തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് സമരം

09:24 AM 23/02/2016 തൃശൂര്‍: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും. തൊഴിലാളികളുടെ സംയുക്ത സമരസമിതി നേതൃത്വത്തിലാണ് സമരം. എ.ഡി.എം ഷണ്‍മുഖന്‍, ആര്‍.ടി.ഒ മുരളീധരന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ എം.വി. ഷീല എന്നിവരുടെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച ബസുടമകളും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്ത ഉടമകളുടെ പട്ടിക തയാറാക്കാന്‍ പത്തുദിവസം നല്‍കണമെന്ന് എ.ഡി.എം ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ തള്ളി. Read more about തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് സമരം[…]

ഭക്തി നിറവില്‍ ആറ്റുക്കാല്‍ പൊങ്കാല നാളെ

12:46pm 22/2/2016 തിരുവനന്തപുരം: ഭക്തരുടെ ഒരു വര്‍ഷത്തെ ഭക്തിനിര്‍ഭരമായ കാത്തിരിപ്പിനൊടുവില്‍ നാളെ ആറ്റുകാലമ്മയ്ക്കു പൊങ്കാല. പൊങ്കാലയുടെ ഔ#രപക്ക്ങ്ങല്‍ സജ്ജമാക്കിയിരിക്കുകയാണ് തലത്ഥാന നഗരി. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന നാളെ രാവിലെ പത്തിന് അടുപ്പു വെട്ടോടെയാണു പൊങ്കാലയുടെ ചടങ്ങുകള്‍ തുടങ്ങുകയായി. വാദ്യഘോഷങ്ങളുടെയും, നാമജപങ്ങളുടെയും അകമ്പടിയോടെ പണ്ടാരയടുപ്പില്‍ തീ പകരും. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു തലസ്ഥാന നഗരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് അവധി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കും.

ഗിന്നസിലേക്ക്: അഖിലകൈരള കോല്‍ക്കളിസംഘം

22/2/2016 കോഴിക്കോട്: ഒമ്പതു വയസ്സ് മുതല്‍ 75 വയസ്സുവരെയുള്ള 520 പേര്‍. ഒരേ താളത്തില്‍ ഒരേചുവടില്‍ അവര്‍ ചുവടുവെച്ച് കയറിയത് ഗിന്നസിന്റെ സുവര്‍ണതാളുകളിലേക്ക്. 120 പേര്‍ ചേര്‍ന്ന് കാസര്‍കോട് നടത്തിയ കോല്‍ക്കളി റെക്കോഡാണ് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജ് ഗ്രൗണ്ടില്‍ അഖില കൈരള കോല്‍ക്കളി ഗുരുക്കള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പഴങ്കഥയാക്കിയത്. 10 മിനിറ്റ് നീണ്ട കളിയില്‍ തനത് കോല്‍ക്കളിയാണ് അവതരിപ്പിച്ചത്. രണ്ടു കളിയും രണ്ടു പാട്ടുമാണ് കളിച്ചത്. ‘പതറാതെയും വെട്ടി ഹംസ പുലിയാം കുട്ടി ഇസ്ലാമിയത്തിന്റെ കൊടിയും Read more about ഗിന്നസിലേക്ക്: അഖിലകൈരള കോല്‍ക്കളിസംഘം[…]

രണ്ടു ദിവസം പൊട്ടക്കിണറ്റില്‍ ; മൂന്നാംനാള്‍ 83 കാരനെ പുറത്തെടുത്തു

09:50AM 22/2/2016 ചെറുതുരുത്തി: പൊട്ടക്കിണറ്റില്‍ രണ്ടു ദിവസങ്ങള്‍ കഴിയേണ്ടി വന്ന വയോധികന് മൂന്നാനാള്‍ പുതുജീവിതത്തിലേക്ക് . ചെറുതുരുത്തി നിവാസിയായ ബാലകൃഷ്ണന്‍ നായരെയാണ് ജീവിതത്തിലേക്ക് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വലിച്ചു കയറ്റിയത്. വ്യാഴാഴ്ച രാത്രി 12 കോല്‍ താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണ ബാലകൃഷ്ണനെ ശനിയാഴ്ച ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷനിലെ ജീവനക്കാരാണ് പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ ബാലകൃഷ്ണന്‍ നായരുടെ മകളാണ് വീടിന് തൊട്ടടുത്തുള്ള പറമ്പിലെ പൊട്ടക്കിണറ്റില്‍ പിതാവിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ 83 കാരനെ Read more about രണ്ടു ദിവസം പൊട്ടക്കിണറ്റില്‍ ; മൂന്നാംനാള്‍ 83 കാരനെ പുറത്തെടുത്തു[…]

ടെക്‌നോപാര്‍ക്കിന് മുന്‍പില്‍ അപകടം :ഒരു സ്ത്രീ മരിച്ചു

12:10 pM 19/02/2016 തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് മുന്‍പില്‍ വാഹനമിടിച്ച് സ്ത്രീ മരിച്ചു. കഴക്കൂട്ടം കുഴിവിള സ്വദേശി അനില (52) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇതേസ്ഥലത്ത് വാഹനപകടത്തില്‍ യുവാവ് മരിച്ചിരുന്നു.

ഓണ്‍ലൈന്‍ പെണ്‍വാണിഭം: രാഹുലിനും രശ്മിക്കും ഹെകോടതി ജാമ്യം അനുവദിച്ചു

01:21pm 18/2/2016 കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ മുഖ്യ പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും ഹൈകോടതി ജാമ്യം കൊടുത്തു. അറസ്റ്റിലായി 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്‌ളെന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് സുനില്‍ തോമസ് ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയെ ഏല്‍പിക്കുക, എല്ലാ ശനിയാഴ്ചയും തിങ്കളാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ടവരെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. 2015 നവംബര്‍ 18നാണ് ഇരുവരും പൊലീസ് Read more about ഓണ്‍ലൈന്‍ പെണ്‍വാണിഭം: രാഹുലിനും രശ്മിക്കും ഹെകോടതി ജാമ്യം അനുവദിച്ചു[…]

സൈനുദ്ദീന്‍ മുസ്ലിയാര്‍ അന്തരിച്ചു

18/2/2016 കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെണ്ടോട്ടിയിലെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം വൈകിട്ട് 4.30 ന് ദാറുല്‍ഹുദാ അങ്കണത്തില്‍ നടക്കും. 1937 ല്‍ ചെറുശേരി മുഹമ്മദ് മുസ്ലിയാരുടെയും പാത്തുമ്മുണ്ണിയുടെയും മകനായി മൊറയൂരിലാണ് ജനനം. സുന്നി മഹല്ല് ഫെഡറേഷന്റെ മാതൃകാ ദര്‍സ് സംരംഭത്തിന്റെ തുടക്കത്തില്‍ 1977 മുതല്‍ 18 വര്‍ഷം ചെമ്മാട് മഹല്ലില്‍ മുദരിസായി. Read more about സൈനുദ്ദീന്‍ മുസ്ലിയാര്‍ അന്തരിച്ചു[…]

മോഷണക്കേസില്‍ സംശയം : ഒന്നര വയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു

10:02am 17/2/2016 മൂലമറ്റം: മോഷണക്കേസില്‍ സംശയിക്കപ്പെട്ടതോടെ ഒന്നര വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇലപ്പളളി പാത്തിക്കപ്പാറ വിന്‍സെന്റിന്റെ ഭാര്യ ജയിസമ്മ (സുനിത 28)യാണ് മകന്‍ ആഷിനെ കൊന്നശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിസമ്മയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ എട്ടിന് അയല്‍വാസിയായ കുപ്പേലാനിക്കല്‍ അന്നമ്മ(96)യെ ആരോ തലയ്ക്കടിച്ചു മാല കവര്‍ന്നിരുന്നു. ഇതില്‍ ജയിസമ്മയ്ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പോലീസ് വിവരം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച രാത്രി കട്ടപ്പനയില്‍നിന്നു ജോലി കഴിഞ്ഞു വന്ന Read more about മോഷണക്കേസില്‍ സംശയം : ഒന്നര വയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു[…]

എറണാകുളത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

09:34am 17/2/2016 കൊച്ചി: ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍ ആശുപത്രി വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരേയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.

രണ്ടു വിദ്യാര്‍ഥികള്‍ മണല്‍ക്കുഴിയില്‍ മുങ്ങിമരിച്ചു

09:31am 17/2/2016 തലയോലപ്പറമ്പ്: കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് മണല്‍ക്കുഴിയില്‍ ദാരുണാന്ത്യം. ഇന്നലെ െവെകുന്നേരം 6.20ന് വെള്ളൂര്‍ പുത്തന്‍ചന്തയ്ക്കു സമീപമുള്ള മണല്‍ക്കുഴിയില്‍ കുളിക്കാനിറങ്ങിയ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌ക്കൂളിലെ ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചത്. വെള്ളൂര്‍ വേലത്തറ ലക്ഷ്മണന്റെ മകന്‍ ആനന്ദ് (12), വെള്ളൂര്‍ കീത്തോട്ടത്തില്‍ സതീശന്റെ മകന്‍ വിവേക് (11) എന്നിവരാണ് കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ചത്. സ്‌കൂള്‍വിട്ടശേഷം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ ഏറെ െവെകിയും കാണാതായതിനെത്തുടര്‍ന്ന് ആനന്ദിന്റെ അമ്മ തെരഞ്ഞ് മണല്‍ക്കടവില്‍ എത്തിയപ്പോള്‍ ഇവര്‍ കുളിക്കുന്നതുകണ്ട് പെട്ടെന്ന് കയറിപ്പോരാന്‍ Read more about രണ്ടു വിദ്യാര്‍ഥികള്‍ മണല്‍ക്കുഴിയില്‍ മുങ്ങിമരിച്ചു[…]