എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി

കല്ലൂര്‍ക്കാട്: കോതമംഗലം രൂപതയില്‍പ്പെട്ട കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് ഇടവകാംഗമായ എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നെടുങ്കല്ലേല്‍ 2016 ജനുവരി 27-ന് ബുധനാഴ്ച വൈകിട്ട് 10.30-ന് നിര്യാതനായി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനായ ജോസ് നെടുങ്കല്ലേലിന്റെ സഹോദരി പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 30-നു ശനിയാഴ്ച 10.30-നു കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍. മൂവാറ്റുപുഴ നിര്‍മ്മലാ കോളജിന്റെ സ്ഥാപകനും, പ്രസ്തുത കോളജിന്റെ പ്രഥമ പ്രിന്‍സിപ്പാളുമായിരുന്ന ദിവംഗതനായ മോണ്‍സിഞ്ഞോര്‍ തോമസ് നെടുങ്കല്ലേലിന്റെ മരുമകനുമായിരുന്നു പരേതന്‍. കല്ലൂര്‍ക്കാട് മുന്‍ പഞ്ചായത്ത് Read more about എന്‍.ജെ. ജോസഫ് (കുഞ്ഞാപ്പുകുട്ടി- 88) നിര്യാതനായി[…]

മോഹന്‍ലാലിന്റെ കാറില്‍ ടിപ്പറിടിച്ചു; താരത്തിന്‌ പരിക്കുകള്‍ ഇല്ലാ.

കാലടി: നടന്‍ മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പറിടിച്ചു. താരം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ മലയാറ്റൂര്‍ ഇറ്റിത്തോട്ടിലാണ് സംഭവം. മോഹന്‍ലാലിന്റെ കാറില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല. പുതിയ ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതും ജനങ്ങള്‍ സംഭവസ്ഥലത്ത് ഓടിക്കൂടി. ടിപ്പര്‍ െ്രെഡവറെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

റിസോര്‍ട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി.

മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു കൂട്ടമാളുകള്‍ തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണ്‍ എസ്‌റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ടിന്റെ മാനേജര്‍ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടരക്കും മൂന്നിനും ഇടയിലായിരുന്നു സംഭവം. പത്തംഗ മാവോയിസ്റ്റ് സംഘമാണ് ലിജീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് ആരോപണമുണ്ട്. പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന ആരംഭിച്ചു

സരിതക്ക് താന്‍ ഒരു സഹായവും ചെയ്തിട്ടില്ലന്ന് : മന്ത്രി അര്യാടന്‍

08:35pm തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതയുടെ ആരോപണങ്ങള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിഷേദിക്കുന്നു. സരിതക്ക് വേണ്ടി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സരിത ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും നടത്തിക്കൊടുത്തിട്ടില്ല. പിന്നെ എന്തിന് സരിത തനിക്ക് പണം നല്‍കണമെന്നും ആര്യാടന്‍ പറഞ്ഞു. അനര്‍ട്ടുമായി ബന്ധപ്പെട്ടും ഒരു സഹായവും ചെയ്തിട്ടില്ല. അതേസമയം സരിത രണ്ട് മൂന്ന് തവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടന്‍ സമ്മതിച്ചു.

പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

27/01/2016 കോട്ടയം:വൈക്കംറോഡില്‍ പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. എറണാകുളം കായംകുളം പാസഞ്ചര്‍ (രാവിലെ 11.30 എ.എം), വൈകിട്ടത്തെ കായംകുളംഎറണാകുളം പാസഞ്ചര്‍, കൊല്ലംഎറണാകുളം മെമു (2.40 പി.എം) എന്നിവ റദ്ദാക്കി. മംഗലാപുരംനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, കന്യാകുമാരിമുംബൈ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്‌റ്റേഷനുകളില്‍ പ്രത്യേക സ്‌റ്റോപ്പ് അനുവദിക്കും. ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ലോകമാന്യതിലക്‌കൊച്ചുവേളി എക്‌സ്പ്രസ് Read more about പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം[…]

മന്ത്രിസ്ഥാനം രാജിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു

തിരുവനന്തപുരം: രാജി എന്ന ഉറച്ച തീരുമാനത്തില്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു. അധികാര കസേരയിലേക്ക് തിരിച്ചെത്താന്‍ വ്യക്തിപരമായി ആഗ്രഹമില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ ബാക്കി കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും സര്‍ക്കാരുമാണെന്നും ബാബു പറഞ്ഞു. ധാര്‍മികത ഇല്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതോടെയാണ് കെ ബാബു ശനിയാഴ്ച രാജി വച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും അദ്ദേഹം ഗവര്‍ണര്‍ക്ക് ഇന്ന് Read more about മന്ത്രിസ്ഥാനം രാജിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു[…]

സര്‍ക്കാര്‍ മലയാളികള്‍ക്ക്‌ വിഷം വിളമ്പുന്നു ; വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

കൊച്ചി: കേരള സംസ്ഥാനത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വിഷം കലര്‍ന്ന പച്ചക്കറികളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്കിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. സി.പി.ഐ.എം സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ശ്രീനിവാസന്‍ വിമര്‍ശിച്ചത്. ഭരണത്തിലിരിക്കുന്നവരുടെ ചൊല്ലപ്പടിക്കാര്‍ ഇതര സംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുന്നുണ്ടെന്നും ഇതിനാലാണ് ഇവയ്ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്താത്തതെന്നും ശ്രീനിവാസന്‍ ആരോപിച്ചു. നല്ല ഭക്ഷണം കൊടുക്കാതെ ക്യാന്‍സര്‍ ആശുപത്രി ഉണ്ടാക്കുന്നതിനെയാണ് താന്‍ എതിര്‍ത്തതെന്നും കേരളത്തെ ജൈവ പച്ചക്കറി Read more about സര്‍ക്കാര്‍ മലയാളികള്‍ക്ക്‌ വിഷം വിളമ്പുന്നു ; വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍[…]

സി.പി.ഐ ജനകീയയാത്ര നാളെമുതല്‍

09:05am 26/01/2016 തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെന്റ നേതൃത്വത്തിലെ ജനകീയയാത്ര ബുധനാഴ്ച ആരംഭിക്കും. 27ന് വൈകീട്ട് കാസര്‍കോട്ടെ ഹൊസംഗഡിയില്‍ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.ഇ. ഇസ്?മായീല്‍, ബിനോയ് വിശ്വം, സി.എന്‍. ജയദേവന്‍ എം.പി തുടങ്ങിയവര്‍ സംബന്ധിക്കും. സത്യന്‍ മൊകേരിയാണ് ജാഥാ ഡയറക്ടര്‍. മുല്ലക്കര രത്‌നാകരനാണ് വൈസ് ക്യാപ്റ്റന്‍. അഴിമതിയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡ് ഇട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് Read more about സി.പി.ഐ ജനകീയയാത്ര നാളെമുതല്‍[…]

അറസ്റ്റിന് ശേഷമാണ് സരിതയെ അറിയുന്നത്‌യെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ്.നായരെയും ബിജു രാധാകൃഷ്ണനെയും അറിയുന്നത് അറസ്റ്റിന് ശേഷമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടീം സോളാറിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും സോളാര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു രൂപപോലും നഷ്‌പ്പെട്ടില്ലെന്നും മുഖ്യമന്ത്രി സോളാര്‍ കമ്മിഷനില്‍ വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തന്റെ ലെറ്റര്‍പാഡ് പോലും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍ നായരേയും സരിതയേയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും എം.ഐ ഷാനവാസിന്റെ അഭ്യര്‍ത്ഥന പ്രകാരം എറണാകുളം ഗസ്റ്റ്ഹൗസില്‍ ബിജു രാധാകൃഷ്ണന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതായതും മുഖ്യമന്ത്രി Read more about അറസ്റ്റിന് ശേഷമാണ് സരിതയെ അറിയുന്നത്‌യെന്ന് മുഖ്യമന്ത്രി[…]

സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ്സ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് മൊഴിയെടുക്കും. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് മൊഴിയെടുപ്പ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുന്നില്‍ ഹാജരാകേണ്ടിവരുന്നത്. സോളാര്‍ കേസില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനാണ്. ഈ ആരോപണങ്ങളില്‍ തന്റെ ഭാഗം പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. സോളാര്‍ ആരോപണങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാനാണ് ഒരു വര്‍ഷം Read more about സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും[…]