ഗുജറാത്തിനെതിരെ നാല് വിക്കറ്റ് ജയം

08:45 6 AM 25/05/2016 ബാംഗ്ളൂര്‍: തകര്‍ച്ചയുടെ പാതാളത്തില്‍ നിന്ന് പുറത്താകാതെ 79 റണ്‍സുമായി എ.ബി. ഡിവില്ലിയേഴ്സ് എന്ന പ്രതിഭയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഐ.പി.എല്‍ ഫൈനല്‍ പ്രവേശം. ക്വാളിഫയര്‍ ഒന്നില്‍ 20 ഓവറില്‍ 158 റണ്‍സ് നേടിയ ഗുജറാത്ത് ലയണ്‍സിനെ പത്ത് പന്ത് ശേഷിക്കേ നാല് വിക്കറ്റിന് മറികടന്നാണ് ആതിഥേയര്‍ ഈ മാസം 29ന് നടക്കുന്ന ഫൈനലിന് അര്‍ഹരായത്. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ഈ മാസം 27ന് രണ്ടാം ക്വാളിഫയറില്‍ Read more about ഗുജറാത്തിനെതിരെ നാല് വിക്കറ്റ് ജയം[…]

ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി.

11:30 am 22/05/2016 കാണ്‍പുര്‍: അവസാന മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി. നായകന്‍ സുരേഷ് റെയ്നയും (36 പന്തില്‍ 58) മക്കല്ലവും (27 പന്തില്‍ 48) ഡ്വെ്ന്‍ സ്മിത്തും (23 പന്തില്‍ 37*) അരങ്ങുതകര്‍ത്ത കളിയില്‍ ആറു വിക്കറ്റിനാണ് മുംബൈയെ തോല്‍പിച്ചത്. ഇതോടെ മുംബൈയുടെ പ്ളേഓഫ് സാധ്യത വിദൂരത്തായി. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളുടെ ഫലവും റണ്‍റേറ്റുമായിരിക്കും മുംബൈയുടെ വിധി നിര്‍ണയിക്കുക. മുംബൈയുടെ തോല്‍വിയോടെ ഹൈദരാബാദും പ്ളേ ഓഫ് ഉറപ്പിച്ചു. സ്കോര്‍: മുംബൈ- 172/8, ഗുജറാത്ത് Read more about ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി.[…]

മേരികോമിന് ഒളിമ്പിക്സ് യോഗ്യതയില്ല

08:03 PM 21/05/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ബോക്സിങ് താരം മേരികോമിന് റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയില്ല. ബോക്സിങില്‍ അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം ഖസാക്കിസ്താനിലെ അസ്താനില്‍ ശനിയാഴ്ച നടന്ന എ.ഐ.ബി.എ ലോക വനിതാ ബോക്സിങിലെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടതോടെയാണ് ഒളിമ്പിക് യോഗ്യത നേടാന്‍ കഴിയാതെ പോയത്. ഇതോടെ രണ്ടാം ഒളിമ്പിക്സെന്ന മേരികോമിന്‍െറ സ്വപ്നം പൊലിഞ്ഞിരിക്കുകയാണ്. ജര്‍മന്‍ താരമായ അസിസെ നിമാനിയോട് 2-0നാണ് അവര്‍ പരാജയപ്പെട്ടത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ (51) കി.ഗ്രാം Read more about മേരികോമിന് ഒളിമ്പിക്സ് യോഗ്യതയില്ല[…]

ഡല്‍ഹിക്ക്​ സസ്പെന്‍സ് ത്രില്ലർ ജയം

08:49 AM 21/05/2016 റായ്പുര്‍: അവസാന പന്തിലേക്ക് നീണ്ട സസ്പെന്‍സ് ത്രില്ലറില്‍ ഹൈദരാബാദിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി പ്ളേ ഓഫ് സാധ്യത നിലനിര്‍ത്തി. 59 പന്തില്‍ 83 റണ്‍സെടുത്ത കരുണ്‍ നായരും 26 പന്തില്‍ 32 റണ്‍സെടുത്ത റിഷാബ് പന്തുമാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. സ്കോര്‍: ഹൈദരാബാദ് 158/7. ഡല്‍ഹി 161/4. ഹൈദരാബാദ് നിരയില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ (56 പന്തില്‍ 73) മാത്രമാണ് തിളങ്ങിയത്. അവസാന രണ്ടു പന്തുകളില്‍ ബൗണ്ടറി നേടിയാണ് കരുണ്‍ ഡല്‍ഹിക്ക് ജയമൊരുക്കിയത്. Read more about ഡല്‍ഹിക്ക്​ സസ്പെന്‍സ് ത്രില്ലർ ജയം[…]

കൊല്‍ക്കത്തക്കെതിരെ ഗുജറാത്തിന് ജയം

08:58 AM 20/05/2016 കാണ്‍പൂര്‍: ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 124 റണ്‍സെന്ന വിജയ ലക്ഷ്യം 13.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. ഓപണര്‍മാരായ ഡ്വെ്ന്‍ സ്മിത്തും (0), ബ്രണ്ടന്‍ മക്കല്ലവും (6) രണ്ട് ഓവറിനുള്ളില്‍ പുറത്തായപ്പോള്‍ സുരേഷ് റെയ്നയുടെ (36 പന്തില്‍ 53 നോട്ടൗട്ട്) പ്രകടനമാണ് ഗുജറാത്തിനെ തുണച്ചത്. ആരോണ്‍ ഫിഞ്ച് 26ഉം, രവീന്ദ്ര ജദേജ 11ഉം റണ്‍സെടുത്തു. കൊല്‍ക്കത്ത Read more about കൊല്‍ക്കത്തക്കെതിരെ ഗുജറാത്തിന് ജയം[…]

ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റെയ്‌സിംഗ് പൂന സൂപ്പര്‍ ജയന്റ്‌സിനു ജയം

12.38 AM 18-05-2016 വിശാഖപട്ടണത്ത് നടന്ന ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റെയ്‌സിംഗ് പൂന സൂപ്പര്‍ ജയന്റ്‌സിനു 19 റണ്‍സ് ജയം. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് വിജയികളെ തീരുമാനിച്ചത്. വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 എന്ന നിലയില്‍നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. നിര്‍ണായക മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ Read more about ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റെയ്‌സിംഗ് പൂന സൂപ്പര്‍ ജയന്റ്‌സിനു ജയം[…]

ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

12.16 AM 18-05-2016 ഇന്ത്യന്‍ ഹോക്കി ടീമന് ആദ്യമായി മലയാളി നായകന്‍. ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ മലയാളി താരവും ഗോള്‍ കീപ്പറുമായ പി.ആര്‍. ശ്രീജേഷ് നയിക്കും. ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് ശ്രീജേഷ് നായക സ്ഥാനത്തേക്ക് എത്തിയത്. അസ്‌ലന്‍ ഷാ കപ്പില്‍ ശ്രീജേഷിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. റിയോ ഒളിമ്പിക്‌സിനു മുമ്പായി ഇന്ത്യയുടെ അവസാന ടൂര്‍ണമെന്റാണ് ജൂണ്‍ 10 മുതല്‍ 17 വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി.

സെറീനക്ക് കിരീടനേട്ടം

06:00pm 16/05/2016 റോം: ഒമ്പതുമാസത്തെ വരള്‍ച്ചക്കു ശേഷം ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം സെറീന വില്യംസിന് കിരീടനേട്ടം. ഇറ്റാലിയന്‍ ഓപണ്‍ ഫൈനലില്‍ മാഡിസണ്‍ കീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് (7-6 (7-5), 6-3). കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സിന്‍സിനാറ്റി കിരീടമായിരുന്നു സെറീന ഒടുവില്‍ നേടിയിരുന്നത്. യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലുകളില്‍ 34 കാരിയായ സെറീന അടിയറവു പറഞ്ഞു. കിരീടനേട്ടത്തോടെ അടുത്തയാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപണിനായി സെറീന തയാറെടുത്തു. നിലവില്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനാണ് സെറീന Read more about സെറീനക്ക് കിരീടനേട്ടം[…]

ഹൈദരാബാദിനും മുംബൈക്കും ജയം

07:53am 16/5/2016 മൊഹാലി: ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരായ മത്സരം തോറ്റതോടെ ഐ.പി.എല്‍ പ്ളേഓഫ് കാണാതെ കിങ്സ് ഇലവന്‍ പഞ്ചാബ് പുറത്തായി. ഹാഷിം അംലയുടെ അര്‍ധസെഞ്ച്വറിയുടെ (56 പന്തില്‍ 96) മികവില്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയെങ്കിലും മുന്‍നിരക്കാരുടെ മികവില്‍ ഹൈദരാബാദ് ഏഴു വിക്കറ്റിന് വിജയം പിടിച്ചെടുക്കുകയായിരുന്നു. 12 കളികളില്‍നിന്ന് എട്ടു പോയന്‍റാണ് പഞ്ചാബിന്‍െറ സമ്പാദ്യം. 16 പോയന്‍റുമായി ഹൈദരാബാദ് പട്ടികയില്‍ ഒന്നാമതാണ്. ഹൈദരാബാദ് നിരയില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (52), Read more about ഹൈദരാബാദിനും മുംബൈക്കും ജയം[…]

ലാ ലിഗയില്‍ ബാഴ്സലോണക്ക് ഹാട്രിക് കിരീടം

08:00am 15/05/2016 ബാഴ്സലോണ: അവസാന മിനിറ്റുവരെ ത്രില്ലര്‍ നിലനിര്‍ത്തിയ ഫുട്ബാള്‍ മത്സരത്തിന് സമാനമായ പത്തുമാസം. ആശങ്കയും ആവേശവും മാറിമറിഞ്ഞ 38 പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്പാനിഷ് ഫുട്ബാളിലെ രാജകിരീടത്തില്‍ വീണ്ടും ബാഴ്സലോണയുടെ മുത്തം. സീസണിന്‍െറ കൊട്ടിക്കലാശത്തില്‍ ഗ്രനഡയെ 3-0ത്തിന് തകര്‍ത്ത് കറ്റാലന്‍ പട ലാ ലിഗയില്‍ ഹാട്രിക് കിരീടമണിഞ്ഞപ്പോള്‍ ചരിത്രത്തിലെ 24ാം കിരീടവുമായി. ഉറുഗ്വായ് ഗോളടിയന്ത്രം ലൂയി സുവാരസിന്‍െറ ബൂട്ടിലൂടെ പിറന്ന ഹാട്രിക് ഗോളുകളാണ് ബാഴ്സക്ക് കിരീടമുറപ്പിച്ച നിര്‍ണായക ജയം സമ്മാനിച്ചത്. ഒരു പോയന്‍റ് വ്യത്യാസത്തില്‍ പിന്തുടര്‍ന്ന റയല്‍ മഡ്രിഡ് Read more about ലാ ലിഗയില്‍ ബാഴ്സലോണക്ക് ഹാട്രിക് കിരീടം[…]