ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം

08:55am 25/04/2016 രാജ്‌കോട്ട്: വിരാട് കോഹ്ലിയുടെ വണ്‍മാന്‍ഷോക്ക് ടീം ഷോയിലൂടെ സുരേഷ് റെയ്‌നയുടെ മറുപടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒമ്പതാം സീസണിലെ പുതുമുഖക്കാരായ ഗുജറാത്ത് ലയണ്‍സ് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി വീണ്ടും റൈറ്റ് ട്രാക്കിലായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി (100 നോട്ടൗട്ട്) മികവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍, ഗുജറാത്ത് ലയണ്‍സ് നാലു വിക്കറ്റ് നഷ്ടത്തില്‍ മൂന്നു പന്ത് ബാക്കിനില്‍ക്കെ വിജയം കുറിച്ചു. Read more about ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം[…]

കോഹ്ലി ജയിച്ചു

06:53am 23/04/2016 പുണെ: ഇന്ത്യന്‍ ടീമിന്റെ രണ്ടു നായകന്മാര്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തപ്പോള്‍ ന്യൂജെന്‍ നായകന് വിജയം. മഹേന്ദ്രസിങ് ധോണി നയിച്ച റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ വിക്കറ്റുകള്‍ മാങ്ങ എറിഞ്ഞുവീഴ്ത്തുന്നപോലെ അരിഞ്ഞിട്ട ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 13 റണ്‍സ് വിജയം. രണ്ടു തോല്‍വികള്‍ക്കുശേഷം ബാംഗ്‌ളൂര്‍ വിജയവഴിയില്‍ തിരിച്ചത്തെി. ബാംഗ്‌ളൂര്‍ ഉയര്‍ത്തിയ 186 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ധോണിപ്പട 172 റണ്‍സില്‍ കാലിടറി വീണു. അജിന്‍ക്യ രഹാനെയും (46 പന്തില്‍ 60) ക്യാപ്റ്റന്‍ ധോണിയുടെ ഇഴഞ്ഞ ബാറ്റിങ്ങും (38 Read more about കോഹ്ലി ജയിച്ചു[…]

സിംഹങ്ങള്‍ക്ക് ആദ്യതോല്‍വി; ഹൈദരാബാദിന് പത്ത് വിക്കറ്റ് ജയം

08:29am 22/04/2016 രാജ്‌കോട്ട്: നായകന്‍ ഡേവിഡ് വാര്‍ണറും ( 74 നോട്ടൗട്ട്)ശിഖര്‍ ധവാനും (53 നോട്ടൗട്ട്) നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ സണ്‍റൈസേഴ്‌സ് ഗ്ലൈഹദരാബാദിന് ഐ.പി.എല്ലില്‍ രണ്ടാം ജയം. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച ആത്മവിശ്വാസവുമായി നാലാമങ്കത്തിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിനെ സണ്‍റൈസേഴ്‌സ് പത്ത് വിക്കറ്റിനാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ച്വറി (75) മികവിലാണ് ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തത്. 14.5 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ ഹൈദരാബാദ് Read more about സിംഹങ്ങള്‍ക്ക് ആദ്യതോല്‍വി; ഹൈദരാബാദിന് പത്ത് വിക്കറ്റ് ജയം[…]

ഐ.പി.എല്‍: മുംബൈക്ക് ജയം ബാംഗ്‌ളൂരിന് രണ്ടാം തോല്‍വി

08:03am 21/04/2016 മുംബൈ: ചെറിയ മൈതാനം. സ്വന്തം കാണികള്‍. പേരാത്തതിന് ഇക്കഴിഞ്ഞ ലോക കപ്പിലെ സെമിഫൈനലിലെ അനുഭവം. എല്ലാം കൂട്ടിവെച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഒന്നുമാലോചിച്ചില്ല. ടോസ് കിട്ടിയപാടേ എതിരാളികളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ ബാറ്റിങ്ങിനയച്ചു. പിന്നെ ബാറ്റെടുത്ത് തകര്‍ത്തുവാരിയങ്ങടിച്ചു. മുന്നില്‍നിന്ന് ജയിച്ച് കളിയും ജയിച്ചു. രണ്ടാമത് ബാറ്റു ചെയ്യുന്നവരെ അകമഴിഞ്ഞ് സഹായിക്കുന്ന വാംഖഡെയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് ജയം. തുടര്‍ച്ചയായ രണ്ട് തോല്‍വിക്കുശേഷം മുംബൈ വീണ്ടും വിജയവഴിയിലത്തെി. Read more about ഐ.പി.എല്‍: മുംബൈക്ക് ജയം ബാംഗ്‌ളൂരിന് രണ്ടാം തോല്‍വി[…]

മുംബൈ ഇന്ത്യന്‍സ്-പൂന സൂപ്പര്‍ ജയന്റ്‌സ് മത്സരം മുന്‍ പൂനയിലെ സ്റ്റേഡിയത്തില്‍

09.52 PM 20-04-2016 മുംബൈ ഇന്ത്യന്‍സ്-പൂന സൂപ്പര്‍ ജയന്റ്‌സ് മത്സരം മുന്‍ പൂനയിലെ സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐക്ക് മുംബൈ ഹൈക്കോടതിയുടെ അനുമതി. കടുത്ത വരള്‍ച്ച മൂലം മഹാരാഷ്്ട്രയിലെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 30നു ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റണമെന്ന് മുംബൈ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതില്‍ ഒഴിവു നല്‍കിയാണ് മത്സരം മുന്‍ നിശ്ചയിച്ചതുപോലെ മേയ് ഒന്നിന് പൂനയില്‍ നടത്താന്‍ ഹൈക്കോടതി അനുവദിച്ചത്. എന്നാല്‍, ഒരു ദിവസംകൊണ്ട് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് ബിസിസിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് Read more about മുംബൈ ഇന്ത്യന്‍സ്-പൂന സൂപ്പര്‍ ജയന്റ്‌സ് മത്സരം മുന്‍ പൂനയിലെ സ്റ്റേഡിയത്തില്‍[…]

കൊല്‍ക്കത്തക്ക് മൂന്നാം ജയം

06:45am 20/04/2016 മൊഹാലി: ചൊവ്വാഴ്ച മൊഹാലിയില്‍ റോബിന്‍ ഉത്തപ്പയുടെ ദിവസമായിരുന്നു. വിക്കറ്റിനു പിന്നില്‍ ഗ്‌ളൗസിട്ട കൈകള്‍ കൊണ്ടും മുന്നില്‍ ബാറ്റുകൊണ്ടും ഉത്തപ്പ നിറഞ്ഞാടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്ലിലെ മൂന്നാം ജയം അനായാസമായി. സ്പിന്നര്‍മാരുടെ മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 138 റണ്‍സില്‍ വരിഞ്ഞുകെട്ടിയ കൊല്‍ക്കത്ത 17 പന്ത് ബാക്കിനില്‍ക്കെ 141 റണ്‍സടിച്ച് ആറ് വിക്കറ്റിന് കളി സ്വന്തമാക്കി. മികച്ച ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് ഭദ്രമായ അടിത്തറയാണിട്ടത്. പതിവിന് വിപരീതമായി Read more about കൊല്‍ക്കത്തക്ക് മൂന്നാം ജയം[…]

ബാഴ്‌സയ്ക്ക് വീണ്ടും തോല്‍വി;

09:32pm 18/4/2016 ബാഴ്‌സ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചായ മൂന്നാം തോല്‍വി. വലന്‍സിയ ഒന്നിനെതിരെ രണ്ടു ഗോളിനാണ് നിലവിലെ ചാംപ്യന്മാരെ അട്ടിമറിച്ചത്. സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് കരിയറില്‍ 500 ഗോള്‍ തികച്ചു. പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ലിസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങി പോയിന്റ് ലീഡുയര്‍ത്താന്‍ നൗകാമ്പിലിറങ്ങിയ മെസ്സിയും കൂട്ടരും വലന്‍സിയയുടെ വലയില്‍ വീണു. റാകിറ്റിച്ചിന്റെ സെല്‍ഫ് ഗോളും ആദ്യപകുതിയുടെ അസവാന നിമിഷത്തില്‍ സാന്റിമിനയുടെ കൃത്യതയുമാണ് ചാംപ്യന്മാര്‍ക്ക് വാരിക്കുഴി ഒരുക്കിയത്. ആശ്വസിക്കാന്‍ മെസ്സിയുടെ 500ആം Read more about ബാഴ്‌സയ്ക്ക് വീണ്ടും തോല്‍വി;[…]

ഐ.പി.എല്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി

11.49 PM 17-04-2016 ഡല്‍ഹിയുടെയും ക്വിന്റന്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരന്റെയും പോരാട്ടവീര്യത്തിനു മുന്നില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗളൂരിനു കാലിടറി. 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്വിന്റണ്‍ ഡികോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ അഞ്ചു പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഡികോക്ക് 51 പന്തില്‍നിന്നു 108 റണ്‍സ് നേടി. 48 പന്തില്‍നിന്നായിരുന്നു ഡികോക്കിന്റെ സെഞ്ചുറി. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെനിന്ന കരുണ്‍ നായര്‍ (42 പന്തില്‍ 54) വിജയത്തില്‍ ഡികോക്കിനു Read more about ഐ.പി.എല്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി[…]

മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനോടു തോറ്റു

02.31 AM 17-04-2016 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനോടു തോറ്റു. മൂന്നു വിക്കറ്റിനായിരുന്നു സിംഹഗര്‍ജനം. അവസാന പന്തിലായിരുന്നു ഗുജറാത്തിന്റെ വിജയം. ഒറ്റയാന്‍ പോരാട്ടം നടത്തിയ ആരോണ്‍ ഫിഞ്ചിന്റെ മികവിലായിരുന്നു ലയണ്‍സിന്റെ രണ്ടാം വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. 53 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 63 റണ്‍സ് നേടി Read more about മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനോടു തോറ്റു[…]

അസ് ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

09:13am 16/4/2016 ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ് ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. അസ് ലന്‍ഷാ കപ്പില്‍ ഇന്ത്യ ഏഴാമത്തെ തവണയാണ് ഫൈനലില്‍ എത്തുന്നത്. മലേഷ്യക്കെതിരെ രമണ്‍ദീപ് സിങ് ഇന്ത്യക്കു വേണ്ടി രണ്ടുതവണ വലകുലുക്കി. 25, 39 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മൂന്നാം മിനിറ്റില്‍ നിക്കിന്‍ തിമ്മയ്യ, ഏഴാം മിനിറ്റില്‍ ഹര്‍ജീത് സിങ്, 27ാം മിനിറ്റില്‍ ഡാനിഷ് മുജ്തബ, 50ാം മിനിറ്റില്‍ Read more about അസ് ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍[…]