പാർട്ടി പറഞ്ഞാൽ മത്സരിക്കാൻതയ്യാർ: ഇ. അഹമ്മദിന്‍റെ മകള്‍

12:44 pm 14/3/2017 മലപ്പുറം: മലപ്പുറത്ത് മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്‍റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു. മീഡിയവൺ ചാനലിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്. തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ഫൗസിയ പാണക്കാട്ടെത്തി. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മറ്റന്നാളത്തെ ലീഗ് സെക്രട്ടറിയേറ്റിന് മുമ്പ് ഉണ്ടായേക്കും.

ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെയെന്ന് ഫോറന്‍സിക്.

09:47 am 14/3/2017 തൃശൂർ: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിൽ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറക്ക്​ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ്​തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവാണ്​ രക്​തക്കറയിലുമെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. രക്തക്കറ ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തും. മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധനയും നടത്തും. ഇതിനായി അന്വേഷണ സംഘം ഇന്ന് നാദാപുരത്ത് എത്തും. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ചായിരിക്കും ഡി.എൻ.എ പരിശോധന നടത്തുക.

കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും

09:38 am 14/3/2017 കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായിരുന്ന ഫാദർ തോമസ് തേരകം, ദത്തെടുക്കൽ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒഫീലിയ എന്നിവരുടെ ഹർജികളാണ് സിംഗിൾ ബെഞ്ചിന് മുന്നിലെത്തുന്നത്. ഹർജി തീർപ്പാക്കും വരെ പ്രതികളെ അറസ്റ്റുചെയ്യരുതെന്നും കോടതി നിർദേശിച്ചു. അതേസമയം, വൈദികൻ റോബിൻ വടക്കുംചേരി, വയനാട് മുൻ സി.ഡബ്ള്യു.സി ചെയർമാൻ തോമസ് തേരകം, സിസ്റ്റർ ബെറ്റി, സിസ്റ്റർ ഒഫീലിയ എന്നിവർ Read more about കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും[…]

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്.

09:22 am 14/3/2017 കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പിജിക്കു ശേഷം മൂന്നു വർഷം ബോണ്ട് നിർബന്ധമാക്കിയതിനെതിരേയാണ് പ്രതിഷേധം. സംഭവത്തിൽ പ്രശ്ന പരിഹാരത്തിനായി വിദ്യാർഥികൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതേതുടർന്നാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. നിർബന്ധിത കാലപരിധി സംബന്ധിച്ച വിദ്യാർഥികളുടെ പരാതിയിലാണ് ഇനിയും സമവായമാകാനുള്ളത്.

സി.എ വിദ്യാര്‍ഥിനിയുടെ മരണം; 2 പേര്‍ കസ്റ്റഡിയില്‍

09:20 am 14/3/2017 കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പിറവം സ്വദേശിയായ യുവാവിനെ ഛത്തീസ്ഗഡില്‍ നിന്നു എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. മരിച്ച ദിവസം മിഷേലിന്‍റെ ഫോണിലേക്ക് ഇയാള്‍ വിളിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ Read more about സി.എ വിദ്യാര്‍ഥിനിയുടെ മരണം; 2 പേര്‍ കസ്റ്റഡിയില്‍[…]

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഏപ്രിൽ മാസം നടക്കും.

05:05 pm 13/3/2017 കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഏപ്രിൽ മാസം നടക്കും. മെട്രോയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. ആലുവ മുതൽ മഹാരാജാസ് വരെ പണിപൂർത്തിയാക്കിയ ശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഇതേതുടർന്ന് ഉദ്ഘാടനം അനന്തമായി നീളുമെന്ന അനിശ്ചിതത്വവും ഉണ്ടായിരുന്നു. എന്നാൽ പാലാരിവട്ടം വരെയുള്ള സർവീസ് ആരംഭിക്കാൻ സർക്കാർ സമ്മതെ നൽകിയതോടെയാണ് ഏപ്രിലിൽ ഉദ്ഘാടനത്തിന് കളമൊരുങ്ങിയിരിക്കുന്നത്.

പുറ്റിങ്ങല്‍ ദുരന്തം: അന്വേഷണം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന് ഹൈകോടതി.

03:49 pm 13/3/2017 കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന് ഹൈകോടതി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം ഡി.ജി.പിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. അപകടത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്. കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണമന്നും തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചു. 2016 ഏപ്രില്‍ 10ന് നടന്ന നടന്ന വെടിക്കെട്ട് ദുരന്തത്തില്‍ 114 പേരാണ് Read more about പുറ്റിങ്ങല്‍ ദുരന്തം: അന്വേഷണം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന് ഹൈകോടതി.[…]

ജിഷയുടെ കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം.

11:45 am 13/3/2017 കൊച്ചി: പെരുമ്പാവൂരിൽ അതി ദാരുണമായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ കേസിൽ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.

നി​​രോ​​ധി​​ത കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം വ്യാ​​പ​​ക​​മാ​​കു​​ന്നു.

09:39 am 13/3/2017 തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് നി​​രോ​​ധി​​ത കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം വ്യാ​​പ​​ക​​മാ​​കു​​ന്നു. കേ​​ര​​ള​​ത്തി​​ൽ നി​​രോ​​ധി​​ച്ച​​തും അ​​യ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​രോ​​ധി​​ക്കാ​​ത്ത​​തു​​മാ​​യ മാ​​ര​​ക കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗ​​മാ​​ണ് സം​​സ്ഥാ​​ന​​ത്തെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ഴും എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​രോ​​ധി​​ത കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം വ്യ​​പ​​ക​​മാ​​യി ന​​ട​​ക്കു​​ന്നു​​വെ​​ന്നു വെ​​ള്ളാ​​യ​​ണി കാ​​ർ​​ഷി​​ക കോ​​ള​​ജ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. കാ​​ർ​​ഷി​​ക കോ​​ള​​ജി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി​​യ മീ​​തൈ​​ൽ പാ​​ര​​ത്തി​​യോ​​ണ്‍, പ്രൊ​​ഫെ​​നോ​​ഫോ​​സ് എ​​ന്നി​​വ 2011ൽ ​​കേ​​ര​​ള സ​​ർ​​ക്കാ​​ർ നി​​രോ​​ധി​​ച്ച കീ​​ട​​നാ​​ശി​​നി​​ക​​ളാ​​ണ്. ഇ​​വ കാ​​ൻ​​സ​​റി​​നും ആ​​മാ​​ശ​​യ രോ​​ഗ​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​കു​​ന്നു​​വെ​​ന്നും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. കൂ​​ടാ​​തെ Read more about നി​​രോ​​ധി​​ത കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം വ്യാ​​പ​​ക​​മാ​​കു​​ന്നു.[…]

കശുവണ്ടിക്ക് വില കുറയുന്നു.

O9:36 am 13/3/2017 ഇ​രി​ട്ടി: ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ടി​വ് ത​ട​യാ​ന്‍ കാ​ഷ്യു​ കോ​ര്‍​പ്പ​റേ​ഷ​ന്‍ പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ക​ശു​വ​ണ്ടി വാ​ങ്ങാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ ക​ശു​വ​ണ്ടിക്ക് വി​ല​യി​ടിയുന്നു. പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും സ്വാ​കാ​ര്യ ഫാ​ക്ട​റി​ക​ള്‍ 150 രൂ​പ​ക്ക് വാ​ങ്ങി തു​ട​ങ്ങി​യ ക​ശു​വ​ണ്ടി വി​ല​യി​ടി​ച്ച് ഇ​പ്പോ​ള്‍ 136ല്‍ ​എ​ത്തി​യി​രി​ക്കു​ന്നു. ഇ​ട​നി​ല​ക്കാ​രാ​യ ക​ശു​വ​ണ്ടി വ്യാ​പാ​രി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലി​ല്ലാ​ത്ത​തി​നാ​ല്‍ വി​പ​ണ​യി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടാ​യി​ട്ടും വി​ല​യി​ടി​ക്കു​ന്ന​ത്. ക​ശു​വ​ണ്ടി പ​രി​പ്പി​ന്‍റെ വി​ല​യ​യ​നു​സ​രി​ച്ച് ക​ശു​വ​ണ്ടി കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​ക്ക് വാ​ങ്ങാ​നാ​കും. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ തോ​ട്ട​ണ്ടി സം​സ്‌​ക​രി​ക്കു​മ്പോ​ള്‍ മൂ​ന്നി​ലൊ​ന്ന് പ​രി​പ്പ് ല​ഭി​ക്കു​ന്ന​താ​ണ്. ക​ശു​വ​ണ്ടി ക​ര്‍​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും Read more about കശുവണ്ടിക്ക് വില കുറയുന്നു.[…]