ്ധരാത്രി മുതല്‍. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകള്‍ സമരത്തില്‍ ഭാഗമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പട്ടതിനെ തുടര്‍ന്നാ് സമര മുറ. മറ്റൊരു സംസ്ഥാനത്തും ഡീലര്‍മാര്‍ ലൈസന്‍സ് പുതുക്കുന്നില്ല. യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ Read more about അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം ഇന്ന് അര്‍ധരാത്രിമുതല്‍[…]

ഫെയ്സ്ബുക്ക് രക്ഷകനായി : എട്ടുവയസുകാരനെ കൊല്ലാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് പിടിയില്‍

10:36am 29/2/2016 ചെറുതോണി: എട്ടു വയസുകാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. കുരിശുപാറ കുരിശുങ്കല്‍ കെ.ആര്‍ അനൂപ്(18), കണയനാട്ട് മെബിന്‍ മാത്യു(19) എന്നിവരെയാണ് തങ്കമണി പോലീസ് അറസ്റ്റുചെയ്തത്. മരിയാപുരം കാഞ്ഞമലയില്‍ മാത്യുവിന്റെ മകന്‍ അര്‍ണോള്‍ഡ്(8)നെ കഴിഞ്ഞ ഞായറാഴ്ച പള്ളിക്ക് സമീപത്തുവച്ച് പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് അതിക്രൂരമായി ആക്രമിച്ച് പരുക്കേല്‍പിക്കുകയായിരുന്നുവെന്നാണ് കേസ്. വേദപാഠ പഠനത്തിനായി പള്ളിയിലെത്തിയ ബാലന്‍ ക്ലാസിനിടെ മൂത്രമൊഴിക്കാനായി ടോയ്ലറ്റില്‍ പോയി. ഇവിടെ പ്രതികള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നത് കുട്ടികണ്ടുവെന്ന് Read more about ഫെയ്സ്ബുക്ക് രക്ഷകനായി : എട്ടുവയസുകാരനെ കൊല്ലാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് പിടിയില്‍[…]

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

28-2-2016 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് കോട്ടയം കാണക്കാരിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ച് മുഖ്യമന്ത്രിയുടെ ചുണ്ടിനു നേരിയ പരിക്കേറ്റു. കാറിന്റെ ജനാലയുടെ ചില്ല് തെറിച്ചു വീണു ഗണ്‍മാന്‍ അശോകന്റെ കൈയ്ക്കും പരിക്കേറ്റു. കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓടയിലേക്കു തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ എസ്‌കോര്‍ട്ട് വാഹനത്തിലാക്കി Read more about ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു[…]