സുധീഷിന്റെ മൃതദേഹം ഇന്ന് മണ്‍റോതുരുത്തിലെത്തിക്കും

12:06pm 16/02/2016 മണ്‍റോതുരുത്ത്: സിയാചിനില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച ലാന്‍സ്‌നായിക് സുധീഷ്‌കുമാറിന്റെ മൃതദേഹം ചൊവ്വാഴ്ച മണ്‍റോതുരുത്തിലത്തെിക്കും. തിങ്കളാഴ്ച രാത്രി വൈകി തിരുവനന്തപുരം വിമാനത്താവളത്തിലത്തെിച്ച മൃതദേഹം പാങ്ങോട് മിലിറ്ററി ക്യാമ്പില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ജന്മനാട്ടിലേക്ക് കൊണ്ടുവരും. സുധീഷിന്റെ മൃതദേഹം പൂര്‍ണ സൈനികബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംസ്‌കാരച്ചടങ്ങുകള്‍ ഉച്ചക്ക് ഒന്നിന് ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ ആറിന് പാങ്ങോട് സൈനിക ക്യാമ്പില്‍ സൈനിക ബഹുമതി ചടങ്ങുള്‍ പൂര്‍ത്തിയാക്കി, മണ്‍റോതുരുത്തില്‍നിന്നത്തെുന്ന 101 വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം ദേശീയപാതയിലൂടെ കുണ്ടറ മുക്കട വഴിയാണ് മണ്‍റോതുരുത്തിലത്തെിക്കുക. Read more about സുധീഷിന്റെ മൃതദേഹം ഇന്ന് മണ്‍റോതുരുത്തിലെത്തിക്കും[…]

സൈക്കിള്‍ വാങ്ങാന്‍ പെന്‍ഷന്‍ പണം നല്‍കിയില്ല: പതിനാലുകാരന്‍ വല്യമ്മയെ ചുറ്റികക്ക് അടിച്ചുകൊന്നു

11:08am 16/2/2016 കല്‍പ്പറ്റ: സൈക്കിള്‍ വാങ്ങാനായി പെന്‍ഷന്‍ പണം കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പതിനാലുകാരന്‍ വല്യമ്മയെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി. കല്‍പ്പറ്റ മുട്ടില്‍ എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മ (75)യാണ് കൊല്ലപ്പെട്ടത്. അഴകമ്മയുടെ മകളുടെ മകനാണ് പ്രതി. കൊല നടത്തിയ ശേഷം നാട്ടില്‍ നിന്നു മുങ്ങിയ പേരക്കുട്ടിയെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഞായറാഴ്ച രാത്രി പോലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടു കൂടിയാണ് കൊലപാതകം നടന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം Read more about സൈക്കിള്‍ വാങ്ങാന്‍ പെന്‍ഷന്‍ പണം നല്‍കിയില്ല: പതിനാലുകാരന്‍ വല്യമ്മയെ ചുറ്റികക്ക് അടിച്ചുകൊന്നു[…]

സിയാച്ചിനില്‍ വീരമൃത്യു വരിച്ച ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

10:12am 16/2/2016 തിരുവനന്തപുരം: സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പുലര്‍ച്ചേ 12.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രത്യേക വിമാനത്തിലാണ് മദ്രാസ് റെജിമെന്റിലെ ലാന്‍സ് നായിക് ആയിരുന്ന കൊല്ലം മണ്‍റോതുരുത്ത് സ്വദേശീ ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. എന്‍. ബാലഗോപാല്‍ , ചീഫ് സെക്രട്ടറി ജിജി Read more about സിയാച്ചിനില്‍ വീരമൃത്യു വരിച്ച ബി. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു[…]

വാഹന അപകടത്തില്‍പെട്ട യുവാവിന് ദിലീപിന്റെ സഹായഹസ്തം

10:15am 11/02/2016 ദുബൈ: വാഹനാപകടത്തില്‍ പെട്ട മലയാളി യുവാവിന് നടന്‍ ദിലീപിന്റെ സഹായം കൂട്ടായി. ഖിസൈസിലെ കഫ്തീരിയയില്‍ ഡെലിവറി ബോയിയായ വടകര പള്ളിത്തായ സ്വദേശി ജാസിറിനാണ് (23) ദിലീപിന്റെ സഹായഹസ്തമത്തെിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ദുബൈ മുഹൈസിനയില്‍ വെച്ച് ജാസിറിന്റെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് കുറേ നേരം ജാസിര്‍ റോഡില്‍ കിടന്നു. ആരും സഹായിക്കാന്‍ തയാറായില്ല. ഈ സമയത്താണ് സുഹൃത്ത് നസീറിനൊപ്പം ദിലീപ് അതുവഴി കാറില്‍ വന്നത്. പുറത്തിറങ്ങിയ ഇരുവരും ചേര്‍ന്ന് ജാസിറിനെ എഴുന്നേല്‍പിച്ചു. തുടര്‍ന്ന് പൊലീസിനെ Read more about വാഹന അപകടത്തില്‍പെട്ട യുവാവിന് ദിലീപിന്റെ സഹായഹസ്തം[…]

കായല്‍ കൈയേറി :നടന്‍ ജയസൂര്യക്ക് എതിരെ കൊച്ചി കോര്‍പറേഷന്‍

10/2/2016 തൃശൂര്‍: മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ കായല്‍ കൈയേറിയതായി പ്രസ്ഥാവിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കി . കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ് സ്ഥലം അളന്നതിന്റെ വിശദാംശങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടില്‍ കൈയേറ്റം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കിയതായും പറയുന്നു. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഈ മാസം 22 ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാകും ഇനി കേസ് പരിഗണിക്കുക. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌കുമാര്‍ Read more about കായല്‍ കൈയേറി :നടന്‍ ജയസൂര്യക്ക് എതിരെ കൊച്ചി കോര്‍പറേഷന്‍[…]

സ്ഥാനക്കയറ്റമില്ല: വനിതാ പോലീസ് സേനയില്‍ പ്രതിഷേധം

12:04pm 10/2/2016 കോഴിക്കോട് : രാഷ്ട്രത്തില്‍ ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്ത കേരള പോലീസില്‍ അവര്‍ക്കു സ്ഥാനക്കയറ്റം നല്‍കാതെ അവഗണിക്കുന്നു. വനിതാ എസ്.ഐ, സി.ഐ എന്നീ തസ്തികകളില്‍ നിരവധി ഒഴിവുകള്‍ 19 പോലീസ് ജില്ലകളിലുമുണ്ടെങ്കിലും സേനയില്‍ 1991ല്‍ ചേര്‍ന്ന ഭൂരിപക്ഷത്തിനുപോലും സ്ഥാനക്കയറ്റം കിട്ടിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍വീസില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കയവര്‍ക്ക് ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നും 23 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രേഡ് എ.എസ്.ഐ എന്നും പേരില്‍ മാറ്റം വരുത്തിയതു മാത്രമാണ് ആകെ ലഭിച്ച ആനുകൂല്യം. Read more about സ്ഥാനക്കയറ്റമില്ല: വനിതാ പോലീസ് സേനയില്‍ പ്രതിഷേധം[…]

കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നു

02:52pm 09/02/2016 പുനലൂര്‍: കേരളത്തിലെ വലിയ കാര്‍ഷിക ജലസേചന പദ്ധതിയായ കല്ലട പദ്ധതിയില്‍നിന്ന് വേനല്‍ക്കാല ജലവിതരണം ഭാഗികമായി ആരംഭിച്ചു. കടുത്ത വേനല്‍ കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തേയാണ് ജലവിതരണം. ഇടതുകര കനാല്‍ തുറന്നതോടെ കൊട്ടാരക്ക, കൊല്ലം താലൂക്കൂകളില്‍ പൂര്‍ണമായും പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ ഭാഗികമായും വെള്ളം ലഭിക്കും. എന്നാല്‍ പുനലൂര്‍, പത്തനാപുരം, കോന്നി, അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കോഴഞ്ചേരി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പൂര്‍ണമായി വെള്ളം ലഭിക്കുന്ന വലതുകര കനാല്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന് Read more about കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നു[…]

കോളേജ് ഹോസ്റ്റലിന്റെ ടെറസില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനി വീണു മരിച്ചു

10;06am 09/2/2106 മൂവാറ്റുപുഴ: കോളേജ് ഹോസ്റ്റലിന്റെ ടെറസിലൂടെ ഫോണ്‍ ചെയ്തു നടക്കവെ മലയാളി വിദ്യാര്‍ത്ഥിനി കാല്‍ വഴുതിവീണു മരിച്ചു. ബംഗളുരു ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിനി ജിത (21) ആണ് മരിച്ചത്. മൂവാറ്റുപുഴ റാക്കാട് മുട്ടത്ത് സജീവന്റെയും ഗീതയുടെയും മകളാണ്. മാതാവ് ഗീത ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ താത്കാലിക ജീവനക്കാരിയാണ്. സഹോദരന്‍ അഭിജിത്ത്. ണ്ട ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പഠിക്കുന്നതിനായി ടെറസില്‍ കയറിയതാണ് ജിത. സപ്തഗിരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും Read more about കോളേജ് ഹോസ്റ്റലിന്റെ ടെറസില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനി വീണു മരിച്ചു[…]

കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു

07/02/2016 കോട്ടയം: ചങ്ങനാശേരി കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളും ഒരു മലയാളിയുമാണ് മരിച്ചത്. കുറിച്ചി സ്വദേശി ഷിബു, ബംഗാള്‍ മാള്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുഫ്താര്‍ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. കിണര്‍ വറ്റിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു ജയന്‍ കൊടുങ്ങല്ലൂര്‍

08:30am 7/2/2016 തൃശൂര്‍ വെള്ളികുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ് സീമ ദമ്പതികളുടെ ഏക മകന്‍ കൃസ്റ്റി (മൂന്ന് വയസ്സ്) ഗുരുതരമായ കരള്‍ രോഗം ബാധിച്ച് അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.കുഞ്ഞിന്റെ കരള്‍ മാറ്റിവെക്കല്‍ ശസത്രക്രിയക്കായി 20 ലക്ഷം രൂപയിലേറെ ചിലവു വരുന്നു നിത്യവിതത്തിനു തന്നെ അദ്വാനഫലം കണ്ടെത്താന്‍ കഴിയാതെ വാടകവീട്ടില്‍ താമസിക്കുന്ന ഈ നിര്‍ധന കുടുംബത്തിനു സ്വപനം കാണാന്‍ സാധികാതതതാണ് ഈ വലിയ തുക. നാളിതുവരെ സ്വന്തം ബന്ധു സൗഹൃദങ്ങളുടെ സഹായത്തോടെ ചികിത്സാഇനത്തില്‍ വലിയ തുക ഹോസ്പിറ്റലില്‍ ചിലവുചെയ്തു കഴിഞ്ഞു.അച്ഛനും Read more about ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു ജയന്‍ കൊടുങ്ങല്ലൂര്‍[…]