നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

09:20 am 16/2/2017 ആലപ്പുഴ: നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഒരുവിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

09:00 am 16/2/20@7 സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലി ബഹിഷ്കരിച്ച് സമരം ചെയ്യും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിൻവലിക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കോൺഗ്രസ് അനുകൂല സംഘടന ജോലി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി ഇന്നലെ വിളിച്ച ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ജോലി ബഹിഷ്കരിക്കില്ലെങ്കിലും പ്രതിഷേധം തുടരാനാണ് സിപിഐ അനുകൂല സംഘടനയുടെ തീരുമാനം. അതേസമയം സമരം അനാവശ്യമാണെന്നാണ് സിപിഎം അനുകൂല സംഘടനയുടെ നിലപാട്.

ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

08:53 am 16/2/2017 കൊച്ചി: ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. നേരത്തെ നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ അഞ്ചിന് സിബിഐ കോടതി പിണറായി വിജയന്‍ വിജയനുള്‍പ്പടെയുള്ളവരെ പ്രതികളാക്കി നല്‍കിയ കുറ്റപത്രം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ അടക്കം നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് പരിഗണനക്ക് Read more about ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും[…]

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കാൻ സർക്കാർ ഇടപെടണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.

02:01 pm 15/2/2017 കൊച്ചി: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കാൻ സർക്കാർ ഇടപെടണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ജിഷ്ണുവിന്‍റെ വീട് സന്ദർശിക്കുമെന്നും ജിഷ്ണുവിന്‍റെ അച്ഛനമ്മമാർക്ക് പറയാനുള്ളത് കേൾക്കട്ടെയെന്നും വിഎസ് പറഞ്ഞു. മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. എന്നാൽ വിദ്യാർഥികൾ അങ്ങനെ ചെയ്തത് എന്തിനെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കാസർഗോട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

08:25 am 15/2/2017 കാസർഗോഡ്: കാസർഗോട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നീലേശ്വരം പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. അപകടകാരണമെന്താണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

എൽഡിഎഫ് സമര പന്തൽ കത്തി നശിച്ച നിലയിൽ.

09:20 am 14/2/2017 കൊച്ചി: കളമശേരി നഗരസഭയ്ക്ക് മുന്നിലെ എൽഡിഎഫ് സമര പന്തൽ കത്തി നശിച്ച നിലയിൽ. നഗരസഭ ചെയർപേഴ്ൺ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനശ്ചിതകാല സമരത്തിനായി സ്ഥാപിച്ച പന്തലാണ് കത്തി നശിച്ചത്. ഇതിനു പിന്നിൽ യുഡിഎഫാണെന്നാണ് എൽഡിഎഫ് ആരോപണം. സംഭവത്തെക്കുറിച്ച് കളമശേരി പോലീസ് അന്വേഷണമാരംഭിച്ചു.

കൊല്ലത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

08:11 am 14/2/2017 കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അനില്‍കുമാര്‍, അനസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

പൊതുശ്മശാനത്തില്‍ അടക്കംചെയ്ത എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടു.

o8:04 am 14 /2/2017 മറയൂര്‍: ഗ്രാമപഞ്ചായത്തിന്‍െറ പൊതുശ്മശാനത്തില്‍ അടക്കംചെയ്ത എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടു. മറയൂര്‍ പഞ്ചായത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തിന് ചുറ്റും മതില്‍കെട്ടുന്ന ജോലി നടക്കുന്നതിനിടെയാണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് മാന്തിയപ്പോള്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സമീപകാലത്ത് അടക്കം ചെയ്തതുള്‍പ്പെടെ എട്ട് മൃതദേഹങ്ങളാണ് പുറത്തെടുത്തിട്ടത്. തിങ്കളാഴ്ച ബാബുനഗര്‍ ഭാഗത്ത് മരണം സംഭവിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശ്മശാനത്തിലത്തെിയപ്പോഴാണ് അതിരൂക്ഷമായ ദുര്‍ഗന്ധവും മൃതദേഹങ്ങള്‍ പുറത്തുകിടക്കുന്നതും ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ. ഷാജിയുടെ Read more about പൊതുശ്മശാനത്തില്‍ അടക്കംചെയ്ത എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടു.[…]

ലോ ​അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു.

01:10 pm 13/2/2017 തി​രു​വ​ന​ന്ത​പു​രം: ലോ ​അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. അ​ഞ്ഞൂ​റോളം വി​ദ്യാ​ർ​ഥിക​ൾ ക്ലാ​സു​ക​ളി​ൽ എ​ത്തി​യി​ട്ടുണ്ടെന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ലോ ​അ​ക്കാ​ദ​മി സ​മ​രം സം​ബ​ന്ധി​ച്ചു വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ൾ ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഘ​ർ​ഷാ​വ​സ്ഥ ത​ള്ളി​ക്ക​ള​യാ​നാ​കാത്തതിനാൽ സ്ഥ​ല​ത്തു വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. രാവിലെ കാന്പസിലേക്ക് പ്രവേശിച്ച പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾ ലക്ഷ്മി നായരുടെ രാജിയിൽ ആഹ്ലാദപ്രകടനം നടത്തി.

ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

8:51 am 13/2/2017 തൃശൂർ: മുക്കാട്ടുകരയിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടൻ വീട്ടിൽ നിർമൽ(20) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് നിർമലിന്​ കുത്തേറ്റത്. നിർമലടങ്ങിയ സംഘത്തെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. കുത്തേറ്റ നിർമലി​നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബി.ജെ.പി പ്രവർത്തകൻ മിഥുൻ പരിക്കേറ്റ് ചികിത്സയിലാണ്.