വാര്‍ണർ മിന്നി; ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

09:09 AM 01/05/2016 ഹൈദരാബാദ്: ഡേവിഡ് വാര്‍ണറുടെ (92) വെടിക്കെട്ട് ബാറ്റിങ് മികവില്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ബാംഗ്ളൂരിന്‍െറ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിലൊതുങ്ങി. 50 പന്തില്‍ അഞ്ചു സിക്സും ഒമ്പത് ഫോറും സഹിതമാണ് വാര്‍ണറുടെ പ്രകടനം. കെയ്ന്‍ വില്ല്യംസണ്‍ 50 റണ്‍സെടുത്തു. ബാംഗ്ളൂര്‍ നിരയില്‍ ലോകേഷ് രാഹുല്‍ (51), എബി ഡി Read more about വാര്‍ണർ മിന്നി; ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്[…]

ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ പുറത്ത്‌

08:31pm 30/4/2016 വുഹാന്‍: ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. സെമിയില്‍ ചൈനയുടെ യിഹാന്‍ വാംഗിനോട്‌ ഏറ്റുമുട്ടിയാണ്‌ സൈന പുറത്തായത്‌. സൈനയെ 41-ാം മിനിറ്റില്‍ നേരിട്ടുള്ള സെറ്റില്‍ യിഹാനെ വീഴ്‌ത്തുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍: 21-16, 21-14. യിഹാനുമുന്നില്‍ റാക്കറ്റുവച്ചു കീഴടങ്ങുന്ന പതിവ്‌ വുഹാനിലും സൈന ആവര്‍ത്തിച്ചു. ഇത്‌ 11-ാം തവണയാണ്‌ സൈനയെ യിഹാന്‍ വീഴ്‌ത്തുന്നത്‌. ഫൈനലില്‍ ചൈനയുടെ തന്നെ ലീ സ്യുറെയെ യിഹാന്‍ നേരിടും. ദക്ഷിണ Read more about ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ പുറത്ത്‌[…]

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ജയം

01:15pm 30/4/2016 പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറി(101)ക്ക് ടീം ഗെയിമിലൂടെ മറുപടി നല്‍കിയപ്പോള്‍ 195 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. ലീഗില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് അവരുടെ ആറാം ജയമാണിത്. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ക്ക് 12 പോയിന്റായി. പുനെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ Read more about ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സിന് മൂന്നു വിക്കറ്റിന്റെ ജയം[…]

ഫെഡറേഷന്‍ കപ്പ്‌ ഇന്നുമുതല്‍

01:04pm 30/4/2016 ഐസ്വാള്‍: ഏഷ്യയിലെ തന്നെ പ്രധാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിായ ഫെഡറേഷന്‍ കപ്പിന്‌ ഇന്നു മിസോറാമിലെ ഐസ്വാളില്‍ തുടക്കമാകും. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളും ഐലീഗ്‌ ചാമ്പ്യന്മാരുമായ ബാംഗ്ലൂര്‍ എഫ്‌.സി. ഐസ്വാള്‍ എഫ്‌.സിയെ നേരിടും. കഴിഞ്ഞാഴ്‌ച ഐ ലീഗ്‌ കിരീടം ഉയര്‍ത്തിയ ബാംഗ്ലൂരിന്‌ ഐ ലീഗില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ട ഐസ്വാള്‍ എഫ്‌.സി. തക്ക എതിരാളികളേയല്ല. അതിനാല്‍ തന്നെ ഇദ്‌ഘാടന മത്സരത്തില്‍ ഗോള്‍മഴ പെയ്യിച്ച്‌ വിജയത്തുടക്കം നേടാനാണ്‌ ബാംഗ്ലൂരിന്റെ ശ്രമം. എട്ടു ടീമുകളാണ്‌ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്‌. ബാംഗ്ലൂരിന്‌ പുറമേ, Read more about ഫെഡറേഷന്‍ കപ്പ്‌ ഇന്നുമുതല്‍[…]

കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം

08:20am 29/04/2016 മുംബൈ: കീറണ്‍ പൊള്ളാര്‍ഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കലിയിളകിയപ്പോള്‍ ഐ.പി. എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മിന്നുന്ന ജയം. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 174. മുംബൈ 18 ഓവറില്‍ നാലിന് 178. ജയത്തോടെ പോയന്റ് പട്ടികയില്‍ മുംബൈ മൂന്നാമതത്തെി. വെറും 17 പന്തില്‍ പുറത്താകാതെ 51 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈ ജയം അനായാസമാക്കിയത്. ആറു പടുകൂറ്റന്‍ സിക്‌സറുകളും രണ്ടു ഫോറുമാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍നിന്ന് അതിര്‍ത്തി Read more about കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ജയം[…]

ദീപിക കുമാരി ലോകറെക്കോഡിനൊപ്പം

08:55am 28/4/2016 ഷാങ്‌ഹായി: ഇന്ത്യന്‍ അമ്പെയ്‌ത്ത് താരം ദീപിക കുമാരി ലോകറെക്കോഡിനൊപ്പം. ചൈനയിലെ ഷാങ്‌ഹായില്‍ നടക്കുന്ന ലോക അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പിലാണ്‌ റെക്കോഡിന്‌ ഒപ്പമെത്തിയ പ്രകടനവുമായി ദീപിക തിളങ്ങിയത്‌. വനിതകളുടെ റിക്വര്‍വ്‌ വിഭാഗത്തില്‍ 720ല്‍ 686 പോയിന്റ്‌ നേടിയാണ്‌ ദീപിക 2015ല്‍ ദക്ഷിണകൊറിയന്‍ താരം കി ബോ ബെയ്‌ സ്‌ഥാപിച്ച ലോകറെക്കോഡിന്‌ ഒപ്പമെത്തിയത്‌. ഈയിനത്തില്‍ 2011, 2012, 2013 വര്‍ഷങ്ങളില്‍ വെള്ളി നേടിയ താരമാണ്‌ ദീപിക. 2010-ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ റിക്വര്‍വ്‌ വ്യക്‌തിഗയ-ടീമിനങ്ങളിലെ സ്വര്‍ണ ജേതാവുകൂടിയാണ്‌ Read more about ദീപിക കുമാരി ലോകറെക്കോഡിനൊപ്പം[…]

ലയണ്‍സ്‌ന് ജയം.

09:01am 28/4/2016 ന്യൂഡല്‍ഹി: അടിയും തിരിച്ചടിയും കണ്ട മത്സരത്തില്‍ അവസാന പന്തില്‍ ഗുജറാത്ത് ലയണ്‍സിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ഒരു റണ്‍സ് ജയം. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെവിള്‍സ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ക്രിസ് മോറിസിന്റെ ബാറ്റിലൂടെ തിരിച്ചടിച്ചെങ്കിലും ഒരു റണ്‍ അകലെ വിജയം കൈവിട്ടു. നാലിന് 57 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ 32 പന്തില്‍ Read more about ലയണ്‍സ്‌ന് ജയം.[…]

സണ്‍റൈസേഴ്‌സിന് തോല്‍വി

04:41pm 27/4/2016 ഹൈദരാബാദ്: മഴ രസംകൊല്ലിയായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പുനെ സൂപ്പര്‍ ജയന്റ്‌സിന് 34 റണ്‍സ് ജയം. ഇന്നലെ ഹൈദരാബാദില്‍ മഴമൂലം ഒരുമണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 53 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സ് നേടിയ ശിഖര്‍ ധവാനു മാത്രമാണ് ഹൈദരാബാദ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ Read more about സണ്‍റൈസേഴ്‌സിന് തോല്‍വി[…]

അനില്‍ കുംബ്ലെ ഇന്ന് തിരുവനന്തപുരത്ത്

08:22am 27/04/2016 തിരുവനന്തപുരം: ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്‌ളെ ബുധനാഴ്ച തിരുവനന്തപുരത്തത്തെും. സ്‌പോര്‍ട്‌സ് ഹബ്ബില്‍ (കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം) ആരംഭിച്ച കുംബ്‌ളെയുടെ സ്‌പോര്‍ട്‌സ് അക്കാദമി ടെന്‍വിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10ന് രാജ്യാന്തര വിമാനത്താവളത്തിലത്തെുന്ന അദ്ദേഹം ഗ്രീന്‍ഫീല്‍ഡിലത്തെി കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കും. തുടര്‍ന്ന് 12.15ഓടെ മാധ്യമങ്ങളെ കാണുന്ന അദ്ദേഹം, പരിശീലനപരിപാടിക്കുശേഷം 3.30ഓടെ തിരികെ ബംഗളൂരുവിലേക്ക് മടങ്ങും. ഏപ്രില്‍ 20നാണ് അനില്‍ കുംബ്‌ളെയുടെയും ടേബ്ള്‍ ടെന്നിസ് താരം വസന്ത് ഭരദ്വാജിന്റെയും നേതൃത്വത്തിലുള്ള ‘ടെന്‍വിക്’ അക്കാദമി Read more about അനില്‍ കുംബ്ലെ ഇന്ന് തിരുവനന്തപുരത്ത്[…]

സിറ്റി റെയ്‌ഡിന്‌ റയാല്‍ ഇന്ന്‌ മാഞ്ചസ്‌റ്ററില്‍

09:01am 26/4/2016 ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ സെമിഫൈനല്‍ ആദ്യപാദത്തിന്‌ ഇന്നു തുടക്കം. ഒന്നാം സെമിയില്‍ ലണ്ടനിലെ എത്തിഹാദ്‌ സ്‌റ്റേഡിയത്തില്‍ സ്‌പാനിഷ്‌ വമ്പന്മാരായ റയാല്‍ മാഡ്രിഡിന്‌ ഇംഗ്ലീഷ്‌ ടീം മാഞ്ചസ്‌റ്റര്‍ സിറ്റി ആതിഥേയരാകും. ക്ലബ്‌ ചരിത്രത്തില്‍ നടാടെ സിറ്റി അവസാന നാലില്‍ ഇടംപിടിക്കുന്നത്‌. ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രഞ്ച്‌ ചാമ്പ്യന്മാരായ പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌നെയാണ്‌ സിറ്റി തോല്‍പിച്ചത്‌. മറുവശത്ത്‌ ജര്‍മന്‍ ക്ലബ്‌ വൂള്‍ഫ്‌സ്ബര്‍ഗിനെതിരേ മിന്നുന്ന തിരിച്ചുവരവ്‌ നടത്തിയാണ്‌ റയാല്‍ സെമിയില്‍ എത്തിയത്‌. ക്വാര്‍ട്ടര്‍ഫൈനലിന്റെ ആദ്യപാദത്തില്‍ 2-0ന്‌ തോറ്റശേഷം സ്വന്തം മണ്ണില്‍ Read more about സിറ്റി റെയ്‌ഡിന്‌ റയാല്‍ ഇന്ന്‌ മാഞ്ചസ്‌റ്ററില്‍[…]