മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

03:22 pm 18/2/2017 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വീണ്ടും രംഗത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയാത്ത പിണറായി ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണം. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നത്. പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കാത്ത സ്ഥിതിയാണെന്നും കു്മ്മനം രാജശേഖരൻ ആരോപിച്ചു.

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

8:59 am 18/2/2017 ഉദയ്‌പുര്‍: ജിഎസ്‌ടി കൗണ്‍സിലിന്റെ പത്താം യോഗം ഇന്ന് രാജസ്ഥാനിലെ ഉദയ്‌പുരില്‍ ചേരും. ജിഎസ്‌ടി കരട് ബില്ലിന് അംഗീകാരം നല്‍കുകയാണ് പ്രധാന അജണ്ട. അന്തര്‍ സംസ്ഥാന ചരക്ക് സേവനനികുതി ബില്‍, കേന്ദ്ര ചരക്ക് സേവനനികുതി ബില്‍ എന്നിവയുടെ കരട് ബില്ലുകള്‍ക്ക് യോഗം അംഗീകാരം നല്‍കും. അടുത്തമാസം ഒമ്പതിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപകുതിയില്‍ ബില്ല് പാസാക്കിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനവും കേന്ദ്രവും തമ്മിലുണ്ടായിരുന്ന പ്രധാന തര്‍ക്ക വിഷയങ്ങള്‍ പരിഹരിച്ചിരുന്നു. ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക Read more about ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്[…]

ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി

08:55 am 18/2/2017 കൊല്ലം: ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി. കൊല്ലം ചവറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന ഒന്നരവയസ്സുള്ള കുഞ്ഞിനെ വേലിക്കെട്ടുവരെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി . ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ദേഹത്ത് ആഴത്തിലുള്ള 19 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു.

02:04 pm 17/2/2017 കോഴിക്കോട്: മാവൂർ കുതിരാടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

ച​വ​റ തെ​ക്കും​ഭാ​ഗം പ​ന​യ്ക്ക​ൽ​തോ​ടി ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റ​ന്പ​ല​ത്തി​ന് തീ പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.

02:01 pm 17/2/2017 കൊല്ലം: ച​വ​റ തെ​ക്കും​ഭാ​ഗം പ​ന​യ്ക്ക​ൽ​തോ​ടി ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റ​ന്പ​ല​ത്തി​ന് തീ പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. കഴിഞ്ഞ രാ​ത്രി 11.45ഓ​ടെ​യാ​ണ് സം​ഭ​വം. തീ​പ​ട​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത് വ​ഴി​യാ​ത്ര​ക്കാ​രാ​ണ്. അ​വ​ർ ഓ​ടി​യെ​ത്തി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കി​ട​ന്നു​റ​ങ്ങി​യ​വ​രെ വി​വ​ര​മ​റി​യി​ച്ചു. നാ​ട്ടു​കാ​ർ മ​ണി​യ​ടി​ച്ചും മ​റ്റും പ​രി​സ​ര​വാ​സി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രും ച​വ​റ​ തെ​ക്കും​ഭാ​ഗം എ​സ്ഐ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വു​മെ​ത്തി. ച​വ​റ, ചാ​മ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചു​റ്റ​ന്പ​ല​ത്തി​ന്‍റെ വ​ട​ക്കും​ഭാ​ഗം പൂ​ർ​ണ​മാ​യും പ​ടി​ഞ്ഞാ​റു​ഭാ​ഗം ഭാ​ഗി​ക​മാ​യും Read more about ച​വ​റ തെ​ക്കും​ഭാ​ഗം പ​ന​യ്ക്ക​ൽ​തോ​ടി ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റ​ന്പ​ല​ത്തി​ന് തീ പി​ടി​ച്ചു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.[…]

നിലന്പൂർ വനമേഖലയിൽ നിന്ന് വ്യാഴാഴ്ച പിടിയിലായ തമിഴ്നാട് സ്വദേശി മാവോയിസ്റ്റ് പ്രവർത്തകനെന്ന് സ്ഥിരീകരിച്ചു.

08:44 am 17/2/2017 നിലന്പൂർ: നിലന്പൂർ വനമേഖലയിൽ നിന്ന് വ്യാഴാഴ്ച പിടിയിലായ തമിഴ്നാട് സ്വദേശി മാവോയിസ്റ്റ് പ്രവർത്തകനെന്ന് സ്ഥിരീകരിച്ചു. കോയന്പത്തൂർ സ്വദേശിയായ അയ്യപ്പനാണ് വ്യാഴാഴ്ച തണ്ടർബോൾട്ട് സംഘത്തിന്‍റെ പിടിയിലായത്. നേരത്തെ പോലീസുമായി ഏറ്റുമുട്ടൽ നടന്ന പടുക്ക ഫോറസ്റ്റ് ഓഫീസിനു സമീപത്തുനിന്നാണ് ഇയാൾ പിടിയിലാകുന്നത്. നിലന്പൂർ ഏറ്റുമുട്ടലിനുശേഷം വനവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ തെരച്ചിലിലാണ് അയ്യപ്പൻ തണ്ടർബോൾട്ടിന്‍റെ വലയിലായത്. പിടിയിലായ ഉടൻ ഇയാൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലീസ് Read more about നിലന്പൂർ വനമേഖലയിൽ നിന്ന് വ്യാഴാഴ്ച പിടിയിലായ തമിഴ്നാട് സ്വദേശി മാവോയിസ്റ്റ് പ്രവർത്തകനെന്ന് സ്ഥിരീകരിച്ചു.[…]

സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച.

08:40 am 17/2/2017 കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച രാവിലെ 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായതിന് ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍നിന്ന് 94,600ഓളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കൃത്യമായ കണക്ക് നാളെ ചേരുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകരില്‍ 9,038 പേര്‍ അഞ്ചാം വര്‍ഷക്കാരും 1,733 പേര്‍ 70 വയസ്സിന് മുകളിലുള്ളവരുമാണ്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. Read more about സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച.[…]

നെഹ്‍റു കോളേജ് ചെയര്‍മാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

07:16 pm 16/2/2017 നെഹ്‍റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കൃഷ്ണദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. നെഹ്‍റു കോളേജ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും അതുകൊണ്ട് അറസ്റ്റ് തയണമെന്നുമാണ് കൃഷ്ണദാസ് അപേക്ഷിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഈ മാസം 21ന് കോടതി വിശദമായ വാദം കേള്‍ക്കും.

ലക്ഷ്മി നായരുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 23 വരെ തടഞ്ഞു.

04:20 pm 16/2/2017 കൊച്ചി: തിരുവനന്തപുരം ലോ കോളജ് അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 23 വരെ തടഞ്ഞു. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പരാതിയിലാണ് അവർക്കെതിരേ കേസെടുത്തിരുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

ലാവ് ലിൻ കേസിൽ : മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്.

01:50 pm 16/2/2017 കൊച്ചി: ലാവ് ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ചിലേക്കു മാറ്റി. മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്. സിബിഐയുടെ അഭിഭാഷകർ ഇന്നും ഹാജരാകാത്തതിനെ തുടർന്നാണ് വാദം കേൾക്കുന്നത് മാറ്റിയത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ നിലയങ്ങളുടെ അറ്റകുറ്റപ്പണിയുടെ കരാർ എസ്എൻസി ലാവ് ലിനു നൽകിയതിൽ ക്രമക്കേടുണ്ടെന്നാണു സിബിഐയുടെ കേസ്. എന്നാൽ 2013 നവംബർ അഞ്ചിന് ഈ കേസിൽ പിണറായിയടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി Read more about ലാവ് ലിൻ കേസിൽ : മാർച്ച് ഒന്പതിലേക്കാണ് വാദം മാറ്റിയത്.[…]