സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി

04:00 0m 21/2/2017 തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കിൽ ശ്രേഷ്ഠ ഭാഷ പദവികൊണ്ടു കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോകുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുതെന്നും മലയാള മിഷൻ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. മാതൃഭാഷ ഉപയോഗിക്കാനുള്ള അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവർ മലയാളികളാണെന്നും പിണറായി പറഞ്ഞു. മലയാളത്തിൽ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്തെഴുത്തി ഒട്ടിക്കുന്നവരുടെ നാടാണ് Read more about സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി[…]

പി.സി.ജോർജ് തന്‍റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി പ്രഖ്യാപിച്ചു.

03:55 pm 21/2/2017 തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ് തന്‍റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ് പുതിയ പാർട്ടിയുടെ പേര്. 78 അംഗ പ്രാഥമിക കമ്മിറ്റിയെയും ജോർജ് പ്രഖ്യാപിച്ചു. തന്‍റെ പുതിയ പാർട്ടിക്ക് ഗൾഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമായിരിക്കും പുതിയ പാർട്ടിയുടെ ലക്ഷ്യമെന്നും ജോർജ് പ്രഖ്യാപിച്ചു.

കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി.

03:54 pm. 21/2/2017 ​കൊച്ചി: കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി. നിയമിക്കപ്പെട്ടവർക്ക്​ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്നും നിയമനം റദ്ദാക്കിയ ലോകായുക്​ത നടപടി അനുചിത​െമന്നും ഹൈകോടതി ​വിധിയിൽ പറയുന്നു. നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച്​ നൽകിയ കേസിൽ ഹരജിക്കാരു​െട ആരോപണം ശരിയാണെന്ന്​ ലോകായുക്​ത രണ്ടു തവണ കണ്ടെത്തിയിരുന്നു. നിയമനം കിട്ടിയവരെ പിരിച്ചു വിടണമെന്നും ലോകായുക്​ത ഉത്തരവിട്ടിരുന്നു. ലോകായുക്​ത വിധിക്കെതിരായ അപ്പീലിൽ ഹൈകോടതി നിയമിച്ച റിട്ട. ​ജഡ്​ജി സുകുമാരൻ അധ്യക്ഷനായ ഉന്നതാധികാര സമതിയും Read more about കേരള സർവകലാശാല അസിസ്​റ്റൻറ്​ ഗ്രേഡ്​ നിയമനം അംഗീകരിച്ച്​ ഹൈകോടതി വിധി.[…]

സിനിമാ മേഖലയിലെ അംഗീകരിക്കാൻ പറ്റാത്ത പല പ്രവണതകളുമാണ്​ നടിക്ക്​ നേരെയുണ്ടായ അക്രമത്തിനു കാരണമെന്ന്​​ സാംസ്​കാരിക മന്ത്രി

03:50 pm 21/2/2017 തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ പറ്റാത്ത പല പ്രവണതകളുമാണ്​ നടിക്ക്​ നേരെയുണ്ടായ അക്രമത്തിനു കാരണമെന്ന്​​ സാംസ്​കാരിക മന്ത്രി എ.കെ ബാലൻ. ഇത്തരം പ്രവണതകൾ പൂർണമായും ഇല്ലാതാക്കണം. അംഗീകരിക്കാനാകാത്ത പ്രവണതകൾക്ക്​ ഏത്​ വലിയവൻ നേതൃത്വം നൽകിയാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. അത്​ ദൈവം ഏതെങ്കിലും ജീവരൂപത്തിൽ വന്നതാണെങ്കിൽ പോലും പിടികൂടു​മെന്ന്​ അദ്ദേഹം പറഞ്ഞു. അന്വേഷണം ക്വ​േട്ടഷൻ സംഘങ്ങളിൽ മാത്രം ഒതുക്കില്ല. സിനിമ –രാഷ്​ട്രീയ മേഖലകളിൽ നിന്നുള്ളവരെയും അന്വേഷണത്തിൽ ഉൾക്കൊള്ളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുന്നംകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

08:50 am. 21/2/2017 തൃശൂർ: കുന്നംകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആയിക്കൽ പനങ്ങാട് വീട്ടിൽ നിഷ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രദീപ് പോലീസിൽ കീഴടങ്ങി.

ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയെന്ന് ഗണേഷ് കുമാര്‍

08:37 am 21/2/2017 തിരുവനന്തപുരം: സിനിമാസംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍.സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രമുഖ നടിക്കുണ്ടായ ദുരനുഭവത്തിന് പിന്നിലെന്ന് ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന് ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി. ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയാണ്.പല പ്രൊഡ്യുസര്‍മാര്‍ക്കും, നടീ നടന്‍മാര്‍ക്കും ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. അമ്മയിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴ് ക്രിമിനല്‍ കേസില്‍ പ്രതിയായ ആള്‍ വരെ ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. Read more about ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയെന്ന് ഗണേഷ് കുമാര്‍[…]

ഭരണത്തിന് വേഗം പോരെന്ന് എല്‍ഡിഎഫില്‍ വിമര്‍ശനം

8:33 am 21/2/2017 തിരുവനന്തപുരം: ഭരണം 8 മാസം പിന്നിട്ടിട്ടും വേഗം പോരെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ഘടക കക്ഷികളുടെ വിമര്‍ശനം. മെല്ലപ്പോക്ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു. ഫയല്‍ നീക്കത്തില്‍ അടക്കം വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം എല്‍ഡിഎഫ് ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സിപിഎം-സിപിഐ തര്‍ക്കം അജണ്ടയിലില്ലെങ്കിലും ജനതാദള്‍ ഉന്നയിച്ചു. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്യ Read more about ഭരണത്തിന് വേഗം പോരെന്ന് എല്‍ഡിഎഫില്‍ വിമര്‍ശനം[…]

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

06:52 PM 20/2/2017 തൃശൂർ: ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ചയിലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസിൽ രണ്ടാം പ്രതിയായ സഞ്ജിത്ത് മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍െറ മകനാണ്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും കോളജ് ചെയര്‍മാനുമായ പി. കൃഷ്ണദാസിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. Read more about ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.[…]

യുവനടിയുടെ നേരേ ആക്രമണം : ഒ​രു ന​ടി​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ൾ.

12:30 pm 20/2/2017 തൃ​ശൂ​ർ: യുവനടിയുടെ നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ടുപോകും. കേസ് പിൻവലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ പ്രതികരിച്ചു. ചെ​ന്പൂ​ക്കാ​വി​ലെ ശി​വ​ൻ എ​ന്നൊ​രാ​ളാ​ണു നേ​ര​ത്തെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​ടു​ത്ത​യി​ടെ​യാ​ണ് മാ​റി​യ​ത്. ശി​വ​ന്‍റെ അ​ഭാ​വ​ത്തി​ലാ​ണു പു​തി​യ ഡ്രൈ​വ​റെ ക​ണ്ടെ​ത്തേ​ണ്ടി​വ​ന്ന​ത്. ഒ​രു പ്ര​മു​ഖ നടനു സം​ഭ​വ​ത്തി​ൽ Read more about യുവനടിയുടെ നേരേ ആക്രമണം : ഒ​രു ന​ടി​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ൾ.[…]

2010 ഗുണ്ടകളുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി

11:22 pm 20/2/2017 സംസ്ഥാനത്ത് ഗുണ്ടാവേട്ട തുടങ്ങി. 2010 ഗുണ്ടകളുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കി. ഇന്‍റലിജന്‍സ് ഡിജിപിക്ക് ആണ് മേല്‍നോട്ട ചുമതല. 30 ദിവസത്തിനുള്ളിൽ പിടികൂടണമെന്നാണ് നിർദ്ദേശം. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയത്.