ഇന്ന് ജയിച്ചാല്‍ ബാഴ്സക്ക് ലാലിഗ കിരീടം

03:50 PM 14/05/2016 മഡ്രിഡ്: ഒമ്പതു മാസം നീണ്ട പോരാട്ടത്തിനുശേഷം സ്പാനിഷ് ഫുട്ബാള്‍ ചക്രവാളത്തില്‍നിന്ന് ലാ ലിഗ മായുമ്പോള്‍ ആരാധകരുടെ മനസ്സുനിറയെ ബാഴ്സലോണയും റയല്‍ മഡ്രിഡും മാത്രം. ലീഗിലെ പുതു ചാമ്പ്യന്മാര്‍ ആരെന്നു നിശ്ചയിക്കുന്ന ദിനത്തില്‍ ബാഴ്സയും റയലും ഒരേസമയം രണ്ടു കളത്തില്‍ പന്തുതട്ടാനിറങ്ങും. പരസ്പരം പോടിക്കുന്ന എല്‍ക്ളാസികോയുടെ അതേ വീറോടെ രണ്ടു സ്റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ക്കൊപ്പം ആരാധകഹൃദയവും തുടിക്കും. എവേ മാച്ചില്‍ ഗ്രനഡയാണ് ബാഴ്സലോണയുടെ എതിരാളി. റയല്‍ ഡിപോര്‍ട്ടിവോ ലാ കൊരൂനയെയും നേരിടും. തുടര്‍ച്ചയായി രണ്ടാം വട്ടവും Read more about ഇന്ന് ജയിച്ചാല്‍ ബാഴ്സക്ക് ലാലിഗ കിരീടം[…]

ഡല്‍ഹിക്ക് ജയം

09:20 AM 13/05/2016 ഹൈദരാബാദ്: ഹൈദരാബാദ് സണ്‍റൈസേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐ.പി.എല്‍ പ്ളേ ഓഫ് സാധ്യത സജീവമാക്കി. ക്വിന്‍റണ്‍ ഡികോക്(30 പന്തില്‍ 44), റിഷഭ് പന്ത്(39*), സഞ്ജു വി. സാംസണ്‍(34*), കരുണ്‍ നായര്‍(20) എന്നിവരുടെ കരുത്തിലാണ് ഡല്‍ഹി വിജയം പിടിച്ചെടുത്തത്. ഇതോടെ പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക് കയറി(12 പോയന്‍റ്). ഡല്‍ഹിയുടെ ജയത്തോടെ പ്ളേഓഫിനുള്ള മത്സരം കടുത്തു. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റിവ് 146. ഡല്‍ഹി 18.1 ഓവറില്‍ മൂന്നിന് Read more about ഡല്‍ഹിക്ക് ജയം[…]

മുംബൈ ഇന്ത്യന്‍സിന്‌ ജയം

01:08pm 12/5/2016 ബംഗളുരു: വാങ്ങിയത്‌ തിരികെ കൊടുത്തു കീറോണ്‍ പൊള്ളാര്‍ഡ്‌ മിന്നിയപ്പോള്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന്‌ ജയം. ഇന്നലെ സ്വന്തം തട്ടകമായ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആറു വിക്കറ്റിനാണ്‌ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈയ്‌ക്കു മുമ്പില്‍ കീഴടങ്ങിയത്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റു ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 151 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു പന്ത്‌ ബാക്കി നില്‍ക്കെ നാലു വിക്കറ്റ്‌ Read more about മുംബൈ ഇന്ത്യന്‍സിന്‌ ജയം[…]

ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ അന്തരിച്ചു

11:25am AM 12/05/2016 ബാര്‍ബഡോസ്: പ്രമുഖ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ടി.വി, റേഡിയോ കമന്‍ററികളില്‍ അഗ്രഗണ്യനായ അദ്ദേഹം ‘വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റി’ന്‍റെ ശബ്ദം എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കോസിയറുടെ മരണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അനുശോചിച്ചു. ടോണി കോസിയര്‍ ക്രിക്കറ്റിലെ മഹത്തായ ശബ്ദമായിരുന്നെന്നും അദ്ദേഹത്തിന്‍റെ മരണം ക്രിക്കറ്റ് സമൂഹത്തിന് കനത്ത നഷ്ടമാണെന്നും ഐ.സി.സി ട്വീറ്റ് ചെയ്തു. 1940 ല്‍ Read more about ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ അന്തരിച്ചു[…]

ഐ.പി.എല്‍; പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ പ്ലേ ഓഫ് കാണാതെ പുറത്ത്

12.00 AM 10-05-2016 ധോണിയുടെ പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ ജയന്റസിന് ഏഴു വിക്കറ്റിന് 133 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സണ്‍റൈസേഴ്‌സിന്റെ ചെറു സ്‌കോറിനെതിരെ പനയ്ക്കും പതറിയ തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ കളികളിലെല്ലാം ഉജ്വല ഫോമിലായിരുന്ന രെഹാനെ റണ്‍ ഒന്നും എടുക്കാതെ പുറത്തായതോടെ തുടങ്ങി Read more about ഐ.പി.എല്‍; പൂന സൂപ്പര്‍ ജയന്റ്‌സ് സണ്‍റൈസേഴ്‌സ പ്ലേ ഓഫ് കാണാതെ പുറത്ത്[…]

ബാംഗ്ളൂരിന് ഒരു റണ്‍ജയം

09:40 AM 10/05/2016 മൊഹാലി: ഉദ്വേഗം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഒരു റണ്‍സിന് മറികടന്ന് ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിര്‍ണായക പോയന്‍റ് നേടി. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാനാവശ്യമായ പഞ്ചാബ് 15 റണ്‍സെടുത്തു. മാര്‍കസ് സ്റ്റോയിനിസാണ് ബാറ്റു ചെയ്തത്. അവസാന മൂന്നു പന്തില്‍ ആറുറണ്‍സ് മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ നാലാം പന്ത് പാഴായതോടെ ലക്ഷ്യം തെറ്റി. സ്കോര്‍: ബാംഗ്ളൂര്‍ 20 ഓവറില്‍ ആറിന് 175. പഞ്ചാബ് Read more about ബാംഗ്ളൂരിന് ഒരു റണ്‍ജയം[…]

യുവരാജ് സച്ചിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

08:50pm 9/5/2016 ന്യൂഡല്‍ഹി: യുവരാജ് സിംഗ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഞായറാഴ്ച വിശാഖപട്ടണത്ത് മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിനു ശേഷമാണ് താരം കാല്‍തൊട്ട് വന്ദിച്ചത്. എന്നാല്‍ ഇതിന് മുന്‍പും യുവരാജ് സിംഗ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍തൊട്ട് വന്ദിച്ചിരുന്നു. അതിന് വേദിയായത് ലോര്‍ഡ്‌സില്‍ 2014 ജുലായില്‍ എം.സി.സിയുടെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയായിരുന്നു. ലോര്‍ഡ്‌സില്‍ 2014-ല്‍ നടന്ന എം.സി.സി ഇലവനും റെസ്റ്റ് ഓഫ് ദി വേള്‍ഡും തമ്മിലുള്ള മത്സരത്തിലായിരുന്നു അത്. റെസ്റ്റ് ഓഫ് Read more about യുവരാജ് സച്ചിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു[…]

ബാഴ്‌സലോണക്കും റയലിനും ജയം;

10:57am 09/05/2016 ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍ പോരാട്ടത്തിന് ഇനി ക്‌ളാസിക് ഫൈനല്‍. കിരീടം പിടിക്കാനായി മൂന്നുപേര്‍ ഒന്നിച്ച് മത്സരിച്ചപ്പോള്‍ ബാഴ്‌സലോണയും റയലും മുന്നോട്ട്. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ അത്‌ലറ്റികോ മഡ്രിഡ് എലിമിനേഷന്‍ റൗണ്ട് പോലെ തോല്‍വി വഴങ്ങി മൂന്നാം സ്ഥാനത്തേക്കും. ഇനി മേയ് 14ന്റെ അവസാന അങ്കത്തിലെ ഫലം സീസണിലെ ജേതാക്കളെ നിര്‍ണയിക്കും. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ എസ്പാന്യോള്‍ വലനിറയെ ഗോളടിച്ചുകൂട്ടിയായിരുന്നു പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബാഴ്‌സലോണയുടെ കുതിപ്പ്. എട്ടാം Read more about ബാഴ്‌സലോണക്കും റയലിനും ജയം;[…]

പഞ്ചാബിന് ജയം

08:58 AM 08/05/2016 മൊഹാലി: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒമ്പതു റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്സ് തിരിച്ചു വരവ്. പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ അഞ്ചിന് 172റണ്‍സിലൊതുങ്ങി. മാര്‍കസ് സ്റ്റോയിനിസ് (52), വൃദ്ധിമാന്‍ സാഹ (52) എന്നിവരുടെ അര്‍ധസെഞ്ച്വറിയാണ് പഞ്ചാബിന് തുണയായത്. ക്യാപ്റ്റന്‍ മുരളി വിജയ് (25), ഗ്ളെന്‍ മാക്സ്വെല്‍ (16), അക്ഷര്‍ പട്ടേല്‍ (16) എന്നിവരും നിര്‍ണായകമായി. സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം Read more about പഞ്ചാബിന് ജയം[…]

കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ പാട്രിക്ക് എകംഗ് മല്‍സരത്തിനിടെ കൂഴഞ്ഞു വീണു മരിച്ചു.

06:39 PM 07/05/2016 യവൂണ്ടെ: കാമറൂണ്‍ മിഡ്ഫീല്‍ഡറും ഡൈനാമോ ബുക്കറെസ്റ്റിന്‍െറ മിഡ്ഫീല്‍ഡറുമായ പാട്രിക്ക് എകംഗ് കളിക്കിടെ കുഴഞ്ഞ് വീണു മരിച്ചു.വിറ്ററല്‍ കോണ്‍സ്റ്റന്‍റയ്ക്കെതിരായുള്ള മല്‍സരത്തിനിടെ ആയിരുന്നു മരണം. കളിക്കിടെ 62 ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ പാട്രിക്ക് എകംഗ് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നുവെന്ന് ക്ളബ്ബ് അധികൃതര്‍പ്രസ്താവനയില്‍ പറഞ്ഞു. കുഴഞ്ഞ് വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. താരത്തിന്‍െറ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിനൊപ്പം ദു:ഖത്തില്‍ പങ്കാളികളാവുകയും Read more about കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ പാട്രിക്ക് എകംഗ് മല്‍സരത്തിനിടെ കൂഴഞ്ഞു വീണു മരിച്ചു.[…]