ഐ.പി.എല്‍: ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി.

08:59am 07/05/2016 ഹൈദരാബാദ്: പോയന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് അഞ്ചു വിക്കറ്റിനാണ് ഗുജറാത്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: ഗുജറാത്ത് 20 ഓവറില്‍ ആറിന് 126. ഹൈദരാബാദ് 19 ഓവറില്‍ അഞ്ചിന് 129. 47റണ്‍സെടുത്ത ശിഖര്‍ ധവാനാണ് വിജയശില്‍പി. സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ യുവരാജ് സിങ് അഞ്ചു റണ്‍സെടുത്ത് പുറത്തായി. കൃത്യതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളിങ് നിര യാണ് ഗുജറാത്തിനെ ഒതുക്കിത്. അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചാണ്(51) ഗുജറാത്ത് നിരയില്‍ Read more about ഐ.പി.എല്‍: ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായി മൂന്നാം തോല്‍വി.[…]

റൈസിങ് പുണെ ജയിച്ചു

04:00pm 06/05/2016 ന്യൂഡല്‍ഹി: തുടര്‍ തോല്‍വികള്‍ക്കു ശേഷം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ എം.എസ്. ധോണി നയിക്കുന്ന റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിന് ഏഴു വിക്കറ്റ് ജയം. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ ഏഴിന് 162. പുണെ 19.1 ഓവറില്‍ മൂന്നിന് 166. ഓപണര്‍ അജിന്‍ക്യ രഹാനെയുടെ(63) അര്‍ധസെഞ്ച്വറിയാണ് പുണെക്ക് തുണയായത്. ഉസ്മാന്‍ ഖ്വാജ(30), സൗരഭ് തിവാരി(21), ധോണി (27) എന്നിവരും തിളങ്ങി. അഞ്ചു പന്തില്‍ 14 റണ്‍സെടുത്ത തിസേര പെരേരയാണ് വിജയം നേരത്തെയാക്കിയത്. ഡി കോക്കിന്‍െറ അഭാവത്തില്‍ Read more about റൈസിങ് പുണെ ജയിച്ചു[…]

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡ് vs അത്‌ലറ്റിക്കോ മാഡ്രിഡ് കലാശപ്പോരാട്ടം

11:30AM 05/05/2016 മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം പൊലിഞ്ഞപ്പോള്‍ 11ാം കിരീടമെന്ന റയല്‍ മഡ്രിഡിന്റെ സ്വപ്നത്തിന് ഒരു മത്സരത്തിന്റെ ദൂരം മാത്രം. റയലിന്റെ മൈതാനത്ത് നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ സിറ്റിയെ തോല്‍പ്പിച്ചത്(അഗ്രഗേറ്റ് സ്‌കോര്‍ 1-0). ഇതോടെ മേയ് 29ന് മിലാനില്‍ നടക്കുന്ന ഫൈനലില്‍ റയല്‍ സ്വന്തം നാട്ടുകാരായ അത്‌ലറ്റികോ മഡ്രിഡിനെ നേരിടും. സിറ്റി താരം ഫെര്‍ണാണ്ടോയുടെ സെല്‍ഫ് ഗോളിലാണ് റയല്‍ രക്ഷപ്പെട്ടത്. റയലിനായി പരിക്ക് Read more about ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡ് vs അത്‌ലറ്റിക്കോ മാഡ്രിഡ് കലാശപ്പോരാട്ടം[…]

പഞ്ചാബ് കിങ്‌സ് ഇലവന് ഏഴു റണ്‍സ് തോല്‍വി

10:30 AM 05/05/2016 കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെപഞ്ചാബ് കിങ്‌സ് ഇലവന് ഏഴു റണ്‍സ് തോല്‍വി. എട്ടു മത്സരങ്ങളിലിറങ്ങിയ പഞ്ചാബിന്റെ ആറാം തോല്‍വിയാണിത്. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ മൂന്നു വിക്കറ്റിന് 164. പഞ്ചാബ് 20 ഓവറില്‍ ഒമ്പതിന് 157. കൊല്‍ക്കത്തു വേണ്ടി ഓപണര്‍മാരായ റോബിന്‍ ഉത്തപ്പയും (49 പന്തില്‍ 70) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (45 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി. യൂസുഫ് പത്താന്‍ പുറത്താകാതെ 19 റണ്‍സെടുത്തു. പഞ്ചാബിന് വേണ്ടി ഗ്‌ളെന്‍ മാക്‌സ്വെല്‍ Read more about പഞ്ചാബ് കിങ്‌സ് ഇലവന് ഏഴു റണ്‍സ് തോല്‍വി[…]

കൊഹ്‌ലിക്ക് 24 ലക്ഷം രൂപ പിഴ

01:28pm 4/5/2016 ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ്‌ലിക്ക് 24 ലക്ഷം രൂപ പിഴ ശിക്ഷ. ബൌളിങ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചതിലും കൂടുതല്‍ സമയം ബംഗളൂരു ടീം എടുത്തതിനാണ് ശിക്ഷ. ഇതു രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ റേറ്റിന് ബംഗളൂരു ടീം ശിക്ഷിക്കപ്പെടുന്നത്. നേരത്തെ കൊഹ്‌ലി 12 ലക്ഷം രൂപ പിഴ അടച്ചിരുന്നു. ഇതിനു ശേഷവും സമാന കുറ്റം ആവര്‍ത്തിച്ചത് കണക്കിലെടുത്താണ് പിഴ ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. മത്സരത്തിനിടെ ഡഗ്ഔട്ടിലിരുന്ന് ചെയര്‍ ചവിട്ടി പ്രതിഷേധം രേഖപ്പെടുത്തിയ കൊല്‍ക്കൊത്ത Read more about കൊഹ്‌ലിക്ക് 24 ലക്ഷം രൂപ പിഴ[…]

ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്ത് ഡല്‍ഹി

10:00 am 04/05/2016 രാജ്കോട്ട്: ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ലയണ്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് അഞ്ചാം ജയം. സ്കോര്‍: ഗുജറാത്ത് 20 ഓവറില്‍ ഏഴിന്149. ഡല്‍ഹി 17.2 ഓവറില്‍ രണ്ടിന് 150. 40 പന്തില്‍ 69 റണ്‍സ് നേടിയ റിഷഭ് പന്ത്, 45 പന്തില്‍ 46 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരാണ് ഡല്‍ഹിക്ക് അനായാസ ജയമൊരുക്കിയത്. സഞ്ജു വി. സാംസണ്‍ 19ഉം ജെ.പി. ഡുമിനി 13ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ രണ്ടു Read more about ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്ത് ഡല്‍ഹി[…]

ഏറ്റവും വേഗത്തില്‍ ഇന്ത്യ മുഴുവന്‍ ഓടിയെത്തിയ ഗിന്നസ് റെക്കോഡ് ഇനി മിഖായേല്‍ കക്കാടെയ്ക്ക്.

04:30pm 3/5/2016 മുംബൈ: ഏറ്റവും വേഗത്തില്‍ ഇന്ത്യ മുഴുവന്‍ ഓടിയെത്തിയ ഗിന്നസ് റെക്കോഡ് ഇനി മിഖായേല്‍ കക്കാടെയ്ക്ക്. 194 ദിവസംകൊണ്ട് 6000കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഈ നാല്‍പത്തിയാറുകാരി റെക്കോഡിലേക്ക് ഓടിക്കയറിയത്. 2015 ഒകേ്ടാബര്‍ 21ന് മുംബൈയില്‍ നിന്നാണ് മിഖായേല്‍ കക്കാടെ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ 57 പ്രധാനനഗരങ്ങളിലൂടെ സഞ്ചരിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസമാണ് ഇവര്‍ യാത്ര അവസാനിപ്പിച്ചത്. മരുഭൂമിയിലൂടെയുള്ള മാരത്തണില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും കക്കാടെ ഇടം നേടിയിട്ടുണ്ട്. –

പരിശീലനത്തിനിടെ ഓസീസ് ഫുട്ബോള്‍ താരം ഇടിമിന്നലേറ്റു മരിച്ചു

04:28pm 3/5/2016 മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഫുട്ബോള്‍ താരം പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ വച്ചു ഇടിമിന്നലേറ്റു മരിച്ചു. ഓസ്ട്രേലിയന്‍ ക്ലബ് മെലാഗാ യുണൈറ്റഡിന്റെ രണ്ടാം നമ്പര്‍ ഗോള്‍കീപ്പര്‍ സ്റ്റെഫാന്‍ പെട്രോവസ്‌കിയാണ് മരിച്ചത്. ക്ലബ് അംഗങ്ങള്‍ക്കൊപ്പം മലേഷ്യയില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ഗോള്‍പോസ്റ്റിനരികെ നില്‍ക്കെ പതിനെട്ടുകാരനായ സ്റ്റെഫാന് മിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരം മൂന്നാഴ്ചയായി ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്ന സ്റ്റെഫാന്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. സ്റ്റെഫാനൊപ്പം മിന്നലേറ്റ മറ്റൊരു താരം ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.

ബാഗ്‌ളൂരിന് അഞ്ചാം തോല്‍വി

11:01am 3/5/2016 ബംഗളൂരു: സീസണിലെ അഞ്ചാം തോല്‍വിയുമായി ബാഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്രതിരോധത്തില്‍. കൊല്‍ക്കത്തക്കെതിരെ റണ്‍മല ഉയര്‍ത്തിയിട്ടും അഞ്ചുവിക്കറ്റിന് മത്സരം അടിയറവ് പറഞ്ഞ് വിരാട് കോഹ്ലിയും സംഘവും തപ്പിത്തടയുന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്‌ളൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ തുടക്കം പതറിയെങ്കിലും യൂസുഫ് പത്താന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ കൊല്‍ക്കത്ത കളി സ്വന്തമാക്കി. നാലിന് 69 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ടീമിന് 29 പന്തില്‍ 60 റണ്‍സുമായി പുറത്താവാതെ നിന്നാണ് പത്താന്‍ വിജയം സമ്മാനിച്ചത്. Read more about ബാഗ്‌ളൂരിന് അഞ്ചാം തോല്‍വി[…]

സ്മിത്തിന് പരിക്ക്; ഐ.പി.എല്ലില്‍ കളിക്കില്ല

11:02am 2/5/2016 പൂണെ: ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐ.പി.എല്‍ റൈസിങ് പൂണെ സൂപ്പര്‍ ജയന്‍റ്സ് താരവുമായ സ്റ്റീവന്‍ സ്മിത്തിന് പരിക്ക്. ഇതോടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ സ്മിത്തിന് നഷ്ടമാകും. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന പൂനെക്ക് മികച്ച ഫോമിലുള്ള സ്മിത്തിന്‍െറ തിരിച്ചു പോക്ക് കനത്ത തിരിച്ചടിയാണ്. ഈ സീസണില്‍ പരിക്കേറ്റ് പുറത്താകുന്ന നാലാമത്തെ പൂനെ താരമാണ് സ്മിത്ത്. മത്സരത്തിനിടെ വലത് കൈക് പരിക്കേറ്റതാണ് സ്മിത്തിന് വിനയായത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫാഫ് ഡൂ പ്ലസിസ്, Read more about സ്മിത്തിന് പരിക്ക്; ഐ.പി.എല്ലില്‍ കളിക്കില്ല[…]