പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

04/02/2016 കൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ്. ദാസ് വെറുതെവിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. പതിനൊന്നാം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍, നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ്, അഞ്ചാം പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുമായ ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് Read more about പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍[…]

മുന്‍ അംബാസിഡര്‍ ശ്രീനിവാസനെതിരേയുള്ള അക്രമത്തെ കെ.എച്ച്.എന്‍.എ അപലപിച്ചു

3/2/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷനും മുന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസനെ ഒരുപറ്റം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ അപമാനിക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായ പ്രതിക്ഷേധം അറിയിച്ചു. കേരള ജനതയുടെ സല്‍പേരിനു കളങ്കംവരുത്തിയ ഇതുപോലുള്ള ഗുണ്ടായിസത്തിനെതിരേ പൊതുജനങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ ഷിബു ദിവാകരനും പറഞ്ഞു. കൂടാതെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥി സംഘടനകളെ നിയമംമൂലം നിരോധിക്കുകയും, നോക്കുകുത്തികളെപ്പോലെ നിന്ന Read more about മുന്‍ അംബാസിഡര്‍ ശ്രീനിവാസനെതിരേയുള്ള അക്രമത്തെ കെ.എച്ച്.എന്‍.എ അപലപിച്ചു[…]

യുവാവിനെ അടിച്ചുകൊന്ന സംഭവം: പ്രതികള്‍ എല്ലാം പിടിയില്‍

02/02/2016 തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ റോഡില്‍ തല്ലിക്കൊന്ന കേസില്‍ എല്ലാ പ്രതികളും പിടിയില്‍. വക്കം ഉടുക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്ത് അണയില്‍ ഈച്ചം വിളാകത്ത് കുമാറിന്റെ മകന്‍ കിരണ്‍ എന്നിവരെയാണ് വൈകുന്നേരത്തോടെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമസംഘത്തിലുള്‍പ്പെട്ട ദൈവപ്പുര ക്ഷേത്രത്തിന് സമീപം വിനായകിനെ ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഞായറാഴ്ച വൈകീട്ടാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. വക്കം തൊപ്പിക്കവിളാകം റെയില്‍വേഗേറ്റിന് സമീപമാണ് മണക്കാട്ട് വീട്ടില്‍ ഷബീറിനെ അടിച്ചുകൊന്നത്. ആക്രമണത്തില്‍ Read more about യുവാവിനെ അടിച്ചുകൊന്ന സംഭവം: പ്രതികള്‍ എല്ലാം പിടിയില്‍[…]

സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

02/02/2016 ന്യുഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന 2013ലെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2013 ഡിസംബറിലെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് തിരുത്തല്‍ ഹരജി അനുവദിച്ചാണ് വിഷയം പുനഃപരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടുന്നത്. പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 ാം വകുപ്പ് ഉയര്‍ത്തിപ്പിടിച്ചാണ് സ്വവര്‍ഗരതി കുറ്റകൃത്യത്തില്‍ പെടുത്തി സുപ്രീംകോടതി 2013ല്‍ വിധി പ്രസ്താവിച്ചത്. ഇതിനെതിരെ നല്‍കിയ തിരുത്തല്‍ ഹരജി 2014 ജനുവരിയില്‍ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു. പ്രകൃതി വിരുദ്ധ Read more about സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി[…]

സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,160 രൂപ

02:30pm 02/02/2016 കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയ്ക്ക മാറ്റമില്ല. പവന് 20,160 രൂപയും ഗ്രാമിന് 2,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് പവന്‍വില 20,080ല്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. ഞായറും തിങ്കളും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.84 ഡോളര്‍ കൂടി 1,125.06 ഡോളറിലെത്തി.

കൊച്ചി മെട്രോമൂലം സര്‍ക്കാരിന് ഇതുവരെ ലാഭം 500 കോടി

1/1/2016 7:55pm കൊച്ചി: മെട്രോ നിര്‍മാണത്തില്‍ സര്‍ക്കാരിന് ഇതുവരെ 500 കോടി രൂപയുടെ ലാഭമുണ്ടായെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി.). കോച്ചുകള്‍ കുറഞ്ഞ വിലയ്ക്കു കിട്ടിയതും നിര്‍മാണകരാര്‍ തുക 25 ശതമാനം കുറഞ്ഞതും നേട്ടമായെന്നു കെ.എം.ആര്‍.എല്ലും ചൂണ്ടിക്കാട്ടുന്നു. ആലുവ മുതല്‍ പേട്ട വരെ കൊച്ചി മെട്രോ പദ്ധതിക്ക് 5,180 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് വരെ 18 കിലോമീറ്ററിന് 4,300 കോടി രൂപയാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതുവരെയുളള നിര്‍മാണത്തിന് പ്രതീക്ഷിച്ചതിലും 500 Read more about കൊച്ചി മെട്രോമൂലം സര്‍ക്കാരിന് ഇതുവരെ ലാഭം 500 കോടി[…]

മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി

10:27am 31/1/2016 കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്. ന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട് നന്ദിയുണ്ട്. മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമസീരിയല്‍ നടന്‍ ജി.കെ. പിള്ള അന്തരിച്ചു

31/1/2016 കൊല്ലം: ചവറ ശങ്കരമംഗലം മേക്കാട് മിന്നാംതോട്ടില്‍ ക്ഷേത്രത്തിനുസമീപം നികുഞ്ജത്തില്‍ ജി. കൃഷ്ണപിള്ള എന്ന കൊല്ലം ജി.കെ. പിള്ള (80) അന്തരിച്ചു. കൊല്ലം അമ്മച്ചിവീട് രാധാഭവനത്തില്‍ കെ.പി. ഗോപാലപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനാണ്. കാഴ്ചക്കുറവ് മൂലം അഞ്ചുവര്‍ഷമായി അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ഇദ്ദേഹത്തിന്റെ അന്ത്യം മകള്‍ ഉഷാകുമാരിയുടെ ഓയൂരിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു. 1962ല്‍ കൊല്ലം യൂനിവേഴ്‌സല്‍ തിയറ്റേഴ്‌സിന്റെ ‘ദാഹജലം’ നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. കെ.എസ്.ആര്‍.ടി.സിയില്‍ ഉദ്യോഗസ്ഥനായതിനാല്‍ അഭിനയം കൊല്ലത്തെ വിവിധ തിയറ്ററുകളിലായിരുന്നു. എ.എന്‍. തമ്പി സംവിധാനം Read more about സിനിമസീരിയല്‍ നടന്‍ ജി.കെ. പിള്ള അന്തരിച്ചു[…]

ടി.പി ശ്രീനിവാസനു നേരേയുള്ള അക്രമം: ശശിധരന്‍ നായര്‍ അപലപിച്ചു

ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: തിരുവനന്തപുരം കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം തികച്ചും നിര്‍ഭാഗ്യകരമായെന്ന് ഫോമ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരനുമായ ശശിധരന്‍ നായര്‍ പറഞ്ഞു. ഫോമയുടെ രൂപീകരണവേള മുതല്‍ അതിന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. ശ്രീ ടി.പി. ശ്രീനിവാസന്‍. അമേരിക്കന്‍ മലയാളികള്‍ വളരെയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനുണ്ടായ വിഷമത്തില്‍ പങ്കുചേരുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും Read more about ടി.പി ശ്രീനിവാസനു നേരേയുള്ള അക്രമം: ശശിധരന്‍ നായര്‍ അപലപിച്ചു[…]

ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍

മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുംഫൊക്കാനായുടെ സുഹൃത്തുീ വഴികാട്ടിയുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു .ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പരിപാടി ഉപരോധിക്കാന്‍ എത്തിയത്. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ശ്രീ . ടി .പി .ശ്രീനിവാസന്‍റെ രാഷ്ട്രീയം എന്താണെന്ന് നമുക്കറിയില്ല .ഇന്ന് എസ്.എഫ് .ഐ .പ്രവര്‍ത്തകര്‍ ആ മനുഷ്യനെ വളഞ്ഞിട്ട് Read more about ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു – ശ്രീകുമാര്‍ ഉണ്ണിത്താന്‍[…]