മദ്യനയത്തിന്റെ ലക്ഷ്യം സാമൂഹ്യനന്മ: അട്ടിമറി ജനം അനുവദിക്കില്ല: കെ. ബാബു
27-02-2016 സാമൂഹ്യനന്മ ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാന്‍ കേരളത്തിലെ ജനം അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. പ്രതിവര്‍ഷം പത്തു കോടി രൂപയുടെ നഷ്ടം നേരിടുന്ന മദ്യരാജാക്കാന്‍മാര്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് മദ്യനയം അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഢാലോചന വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കച്ചേരിപ്പടിയില്‍ എറണാകുളം എക്‌സൈസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മദ്യ വില്‍പ്പനശാലകള്‍ പുതിയതൊന്നു പോലും അനുവദിക്കാതിരിക്കുകയും 78 എണ്ണം അടച്ചുപൂട്ടുകയും ചെയ്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മദ്യനയത്തെ തുടര്‍ന്ന് Read more about മദ്യനയത്തിന്റെ ലക്ഷ്യം സാമൂഹ്യനന്മ: അട്ടിമറി ജനം അനുവദിക്കില്ല: കെ. ബാബു[…]










