കെ ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല: ബിജു രമേശ്

തിരുവനന്തപുരം: കെ ബാബുവിനെതിരെ ആരുമായും ബാര്‍ അസോസിയേഷന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാബു നടത്തിയ ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെ ബാബു രാജിവെച്ചുകൊണ്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജിക്കു പിന്നില്‍ സി പി എം – ബാര്‍ അസോസിയേഷന്‍ ഗൂഢാലോചനയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. വി ശിവന്‍കുട്ടി എം എല്‍ എയുടെ വീട്ടില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് കെ ബാബു പറയുന്നത് ശരിയാണ്. ഇത് ഒരു Read more about കെ ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല: ബിജു രമേശ്[…]

നിരാഹാര സത്യാഗ്രഹം ഒത്തുകളിച്ച ജോസ് കെ. മാണി കര്‍ഷകരെ കബളിപ്പിക്കുന്നു :തോമസ് ഐസക്

ആലപ്പുഴ: കേരളത്തിലെ റബര്‍ കര്‍ഷകരെ കബളിപ്പിക്കുന്നതിന് കേരള കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ഒത്തുകളിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് എം.എല്‍.എ. കേരള കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജോസ് കെ. മാണി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുന്ന ദിവസവും സമയവും മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം നടക്കുന്നതിന് ഇടയില്‍ റബര്‍ ഇറക്കുമതി സംബന്ധിച്ച രണ്ടു പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. കേരള കോണ്‍ഗ്രസ് കേന്ദ്രവുമായി മുന്‍കൂട്ടി ചില ധാരണകളില്‍ എത്തിയിരുന്നോ എന്ന് സംശയമുണ്ടെന്നും, ഇത് വളരെ ഗൗരവമായ Read more about നിരാഹാര സത്യാഗ്രഹം ഒത്തുകളിച്ച ജോസ് കെ. മാണി കര്‍ഷകരെ കബളിപ്പിക്കുന്നു :തോമസ് ഐസക്[…]

അപകടകാരികളായ തെരുവു നായ്കളെ കൊല്ലാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അപകടകാരികളായ നായ്കളേയും പേപ്പട്ടികളേയും കൊല്ലാമെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ചുവേണം ഇതെന്നും കോടതി പറഞ്ഞു. തെരുവുനായ്കളെ കൊല്ലുന്നതിനെതിരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റേതുള്‍പ്പെടെയുള്ള കേസുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേരളത്തില്‍ തെരുവുനായ്കളെ കൊല്ലുന്നതിന് അനുകൂലമായ വിധി ഈ മാസം ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.

താങ്ക്‌സ് ഭായ്-കൊച്ചിയില്‍ വേറിട്ടൊരു ദീപാവലി ആഘോഷം

മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇത്തവണ ദീപാവലി കൊച്ചിയില്‍തന്നെയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസംപോലും മുടങ്ങരുതെന്ന നിശ്ചയദാര്‍ഡ്യം അവര്‍കാത്തു. ഈ സമര്‍പ്പണം തിരിച്ചറിഞ്ഞ കൊച്ചിക്കാര്‍ ‘താങ്ക്‌സ് ഭായി’ കാമ്പയിനോടെ ആഘോഷം അവരോടൊപ്പമാക്കി. ദീപാവലി ഇത്തവണ കൊച്ചിയില്‍തന്നെ ആഘോഷിക്കാനായിരുന്നു കാമ്പയിന്‍ സംഘടിപ്പിച്ചത്. രണ്ട് ലക്ഷം രൂപയും മൂവായിരത്തോളം ആശംസകളും കാമ്പയിനിലൂടെ സമാഹരിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കലൂര്‍ മെട്രോയാര്‍ഡിലായിരുന്നു ദീപാവലി ആഘോഷത്തിന്റെ തുടക്കം. ഹൈബി ഈഡന്‍ എംഎല്‍എയാണ്  ഉദ്ഘാടനം നിര്‍വഹിച്ചത്. ദീപാവലി മധുരവും ആശംസകളും തൊഴിലാളികള്‍ക്ക് വിതരണംചെയ്തു. എംജി റോഡ്, എളംകുളം, Read more about താങ്ക്‌സ് ഭായ്-കൊച്ചിയില്‍ വേറിട്ടൊരു ദീപാവലി ആഘോഷം[…]

44 നഗരസഭകള്‍ എല്‍.ഡി.എഫിന്: 39 ഇടത്ത് യു.ഡി.എഫ്: പാലക്കാട് ബി.ജെ.പിക്ക്

തിരുവനന്തപുരം:  നഗരസഭകളിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. 39 നഗരസഭകളില്‍ യു.ഡി.എഫ് ഭരണം നേടി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഭരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പാലക്കാട് മാറി. കേരള കോണ്‍ഗ്രസ് എം അംഗം എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഭരണം അട്ടിമറിയിലൂടെ എല്‍.ഡി.എഫ് സ്വന്തമാക്കി. ഇരിട്ടി നഗരസഭയില്‍ മുസ്‌ലിം ലീഗ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ എല്‍.ഡി.എഫിന് ഭരണം നേടാനായി. ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. അതേസമയം വൈസ് Read more about 44 നഗരസഭകള്‍ എല്‍.ഡി.എഫിന്: 39 ഇടത്ത് യു.ഡി.എഫ്: പാലക്കാട് ബി.ജെ.പിക്ക്[…]

ജേക്കബ് തോമസിനെതിരായ നടപടി: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നത്. പത്രലേഖകര്‍ സ്വപ്‌നലോകത്താണ്. ഡി.ജി.പി.ക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കും-ചെന്നിത്തല പറഞ്ഞു. ജയിലിലുള്ള തടിയന്റവിട നസീര്‍ സഹായികള്‍ക്ക് സന്ദേശം കൈമാറിയതില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.