പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവർ പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

10:20 am 20/2/2017 ആലപ്പുഴ: മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവർ പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പോലീസ് സംഘം എത്തുന്നതിന് മുന്പാണ് സുനി രക്ഷപ്പെട്ടത്. സുനിയുടെ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ അന്പലപ്പുഴയിൽ നിന്നാണ് സുനി കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടത്. സുനി അന്പലപ്പുഴയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് എത്തുന്നതിന്‍റെ തൊട്ടുമുന്പായിരുന്നു രക്ഷപ്പെടൽ. സുനി കേരളത്തിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

09:00 am 20/2/2017 ആലപ്പുഴ: പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കായംകുളം സ്വദേശികളായ രാജൻ, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഹോം നഴ്സ് ജീവനക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു

08:56 am 20/2/2017 പെരുമ്പിലാവ്: ഹോം നഴ്സ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. കൊല്ലം കൊട്ടാരക്കര ഒായൂർ തനയാറത്ത് സതീഷ് മന്ദിരത്തിൽ വർഷ (മഞ്ജു-28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പഴഞ്ഞി കൊട്ടോൽ കൊട്ടിലണ്ടൽ ഹുസൈൻ (32) പെരുമ്പിലാവ് പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു സംഭവം. മൃതദേഹം പെരുമ്പിലാവ് സെൻററിൽ പുതുതായി നിർമിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. പെരുമ്പിലാവ് അൻസാർ ആശുപത്രിയിലെ Read more about ഹോം നഴ്സ് ജീവനക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു[…]

സ്ഥാ​ന​ത്ത് സ്ത്രീ​സു​ര​ക്ഷി​ത​യ​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം.

08:50 pm 19/2/2017 തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ന​ടി​യു​ടെ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സം​സ്ഥാ​ന​ത്ത് സ്ത്രീ​സു​ര​ക്ഷി​ത​യ​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സം​ഭ​വ​ത്തി​ൽ സി​നി​മ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ടാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ക്രി​മി​ന​ലു​ക​ൾ‌ സി​നി​മ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും കാ​നം ആ​വ​ശ്യ​പ്പെ​ട്ടു.

ദേശീയ പാതയോരത്തെ സർക്കാർ മദ്യവിൽപ്പന ശാലയായ ബിവറേജസ്​ കോർപറേഷൻ ഒൗട്ട്​ലറ്റുകൾ മാറ്റി സ്​ഥാപിക്കാൻ പൊലീസ്​ സംരക്ഷണം നൽകും.

04:04 pm 19/2/2017 തിരുവനന്തപുരം: ദേശീയ പാതയോരത്തെ സർക്കാർ മദ്യവിൽപ്പന ശാലയായ ബിവറേജസ്​ കോർപറേഷൻ ഒൗട്ട്​ലറ്റുകൾ മാറ്റി സ്​ഥാപിക്കാൻ പൊലീസ്​ സംരക്ഷണം നൽകും. ജില്ലാ പൊലീസ്​ മേധാവിമാർക്ക്​ ഇതു സംബന്ധിച്ച്​ സർക്കുലർ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ കൈമാറി. ജനവാസകേന്ദ്രങ്ങളിൽ പ്രതിഷേധം ശക്​തമായതിനാൽ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്​ ബിവറേജസ്​ കോർപറേഷൻ എക്​സൈസ്​ മന്ത്രിയെ സമീപിച്ചിരുന്നു. മാർച്ച്​ 31നകം ദേശീയ –സംസ്​ഥാന പാതയോരത്തെ മദ്യ വിൽപ്പന ​േകന്ദ്രങ്ങൾ മാറ്റി സ്​ഥാപിക്കണ​െമന്ന്​ സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ വർധിക്കുന്നതിനാൽ പുതിയ Read more about ദേശീയ പാതയോരത്തെ സർക്കാർ മദ്യവിൽപ്പന ശാലയായ ബിവറേജസ്​ കോർപറേഷൻ ഒൗട്ട്​ലറ്റുകൾ മാറ്റി സ്​ഥാപിക്കാൻ പൊലീസ്​ സംരക്ഷണം നൽകും.[…]

ട്രെയിനിൽ വച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി.

02;03 pm 19/2/2017 തിരുവനന്തപുരം: ട്രെയിനിൽ വച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി. തിരുവനന്തപുരത്തെ പ്രഫസറുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന യുവതിയാണ്​ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്​. കേരളത്തിലേക്കുള്ള യാത്രക്കിടെ ഫെബ്രുവരി 17ന്​ ഗുവാഹത്തി എക്​സ്​പ്രസിൽ വച്ച്​ ഉപദ്രവിക്ക​െപ്പട്ടുവെന്നാണ്​ യുവതിയുടെ പരാതി​. യാ​ത്രയിൽ സെക്കൻറ്​ എ.സി കംപാർട്ട്​മെൻറിൽ ഉറങ്ങു​േമ്പാൾ പുതപ്പുമാറ്റി സഹയാത്രികരായ മലയാളി യുവാക്കൾ കടന്നു പിടിച്ചുവെന്നും എഴ​ുന്നേറ്റിരുന്നപ്പോൾ ത​െൻറ മടിയിൽ കയറി ഇരുന്നെന്നും ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രണ്ടു Read more about ട്രെയിനിൽ വച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി.[…]

സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.

12 :44 pm 19/2/2017 കൊച്ചി: സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വ​േട്ടഷൻ സംഘാംഗങ്ങളായ മനു, ബിജീഷ്​, മണികണ്​ഠൻ, വടിവാൾ സലിം, പ്രദീപ്​ എന്നിവരെയാണ്​ തിരിച്ചറിഞ്ഞത്​. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പ്രതികളുടെ ടെം​​േമ്പാ ട്രാവലർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തമ്മനം–പുല്ലേപടി റോഡിൽ നിന്നാണ്​ വാഹനം പൊലീസ്​ കണ്ടെത്തിയത്​. വാഹനത്തിൽ ഫോറൻസിക്​ വിധഗ്​ദർ Read more about സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.[…]

ജാതിപ്പേര് വിളിച്ച് അധിക്ഷേപം; സിപിഐ നേതാവിന് സസ്പെൻഷൻ

08:33 am 19/2/2017 പത്തനംതിട്ട: അടൂർ എം എല്‍ എ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി മനോജ് ചരളേലിന് സസ്പെൻഷൻ. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒരു വർഷത്തേക്കാണ് മനോജിനെ സസ്പെന്‍റ് ചെയ്തത്. സിപിഐ പത്തനം തിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് മനോജ് ചരളേലിന്‍റെയും പ്രതിശുവധുവിന്‍റെയും ഫോൺ സംഭാഷണം സമൂഹമാദ്യമങ്ങളില്‍ വൈറലായത്. സ്വന്തം പാർട്ടിക്കാരനായ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷിപിക്കുന്ന Read more about ജാതിപ്പേര് വിളിച്ച് അധിക്ഷേപം; സിപിഐ നേതാവിന് സസ്പെൻഷൻ[…]

നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.

03:34 pm 18/2/2017 കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. നടി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനാണ് അറസ്റ്റിലായത്. നടിയുടെ മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഒന്നരക്ക് തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ വരവെ നെടുമ്പാശേരി അത്താണിയിലാണ് സംഭവം. സിനിമ ഷൂട്ടിങ്ങിന് ശേഷം ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്നു നടി. ഒരു ടെംബോ ട്രാവലറിലെത്തിയ അഞ്ചംഗ സംഘം നടിയുടെ Read more about നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.[…]

പാറ്റൂർ ഭൂമി ഇടപാട് കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസ്

03:29 pm 18/2/2017 തിരുവനന്തപുരം: വിവാദമായ പാറ്റൂർ ഭൂമി ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസ്. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷനും പ്രതിപ്പട്ടികയിലുണ്ട്. ലോകായുക്തയുടെ പരിഗണനയിലുള്ള കേസായതിനാല്‍ വിജിലന്‍സിന് എഫ്‌.ഐ‌.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് എടുത്തത്. ഉമ്മന്‍‌ചാണ്ടി, ഭരത് ഭൂഷണ്‍, കമ്പനി ഉടമ എന്നിവരെ പ്രതികളാക്കി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. സമാനമായ പരാതി ലോകായുക്തയുടെ പരിഗണനയില്‍ Read more about പാറ്റൂർ ഭൂമി ഇടപാട് കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസ്[…]